തിങ്കളാഴ്‌ച, സെപ്റ്റംബർ 04, 2006

മാലാഖയുടെ ചിറകിലൊതുങ്ങി സ്വര്‍ഗത്തിലേക്ക്.

 (ചെറുകഥ)


നടുക്ക് ഇത്തിരി കള്ളി കൂടുതലുള്ള തൂവെള്ളത്തുണി മടക്കിക്കുത്തി, അകത്തു പച്ച സില്‍ക്  തുണിയുള്ള ഒരു വലിയ സിംഗപ്പൂര്‍ കുടയും ചൂടി, ക്ലീന്‍ ഷേവു ചെയ്‌ത മീശയും ഒസ്സാന്‍ കുഞ്ഞാലിയെ കൊണ്ട്‌ ഒന്നരാടം അരയിഞ്ചില്‍ ട്രിം ചെയ്യിച്ച താടിയുള്ള ഒരു മുഖവുമായാല്‍ എന്റെ ഗജവീരനുപ്പയായി. ആ ഉറച്ച ഉടലിനകത്തു കരിമ്പാറ പോലൊരു കരള്‍ നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാനായാല്‍ അതെ അതു തന്നെയാണെന്റെ ഉപ്പ. ആ നിഷ്‌ക്കണ്ടകനായ ഉപ്പയാണെന്റെ ഈ പ്രണയ കഥയിലെ വില്ലന്‍.

കഥയിലെ ഭീരുവായ നായകന്‍ (നായകനെന്നു വിളിക്കാനര്‍ഹതയില്ല) ഞാന്‍ തന്നെ.

പക്ഷെ കഥാന്ത്യത്തില്‍ നിങ്ങളാണ്‌ നായികയെ കണ്ടെത്തേണ്ടത്‌. ഞാന്‍ രണ്ടു ചോയ്‌സ്‌ വെക്കുന്നു. ഹരികൃഷ്‌ണന്‍സിലെ ക്ലൈമാക്‌സു പോലെ.

ടി.വി. സീരിയലിലെ നായിക കരയുമ്പോള്‍ കൂടെ കരയുന്ന രണ്ട്‌ പെങ്ങന്മാരെനിക്കുണ്ട്‌. അവരാണ്‌ എന്റെ കഥയിലെ സ്വഭാവ നടികള്‍. (കുത്താന്‍ വന്ന പശുവിനെ പേടിച്ചോടി പൊട്ടക്കിണറ്റില്‍ വീണപ്പോഴും, കുളിച്ചോണ്ടിരുന്നപ്പോ മഹറുമാലയറ്റു പുഴയില്‍ വീണപ്പോഴും അവര്‍ ഇത്ര സങ്കടത്തോടെ കരയുന്നതു ഞാന്‍ കണ്ടിട്ടില്ല).

വീട്ടു പണികളൊക്കെ സീരിയലിനിടക്കുള്ള പരസ്യസമയത്തിനിടക്കു അഡ്‌ജസ്‌റ്റ്‌ ചെയ്യുന്നതില്‍ നല്ല ടൈമിംഗ്‌ പാലിക്കുന്ന ഉത്തമ മലയാളി മങ്കകളാണു രണ്ടാളും. അവര്‍ക്കിടയിലേക്കാണ്‌ എന്റെ കല്യാണം കഴിഞ്ഞു ഒരു പെണ്‍കുട്ടി എന്റെ വീട്ടിലൂടെ എന്റെ ജീവിതത്തിലേക്കു രണ്ടാമതായി വന്നത്‌. (ഷീ വാസ്‌ ലീഗല്‍)

അതിന്നു മുമ്പൊരു പെണ്‍കുട്ടിയുമായി ഞാന്‍ ഗാഢമായ പ്രണയത്തിലായിരുന്നു. പരിശുദ്ധ പ്രേമം.
ലഹരി പോലെ കൗമാരം സിരകളെ ത്രസിപ്പിക്കുന്ന കാമ്പസ്‌ കാലത്ത്‌, മീര്‍തക്‌ മീറിന്റെയും, ഗാലിബിന്റെയും പ്രേമാതുരമായ ഉര്‍ദുഗാനങ്ങള്‍ പാടി ഞാന്‍ വിളിക്കാതെ തന്നെ എന്റെ ജീവിതത്തിലേക്കു കടന്നു വരാന്‍ തയ്യാറായി.

എങ്കിലും വീട്ടിനകത്തേക്കു കാലെടുത്തു വെക്കാന്‍ എന്റെ ഗജവീരനുപ്പ സമ്മതിച്ചില്ല. കാരണം. (ഷീ വാസ്‌ റീഗല്‍), അവളുടെ തന്ത നാട്ടിലെ എണ്ണം പറഞ്ഞ മദ്യപാനി.
ഉരുവിനു വന്നു, കോര്‍ഫക്കാന്‍ കടല്‍തീരത്തു നീന്തിക്കയറി, കടല്‍മീന്‍ കയറ്റുമതിയിലൂടെ കോടീശ്വരനായി മാറിയ അയാള്‍ ഇപ്പോള്‍ കുടിയിലൂടെയും കൂട്ടുകെട്ടിലൂടെയും ലക്ഷാധിപതിയായി താഴ്‌ന്നിരിക്കുന്നു. സമ്പത്തിത്തിരി ഇടിഞ്ഞാലും അഹങ്കാരത്തിനു യാതൊരു കുറവുമില്ല.

അയാളുമായി വാക്കോള്ളിപ്പാടത്തെ ഞങ്ങളുടെ ഇരുപ്പൂ വിളയുന്ന ഇരുപത്തിനാലു സെന്റ്‌ പാടത്തിനോടു ചേര്‍ന്ന മൂന്നടി വീതിയും മുപ്പത്താറടി നീളവുമുള്ള ഒരു കൈത്തോടിനു വേണ്ടിയുള്ള നിയമയുദ്ധം ഞങ്ങളുടെ വീടുകളെ കടുത്ത ശത്രുതയിലുമാക്കിയിരിക്കുന്നു. ഞാനിറങ്ങാത്തതിനാല്‍ ആ നിയമയുദ്ധം മൂന്നാം തലമുറയിലെക്കു കടന്നില്ലെങ്കിലും ആ കേസ്സു കാരണം തരിശായി കിടക്കുന്ന ആ പാടത്തു വിളയെടുക്കാതെയായിട്ടു വര്‍ഷങ്ങളായി.

എന്റെ ഉപ്പാന്റെ കേസ്സുകള്‍ വാദിക്കാന്‍ തുടങ്ങിയതു മുതലാണ്‌ ധര്‍മ്മരാജന്‍ വക്കീലിന്റെ വീട്ടില്‍ ഗ്രാനൈറ്റ്‌ പതിക്കാന്‍ തുടങ്ങിയത്‌. ആ കേസ്സിതു വരെ തീര്‍പ്പായിട്ടില്ല. ഒന്നിനുപിന്നെ മറ്റൊന്നായി കേസ്സുകള്‍ പലതുണ്ട്‌. കേസ്സു കൈത്തോടിന്റെതാണെങ്കിലും കാര്യം ദുരഭിമാനത്തിന്റെയായിരുന്നു.
ആ കേസ്സു കെട്ടുകള്‍ക്കിടയിലേക്കു ഇനിയൊന്നു കൂടി തിരുകിക്കയറ്റണ്ടാ എന്നു കരുതീട്ടല്ല ഞാന്‍ ഷാഹിറയെ തഴഞ്ഞു സാബിയെ വധുവാക്കിയത്‌.

Photobucket - Video and Image Hosting

അതൊരു കഥയാണ്‌.
ഞാന്‍ ഇതുവരെ എഴുതാത്ത കഥ.

"കാത്തിരിക്കണം മരണം വരെയെന്നു" ഷാഹിറയില്‍ നിന്നു വാക്കു വാങ്ങിപ്പോയി, ഗള്‍ഫീന്നിത്തിരി കാശൊക്കെയുണ്ടാക്കി കല്യാണക്കമ്പവുമായി നാട്ടില്‍ വന്നപ്പോള്‍ സീരിയലു നിത്യം കാണുന്ന പെങ്ങന്മാര്‍ ഒരു പ്രണയ സീരിയല്‍ ചില്ലിലല്ലാതെ കാണാലോ എന്ന ഉത്‌സാഹത്തില്‍ സീരിയലുകളിലെ സ്വഭാവ നടികളെക്കൂട്ടു കതകിന്നോരം നിന്നു ഉപ്പാന്റെ അന്തര്‍ഗ്ഗതമറിയാന്‍ ചോദിച്ചു.

"അവന്റെ മനസ്സിലുള്ളതെന്താണെന്നറിയണ്ടെ?"

"അവന്റെ മനസ്സിലുള്ളതു പുറത്തു ചാടിയാല്‍ അവന്റെ പെട്ടി ഞാന്‍ ചോര്‍ത്തി കൊടലു ഞാന്‍ വലിച്ചു പുറത്തിടും". (ആമാശയത്തിനു ഞങ്ങളുടെ നാട്ടില്‍ കൊളോക്കലായി പെട്ടിയെന്നു പറയും). "ഓളെ ഞാന്‍ കൊന്നു കടലുണ്ടീ താഴ്‌ത്തും. രണ്ടിനും കൂടി എനിക്ക്‌ ധര്‍മ്മരാജനു ഒരൊറ്റ പേപ്പറു ഒപ്പിട്ടു കൊടുത്താ മതി".

(ആരോ ഒറ്റു കൊടുത്തിരിക്കുന്നു. വക്കീലു തന്നെയാവും. കാരണം അയാള്‍ക്കു ഞാന്‍ ഷാര്‍ജയില്‍ നിന്നൊരു തുറന്ന കത്തെഴുതിയിരുന്നു)
പെങ്ങമ്മാരു രണ്ടും പേടിച്ചു കളം മാറ്റിച്ചവിട്ടി. അതിനു കാരണം വേറെയുമുണ്ട്‌. ഉപ്പ വില്‍പത്രമെഴുതുന്ന കാര്യം വക്കീലുമായി സംസാരിക്കുന്നതവര്‍ ഒളിഞ്ഞു കേട്ടിരിക്കുന്നു.
സീരിയലു വേറെ ജീവിതം വേറേ.
അവര്‍ എന്റെ അടുത്തു വന്നു പറഞ്ഞു.

"ഇക്കാ നിങ്ങളു പരസ്‌പരം മറന്നോളി, ഇല്ലങ്കില്‍ ഇവടെ യുദ്ധം നടക്കും".

ഞാന്‍ ആണയിട്ടു പറഞ്ഞു.

"അവളെയല്ലാതെ എനിക്കിനി കല്ല്യാണം വേണ്ട. ഞാന്‍ തിരിച്ചു പോകുകയാണ്‌".

"ഓന്‍ ഇപ്രാവശ്യം ഞാന്‍ പറഞ്ഞ പെണ്ണിനെ കെട്ടാതെ തിരിച്ചു പോയാ ഓന്റെ ആ പറഞ്ഞ കൂത്തിച്ചിന്റെ ഒടലു കബറടക്കാന്‍ പോലും ബാക്കി കാണുലാന്ന്‌ ഓനോട്‌ പറഞ്ഞാളാ"

ഉപ്പാന്റെ അവസാന വാക്ക്‌ ഞാന്‍ മാളികപ്പുറത്തു വരെ കേട്ടു.
പ്രിയപ്പെട്ടവള്‍ വേദനിക്കാതിരിക്കാന്‍ പ്രാണന്‍ നല്‍കാന്‍ മടിക്കാത്തവരാണ്‌ എന്റെ തറവട്ടിലെ ആണുങ്ങള്‍.
ഉപ്പ ആ മര്‍മ്മത്തിലാണ്‌ കുത്തിയത്‌, ഒന്നു പിടയാന്‍ പോലുമാവില്ല.

ഉപ്പ വെറും വാക്കു പറയില്ല. പറഞ്ഞതു ചെയ്യാതിരുന്നിട്ടും ഇല്ല. വല്ലുമ്മാനെ കെട്ടികൊണ്ടു വന്ന കാലത്ത്‌ അവര്‍ കുളിക്കാന്‍ പുഴയില്‍ പോകുമ്പോള്‍ ശല്യപ്പെടുത്തിയിരുന്ന ഒരുത്തനെ പിന്നെ എന്നെന്നേക്കുമായി കാണാതായതിന്നു പിന്നില്‍ വല്ല്യുപ്പയുണ്ടെന്ന്‌ നാട്ടുകാരില്‍ ചിലരൊക്കെ പറഞ്ഞു ഞാനും കേട്ടിട്ടുണ്ട്‌. പലരും ആ ചെമന്ന കുന്നിളക്കി മറിച്ചിട്ടും ഒരു തെളിവും കീട്ടിയിട്ടില്ലന്നു മാത്രം. ആ വല്ല്യുപ്പാന്റെ മോനാ എന്റെയുപ്പ. തിളക്കുന്ന ചോര ഞെരമ്പിലും, വെട്ടിയാല്‍ പിന്നെ ഒരു ജന്മം മുറിവുണങ്ങാത്ത മലപ്പുറം കത്തി അരയിലും കാണുമെപ്പോഴും.

