ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2009

ക്വട്ടേഷൻ

ഇമെൽഡ ചെക്‌ൿലിസ്റ്റിലൂടെ ഒന്നു കൂടി കണ്ണോടിച്ചു.
മൂന്നു ഓപ്പറേഷൻ കൂടി ബാക്കിയുണ്ട്‌.
വാർത്തകൾക്കു ടിയേർസ്സു വാല്യുവും അമർഷബോധവും കുറഞ്ഞു വരും മുൻപേ കിട്ടിയ മൂന്നു ഓപ്പറേഷനും തീർക്കണം.
ഓഫീസ്‌ ഫ്ലാറ്റിന്റെ വാടക ഡ്യൂ ആവുന്നതിന്റെ മുൻപു അടുത്ത ക്വട്ടേഷനുകൾ തപ്പണം. ഇല്ലെങ്കിൽ ഇത്ര വലിയ ഓഫീസും സെറ്റപ്പും എല്ലാം പാപ്പറാവാനേ സഹായിക്കൂ.
മന്ത്രിന്മാരെ താഴെയിറക്കാനുള്ള അവസരം ഇനി ഉടനെയൊന്നും കിട്ടുമെന്നു തോന്നുന്നില്ല.
നാലെണ്ണെത്തിൽ കൂടുതലായാൽ ജനത്തിനു രസം നഷ്ടപ്പെടും.
ആ തന്ത്രിയുടെ കാര്യത്തിലും വിചാരിച്ച ഗുണം കിട്ടിയില്ല. അതുകൊണ്ടാണു ആ പെയ്മെന്റിന്റെ ബാക്കി ഭാഗം റിലീസു ചെയ്തു കിട്ടാൻ താമസിക്കുന്നത്‌.
ബാക്കി ക്വട്ടേഷൻ രണ്ടണ്ണം അതിന്റെ വഴിയിലാണ്‌. അതിന്റെ ഫോളോ അപ്പ്‌ നിരീക്ഷിച്ചു.
വകുപ്പ്‌ മന്ത്രിയുടെ ഒരാഴ്ച്ചത്തെ ഔട്ട്‌ ഡോർ പ്രോഗ്രാം ഇൻഫൊർമറിൽ നിന്നു കിട്ടിയതു ഈമെയിലിൽ നിന്നു പ്രിന്റെടുത്തു.
അതിൽ ഓപ്പറേഷനു പറ്റിയ ഒരവസരമേയുള്ളൂ. തലസ്ഥാനത്തു നിന്നും മദ്രാസിലേക്കുള്ള വിമാനയാത്ര മധ്യേ!
വിമാനം ഏതാണെന്നു കൃത്യ വിവരം കിട്ടിയിട്ടില്ല. ട്രാവൽസിലെ ഇൻഫോർമ്മറുടെ വിഹിതം ഡിലേ ആയിട്ടില്ല എന്നു ഉറപ്പു വരുത്തേണ്ടതുണ്ട്‌. കോർത്തിടാനുള്ള ഇരയെപ്പറ്റി വിവരം തന്നതു പുതുതായി പരിചയപ്പെട്ട ആ ഫെമിനിസ്റ്റാണ്‌. അവർക്കു പ്രതിഫലമൊന്നു വേണ്ടാത്രേ. ആ മന്ത്രിയുമായെന്തോ പുരാതന കണക്കു തീർക്കാനുണ്ടെത്രേ!
നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന ഹെയർഹോസ്റ്റസിനെ കൊള്ളില്ലന്നപ്പഴേ തോന്നിയിരുന്നു. ഇത്തിരി ഫ്ലഷി ആയാലേ ഈ വിഷയം അങ്ങോട്ടു എൽക്കൂ!.
ഫെമിനിസ്റ്റ്‌ അവളെയും കൊണ്ടു ഇന്നു വരും. ഡയലോഗുകൾ റഡിയാക്കിയിട്ടുണ്ട്‌. പറഞ്ഞു പഠിപ്പിക്കണം.
അതേ ഫൈറ്റിനു തന്നെ സീറ്റ്‌ ഉറപ്പിക്കേണ്ടതുണ്ട്‌. അന്നു ഡെസ്റ്റിനേഷൻ നഗരത്തിൽ നടക്കാനിടയുള്ള വിശ്വസിക്കത്തക്ക പ്രാധ്യാന്യമുള്ള ഏതെങ്കിലും ഒരു പബ്ലിക്‌ ഫംഗ്‌ഷന്റെ ടിക്കറ്റു അറേഞ്ചു ചെയ്യണം.
കറാറു ഒപ്പിടാത്ത രണ്ടാമത്തെ ഫയലെടുത്തു തുറന്നു.

