വ്യാഴാഴ്‌ച, ജനുവരി 31, 2019

ഊഹക്കച്ചവടം

നോക്കീ നോക്കീ..അയലോക്കത്തെ വില്ലയിൽ വന്ന പുതിയ കൂട്ടരെ കാണണോ?

കർട്ടൺ വകഞ്ഞു നോക്കി,
ഓഫ് വൈറ്റിൽ കോട്ടും സൂട്ടുമിട്ട  ഒരാൾ ബാൽക്കണിയിൽ.  ഞാമ്പറയാം,
"യൂണിവേഴ്സിറ്റി ഫാക്കൽറ്റി"

നോ..നോ ഡാമാസ് ഗോൾഡിലെ  സെയിൽസ്മാൻ. ഭാര്യ തിരുത്തി.

ത്രീ ബെഡ്റൂം, മജ്ലിസ്, കിച്ചൺ, ഡൈനിംഗ് വില്ലയല്ലേ...വല്യ ഫാമിലിയാവും, ഞാനൂഹിച്ചു പറഞ്ഞു.

ഏയ് അല്ല, കുഞ്ഞു ഫാമിലിയാ...
രണ്ടു കുട്ടികൾ മാത്രം...പക്ഷെ രണ്ടു ഭാര്യമാരാ....
ബീടർ തിരുത്തി.

രണ്ടു കെട്ടോ! ന്നാ നമ്മളെ ഖൗമാകും, തീർച്ച.

അല്ല അയാൾ ക്രിപ്റ്റോ  ക്രിസ്റ്റ്യൻ,  വൈഫ് ഒന്ന് യസീദി മറ്റേത് ഷിയ.
ഭാര്യ ക്ലിയറാക്കി.
വെളുത്തതാവും ഷിയ, കറുത്തത് യസീദിയും അല്ലേ?
അല്ല യസീദിയാണ് കൂടുതൽ വെളുത്തത് അവൾക്കിന്ന് നെരിപ്പോടിൽ കൽക്കരി നിറക്കുന്ന പണിയായിരുന്നു.
വീണ്ടും എന്റെ അനുമാനം തോറ്റു.
കുട്ടികൾ ഒന്നു വെളുത്തത്, മറ്റേത് കറുത്തത്.
കുട്ടികൾ മൂത്തവളുടേതാകും.
അല്ല മൂത്തവളും ഇളയവളുമില്ല. രണ്ടിനും ഓരോരോ കുട്ടികളാണ്.

വെളുത്തത് ആ യസീദിപ്പെണ്ണിന്റെതാവും.!
(ഇതെങ്കിലും ശരിയാവണം)
അല്ല വെളുത്തത് ഷിയ പെണ്ണിന്റേതാണ്. അയാളുടെ നിറം നോക്ക്..എന്തൊരു വെളുപ്പാണ്.
പിന്നെന്താ മറ്റോളുടെ കുട്ടി കറുത്തു പോയത്?
അവളുടെ  പാരമ്പര്യം കറുത്തിട്ടാവും.
ഭാര്യ വീണ്ടും മൊഴിഞ്ഞു.

ഒരെ സമയം രണ്ടു ഭാര്യമാരാ...!
വല്യ ആർത്തിക്കാരനാവും ആ വഴിക്കു മേനി കാട്ടേണ്ടാ..ഞാനുപദേശിച്ചു.

കുഴപ്പമില്ല, Prolixin ഉപയോഗിക്കുന്നയാളാണ്.

അതെങ്ങനെയറിയാം?.
അതിന്റെ ഒഴിഞ്ഞ പാക്കറ്റൊന്ന് കാറ്റത്തീവഴി വന്നു.
അതിനു അത് അയാൾ തന്നെ കഴിക്കുന്നതാണെന്നെങ്ങനെയുറപ്പിക്കും.
അവർക്കെന്തു ഡിപ്രഷൻ?
അതില്ലന്നെങ്ങനെ തീർച്ചയാക്കി.?

അവരുടെ വണ്ടി ഹോണടിക്കാറേയില്ല.