കല്യാണമെന്നാല്‍ പെണ്ണു കെട്ടല്‍ ആണെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ സംബന്ധിച്ചതു ഒരു പെണ്ണുമായി കെട്ടിയിടലു തന്നെയയിരുന്നു.

കല്യാണത്തെ കുറിച്ചു എനിക്കു ഒരുപാടു സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരുന്നു. ഞാനും ഷാഹിറയും ഒരുമിച്ചു നെയ്‌തു കൂട്ടിയത്‌. കാമ്പസിന്റെ പടിഞ്ഞാറു ഭാഗത്തു നിറയെ പൂത്ത ഗുല്‍മോഹറിന്റെ തണലിലിരുന്നു ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി തയ്‌ച്ചെടുത്തവ.

അതെല്ലാം തകര്‍ത്ത കല്യാണമായിരുന്നു എന്റെത്‌. പെണ്ണുകാണല്‍ ചടങ്ങ്‌ എന്നെ സംബന്ധിച്ചിടത്തോളം അതു ആണിനെ കാണിക്കല്‍ ചടങ്ങായിരുന്നു. ഇടതും വലതും ഉപ്പ നിയോഗിച്ച, ഞാന്‍ ഇതുവരെ മിണ്ടിയട്ടില്ലാത്ത "എന്റെ കൂട്ടുകാരെന്നു ലേബലിട്ട ഉപ്പാന്റെ കരുത്തന്മാരായ ഗുണ്ടകള്‍."
സാബിറയുമായി സ്വകാര്യമായി ഒരു മിനിറ്റു സംസാരിക്കണമെന്നു പറഞ്ഞപ്പോള്‍ ഇരുവശത്തുമിരിക്കുന്ന മല്ലന്മാര്‍ കണ്ണുരുട്ടി പറഞ്ഞു "അതോന്നും വേണ്ടാ.."
സാബിറ തന്ന എനിക്കുള്ള ജ്യൂസ്‌ തിരിച്ചതുപോലെ വെച്ചപ്പോള്‍ അതും പകുത്തു കുടിക്കുകയായിരുന്നു മല്ലന്മാര്‍. കിട്ടിയ തക്കത്തിനു മൂത്ര മൊഴിക്കാന്‍ ഇടം തേടിയപ്പോള്‍ ഭാവി മരുമകനെ അപമാനിക്കതെ വീട്ടിനകത്തെ ടോയിലെറ്റു തന്നെ ചൂണ്ടിക്കാണിച്ചു തന്നു അമ്മോശന്‍.
അകത്തു കടന്ന ഞാന്‍ ടോയിലറ്റിന്റെ വാതിലുമുഴുവനടക്കാതെ പുറത്തു സാബിറയുടെ ഒരു സാന്നിധ്യത്തിനായി കാത്തു നിന്നു.
തനിച്ചു കിട്ടിയ സന്ദര്‍ഭത്തില്‍ പെട്ടന്നു വാതില്‍ തുറന്നു വന്നു അവളൊടു പറഞ്ഞു.

" എന്നെ ഇഷ്‌ട്ടപെട്ടിട്ടില്ലന്നു പറഞ്ഞിട്ടീ കല്യാണം നീ മുടക്കണം."
മൂത്രമെഴിക്കാന്‍ പോയ ഞാന്‍ വൈകുന്നതു കണ്ട്‌ പൊല്ലാപ്പാവുമോ എന്നു കരുതി മല്ലന്മാര്‍ അകത്തേക്ക്‌ കടക്കുന്നതിന്നു തൊട്ടു മുന്‍പ്‌ ഞാന്‍ പുറത്തു കടന്നു. എന്നിട്ടും രണ്ടാളും തറപ്പിച്ചൊരു നോട്ടം.
നിക്കാഹു ദിവസത്തിന്റെ തലേന്നു വരെ കല്ല്യാണം മുടങ്ങിക്കിട്ടുമെന്ന പ്രതീക്ഷയോടെയിരുന്നു.
ഷാഹിറയെ കാണാന്‍ കൊതിച്ചു. മുന്‍പു കാണാറുണ്ടായിരുന്നിടങ്ങളിലെല്ലാം വെറുതെ കറങ്ങി നടന്നു. അവസാനം മനസ്സിലായി അവളെ ബാംഗ്ലൂരിലെ അമ്മാവന്റെ വീട്ടിലേക്കു മാറ്റിയിരിക്കുന്നു. അമ്മാവന്റെ മകനുമായുള്ള കല്ല്യാണം അവള്‍ എനിക്കുവേണ്ടി ത്യജിച്ചതായിരുന്നു.
അവസാനം നിക്കാഹു ദിനം വന്നു. എന്റെ ഉപ്പ എന്നെ ഒരു തുകക്കു വിറ്റിരിക്കുന്നു. സംഖ്യ പോലും എനിക്കറിയില്ല.
"എന്റെ മകള്‍ സാബിറ എന്നവളെ പത്തരപ്പവന്‍ സ്വര്‍ണ്ണ മാല മഹ്‌റിനു പകരം നിനക്കിണയാക്കി തന്നു, നിനക്കു വധുവാക്കി തന്നു" എന്നു അമ്മോശനെ കൊണ്ട്‌ ഖാസി പറയിച്ചപ്പോള്‍ "അതു ഞാന്‍ സ്വീകരിച്ചു, പൊരുത്തപ്പെട്ടു" എന്നു മറുവാക്കുരിയാടുന്നതിന്നു തൊട്ടു മുന്‍പു വരെ കടലുണ്ടിപ്പുഴയിലൂടെ ഒഴുകി നീങ്ങുന്ന ഒരു ജീര്‍ണ്ണിച്ചു വീര്‍ത്ത മയ്യത്തിനു എന്റെ പ്രാണ സഖിയുടെ മുഖമായിരുന്നു.

ഞാന്‍ ജീവച്‌ഛവമായി പങ്കെടുത്ത എന്റെ വിവാഹം കഴിഞ്ഞു.
എന്റെ വാക്കിനു പുല്ലുവില കല്‍പ്പിക്കാത്ത നവവധു പാലുമായി മണിയറയില്‍ വന്നു കയറിയപ്പോള്‍ ഞാന്‍ ഉറക്കം നടിച്ചു തിരിഞ്ഞു കിടക്കുകയായിരുന്നു. എനിക്കന്നുറങ്ങാനോക്കുമായിരുന്നില്ലങ്കിലും..
അവളോടൊന്നിരിക്കാന്‍ പോലും ഞാന്‍ പറഞ്ഞില്ല. രാത്രിയുടെ അന്ത്യയാമത്തിലെപ്പെഴോ ഞാനൊന്നു കണ്ണു ചിമ്മിയേന്നു തോന്നുന്നു.
പുലര്‍ച്ചെ പഴയ പാല്‍ വാഷ്‌ബേസിനിലൊഴിച്ചു ഗ്ലാസ്സ്‌ കഴുകുന്ന ഒച്ച കേട്ടാണ്‌ ഞാന്‍ എണീറ്റത്‌. അവള്‍ തീരെ കിടന്നില്ലന്നു തോന്നുന്നു. ഡബിള്‍കോട്ടിന്റെ പകുതി ഭാഗം ഇപ്പോഴും ഒരു ചുളിവുമില്ലാതെയിരിക്കുന്നു.
എനിക്കു കുറ്റബോധമൊന്നും തോന്നിയില്ല.
എഴുന്നേറ്റു ടീഷര്‍ട്ടിട്ടു പുറത്തിറങ്ങാന്‍ നേരം, തണുത്തു നേര്‍ത്ത നാലു വിരലുകള്‍ കൊണ്ടു പേടിയോടെ എന്റെ കൈതണ്ടയില്‍ പതിയെ സ്‌പര്‍ശിച്ചു കൊണ്ടവള്‍ പറഞ്ഞു.

"എനിക്കുവേണ്ടി ഇന്നൊന്നു കുളിച്ചിട്ടേ താഴെയിറങ്ങാവൂ. അതുമാത്രം മതി".

എനിക്കു കലി വന്നു

" നീ പണ്ടാരടങ്ങുന്നതിന്നു മുന്‍പും ഞാന്‍ സുബ്ബ്‌ഹിക്കു മുന്‍പ്‌ എണീറ്റ്‌ കുളിക്കാറുണ്ട്‌".

വാക്കുകള്‍ വായില്‍ നിന്നു തെറിച്ചു പോയതിന്ന്‌ ശേഷമാണ്‌ അവക്ക്‌ വല്ലാത്തോരര്‍ത്ഥം കൂടിയുണ്ടെന്നും അതെന്റെ ഇമേജിനെ ബാധിക്കുന്നതാണെന്നും, അതു വേണ്ടിയില്ലായിരുന്നെന്നും മറുചിന്ത വന്നത്‌.

എങ്കിലും കുളിച്ചു "ഡോവു" സോപ്പിന്റെ മണവുമായാണ്‌ ഞാന്‍ താഴെയിറങ്ങിയത്‌.

ഉമ്മയും പെങ്ങന്മാരും എന്തൊക്കെയോ പൊട്ടിത്തെറികള്‍ പ്രതീക്ഷിച്ചു കൊണ്ട്‌ സാബിറയുടെ ഇറക്കം കാത്ത്‌ കോണിപ്പടികളിലെ ഒച്ചക്കായ്‌ കാതോര്‍ത്തിരിക്കുകയായിരുന്നു.

ഞാന്‍ അന്നേരം പൂമുഖത്താരാണുള്ളതെന്നു പോലും നോക്കാതെ പബ്ലിക്‌ ലൈബ്രറി ലക്ഷ്യമാക്കി നടന്നു. മനസു പ്രക്ഷുബ്‌ധമാകുമ്പോള്‍ ഞാന്‍ മാധവിക്കുട്ടിയുടെ ഒരു കഥ വായിക്കും അല്ലങ്കില്‍ ഒ.എന്‍.വി.യുടെ ഒരു പാട്ടു കേള്‍ക്കും, ഇതാണു പതിവ്‌. പക്ഷെ അന്നു ഞാന്‍ എടുത്തത്‌ വിലാസിനിയുടെ ഊഞ്ഞാല്‍. എനിക്കു കുറെ നേരം കളയാനുണ്ടായിരുന്നു.

ഉച്ചക്കുണ്ണാന്‍ വീട്ടിലെത്തിയപ്പോള്‍ എന്നെ കാണാത്തതിന്റെ പരിഭവം എല്ലാര്‍ക്കും ഉണ്ടായിരുന്നങ്കിലും പേടിച്ചാരും ഒന്നും ചോദിച്ചില്ല.

സാബിറ വളരെ സ്‌മാര്‍ട്ടായി കാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങി. ഒരോറ്റ ദിവസത്തിനകം അവള്‍ ഈ വീട്ടിലെ ഒരംഗമായി ലയിച്ചു ചേര്‍ന്നിരിക്കുന്നു. എന്റെ പ്രതികരണം അവളില്‍ ഒരു വികാരവും സൃഷ്‌ടിക്കാത്തതില്‍ ഞാന്‍ അസ്വസ്‌ഥനായി.
ഞങ്ങള്‍ കിടന്നുറങ്ങുന്നതു ഒരേ മുറിയില്‍. പക്ഷെ മനസ്സു കെട്ടിയുയര്‍ത്തിയ ഒരു വന്മതിലിനപ്പുറത്തുമിപ്പുറത്തുമായി. ഒരു മാസത്തിനുള്ളില്‍ ഞങ്ങള്‍ തമ്മില്‍ മിണ്ടിയത്‌ മൂന്നോ നാലോ വാക്കുകള്‍. അതും മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച്‌. ആരെയൊക്കെയോ ബോധിപ്പിക്കാന്‍.

പുത്തനച്ചി പുരപ്പുറം തൂക്കും എന്നു കേട്ടിട്ടുണ്ട്‌, പക്ഷെ അട്ടം തൂക്കുമെന്ന്‌ ഒരു പഴചൊല്ലാശാനും ചൊല്ലിയിട്ടില്ല. പക്ഷെ കല്ല്യാണം കഴിഞ്ഞു ഒരുമാസം തികഞ്ഞില്ല അവള്‍ വീട്ടിന്റെ തട്ടിന്‍പുറത്തേക്കു മുളം കോണി വെച്ചു കേറി. അവിടം ഒരു ശുദ്ധികലശം നടത്തി!.
അവളുടെ ഈ ശുദ്ധികലശം വീട്ടിലുള്ളവരില്‍ വിവിധ പ്രതികരണങ്ങളാണുളവാക്കിയത്‌.

