വ്യാഴാഴ്‌ച, ജൂൺ 28, 2012

പുരുഷന്റെ പുസ്തകങ്ങൾ.

ഇന്നലെ ഉച്ചക്കു  ടൌണിലെ മലയാള പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്ന  കടയുടെ മുന്നിലൂടെ വണ്ടിയോടിയപ്പോൾ  എന്റെ  മണ്ടയില്‍  മറ്റൊന്നോടി.


രാവിലെ വന്ന ഈ-മെയിലിലെ കണ്ടന്റ്റ്.
"അടുക്കള, അരക്കില്ലം, പ്രതീക്ഷയൂടെ സൂര്യൻ"
ഇവിടെ എവിടേയും പുസ്തകമേ....ഇല്ല... അവിടെത്തന്നെ നോക്ക്".
പെട്ടെന്നു വണ്ടി നിർത്തി.  ഇറങ്ങി ബുക്ക്സ്റ്റാളിലേക്കു നടന്നു.


ഉച്ച സമയമായതിനാല്‍ കടയില്‍ സെയിൽസ്‌‌‌മാന്മാർ  ആരുമില്ല.
  എല്ലാരും ഉച്ചഭക്ഷണത്തിനു പോയിക്കാണും.   
 ക്യാഷില്, ഓണര്‍ എന്ന ഗമയിലിലിരിക്കുന്ന  ഒരു “ജുവതി” മാത്രമേയുള്ളൂ.


ഒരു സ്ലീവ്ലസ്സ് മലയാളി മങ്ക.


സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ അമിതോപയോഗം കാരണം പൊള്ളിപ്പോയ മുഖത്തിന്‍റെ ഭംഗിക്കുറവ്, ഇതു വരേ അതുപയോഗിക്കാത്ത ഭാഗത്തെ നൈസര്‍ഗിക നിറം കാട്ടി അവര്‍ നികത്തുന്നു.


ഞാന്‍ ബുക്ക്ഷോപ്പില്‍ കയറിയപ്പോള്‍   തന്നെ താല്പര്യപൂർവ്വം  അവര്‍ ക്യാഷില്‍  എണീറ്റു നിന്നു.   ഞാന്‍  അന്വേഷിക്കുന്ന   മലയാളം ബുക്ക് റാക്കിന്‍റെ വശത്തേക്കു  വന്നു എന്നെ സഹായിക്കാൻ തീരുമാനിച്ചെന്നു ഞാന്‍ ഊഹിച്ചു.

ക്യാഷിലിരിക്കുന്ന  അവരെ  ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലോ എന്നു  കരുതി  ഞാൻ   വരേണ്ടാ.. എന്നു ആംഗ്യം കാട്ടി  അവരോടു വിളിച്ചു ചോദിച്ചു.


"ഇവിടെ വേറേ സെയിത്സ്‍മാന്മാര്‍ ആരുമില്ലേ?"
" എനിക്കു പുരുഷന്‍റെ പുസ്തകങ്ങളാണു വേണ്ടിയിരുന്നത്".


എന്‍റെ ചോദ്യം കേട്ടതും അവര്‍ക്കു എന്നെ ‘ആക്കിയ‘ ഒരു ചിരി.
 കാരണം എനിക്കു മനസ്സിലായില്ല.


 "അതിന്‍റെന്തിനാണു സെയിത്സ്‍മാന്‍ ?
എനിക്കതിലൊന്നും   ഒരു ജാള്യവും ഇല്ല. ബിസ്‍നസ്സല്ലെ?
നാണിച്ചാല്‍ കച്ചവടം നടക്കുമോ?
എതാണു വേണ്ടത്  പറയൂ... ഞാന്‍ എടുത്തു തരാം".

അവര്‍ ഒരു പ്രത്യേക ടോണില്‍ മൊഴിഞ്ഞു.


അവര്‍ തെരക്കിട്ടു നടക്കുന്ന സ്ഥലത്തെ ചില പുസ്തകങ്ങള്‍ ഞാന്‍ തലക്കെട്ടു പെട്ടെന്നു വായിച്ചു. 
എനിക്കു പെണ്ണുമ്പിള്ളയുടെ മനോഗതി ഊഹിക്കാനായി.. 
അവര്‍ ആ പുസ്തകം ഷെല്‍ഫില്‍ നിന്നെടുക്കുന്നതിന്നു മുന്‍പേ ഞാന്‍ വിളിച്ചു കൂവി...

ഏയ്.. അതല്ല.
 "എനിക്കു പുരുഷന്‍ കടലുണ്ടിയുടെ  അടുക്കള, അരക്കില്ലം, പ്രതീക്ഷയുടെ സൂര്യന്‍ എന്ന തെരുവുനാടകങ്ങളുടേ പുസ്തകപ്പതിപ്പാണു വേണ്ടത്".

അവര്‍  എന്നില്‍ നിന്നു ഒന്നു കൂടി കേള്‍ക്കാന്‍ വേണ്ടി ആവര്‍ത്തിച്ചു.

"പുരുഷന്‍?” 

എനിക്കു ദേഷ്യം വന്നു.
 ഞാന്‍ ചോദിച്ചു. 
“എന്താ കേട്ടിട്ടില്ലേ?" 
പുരുഷന്‍ കടലുണ്ടി.
 നിലവില്‍ എം.എല്‍. എ. യാണ്‍. നേരത്തെ സാഹിത്യ അക്കാഡമി സെക്രട്ടറിയായിരുന്നു. രാജി വെച്ചാണു ബാലുശ്ശേരിയില്‍ മത്സരിച്ചു ജയിച്ചത്?”


അതു കേട്ട അവര്‍ ശരിക്കും നാണിച്ചു കാണും. ഇത്രേം വലിയ മലയാള ബുക്ക്സ്റ്റാള്‍ നടത്തുന്നയാളുടെ ജനറല്‍ നോളജ് ഒരു കസ്റ്റമറിന്‍റെ മുന്നില്‍ അനാവൃതമായതിന്‍റെ ചമ്മല്‍.
വേറെ ആരുമില്ലാത്തതിനാല്‍  ആ ജാള്യം ഞാന്‍ മാത്രമേ കണ്ടുള്ളൂ. 


പക്ഷെ ആ പുസ്തകം എനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല. അവർക്കു ചമ്മൽ കാരണം എന്നെ സഹായിക്കനും കഴിഞ്ഞില്ല.
3 അഭിപ്രായ(ങ്ങള്‍):

 1. ajith പറഞ്ഞു...

  കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുംപോലെ ഗര്‍ദഭം

 2. sumesh vasu പറഞ്ഞു...

  ഹ ഹ

 3. ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...

  പുരുഷന്റെ പുസ്തകമെന്നുപറഞ്ഞാല്‍ നാണിക്കണം. സ്ത്രീയുടെ പുസ്തകമെന്ുപറഞ്ഞാല്‍ നാണിക്കണോ?
  ഏതായാലും പുരുഷന്‍ കടലുണ്ടിക്ക് എഴുത്തുനിര്‍ത്തി രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധിക്കുന്നതുമാത്രമായിരിക്കുംനന്നാവുക. ഈ പൊല്ലാപ്പൊന്നുമില്ലല്ലോ.