അന്താരാഷ്ട്രാ പ്രാധാന്യമുള്ള ബഹിരാകാശ ശാസ്ത്ര സ്ഥാപനത്തിൽ തലവൻ പദവിക്കൊരു മൂപ്പിളമ തർക്കം.
അതു കുറച്ചു കൂടി വികസിച്ചു വരാട്ടെ തുക കുറച്ചു കൂടി കയറ്റണം.
കൺഫർമ്മേഷൻ അയച്ചിട്ടില്ല.
ഇപ്പോൾ സീനിയൊറിറ്റിയുള്ളയാളെ കുടുക്കി അവസരം താങ്കൾക്കു തുറന്നു തരാം എന്നു രണ്ണർ അപ്പിനോടു ഒരു ഓഫർ ആ പോഷ്‌ വിവാഹനിശ്ചയ ചടങ്ങിൽ വെച്ചു വെർബലായി കൊടുത്തതാണ്‌. കിട്ടിയാൽ ഈസി ബിസിനസാണ്‌. പറ്റിയ ഇര ആ ഓഫീസിൽ തന്നെയുണ്ട്‌. രണ്ടു ലക്ഷത്തിനു നെട്ടോട്ടം ഓടുന്ന ഒരു റ്റൈപ്പിസ്റ്റ്‌. അഞ്ചു ലക്ഷത്തിനു കറാറായാൽ ബാക്കി മൂന്നു ലക്ഷം ഓപ്പറേഷൻ ലാഭം. മാധ്യമ പ്രവർത്തകർക്കും കള്ളും കോഴിയുമായി ഒരു അൻപതിനായിരം. ബാക്കി രണ്ടര ലക്ഷം പപ്പും പൂടയും കഴിച്ചു കിട്ടും. ഇമെൽഡ കണക്കു കൂട്ടി.പക്ഷെ എന്നാലും അതിലും കൂടുതൽ സ്കോപ്പുണ്ട്‌.
പത്തു വർഷം മുൻപു പീഡിപ്പിച്ചിരുന്നു എന്ന ഇഷ്യുവിന്റെ വിജയപരാജയ സാധ്യതകളെപ്പറ്റി ലീഗൽ അഡ്വൈസറുമായുള്ള മീറ്റിംഗ്‌ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചു വേണ്ട എന്നു തീരുമാനിച്ചു.
ഒരു മുൻ കമ്മീഷണറാണു വിക്ടിം. പക്ഷെ നാലു വർഷമായി മൂപ്പർ തളർന്നു കിടക്കുകയാണ്‌. പറഞ്ഞിട്ടെന്താ കൈക്കൂലി വാങ്ങിച്ചു കൂട്ടിയ പൂത്ത കാശുണ്ട്‌. നഷ്ടപരിഹാരമായോ ബ്ലാക്ക്മെയിൽ മണിയായോ ഒരു പത്തുലക്ഷം ഒപ്പിക്കുന്നതോ അതോ കേസിനു പോകുന്നതോ കൂടുതൽ എക്കണോമിക്കൽ എന്നാണു വക്കീലുമായി ചർച്ച ചെയ്യേണ്ടത്‌.
നിത്യവും ക്ലബ്ബിലെത്തിയാലേ പുതിയ കക്ഷികളുമായി പരിചയപ്പെടാനും നല്ല ഡീലുകൾ സംഘടിപ്പിക്കാനും കഴിയൂ എന്നു അസിസ്റ്റൻഡ്‌ പ്രഭാ ജോണിനോടു ഒന്നു കൂടെ ഓർമ്മിപ്പിച്ചു.
അവളാണു പുതിയ ഒരു മെസ്സേജു തന്നത്‌.
മാലിയിൽ നിന്നെത്തിയ ഒരു ഉരുപ്പടിയുണ്ട്‌. വിസാകാലാവധി തീർന്നിട്ടും പുതുക്കാനാവാതെ ഓഫീസുകൾ കയറിയിറങ്ങുന്നു. പറ്റിയ കേസുകൾ ഉണ്ടെങ്കിൽ ഉപയോഗപ്പെടുത്താം.
"ENTE KAAYI THIIRNNU, PUTHIYA PANI UNTO- RAJEENA"
പറഞ്ഞു തീരും മുൻപേ മൊബെയിലിൽ വന്ന എസ്‌.എം.എസ്‌.

പുതിയ പുതിയ ഇരകൾ പലതും തടയുമ്പോഴും ബെനിഫിഷ്യറികളെ കണ്ടെത്താനാവാതെ തന്റെ ബിസിനസിന്റെ മാർക്കറ്റിംഗ്‌ നേരിടുന്ന റിസഷനെ പറ്റി ചിന്തിച്ചു ചിന്തിച്ചു ഇമെൽഡക്കു സങ്കടം വന്നു.