എന്റെ ഉപ്പ കരുതിയതു രണ്ടു മൂന്നു മാസം മുന്‍പു കാണാതായ ഒരു ബാറ്റ ഷൂസിനെക്കുറിച്ചു നോസ്‌ടാള്‍ജിയയോടെ പറഞ്ഞതു മരുമോളു കേട്ടിട്ടു ബഹുമാനവും അനുസരണയും തലക്കു കേറി, കുന്തം പോയാല്‍ കുടത്തില്‍ തപ്പീട്ടാണെങ്കിലും കണ്ടു പിടിക്കാനുള്ള ശ്രമമാണാണെന്നാണ്‌. അറ്റം കൂര്‍ത്ത ആ ഷൂ ഉപ്പാന്റെ ട്രേഡ്‌ മാര്‍ക്കായിരുന്നു.
ചെമ്മീനിലെ പരീക്കുട്ടി വെക്കുന്ന പോലെ ഷര്‍ട്ടിന്റെ കോളറിനു പിന്നില്‍ ടവ്വല്‍ മടക്കിവെച്ച്‌ കുട നിവര്‍ത്തി കള്ളിത്തുണി മടക്കിക്കുത്തി ബാറ്റാ ഷൂവിനകത്തു കയറി ഉപ്പ അങ്ങാടിയിലേക്കിറങ്ങിയാല്‍, ഒരു ചട്ടി തീറ്റ സാധനങ്ങളുമായി ടി.വിക്കു മുന്‍പില്‍ കുറ്റിയടിക്കാറുള്ള രണ്ടു പെങ്ങന്മാരു കരുതിയതു അവരുടെ വിശ്വ പ്രശസ്‌തമായ അലസതയെ ചാര്‍ലി ചാപ്‌ളിന്‍ സ്‌റ്റെയിലില്‍ കേവലമായ ഡയലോഗു കൊണ്ട്‌ ആക്ഷേപഹാസ്യത്തിലൂടെ അപമാനിക്കാനാണ്‌ സാബിറ ഇതു ചെയ്‌തതെന്നാണ്‌.
അവള്‍ അട്ടത്തു നിന്നും എന്തൊക്കെയോ ശേഖരിച്ചിട്ടുണ്ടെന്നു മുഖഭാവം കൊണ്ടു ഞാന്‍ അനുമാനിച്ചു. ഞാനൊന്നും അനേഷിക്കാന്‍ പോയില്ല. ഷാഹിറ എനിക്കയച്ച കത്തുകള്‍ ഞാനൊരു പെട്ടിയിലിട്ടു അട്ടത്തിട്ടിരുന്നു..
കല്യാണം കഴിഞ്ഞു ഭാര്യാവീട്ടില്‍ രാപ്പാര്‍ക്കണം എന്ന ഒരു ചടങ്ങുണ്ട്‌. കഴിഞ്ഞ ഒരുമാസമായി ഞാനതില്‍ നിന്നു ഒഴിഞ്ഞു മാറുകയായിരുന്നു.
പക്ഷെ ഉപ്പാന്റെ സുഗ്രീവാജ്‌ഞ്ഞ വന്നപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല.
ഒരു രാവും പകലും അവിടെ താമസിക്കണം. അലോചിച്ചു ഞാന്‍ ഉരുകുകയായിരുന്നു.
തികച്ചും ഒരന്യനായി ഞാന്‍ സാബിയുടെ വീട്ടില്‍ എരിപിരികൊണ്ടു.
എന്നാല്‍ സാബിറ സന്തോഷം നിറഞ്ഞ മുഖത്തു നവവധുവിന്റെ നാണത്തോടെ സ്വന്തം വീട്ടില്‍ ഓടി നടന്നു.
എനിക്കു മനസ്സിലാക്കാന്‍ പറ്റാത്ത ഒരു പ്രഹേളികയായി അവള്‍ മാറുകയായിരുന്നു.

ബന്ധുക്കള്‍ക്കിടയില്‍ പെട്ടു അസ്വസ്‌ഥനാവുന്ന എന്റെ അവസ്‌ഥ മനസ്സിലാക്കി അവള്‍ എന്നെ വിളിച്ചു. മുകളില്‍ അവളുടെ മുറിയുടെ സ്വകാര്യത തുറന്നു തന്നു.
ഇവിടെ ഇരുന്നോളൂ, ആരും ശല്യപ്പെടുത്താന്‍ വരാതെ ഞാന്‍ നോക്കാം. ആവശ്യത്തിനു പുസ്‌തകങ്ങളുണ്ട്‌ ഷെല്‍ഫില്‍. ഇഷ്‌ടമുള്ളതു തെരഞ്ഞെടുത്തു വായിച്ചോളൂ.
അവള്‍ താക്കോല്‍ മേശപ്പുറത്തു വെച്ചു. വാതിലടച്ചു ഗോവണിയിറങ്ങിപ്പോയി.
ഞാന്‍ ആശ്വാസത്തോടെ നിശ്വാസമുതിര്‍ത്തു. ആദ്യമായി അവളോട്‌ ഇഷ്‌ടം തോന്നി.
ഞാന്‍ ഷെല്‍ഫില്‍ നോക്കി. സി.രാധാകൃഷന്‍, സക്കരിയ, മലയാറ്റൂര്‍, മാധവിക്കുട്ടി, എം.ടി, ടി.പത്‌മനാഭന്‍, ഒ.വി.വിജയന്‍,ഹരികുമാര്‍,സി.വി ശ്രീരാമന്‍, റോസ്‌മേരി, മാനസി, അഷിത, ഗ്രേസി, സാറാജോസഫ്‌ തുടങ്ങി എല്ലാം ഞാന്‍ ഏറ്റം ഇഷ്‌ടപ്പെടുന്ന എഴുത്തുകാര്‍ തന്നെ.
എന്റെ പകയുടെ ഭിത്തി ദുര്‍ബലമാകുന്നുവോ?
ഷെല്‍ഫിന്റെ താഴെ തട്ടില്‍ ഒരു പഴയ ആല്‍ബം. വെറുതെ മറിച്ചു. നല്ല രീതിയില്‍ സെറ്റ്‌ ചെയ്‌തിരിക്കുന്നു. കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ കല്യാണം വരേയുള്ള അവളുടെ ഫോട്ടോകള്‍ അതേക്രമത്തില്‍ വെച്ചതു വല്ലാത്തൊരു കൗതുകമായി.
ഭിത്തിക്കു വീണ്ടും,വീണ്ടും ബലക്ഷയം സംഭവിക്കുന്നുവോ?.
ആല്‍ബം മറിക്കുമ്പോള്‍ പ്രീഡിഗ്രി പഠനകാലത്തെ ഏറെ ചിത്രങ്ങള്‍. എല്ലാം കളര്‍ഫുള്‍ കാമ്പസ്‌ ചിത്രങ്ങള്‍, അതു വെറുതെ മറിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ചിത്രം ഒറ്റ നോട്ടത്തില്‍ തന്നെ കണ്ണില്‍ കുത്തി. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഹൃദയം പടപടാന്നടിച്ചു.
മൂന്നു പെണ്‍കുട്ടികള്‍ ഒന്നിച്ചെടുത്ത സ്‌റ്റുഡിയോ ഫോട്ടോവില്‍ ഒന്നെന്റെ 'പ്രണയം' ഷാഹിറ (കവയത്രി), മറ്റൊന്ന്‌ എന്റെ 'പരിണയം' സാബിറ (ക്ഷമയുള്ളവള്‍) .

ജ്യൂസും കൊണ്ട്‌ സാബിറ മുറിയില്‍ വന്നു കയറുന്നതുവരെ ഞാന്‍ ആ ഫോട്ടോവില്‍ നോക്കിയിരിപ്പായിരുന്നു. അവരു രണ്ടു പേരും ചേര്‍ന്ന അനേകം ഫോട്ടോകളുണ്ട്‌.
അവര്‍ തമ്മില്‍ വളരെ അടുപ്പമുണ്ടെന്നു ഞാന്‍ ഊഹിച്ചു.
ഞാന്‍ ഷാഹിറയുടെ ഫോട്ടോവില്‍ തെട്ടു ചോദിച്ചു.
" ഇവള്‍ ?"
സാബിറ തിരിച്ചു ചോദിച്ചു.
"Are you comfort enough for a nice open-up?"

ഇടക്കുള്ള ഭിത്തി ഇടിഞ്ഞു വീഴാന്‍ തക്കവിധം കിടുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

ഞാന്‍ ഇംഗ്ലീഷില്‍ തന്നെ ചോദിച്ചു
"What is your education?"
By academic I have PG in English Literature, But by Heart and its Art I can't reach to you

"how you know about my Heart?"
ഉത്തരമായി അവള്‍ ഷെല്‍ഫു തുറന്നൊരു ഫയലെടുത്തു തന്നു.
ഞാന്‍ ഫയല്‍ തുറന്നു. എനിക്കു വിശ്വസിക്കാനായില്ല. ഞാന്‍ പലപ്പോഴായി ഷാഹിറക്കെഴുതിയ പ്രേമലേഖനങ്ങള്‍. ഡേറ്റു ക്രമത്തിനു ഫയലു ചെയ്‌തിരിക്കുന്നു.

ഞാന്‍ അന്നേരം സാനിറ്റിക്കും ഇന്‍സാനിറ്റിക്കും ഇടയിലെ നൂല്‍പ്പാലത്തിലൂടെ നടക്കുകയായിരുന്നു. ദുരൂഹതകള്‍ എന്നെ ഭ്രാന്തനാക്കാന്‍ അധികസമയമെടുക്കില്ലന്നു എനിക്കു തോന്നി.
എന്റെ ആകാംക്ഷക്കറുതി വരുത്തികൊണ്ടവള്‍ തുടര്‍ന്നു.

ഇവള്‍ എന്റെയും പ്രിയ കൂട്ടുകാരി "ഷാഹിറ"
നിങ്ങളെന്നെ പെണ്ണുകാണാന്‍ വന്നതിന്റെ തലേന്ന്‌ ഞങ്ങള്‍ കണ്ടിരുന്നു. ദീര്‍ഘമായി സംസാരിച്ചിരുന്നു.

ഇരുമ്പുഴിയില്‍ നിന്നു നിങ്ങളുടെ കല്ല്യാണാലോചന വന്നപ്പോള്‍ അന്വേഷിക്കാന്‍ ആദ്യം ഓര്‍മ്മ വന്നതു ഇരുമ്പുഴിയിലെ എന്റെ ഈ പ്രിയപ്പെട്ട പ്രീഡിഗ്രി കൂട്ടുകാരിയെയാണ്‌.
നമ്പരു കണ്ടു പിടിച്ച്‌ വീട്ടില്‍ വിളിച്ചപ്പോള്‍ അവളെ കിട്ടി. വരന്റെ പേരും ഉപ്പാന്റെ പേരും വീട്ടുപേരും പറഞ്ഞപ്പോള്‍ ഫോണിനപ്പുറത്തു നിന്നും ഒരു തേങ്ങലു മാത്രം കേട്ടു. കുറെ നേരം അക്ഷമയോടെ ഫോണ്‍ പിടിച്ചു നിന്നപ്പോള്‍ ഷാഹിറ പറഞ്ഞു.

"നാളെ ഒന്നു കോളേജില്‍ വരുമോ? എനിക്കൊന്നു കാണണം. ഞാന്‍ കാത്തു നില്‍ക്കും".
സര്‍ട്ടിഫിക്കറ്റ്‌ കോപ്പി അറ്റസ്‌റ്റ്‌ ചെയ്യാനെന്നു പറഞ്ഞു കോളേജിലെത്തിയപ്പോള്‍ പടിക്കല്‍ തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു ഷാഹിറ. നിങ്ങളു പണ്ട്‌ ഇരുന്നിരുന്ന അതെ ഗുല്‍മോഹറിന്റെ തണലിലിലേക്കവള്‍ എന്നെ കൂട്ടി കൊണ്ടു പോയി. അവിടെയിരുന്ന്‌ അവളെല്ലാം എന്നോടു തുറന്നു പറഞ്ഞു. പൂക്കളെല്ലാം കൊഴിഞ്ഞ ആ ഗുല്‍മോഹറപ്പോള്‍ കാണാന്‍ ഒരു ഉഷാറുമില്ലായിരുന്നു.

എന്റെ ഫോണ്‍ കിട്ടിയതിനു ശേഷം അവള്‍ നിങ്ങളുടെ പെങ്ങളുമായി ഫോണിലൂടെ സംസാരിച്ചു നിങ്ങളുടെ ദയനീയാവസ്‌ഥ മനസ്സിലാക്കിയിരുന്നെത്രേ. അന്നു രാത്രി അവള്‍ ഏറെ ആലോചിച്ചതിന്നു ശേഷം അവസാനം അമ്മാവന്റെ മകനുമായുള്ള കല്യാ ണത്തിനു തീരുമാനമെടുത്തിട്ടാണെന്നെ കാണാന്‍ വന്നത്‌.

ഈ കത്തുകളും പിന്നെ നിങ്ങളെന്ന ഈ മുത്തിനെയും എന്നെ ഏല്‍പ്പിച്ചിട്ടാണ്‌ അവള്‍ ബാംഗ്ലൂരിലേക്കു പോയത്‌.

ഇഹലോകത്തില്‍ നിങ്ങളെ പൊന്നു പോലെ കാത്തോളാന്‍ അവള്‍ എന്നെ ഏല്‍പ്പിച്ചു. എന്നിട്ടു ആരും വിലങ്ങു തടിയാവാത്ത സ്വര്‍ഗത്തില്‍ വെച്ചു കാത്തു സൂക്ഷിച്ച ഒരു മുത്തു പോലെ നിങ്ങളെ അവള്‍ക്കു മടക്കി കൊടുക്കാന്‍ അവളെന്റെ കയ്യീന്നു സത്യവും ചെയ്യിച്ചു വാങ്ങി.

അവള്‍ ആത്‌മഹത്യ ചെയ്യാനൊന്നും പോകില്ല. അങ്ങനെ ചെയ്താന്‍ നരകത്തില്‍ പോകേണ്ടിവരുന്ന അവള്‍ക്കു സ്വര്‍ഗത്തിലെത്തുന്ന നിങ്ങളെ കിട്ടില്ലത്രെ!..
കല്യാണം മുടങ്ങിയാലും ഷാഹിറയുടെ ജീവനു ഭീഷണി തന്നെയെന്നു നിങ്ങളുടെ പെങ്ങളു പറഞ്ഞതായി ഷാഹിറയില്‍ നിന്നറിഞ്ഞു.
എനിക്കെന്റെ കൂട്ടുകാരിയുടെ പ്രാണനും വിലപ്പെട്ടതായിരുന്നു.

മാത്രമല്ല, നിങ്ങളെഴുതിയ കത്തുകള്‍ വായിച്ചിട്ടു ഈ മുത്തിനെ ഇഹലോകത്തെക്കു മാത്രമായിട്ടാണെങ്കില്‍ പോലും വേറെ ആര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ എനിക്കും തോന്നീലാ. ആ മനസ്സിന്നുടമയെ ഈ ദുനിയാവിലെങ്കിലും സ്വന്തമാക്കണമെന്നും ആ സ്‌നേഹം അനുഭവിക്കണമെന്നും ഞാനാഗ്രഹിച്ചു.

ഇത്ര മധുരമായ പ്രണയപത്രങ്ങള്‍ എഴുതുവാന്‍ മാത്രം എന്തു സ്‌നേഹമാണു ഷാഹിറ നിങ്ങള്‍ക്കു തന്നിരുന്നതെന്നു കാണാനാണ്‌ ഞാന്‍ തട്ടിന്‍പുറത്തേക്കു കയറിയത്‌.
വിവാഹ പൂര്‍വ്വ പ്രേമലേഖനങ്ങള്‍ തട്ടിന്‍പുറത്തുണ്ടാവുമെന്നും, സൂചി മാതൃഭൂമി കലണ്ടറില്‍ കുത്തിയിട്ടുണ്ടാവുമെന്നും വാതില്‍ പൂട്ടി പുറത്തു പോകുമ്പോള്‍ താക്കോല്‍ കൊണ്ടു പോകുന്നില്ലങ്കില്‍ അതു കട്ടിളക്കു മുകളിലോ ചെടിച്ചട്ടിക്കു താഴെയോ കാണുമെന്നാണ്‌ ഏതു ശരാശരി പെണ്ണും ആദ്യം ചിന്തിക്കുന്നത്‌.
ഊഹം ശരിയായി. അവള്‍ എഴുതിയ എല്ലാ കത്തും എനിക്കു കിട്ടി. എല്ലാം ഞാന്‍ വായിച്ചു. എനിക്കാത്മ വിശ്വാസമുണ്ട്‌. അവള്‍ തന്നിരുന്നതിനെക്കാള്‍ ഒരിഞ്ചു കൂടുതല്‍ സ്‌നേഹം തരാനെനിക്കാവും. എന്റെ നല്ലപാതിയോടു നീതി പുലര്‍ത്താന്‍ എനിക്കാവും. ഈ ലോകത്തിലെങ്കിലും എന്നെ സ്വീകരിക്കണം. സ്വര്‍ഗ്ഗത്തില്‍ വെച്ചു അവള്‍ ചോദിക്കുമ്പോള്‍ തിരിച്ചു കൊടുക്കാതിരിക്കാനെനിക്കാവില്ലല്ലോ!.. ഞാന്‍ അവള്‍ക്കു വാക്കു കൊടുത്തു പോയില്ലെ.!

ഞാന്‍ കെട്ടിയിരുന്ന കൊടിയ വെറുപ്പിന്റെ ഭിത്തി മണല്‍ക്കൂന പോലെ ഇടിഞ്ഞു വീണു. ഞങ്ങള്‍ക്കിടയിലെ അകലമലിഞ്ഞില്ലാതെയായി.
ഞാനവളെ ഭ്രാന്തമായി പുണര്‍ന്നു. അവള്‍ എന്നില്‍ ലയിച്ചു ചേര്‍ന്നു.

ഒരുമാസമായി നിഷേധിക്കപ്പെട്ട എന്റെ സ്‌നേഹം ഒരൊറ്റ രാത്രി കൊണ്ടവള്‍ അനുഭവിച്ചറിഞ്ഞു.

അന്നു സുബ്ബ്‌ഹിക്കു മുന്‍പ്‌ അവളു ഓര്‍മ്മപ്പെടുത്താതെ തന്നെ വാസനസോപ്പു തേച്ചു കുളിച്ചു ഞാന്‍ പൂമുഖത്തെക്കു നടന്നു.

സന്തോഷത്തോടെ!
എന്നെ കാത്തിരിക്കുന്ന ബന്ധുജനങ്ങള്‍ക്കു മുന്‍പില്‍ ഒരു മണവാളന്റെ നാണത്തോടെ!..

83 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  "കാത്തിരിക്കണം മരണം വരേയെന്ന വാക്കു അറം പറ്റിയത്‌ അതെന്റെ നാവില്‍ നിന്നു വന്നതിനാലാവും"
  ബാംഗ്ലൂരിലെവിടെയോ ഇരുന്നു സ്വര്‍ഗത്തിലെത്താനുള്ള ഇത്തിരി വഴിദൂരം തള്ളിനീക്കുന്ന എന്റെ പ്രണയിനി, എന്നെങ്കിലും ഈ ബ്ലോഗുവഴി വരുമെന്ന പ്രതീക്ഷയാല്‍ ഈ
  "സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിമദ്ധ്യേ" എന്നാ ചെറുകഥ ഞാന്‍ ആ മുത്തിനു സമര്‍പ്പിക്കുന്നു.

 2. ദിവ (diva) പറഞ്ഞു...

  കരീം മാഷേ,

  വളരെ നന്നായിട്ടുണ്ട്. സഹോദരികളെപ്പോലെ ചില കഥാപാത്രങ്ങള്‍ ക്ലാസിക് നിലവാരത്തില്‍ എത്തുന്നുണ്ട്.

  മാഷിന്റെ തിരുത്തിയെഴുതലുകളും ഞങ്ങളുടെ കാത്തിരിപ്പും വെറുതെയായില്ല.

  സസ്നേഹം...

 3. വല്യമ്മായി പറഞ്ഞു...

  നന്നായിട്ടുണ്ടെന്ന് പറയാന്‍ തക്കം ഞാന്‍ വളര്‍ന്നോ എന്നറിയില്ല.ഒരു സാധാരണ പെണ്ണിന്‍റെ മനസ്സു വെച്ചു പറയട്ടെ “സാബി തന്നെ താരം”

 4. ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

  മാഷേ ഇതിന് എന്ത് കമന്റണം എന്ന് സത്യമായും അറിയില്ല. വല്ലാത്ത വാചകങ്ങള്‍.

  സ്നേഹത്തിന് മായ്കാനാവത്തൊതൊന്നുമില്ല എന്നതുതന്നെ ഏറ്റവും വലിയസത്യം. കുടുംബജീവിതത്തിന്റെ അടിസ്ഥാനവും ഇതാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണു ഞാന്‍. പരസ്പരം അറിയാനും പങ്കുവെക്കാനും പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ലങ്കിലും സ്നേഹത്തോടെ സൌമനസ്യത്തോടെ അത് കേള്‍ക്കാനും ഒരു പങ്കാളി. ഒരു നല്ല ഭാര്യയെ ഭാഗ്യം എന്ന് പറഞ്ഞാല്‍ പോര, മഹാഭാഗ്യം എന്ന് തന്നെ പറയണം. കരീം മാഷേ നിങ്ങള്‍ ഭാഗ്യവാന്‍.. മഹാഭാഗ്യവാന്‍..

 5. അഗ്രജന്‍ പറഞ്ഞു...

  കരീം മാഷെ ഒന്നും പറയാനില്ല..
  പറയാനുള്ളത് ഞാനന്നേ പറഞ്ഞു കഴിഞ്ഞു..
  വാക്കുകളേക്കാളും കൂടുതല്‍ വരികളിലൂടെയറിഞ്ഞു.

  എല്ലാ കഥാപാത്രങ്ങളും മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു.. എങ്കിലും വല്യമ്മായി പറഞ്ഞത് പോലെ സാബി തന്നെ താരം...

  ഈ കഥ കേട്ട എന്‍റെ ശ്രീമതിയുടെ കണ്ണുകള്‍ നനഞ്ഞിരുന്നു... പറഞ്ഞ എന്‍റേയും.

 6. റീനി പറഞ്ഞു...

  കരീംമാഷെ, ഈ കഥയ്ക്കുവേണ്ടി കാത്തിരിക്കയായിരുന്നു. വായിച്ചപ്പോള്‍ ഹൃദയത്തില്‍ തന്നെ തട്ടി. സാബിറ തന്നെ നായിക. സാബിറ തന്നെ മാഷിന്റെ മുത്ത്‌.

  വികാരഭരിതമായ കഥകള്‍ എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു, പ്രത്യേകിച്ചും കഥകള്‍ എന്നില്‍ നൊമ്പരങ്ങള്‍ ഉണര്‍ത്തുമ്പോള്‍, മനുഷ്യ മനസ്സിന്റെ നല്ലവശങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍. ഒരുചെറൂകഥക്ക്‌ വേണ്ട ഘടകങ്ങള്‍ മിക്കവാറും തന്നെ ഇതിലുണ്ടെന്നെനിക്ക്‌ തോന്നുന്നു. എന്റെ നോട്ടത്തില്‍ ഇതുതന്നെ മാഷിന്റെ മികച്ച സൃഷ്ട്ടി. കൂടുതല്‍ പറയാനുമ്മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.
  ഇപ്പൊള്‍ മാഷിന്റെ സാബിറയെ കാണണമെന്നും പരിചയപ്പെടണമെന്നും തോന്നുന്നു.

 7. Raju Komath പറഞ്ഞു...

  MASHINDE KADHA VAYICHU. MASHINDE KADHA YE KKAL BHASHA.. ATHANU ENNE YUM VAYANAKKAREYUM PIDICHIRUTHHUNNATHU. ORU PADU SNEHAMULLA MASHINU ORU PADU SNEHATHODE ABHINANDHANANGAL.
  RAJU KOMATH.
  raju.komath@shawgrp.com

 8. ശാലിനി പറഞ്ഞു...