55904

12 അഭിപ്രായ(ങ്ങള്‍):

  1. പാവപ്പെട്ടവൻ പറഞ്ഞു...

    ഓണാശംസകള്‍

  2. Joker പറഞ്ഞു...

    പലതും പറയാതെ പറയുന്നു.

    നന്ദി

  3. Sherlock പറഞ്ഞു...

    ഇഷ്ടമായി മാഷെ

  4. അനില്‍@ബ്ലോഗ് // anil പറഞ്ഞു...

    കൊള്ളാം, മാഷെ.

  5. NPT പറഞ്ഞു...

    നനായിട്ടുണ്ട് മാഷെ......

  6. Areekkodan | അരീക്കോടന്‍ പറഞ്ഞു...

    ):

  7. വികടശിരോമണി പറഞ്ഞു...

    ഉള്ളിൽ തിളയ്ക്കുന്നത് പുറത്തു വ്യക്തമാണ്.നന്നായിട്ടുണ്ട്,മാഷേ.

  8. ഏറനാടന്‍ പറഞ്ഞു...

    കാലാനുവര്‍ത്തിയാം കഥ!
    കരീം മാഷേ അഭിനന്ദനങ്ങള്‍.

  9. കരീം മാഷ്‌ പറഞ്ഞു...
    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
  10. കരീം മാഷ്‌ പറഞ്ഞു...

    കരീം മാഷ്‌ പറഞ്ഞു...
    കേരളത്തില്‍ ഈയിടെ ആഘോഷിക്കപ്പെടുകയും ലക്ഷ്യം കാണുകയും ചെയ്ത മിക്ക പെണ്‍ പീഢനക്കേസുകളിലും പില്‍ക്കാലത്തു ആണുങ്ങളെ കുറ്റവിമുക്തരാക്കുകയും അവര്‍ “അഗ്നി ശുദ്ധി“ നേടി
    (പക്ഷെ ഭൂമി പിളര്‍ന്നു തഴോട്ടു പോകേണ്ടി വന്നില്ല)
    മാധ്യമങ്ങള്‍ എഴുതിയതൊക്കെ മായ്ച്ചു പുതിയതെഴുതിച്ചേര്‍ത്തു അവരെ ക്ലീനാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇരകളായിരുന്ന വിവിധ സ്ത്രീ പരാതിക്കാരെ കുറ്റക്കാരായി കാണാന്‍ അന്വേഷണത്തില്‍ കഴിയാത്തതെന്തേ?
    വാദിയും പ്രതിയും കുറ്റവിമുക്തര് എന്നു വ്യക്തമായ നിലക്കു കുറ്റം ചെയ്തവര്‍ പാവം നികുതി കൊടുത്തു കൊണ്ടിരിക്കുന്ന പൊതുജനമോ?

    നളിനി നെറ്റോ,മറിയം റാഷിദ,ശോഭാ ജോണ്‍, ലക്ഷി ഗോപകുമാര്‍, റജീന,സുധാചന്ദ്രന്‍ ...........എന്നിവര്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു.
    അവര്‍ എന്തു പറയുന്നു. കേള്‍ക്കാന്‍ പൊതുജനത്തിനു അവകാശമുണ്ട്. വിശദമാക്കാന്‍ മാധ്യമങ്ങള്‍ക്കും.
    കാരണം നികുതിപ്പണത്തില്‍ നിന്നു ലക്ഷങ്ങള്‍ ചെലവഴിച്ചാണു ഈ കേസുകള്‍ നടത്തിയതും, അന്വേഷണത്തിനായി പൊതുമുതല്‍ നശിപ്പിച്ചതും.

  11. richumolu പറഞ്ഞു...

    ശരിയാണ്‌ മാഷേ ..അത്‌ അറിയുക തന്നെ വേണം. പക്ഷെ മാഷിനു കുറച്ച്‌ രോഷം കൂടിയോ എന്നൊരു സംശയം

  12. khader patteppadam പറഞ്ഞു...

    ക്വട്ടേഷനും 'എസ്‌' കത്തിയും എന്ന ഒരു നോവല്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നു. പറ്റിയാല്‍ സിനിമയാക്കണമെന്നും വിചാരമുണ്ട്‌. മാഷ്‌ പരിഭവിക്കരുത്‌. മാഷുടെ ഈ പോസ്റ്റിനെ ഞാന്‍ 'കവര്‍' ചെയ്യും.