  സാബീറയാണ് മുത്ത്. സമാ‍നമായ ഒരനുഭവം ഞങ്ങളുടെ ജീവിതത്തിലും ഉണ്ട്. ഇങ്ങോട്ടയച്ചതൊക്കെ വായിക്കാന്‍ പറ്റി. അങ്ങോട്ടൊന്നും അയച്ചിട്ടില്ലെന്നും, അത് ഒരു വണ്‍ വേ ആയിരുന്നു എന്നുമാണ് പ്രിയപ്പെട്ടവന്‍ പറയുന്നത്. എന്തായാലും, ഇടയ്ക്കൊക്കെ ആ കത്തുകളിലെ വരികള്‍ പറഞ്ഞ് കളിയാക്കാറുണ്ട് ഞാന്‍. അത്ര നല്ല സാഹിത്യമായി തോന്നാത്തതു കൊണ്ട് അപ്പഴേ കത്തിച്ചുകളഞ്ഞു എല്ലാം. എനിക്കുറപ്പുണ്ട്, ഇന്ന് മാഷ് പഴയ മുത്തിനേക്കാളും സാബിയെ ആണ് സ്നേഹിക്കുന്നത് എന്ന്.

 9. അരവിന്ദ് :: aravind പറഞ്ഞു...

  നല്ല കഥ മാഷേ...
  പക്ഷേ തുറന്ന് പറയട്ടെ...
  സാബിയും ഷാഹിറയും നായികമാരായി മിന്നിത്തിളങ്ങുന്ന ഈ കഥയില്‍, മാഷിന്റെ റോള് ഏതോ സിനിമയില്‍ അമ്മയെ പേടിച്ച് സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിക്കാതെ മുങ്ങിക്കളഞ്ഞ മോഹന്‍‌ലാലിന്റേതു പോലെയായിപ്പോയി.
  ഒരിക്കലും നായക വേഷമല്ല കേട്ടോ. :-)

  മനസ്സില്‍ തട്ടിയ കഥ.

 10. കണ്ണൂസ്‌ പറഞ്ഞു...

  മാഷേ, നായകനും താരവും ഒക്കെ മാഷിന്റെ ജീവിതത്തിനു ഈ അനുഭവങ്ങളുടെ ചൂട്‌ പകര്‍ന്നു തന്ന സര്‍വ്വേശ്വരന്‍ അല്ലേ..

  മാഷിന്റെ അക്ഷരങ്ങളിലൂടെ ആ ഊഷ്‌മാവ്‌ ഞങ്ങള്‍ അനുഭവിച്ചറിയുന്നതില്‍ അത്‌ഭുതമില്ല.

 11. ഏറനാടന്‍ പറഞ്ഞു...

  മാഷിനെ അന്നൊരു ചടങ്ങില്‍വെച്ച്‌ കണ്ടെങ്കിലും കൂടുതല്‍ പരിചയപ്പെടാനൊത്തില്ല. നല്ലയൊഴുക്കുള്ള ശൈലി.. പ്രണയം എത്രപറഞ്ഞാലും തീരാത്ത ഒരു വിഷയമാണ്‌.

  ഓ.ടോ:- ഓണദിനമായിട്ട്‌ ഒരു പ്രണയകഥയിവിടെ: http://eranadanpeople.blogspot.com/2006/09/blog-post.html(അതിലെ നായികയുടെ നാമം മാഷിന്റെ നായികയുടെ നാമം തമ്മില്‍ നല്ല ചേര്‍ച്ച!

 12. കുട്ടന്മേനൊന്‍::KM പറഞ്ഞു...

  കരീം മാഷേ . നന്നായിട്ടുണ്ട്. നല്ല ഒരു വായനാ അനുഭവം. ഭാഷയുടെ വ്യത്യസ്ഥത. തീഷ്ണമായി മനസ്സിനെ മഥിക്കുന്നത്...

 13. anwer പറഞ്ഞു...

  Excellent എന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും മാഷേ... കണ്ണ്‍ നിറഞ്ഞു പോയി...

 14. മുന്ന പറഞ്ഞു...
  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
 15. viswaprabha വിശ്വപ്രഭ പറഞ്ഞു...

  കരീം മാഷ് അല്ല, കരയിക്കും മാഷാണിത്!

  കണ്ണില്‍ നിറയുന്നത് ആനന്ദക്കണ്ണീരാണോ എന്നറിയില്ല. ഉപ്പാണോ മധുരമാണോ അതിന്റെ രുചിയെന്നും നോക്കുക വയ്യ.

  ***

  ബൂലോഗപ്പ്യൂപ്പയില്‍ നിന്നും ചിറകുവിരിച്ചു പറന്നുതുടങ്ങി ഈ ശലഭം.

  കരീമിന്റെ അച്ചടിച്ച സമാഹാരങ്ങള്‍ക്കു സമയമായിത്തുടങ്ങി.

  എന്തൊക്കെയോ പറയാനുണ്ട്. പക്ഷേ ഒരു വാക്കുപോലും ഞാനിനി മിണ്ടില്ല.

  qw_er_ty

 16. rakesh പറഞ്ഞു...

  i was hearing the song "pyar kiya to darna kya" while reading this story. kannu niranjo ennoru samsayam. samsayam mathram

 17. sahiba പറഞ്ഞു...

  Kareem Mash,

  Sabi is an Angel, and you are blessed to have her. Wish and pray that she will have you in the Heaven as well

  Best regards
  Sahiba

 18. കലേഷ്‌ കുമാര്‍ പറഞ്ഞു...

  കരീംഭായ്, സൂപ്പര്‍! വല്ലാത്തൊരു വായനാനുഭവം!

  ഇതിലെത്രമാത്രം സത്യമുണ്ടെന്ന് എനിക്കറിയില്ല.
  ഈ പരിശുദ്ധപ്രേമമെന്ന് പറയുന്നതില്‍ ഞാന്‍ സത്യമായും വിശ്വസിക്കുന്നില്ല കരിം ഭായ്.

  സാബിറയാണ് presentഉം futureഉം. past is past. hats off to her! ഇങ്ങനേയും പെണ്ണൂങ്ങളുണ്ടോ ഈശ്വരാ!

  നിരാശാകാ‍മുകന്റെ വേഷം സത്യമായും ബോറാണ്. ആണുങ്ങള്‍ക്ക് ചേരാത്തതാണത്!

 19. ദില്‍ബാസുരന്‍ പറഞ്ഞു...

  കരീം മാഷേ,
  ആദ്യമായി ഒരു പോസ്റ്റ് വായിച്ച് കമന്റ് ചെയ്യാന്‍ വാക്കുകളില്ല.ഇതിനെയായിരിക്കും ‘മൌനം അനുമോദന ലക്ഷണം’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞത്.

 20. വക്കാരിമഷ്‌ടാ പറഞ്ഞു...

  ഗംഭീരം, കരീം മാഷേ. വായനക്കാരെ പിടിച്ചിരുത്തി മുഴുവന്‍ ഒറ്റയടിക്ക് വായിപ്പിക്കുവാനുള്ള മാഷിന്റെ കഴിവ് അപാരം.

  മാഷിന്റെ കുടുംബം ഉള്‍പ്പടെ ധാരാളം പേര്‍ ഭാഗ്യം ചെയ്തവര്‍-ഇത് വായിച്ച ഞങ്ങളുള്‍പ്പടെ.

  വളരെ നന്നായിരിക്കുന്നു. കണ്ണ് നിറഞ്ഞു, ശരിക്കും. ഏത് രീതിയില്‍ ഇത് പോകും എന്ന് യാതൊരു ഊഹവുമില്ലാതിരുന്നത് കാരണം ഓരോ വരിയും ത്രസിച്ച് തന്നെ വായിച്ചു.

 21. Satheesh :: സതീഷ് പറഞ്ഞു...

  കഥ വല്ലാതങ്ങിഷ്ടപ്പെട്ടുപോയി!!!
  മാഷൊരൊന്നന്നര മാഷന്നെ!
  അരവിന്ദന്‍ പറഞ്ഞപോലെ നായകവേഷം ഇല്ലായിരുന്നു കഥയില്‍!!!

 22. Physel പറഞ്ഞു...

  ആര്‍ദ്രം പൊഴിയുന്ന മഞ്ഞിന്‍ മറനീക്കി
  പുഞ്ചിരികൊള്ളും നിലാവുപോലെ
  ആകാശവീഥിയില്‍ അലസം വിഹരിക്കും
  മാരുതന്‍ മെല്ലെ തലോടുംപോലെ

  രാവിന്റെയേകാന്ത മൗനം മുറിച്ചേതോ
  രാഗാര്‍ദ്ര കാമുകന്‍ പാടുംപോലെ
  രാഗലോലയായ്‌ കാതോര്‍ത്തു കേള്‍ക്കും
  രാഗിണീ ഹൃദയം തരളം മിടിക്കുംപോലെ............

  മനോഹരമായ ഒരനുഭവമായിരിക്കുന്നു മാഷേ.... നന്ദി

 23. കരീം മാഷ്‌ പറഞ്ഞു...

  പോസ്‌റ്റിനെക്കാള്‍ അത്യഗാധമായ കമന്റുകള്‍,
  ഞാന്‍ ധന്യനായി.
  നന്ദി പറയാന്‍ ഞാനാര്‌,
  കണ്ണൂസ്‌ പറഞ്ഞപോലെ...
  എല്ലാം സര്‍വ്വശക്‌തന്റെ ഇംഗിതങ്ങള്‍.
  പങ്കുവെച്ചതു നന്മ ഉദ്ദേശിച്ചു മാത്രം.
  സമാന ദു:ഖിതര്‍ക്ക്‌ ആശ്വാസത്തിനായി കുറിച്ചു വെച്ചു.
  "ഇഷ്‌ടപ്പെട്ടതു കിട്ടിയില്ലങ്കില്‍ കിട്ടിയതു ഇഷ്‌ടപ്പെടുക".
  അരവിന്ദില്‍ നിന്നും സതീഷില്‍ നിന്നും കിട്ടിയ ഫീഡ്‌ബാക്കു പ്രകാരം നായകനെ ഭീരുവാക്കിയിരിക്കുന്നു.(ശരിക്കും ഭീരു തന്നെ)
  (അരവിന്ദിനു ജന്മദിനം മനപ്പൂര്‍വ്വം നേരാതിരുന്നതാണ്‌ ഓരേ ജന്മദിനാശംസയും നിശ്‌ചിത ആയുസ്സില്‍ നിന്നു ഒരു വര്‍ഷം കഴിഞ്ഞുവെന്ന ഓര്‍മ്മപ്പെടുത്തലു കൂടിയാണ്‌. അതു പ്രിയപ്പെട്ടവരുടേതാവുമ്പോള്‍ വല്ലാത്തൊരു നൊമ്പരമാണ്‌)
  കമന്റിയ വനിതകളെല്ലാം (വല്ല്യാന്റി,റിനി,ശാലിനി,സാഹിബ) ഇഹലോകത്തില്‍ വസിക്കുന്ന ഭര്‍ത്തൃമതികള്‍ (അതിനാല്‍ അവര്‍ സാബിയുടെ പക്ഷം ചേരുന്നു). ഷാഹിറയുടെ പക്ഷം ചേരാന്‍ പ്രണയത്തിന്റെ നെരിപ്പോടിലെരിയുന്നവരാരുമീ ബ്ലോഗിലെഴുതാന്‍ വരില്ലേ!
  ഇരുട്ടത്തിരുന്ന്‌ എനിക്ക്‌ ഊര്‍ജജം തരുന്ന മെയിലുകളും english കമന്റും അയക്കുന്ന കൂട്ടുകാരാ(Raju Komath) വരമൊഴി ഇന്‍സ്‌റ്റാള്‍ ചെയ്‌ത്‌ ഈ ബ്ലോഗു ലോകത്തേക്കു വരൂ.
  ശാലിനി പറഞ്ഞതു ശരി, "പപ്പാ.. എന്ന രണ്ടു ശ്രുതിയിലെ മാധുര്യമുള്ള വ്യത്യസ്ഥ സ്വരങ്ങള്‍ ഞാന്‍ കേള്‍ക്കുമ്പോള്‍ ആ മുത്തുകളെ തന്ന ചിപ്പിയെ മാത്രമേ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കാറുള്ളൂ.
  ഏറനാടന്‍, ഇതു പ്രണയകഥയെക്കാള്‍ ഒരു പ്രണയ ബാക്കിപത്രമാണ്‌.നന്ദി.
  നല്ലോരു തിരുവോണനാളില്‍ നിങ്ങളില്‍ പലരേയും (അഗ്രജന്‍,അഗ്രജന്റെ ശ്രീമതി,റീനി,കുട്ടന്‍ മേനോന്‍,അന്‍വര്‍,വിശ്വപ്രഭ,രാഗേഷ്‌) കരയിക്കേണ്ടി വന്നതില്‍ ദു:ഖമുണ്ട്‌( ഞാനന്ന്‌ ഒരുപാടു തേങ്ങിയിരുന്നു)
  ഇതു വളരെ ആഴത്തില്‍ വായിച്ചു അഭിപ്രായമെഴുതിയ മറ്റു (ദിവാ-ദിവാസ്വപ്‌നം, ഇത്തിരിവെട്ടം, കലേഷ്‌, ദില്‍ബാസുരന്‍ (ബ്ലോഗുലോകത്തെ ഏറ്റവും ലാളിത്യമുള്ള, വിവേകമുള്ള സെന്‍സ്‌` ഓഫ്‌ ഹ്യൂമരിന്റെ ഗോഡ്‌ഫാദര്‍"), വക്കരിമഷ്ടാ (മാമലകള്‍ക്കപ്പുറത്തെ കൂട്ടുകാരന്‍) എല്ലാര്‍ക്കും ഹൃദത്തിന്റെ ഭാഷയില്‍ നന്ദി.
  മുന്നയുടെ കമന്റു മാത്രം മനസ്സിലായില്ല. നീണ്ട പോസ്‌റ്റ്‌ വായിക്കാന്‍ നെറ്റില്‍ വിഷമം എനിക്കുമുണ്ട്‌, ഞാന്‍ word ലെക്കു കോപ്പിചെയ്‌താണ്‌ വായിക്കുന്നത്‌.താങ്കള്‍ ഉദ്ദേശിച്ചതുപോലെ ഇതെരു ലേഖനമല്ലായിരുന്നു. ദയവായി വായിച്ചിട്ടു കമന്റു ചെയ്യുക ഇല്ലങ്കില്‍ എഴുത്തുകാരനോട്‌ ചെയ്യുന്ന ഇന്‍സള്‍ട്ടാണത്‌.നിങ്ങളുടെ ആ കമണ്ടിനു പറ്റിയ ഒരു മൂഡിലുള്ള സൃഷ്ടിയല്ല ഇത്‌. സമയം കിട്ടുമ്പോള്‍ ദില്‍ബാസുരന്റെയും,ഇടിവാളിന്റെയും,കുടിയന്റെയും കമന്റുകള്‍ വായിച്ചു നോക്കുക വിവേകത്തില്‍ ചാലിച്ച ലളിത ഫലിതം അതില്‍ നിന്നു പഠിക്കാം. കുറച്ചു കൂടി കട്ടിയായത്‌ ദേവരാഗം,ഉമേഷ്‌മാഷ്‌,പെരിങ്ങോടര്‍,വിശ്വപ്രഭ തുടങ്ങിയവരുടെ പോസ്‌റ്റുകളും കമന്റു
  കളും വായിച്ചാല്‍ കിട്ടും.

 24. കരീം മാഷ്‌ പറഞ്ഞു...

  വൃത്തവും,ഛന്ദസ്സും,ദണ്‌ധകവും,ലഘു-ഗുരുക്കളും പലവുരു പഠിക്കാന്‍ ശ്രമിച്ചതാണ്‌
  കുമാരേട്ടന്റെ മകന്‍ ഉണ്ണിക്കുവേണ്ടി ഇമ്പോഷിഷനെഴുതാന്‍ സഹായിച്ച്‌ സര്‍പ്പിണി വൃത്തം ഇപ്പോഴും ഓര്‍മ്മയുണ്ട്‌
  ദ്വക്ഷരം ഗണമൊന്നാദ്യം
  ത്രക്ഷരം മൂന്നതില്‍പരം,
  ഗണങ്ങള്‍ക്കാദി ഗുരുവാം
  വേരൊന്നും ത്ര്യക്ഷരങ്ങളില്‍
  മറ്റേതും സര്‍വ്വഗുരുവായ്‌
  വരാം കേളിതു സര്‍പ്പിണി.

  മലയാളത്തിലെത്ര ശരിയുത്തരമെഴുതിയാലും മാഷമ്മാരു മാര്‍ക്കു തരില്ല കരീമേ എന്നു അവന്‍ എന്നോട്‌ കരഞ്ഞു പറഞ്ഞതോര്‍മ്മ വരുന്നു.
  ആ മനോഭാവം തന്നെയല്ലെ മലയാളം മരവിക്കാന്‍ കാരണം.യാഥസ്‌തികര്‍ അതിനെ കൊല്ലുകയല്ലെ?.
  വരമൊഴിയെ സ്വീകരിക്കാന്‍ മടിക്കുന്നതു കാണുമ്പോള്‍ പണ്ടു കാല്‍കുലേറ്റര്‍ വന്നപ്പോല്‍ എഞ്ചുവടിക്കാര്‍ ഒച്ചയുണ്ടാക്കിയതോര്‍മ്മ വന്നു. പക്ഷെ ഇന്നു എഞ്ചുവടി മന:പാഠമെവിടെ?
  സോറി ഫൈസല്‍ വിഷയം മാറിപ്പോയി.
  കമന്റിനു വളരെ നന്ദി.

 25. ഉമേഷ്::Umesh പറഞ്ഞു...

  വളരെ നല്ല കഥ, കരീം മാഷേ. മാഷിന്റെ മുമ്പുള്ള കഥകളും ഇഷ്ടപ്പെട്ടിരുന്നു. കമന്റിട്ടിട്ടുണ്ടോ എന്നോര്‍മ്മയില്ല.

  കഥ മാത്രമല്ല, ശൈലിയും അതിമനോഹരം! സ്വന്തം കഥ തന്നെയോ ഇതു്?

 26. ഉമേഷ്::Umesh പറഞ്ഞു...

  കേക, മഞ്ജരി, മാലിനി തുടങ്ങിയവയെപ്പോലെ സര്‍പ്പിണി അധികമാര്‍ക്കും ഓര്‍മ്മയില്ല. (മാഷ്‌ക്കു് ഇപ്പോള്‍ സര്‍പ്പിണി ഓര്‍മ്മ വന്നതെന്താണെന്നും മനസ്സിലായില്ല.)

  മാഷ് ഇതു വായിച്ചിട്ടുണ്ടോ?

 27. കരീം മാഷ്‌ പറഞ്ഞു...

  വായിച്ചു ഉമേഷ്‌ജി.
  പക്ഷെ എനിക്കൊന്നും തലയില്‍ കേറില്ല. ഈ സര്‍പ്പിണിതന്നെ 50 പ്രാവശ്യം കൂട്ടുകാരനെ സഹായിച്ചു കൊടുത്തതാ.
  കവിത വളരെ ഇഷടമാണ്‌. കവികളെയും. അത്രമാത്രം.

 28. ഉണ്ണി പറഞ്ഞു...

  മാഷേ,

  "ജീവിതത്തില്‍നിന്നു ചീന്തിയെടുത്ത ഒരേടാണിത്; വക്കുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നു" എന്ന് 'ബാല്യകാലസഖി'യെപ്പറ്റി (എം.പി.പോളാണോ?) പറഞ്ഞത് ഓര്‍ത്തുപോയി...

 29. സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

  ഈ ‘ട്രൂത്ത് ഈസ് സ്റ്റ്രേഞ്ചര്‍ ദാന്‍ ഫിക്ഷന്‍’ എന്നൊക്കെ പറയുന്നതിതാണു് ല്ലേ?

  കഥ നന്നായി കരീം. കാര്യങ്ങള്‍ കൈകാര്യം ചെയ്ത രീതിവച്ചു് സാബിതന്നെ നായിക.

  ഓടോ: രണ്ടു പൂവല്‍ കൃഷിനടത്താവുന്ന സ്ഥലം എന്നയര്‍ഥത്തില്‍ ഇരുപ്പൂ നിലം എന്നല്ലേ പറയാറു്?

 30. Raju Komath പറഞ്ഞു...

  പ്രീയപ്പെട്ട കരീം മാഷെ, വര മൊഴി ചിട്ടപ്പെടുത്തി എന്തുചെയ്യാന്‍ എന്നിട്ടും ഇതു വിചരിച്ചമാതിരി അങ്ങ് വഴങ്ങുന്നില്ല. ഇത്തിരി കൂടെ സ്മയം തരണെ മാഷെ. പിന്നെ ഇതൊക്കെ കാട്ടികൂട്ടുന്നതു പണിചെയ്യുന്നതിന്റെ ഇടയിലാണ്. അതിന്റെ ഒരു പരിക്കു കാണാതിരിക്കില്ലല്ലൊ. അടുത്ത് കഥക്കു കാത്തിരിക്കുന്നു. ഇതിന്റെ കീ Board view kittan vazhi undo maazhe like chowara Font key board.
  Raju Komath
  raju.komath@shawgrp.com

 31. കരീം മാഷ്‌ പറഞ്ഞു...

  ശരിയാ.. സിദ്ധാര്‍ത്ഥ്‌. ഇരുപ്പൂ എന്നു തന്നെ പറയണം. നന്ദി. തിരുത്താം.
  (ഒ.ടോ ഈയിടെ എന്റെ സ്‌പല്‍ ചെക്കര്‍ തീരെ അനുസരിക്കുന്നില്ല.)
  അതോക്കെ പോട്ടെ!. തിരുവോണം എങ്ങനെയുണ്ടായിരുന്നു.
  "നല്ലോണം തിന്നോണം"
  ഇനിയും ചാന്‍സുണ്ട്‌. മിസ്സാക്കണ്ട.

 32. RP പറഞ്ഞു...

  കരീം മാഷിന്റെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്, കമന്റുന്നത് ആദ്യമായിട്ടാണെങ്കിലും.

  എല്ലാരും പറഞ്ഞ പോലെ ഇവിടെ സാബിറ തന്നെ താരം. വേറൊരു പെണ്ണാണ് മനസ്സിലെന്നറിഞ്ഞിട്ടും മാഷുമായുള്ള കല്യാണത്തിനു സമ്മതിച്ചില്ലേ? മാഷിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയില്ലേ? അത്രേം ക്ഷമയോടെ മാഷ് മനസ്സ് തുറക്കുന്നതുവരെ കാത്തുനിന്നില്ലേ? സാബിറ തന്നെ താരം! സാബിറയെയല്ലാതെ വേറെ ആരെ മാഷ് കല്യാണം കഴിച്ചിരുന്നെങ്കിലും ഇപ്പോഴുള്ള സന്തോഷവും സമാധാനവും ഉണ്ടാവുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്.

 33. പീലു | Peelu പറഞ്ഞു...

  കരീം മാഷെ...
  എന്താ പറയേന്‌റതെന്നെനിക്കറിയില്ല...
  ഇതു വായിച്ചു... അറിയതെയാണെങ്കിലും എന്‌റെ കണ്ണു നിറഞ്ഞുപോയിമാഷെ...
  നിങ്ങള്‍ തികച്ചും ഭാഗ്യവാനാണ്‌.

  സ്വന്തം പീലു...

 34. ബിന്ദു പറഞ്ഞു...

  നന്നായി എഴുതിയിരിക്കുന്നു. മാഷേ സാബി നല്ല രീതിയില്‍ അതു കൈകാര്യം ചെയ്തു. :) പക്ഷെ ഇതൊരു പരിശുദ്ധമായ പ്രണയം ആയിരുന്നോ?

 35. പെരിങ്ങോടന്‍ പറഞ്ഞു...

  സിദ്ധാര്‍ത്ഥന്‍ പറഞ്ഞതുപോലെ തന്നെ അനുഭവപ്പെട്ടു. യാഥാര്‍ത്ഥ്യം തന്നെയാണു കാല്പനികതയേക്കാള്‍ വിഭ്രമിപ്പിക്കുന്നതു്.

  ‘സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴിമദ്ധ്യേ’ നല്ല ശീര്‍ഷകം.

 36. അത്തിക്കുര്‍ശി പറഞ്ഞു...

  മാഷെ,

  പൊസ്റ്റിട്ട ഉടനെ വായിച്ചിരുന്നു. എന്തു കമന്റണം എന്നറിയാതെ അന്തിച്ചിരുന്നു പോയി.

  പൂവണിയാത്ത മോഹങ്ങള്‍ മനസ്സില്‍ നേരിന്റെ നെരിപ്പോടുകളയെരിയുമ്പൊള്‍, ആ സ്മൃതികളില്‍ ആശ്വാസം കണ്ടെത്തുക.

  എനിക്കെന്തൊ ആരെ നായികയാക്കണമെന്നറിയുന്നില്ല.. ഷാ / സാ... രണ്ടു പേരും വിസ്മയിപ്പിക്കുന്ന പ്രകടനമാണ്‌ കാഴ്ച വെക്കുന്നത്‌!!
  എന്തായാലും താങ്കള്‍ ഭാഗ്യവാനാണ്‌, ഒരു നിധിയെ നഷ്ടപെട്ടു മറ്റൊന്നു സ്വന്തമായി.. പ്രണയതിന്റെ അക്ഷയപാത്രങ്ങളായ രണ്ടുനക്ഷത്രങ്ങളുടെ മഹാമനസ്കതക്കുമുന്നില്‍ സ്തബ്ധനയത്‌ നിങ്ങള്‍ മാത്രമല്ല, ഞങ്ങളും കൂടിയാണ്‌!

  പിന്നെ സ്വര്‍ഗത്തിലെക്കുള്ള യാത്രമധ്യെ മാത്രമാണൊ? രണ്ടുസ്വര്‍ഗങ്ങള്‍ക്കിടയിലല്ലേ!

  ഒന്നുകൂടി പറയാതെ എങ്ങനെ അവസാനിപ്പിക്കാന്‍? മറ്റുള്ളവര്‍ പറഞ്ഞപ്പൊലെ ഈ കഥയില്‍ നായകന്‍ നായികമാരുടെ പ്രഭയില്‍ മുങ്ങിപ്പോയി. പക്ഷെ, ഒന്നു തീര്‍ച്ച താങ്കളുടെ കഥാകാരനായുള്ള പ്രകടനം ഉദാത്തം.

  പ്രശസ്ത പ്രണയ കഥകളുറ്റെയിടയിലേക്‌ മറ്റൊന്നു കൂടി..

 37. കരീം മാഷ്‌ പറഞ്ഞു...

  R.P പീലു,ബിന്ദു,പെരിങ്ങോടര്‍ എന്നിവരുടെ കമന്റും വായിച്ചു.
  ബിന്ദുവിന്റെ ചോദ്യം ന്യായം. ഷാഹിറയുമായ പ്രണയം കുറച്ചു കൂടി സത്യസന്ധമായി വിശദീകരിച്ചതാണ്‌ ( പൈങ്കിളി ടച്ചു കളയുന്നു എന്നു കാണിച്ച്‌) സാബി അതു എഡിറ്റു ചെയ്‌തു. അതിനാല്‍ അവളുടെ തട്ടിനു തൂക്കം കൂടി എന്നു എല്ലാരേയും കമന്റു വായിച്ചപ്പോള്‍ അവള്‍ക്കു മന്‍സ്‌ഥാപം തോന്നി ഫോണില്‍ ഒരായിരം സോറി പറഞ്ഞിട്ടിപ്പോ വെച്ചതേയുള്ളൂ.
  ഉമേഷ്‌ മാഷ്‌, കലേഷ്‌ ഭായി ഇതില്‍ ഞാന്‍ മൂന്നിടത്തു മാത്രമേ കള്ളം പറഞ്ഞിട്ടുള്ളൂ. ഒന്ന്‌ പ്രണയിനിയുടെ പേര്‌, രണ്ട്‌ എന്റെ ഉപ്പാനെക്കുറിച്ചുള്ള ആകാര രൂപ വിശദീകരണം. മൂന്ന്‌ സാബിയുടെ വിദ്യാഭ്യാസ യോഗ്യത (SSLC, PDC ഡിസ്‌ടിങ്ങ്‌ഷനോടേ പസ്സായ അവള്‍ Bsc Maths Second year വെച്ചു പഠനം നിര്‍ത്തിയത്‌ എന്റെ ഉമ്മാക്കു പരാലിസിസ്‌ വന്നപ്പോള്‍ നോക്കാനായിരുന്നു). English Literature എന്റെ സ്വപ്‌നമായിരുന്നു. അതു ഞാന്‍ എന്റെ സാബിക്കു കൊടുത്തുവെന്നു മാത്രം. അവള്‍ ലിറ്റ്‌രേച്ചരിന്നു പോകേണ്ടവളായിരുന്നു അല്ലങ്കില്‍ സൈക്കോളജിക്ക്‌.)

 38. ഇടങ്ങള്‍|idangal പറഞ്ഞു...

  ഹൃദ്യമായിരിക്കുന്നു, താങ്കളുടെ ശൈലി ചിലപ്പൊഴൊക്കെ ബഷീറിനെ ഓര്‍‌മിപ്പിക്കുന്നു.
  പിന്നെ, എന്തിനായിരുന്നു ആ ഇഗ്ലീഷ് സംഭാഷണങ്ങള്‍, അത് വേണ്ടായിരുന്നു എന്നു തൊന്നുന്നു, മാഷുതന്നെ അത് ഒന്നുകൂടി വായിച്ച് നൊക്കുക, അതിലൊരു കല്ലുകടി വരുന്നു, എനീക്ക് തൊന്നിയതാണ്,
  ഒരിക്കല്‍കൂടി പറയുന്നു, ഹൃദ്യമായിരിക്കുന്നു.

 39. ദമനകന്‍ പറഞ്ഞു...

  എല്ലാ ഓണക്കാലത്തും കുറേ കഥകള്‍ വായിക്കാറുണ്ട്, ഓണപ്പതിപ്പുകളില്‍. ഇത്തവണ അത് ഉണ്ടായില്ല. മാതൃഭൂമി മാത്രമേ കിട്ടിയുള്ളൂ അതില്‍ കഥകള്‍ ഒന്നുമില്ല. അതിന്റെ വിഷമമെല്ലാം മാറി ഇവിടെ ഈ കഥ വായിച്ചപ്പൊ.
  കൂടുതലൊന്നും പറയാനില്ല, ഇത്ര നല്ല ഒരു കഥ അടുത്തോന്നും വായിച്ചിട്ടില്ല.

 40. ജ്യോതിര്‍മയി പറഞ്ഞു...

  കരീം മാഷേ,
  ആദ്യമായിട്ടാണിവിടെ. കഥ ഇഷ്ടമായി. ഇതനുഭവമോ കഥയോ എന്നു ചോദിയ്ക്കുന്നതിനര്‍ഥമില്ലല്ലോ. കഥ എന്ന നിലയ്ക്ക്‌, ഒരു കാര്യം പറയാന്‍ തോന്നുന്നു- നായകനു പുതിയ നായികയെ വേണം, എന്നാല്‍ അത്ര പെട്ടെന്നു സ്വീകരിച്ചാല്‍ ഉണ്ടാവുന്ന കുറ്റബോധം- അങ്ങനെ അവസാനം ഒരു കാരണം കണ്ടെത്തിയപ്പോള്‍ കല്‍പ്പിച്ചുണ്ടാക്കിയ മതിലുകള്‍ അലിഞ്ഞില്ലാതായി..

  കഥ ഇഷ്ടമായി.

 41. കരീം മാഷ്‌ പറഞ്ഞു...

  ദമനകന്‍:-
  കമന്റു വായിച്ചു.എന്റെ എഴുത്തുജീവിതത്തിനിടക്കു എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്‌ ഈ വാക്കുകള്‍. വളരെ നന്ദിയുണ്ട്‌. ഞാന്‍ എഴുത്തിന്റെ ലോകത്തു തുടര്‍ന്നാല്‍ അതില്‍ നിങ്ങളുടെ ഈ വാക്കു എനിക്കു നല്‍കുന്ന വാതാശ്വത്തിന്റെ കരുത്തിനു ഞാന്‍ ഞാന്‍ എന്നെന്നും കടപ്പെട്ടിരിക്കും

  ഇടങ്ങള്‍:-

  കമന്റു വായിച്ചു, കഥ ഇഷ്‌ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.
  ഇംഗീഷ്‌ ഡയലോഗുകള്‍ ഈ കഥയുടെ വളരെ അനിവാര്യ ഭാഗങ്ങളാണ്‌.
  സാബിയുടെ
  1. ക്ഷമ (ഒരുമാസത്തില്‍ കൂടുതല്‍ അവള്‍ തളരാതെ പിടിച്ചു നിന്നത്‌)
  2.സാഹിത്യാഭിരുചി
  3.അടുക്കും ചിട്ടയും ( പ്രതീകം :-ആല്‍ബം സെറ്റിംഗ്‌.ലൗലറ്റര്‍ ഫയലിംഗ്‌)
  4.ഇംഗ്ലീഷ്‌ അറിവും നല്ല പ്രനന്‍സിയേഷനും ( ഞാന്‍ രണ്ടിലും വളരെ മോശം)
  5. ത്യാഗ മന:സ്‌ഥിതി
  6. ആത്‌മവിശ്വാസം
  എന്നീ ഗുണങ്ങളാണ്‌ ഞങ്ങള്‍ക്കിടയിലെ വെറുപ്പിന്റെ ഭിത്തി തകര്‍ത്തത്‌
  ഇനി പറയൂ, ആ ഇംഗ്ലീഷ്‌ ഡയലോഗുകള്‍ നീക്കിയാല്‍ അസത്യത്തിന്റെ എണ്ണം നാലാവില്ലെ?

 42. Vempally|വെമ്പള്ളി പറഞ്ഞു...

  കരീം മാഷെ, ദുബായിവഴി വന്നപ്പോള്‍ കിട്ടിയ ഇത്തിരി സമയത്തിനിടക്ക് നമ്മുടെ വിശാലനെയും ഫാമിലിയെയും,കണ്ണൂസ് & ഫാമിലിയെയും കണ്ടപ്പോ (എല്ലാവരെയും കാണണമെന്നാഗ്രഹമുണ്ടായിരുന്നു പക്ഷെ!!) വിശാലന്‍ പറഞ്ഞിരുന്നു, കരീം മാഷിനെപ്പറ്റി.
  ഇപ്പോഴാണ് വായിക്കാനൊത്തത്. വളരെ നന്നായിട്ടുണ്ട്. വായിച്ചു വന്നപ്പോ എന്‍റെ മനസ്സ് എന്‍റെ ഭൂതകാലത്തിലേക്കു പോയി. പക്ഷെ കുഴിച്ചു മൂടിയതൊക്കെ അവിടെക്കിടക്കട്ടെ!

  ആ പ്രേമലേഖനങ്ങളൊക്കെ ഇപ്പോഴുമുണ്ടാവുമൊ അട്ടത്ത്? എടുത്തു പോസ്റ്റാക്കൂ - ഞങ്ങളും കൂടി വായിക്കട്ടെ!

 43. കരീം മാഷ്‌ പറഞ്ഞു...

  ജ്യോതിര്‍മയി:-
  കമന്റ്‌ നന്നായി വേദനിപ്പിച്ചു.ആ ഇരുതല മൂര്‍ച്ചയുള്ള ശിരി കൊണ്ടു കുത്തിയതു കഥയിലെ നായകനെയാണെങ്കിലും കൊണ്ടതെന്റെ കരളില്‍. പ്രാണന്‍ ഒറ്റവെട്ടിനെടുക്കായിരുന്നില്ലേ!

  വെമ്പല്ലി:-
  വിശാലമനസ്‌കന്‍ എന്റെ നല്ല സുഹൃത്ത്‌. നെറ്റില്‍ പാറിനടക്കുന്ന കൊടകരപുരാണം PDF കണ്ടു ഭ്രമിച്ചു ഞാന്‍ ബ്ലോഗില്‍ വന്നു കയറി.കമന്റിനു നന്ദി.
  അട്ടത്തെ പ്രണയ ലേഖനങ്ങള്‍ കൂടി ഫയലില്‍ വന്നിരിക്കുന്നു. പ്രണയിനിക്കു പ്രശ്‌നമുണ്ടാവില്ലന്നു ഉറപ്പുവരുത്തിയാല്‍ പുറം ലോകം കാണും. അങനെയെങ്കില്‍ ആദ്യമായിട്ടായിരിക്കും ഒരു ചെയിന്‍ പ്രണയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും

 44. മുല്ലപ്പൂ || Mullappoo പറഞ്ഞു...

  അതിമനോഹരം.
  ഇത് ഒരു എകാങ്ക നാടകം ആണ്. സാബി സാബി മാത്രം.
  ബാക്കിയുള്ളവര്‍ നിഷ്പ്രഭര്‍.

 45. ജ്യോതിര്‍മയി പറഞ്ഞു...

  കരീം മാഷേ,
  ദയവുചെയ്ത്‌ എന്നോടു ക്ഷമിയ്ക്കൂ. 'ചെറുകഥ' എന്ന്‌ തലക്കെട്ടില്‍ കണ്ടതുകൊണ്ടാണ്‌, ഇതൊരു കഥ എന്ന മട്ടില്‍ ഞാന്‍ കമന്റു പറഞ്ഞത്‌. ഇതു ശരിയ്ക്കും അനുഭവമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനിതെഴുതില്ലായിരുന്നു. ഒരു നിമിഷം ആലോചിച്ചതാണ്‌, ഇതു നടന്ന സംഭവമായിരിയ്ക്കുമോ എന്ന്‌. വീണ്ടും തലക്കെട്ടിലെ "ചെറുകഥ" എന്ന വാക്ക്‌ എനിയ്ക്കു കമന്റാന്‍ പ്രേരണ നല്‍കി.

  തീരുമാനങ്ങള്‍ എടുത്തു മുന്നേറിക്കഴിഞ്ഞ താങ്കള്‍ ഇനിയും കുറ്റബോധം കൊണ്ടു നടക്കുന്നതു ശരിയല്ല എന്നാണെന്റെ അഭിപ്രായം. ആദ്യനായികയും അവളുടേതായ വഴി സ്വീകരിച്ചുകഴിഞ്ഞു എന്നാണു കഥയിലെ സൂചന. ആ നിലയ്ക്കും ഈ കുറ്റബോധം അനാവശ്യമല്ലേ. രണ്ടാം നായികയും വളരെ നല്ല കുട്ടിയായിരിയ്ക്കേ ആദ്യനായികയുടെ ജീവിതപങ്കാളിയും വളരെ നല്ലവനായിക്കൂടെ? അവര്‍ക്കും സന്തോഷത്തോടെ ജീവിയ്ക്കാമല്ലോ. കുറ്റബോധം കളഞ്ഞ്‌, നല്ല കൂട്ടുകാരായി ജീവിച്ചുകൂടെ.

  വേദനിപ്പിച്ചതിന്‌ മാപ്പ്‌, വിഷമമായിരിയ്ക്കും തരാന്‍, എന്നു തോന്നുന്നു, പ്രായശ്ച്ചിത്തമുണ്ടെങ്കില്‍ പറയൂ.
  ക്ഷമിച്ചു എന്നൊരു വാക്കിന്‌ കാത്തിരിയ്ക്കുന്നു.

 46. ശ്രീജിത്ത്‌ കെ പറഞ്ഞു...

  കരീം മാഷേ ഈ പ്രണയത്തിന്റേയും, സാഹിറയുടെ ക്ഷമയുടേയും മുന്നില്‍ തല കുനിക്കുന്നു. കഥ ഒത്തിരി ഇഷ്ടമായി. ഒരു കാലത്തും ഇത് മറക്കില്ല.

 47. കരീം മാഷ്‌ പറഞ്ഞു...

  ഈ ആത്‌മാംശമുള്ള സൃഷ്ടികള്‍ കൊന്റിള്ള കളി വേണ്ട എന്നു സാബി നൂറുവട്ടം എന്നോടു പറഞ്ഞതാണ്‌ പെണ്‍വാക്കെന്നു കരുതി ഞാന്‍ അതു തള്ളിക്കളഞ്ഞതായിരുന്നു.
  ഞാന്‍ പഴയ അവസ്‌ഥയിലേക്കു പോകുമോ എന്നവള്‍ ഭയപ്പെട്ടിരിക്കണം.
  ഇതെരു പാഠമായി.
  എനിക്കെല്ലാ സ്‌ത്രീകളും നന്മമാത്രമേ തന്നിട്ടുള്ളൂ.
  ജ്യോതിര്‍മയിയേയും ആ കൂട്ടത്തിലേ കാണൂ. എല്ലാം എന്റെ വിധിയാണ്‌
  സാരമില്ല.

 48. ഉമേഷ്::Umesh പറഞ്ഞു...

  ജ്യോതി ഈ കഥ മനസ്സിരുത്തി വായിച്ചില്ലെന്നു തോന്നുന്നു. അല്ല്ലെങ്കില്‍ ഇതൊരു “ആണെഴുത്തു്” ആയിരിക്കും-ഒരു പക്ഷേ ആണുങ്ങള്‍ക്കു മാത്രമേ ഇതിന്റെ സാരാംശം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളായിരിക്കാം.

  ഇവിടെ ഒന്നാം നായികയും രണ്ടാം നായികയുമില്ല. ഒരേയൊരു നായിക മാത്രം-സാബി. മറ്റെല്ലാവരും-നായകനടക്കം-അപ്രധാനകഥാപാത്രങ്ങള്‍.

 49. ജ്യോതിര്‍മയി പറഞ്ഞു...

  കരീം മാഷേ,
  വിഷമം മാറിയോ? ഇല്ലെങ്കില്‍ എന്താപ്പോ ഞാന്‍ ചെയ്യ, എന്റെ കൃഷ്ണാ, ഒരു വഴി കാണിച്ചുതരണേ:-(

  ഷാഹിറ ബാംഗ്ലൂരിലാണെന്നല്ലേ പറഞ്ഞത്‌, ഞാനും ഒരു ബാംഗ്ലൂര്‍ കാരിയാണേ. അവള്‍ സന്തോഷത്തോടെ ജീവിയ്ക്കണം എന്നു താങ്കളും, താങ്കള്‍ സന്തോഷത്തോടെ ജീവിയ്ക്കണം എന്ന്‌ അവളും ആത്മാര്‍ഥമായി ആഗ്രഹിയ്ക്കുന്നുണ്ടാവില്ലേ. അതുകൊണ്ട്‌, ഇപ്പോള്‍ കിട്ടിയ വര്‍ത്തമാനജീവിതം കുറ്റബോധം ഒട്ടുമില്ലാതെ സന്തോഷത്തോടെ ജീവിയ്ക്കൂ. എല്ലാവര്‍ക്കും പരമകാരുണികന്‍ അര്‍ഹതപ്പെട്ടതു കൊടുക്കും എന്നാണെന്റെ വിശ്വാസം. കഴിഞ്ഞകാര്യങ്ങളെയോര്‍ത്ത്‌ വിഷമിച്ചുകൊണ്ടേയിരിയ്ക്കുമ്പോള്‍ സര്‍വശക്തന്‍ ഇന്നു നല്‍കുന്ന നന്മകളെല്ലാം നാം കണ്ടില്ലെന്നു നടിയ്ക്കുകയാവില്ലേ. ഇനിയും എന്താണ്‌ പറയേണ്ടതെന്നെനിയ്ക്കറിയില്ല.
  വേദനിപ്പിച്ചതിന്‌ ഒരിയ്ക്കല്‍ കൂടി മാപ്പ്‌.

 50. ജ്യോതിര്‍മയി പറഞ്ഞു...

  ഉമേഷ്ജീ പറഞ്ഞതുപോലെയാണോ കഥ? എന്നാല്‍ കരീം മാഷ്‌ വിഷമിയ്ക്കണതെന്തിനാ?

 51. ഉമേഷ്::Umesh പറഞ്ഞു...

  കഥയല്ല, മാഷ്‌ടെ ആദ്യത്തെ കമന്റായിരിക്കണം ജ്യോതിയെക്കൊണ്ടു് അങ്ങനെ എഴുതിച്ചതു്. അതു വേണ്ടായിരുന്നു. ഈ കഥ സാബിയ്ക്കല്ലേ സമര്‍പ്പിക്കേണ്ടതു്?

 52. ഉമേഷ്::Umesh പറഞ്ഞു...

  അവസാനത്തെ കമന്റെഴുതിയപ്പോള്‍ ജ്യോതിയുടെ അവസാനത്തെ രണ്ടു കമന്റുകള്‍ വന്നിരുന്നില്ല്ല. ഇപ്പോള്‍ എല്ലാം ക്ലിയര്‍.

 53. ജ്യോതിര്‍മയി പറഞ്ഞു...

  കരീം മാഷേ, എന്റെ കമന്റു ഡിലീറ്റാമോ? കരളില്‍ നിന്നും മാറ്റാനാവില്ലെങ്കിലും കണ്മുന്നില്‍ നിന്നും മാറ്റാലോ, പിന്നെ കാര്യങ്ങള്‍ സാബി ശരിയാക്കിത്തരും എന്നു ഞാന്‍ സമാധാനിച്ചോളാം.

 54. കരീം മാഷ്‌ പറഞ്ഞു...

  ഉമേഷ്‌ജീ
  ഞാന്‍ ജ്യോതിര്‍മയിയുമായി എല്ലാം പറഞ്ഞു "കോമ്പ്ലിമെന്റാക്കി"
  Now everybody go to your Class (I mean Blogs)
  സ്‌റ്റാഫ്‌ റൂമില്‍ വന്നാ സംശയം ചോദിക്കുന്നത്‌. ക്ലസ്സില്‍ വെച്ചു ചോദിക്ക്‌. ചൂരലേടുക്കണോ?

 55. കരീം മാഷ്‌ പറഞ്ഞു...

  ജ്യോതിര്‍മയി

  കമന്റു ഡിലിറ്റു ചെയ്യല്ലെ ! എനിക്കു കിട്ടിയ ഓണ സമ്മാനമല്ലേ!

 56. ജ്യോതിര്‍മയി പറഞ്ഞു...

  അപ്പോള്‍ ദമനകന്‍ തന്നത്‌?, അതാണോണസമ്മാനം, കരീം മാഷേ അതാണോണസമ്മാനം:-)
  (go to your claasses, allE, niRththi njaan kamantaTi).

 57. kumar © പറഞ്ഞു...

  മാഷേ, കഥ നേരത്തേ വായിച്ചു. അപ്പോള്‍ കമന്റു പറയാന്‍ ഒന്നും ഉണ്ടായില്ല. ചിലര്‍ക്ക് അവരുടെ വരികളിലൂടെ നമ്മളെ കുറച്ചുനേരം വെറുതെ ഇരുത്താനാകും. അതാ‍ാവും കാരണം.

  ഇപ്പോഴും ഒന്നും ഉണ്ടായിട്ടല്ല, പക്ഷെ ആ കൈ ഒന്നുപിടിച്ചു കുലുക്കാനാ തിരിച്ചുവന്നത്.

  എഴുത്തിന്റെ മര്‍മ്മം അറിഞ്ഞുള്ള രീതി.
  സന്തോഷം. ഇതൊക്കെ വായിക്കാന്‍ കഴിയുന്നതില്‍.

 58. Vempally|വെമ്പള്ളി പറഞ്ഞു...

  കരീം മാഷെ, ആനപ്പുറത്തെ മാഷ് പറഞ്ഞതുപോലെ ഇതുള്‍ക്കൊള്ളാന്‍ വിഷമമൊന്നുമുണ്ടായില്ല.
  സാബി എന്തു വേണമെങ്കിലും പറഞ്ഞോട്ടെ മാഷെ ആത്മകഥക്കുള്ള ചൂരും ചൂടും സങ്കല്പകഥകള്‍ക്കുണ്ടാവില്ല. മാധവിക്കുട്ടിയുടെയൊക്കെ പുസ്തകങ്ങള്‍ വായിക്കാന്‍ എത്ര രസമാണ്!(വിശാലന്‍ കണ്ടപ്പോ നീര്‍മാതളം പൂത്ത കാലം തന്നിരുന്നു)മാഷിനെന്‍റെ ഫുള്‍ സപ്പോര്‍ട്ട്! എല്ലാവര്‍ക്കും ആത്മകഥയുണ്ടെങ്കിലും എഴുതാനറിയില്ലല്ലോ!

 59. അജ്ഞാതന്‍ പറഞ്ഞു...

  കരീം മാഷ്‌ ആ ഹൃദയമെടുത്ത്‌ തളികയിലാക്കി നല്ലപാതിയുടെ കയ്യില്‍ കൊടുത്തു. നല്ലപാതി അതു വെട്ടിയും ട്രിം ചെയ്‌തും ഒരു പ്ലേറ്റില്‍ അലങ്കരിച്ചു തിരുവോണനാളില്‍ ബ്ലോഗു തീന്മേശയില്‍ വെച്ചു.
  അതു കഴിച്ച ആണുങ്ങളെല്ലാം രുചി അനുഭവിച്ചറിഞ്ഞു.എരുവിന്റെ കണ്ണീരു തൂവാലയില്‍ തുടച്ചവര്‍ പറഞ്ഞു "വല്ലാത്ത എരിവ്‌"
  വൈകി മേശക്കരികിലെത്തിയ (പുരുഷന്റെ സ്‌നേഹിക്കുന്ന ഹൃദയം ഇതുവരെ കാണാന്‍ ഭാഗ്യം കിട്ടാത്ത) ഒരു മാഡത്തിനു അതിലെ ചേരുവകളെക്കുറിച്ചു സംശയം.പുരുഷനുണ്ടാക്കിയ സ്‌നേഹവിഭവം ഉള്‍ക്കൊള്ളാന്‍ ഒരു മടി.

  കുഞ്ഞാലിക്കുട്ടി, VIP, ജോസഫ്‌, തന്ത്രി, സീരിയലുകള്‍ മാത്രം മാധ്യമങ്ങളില്‍ നിന്നു കാര്‍ന്നു തിന്നുന്ന ഈ വര്‍ഗ്ഗം, ഭൂമിയിലെ സ്‌നേഹത്തിന്റെ മൊത്തകുത്തക അവകാശപ്പെടുമ്പോള്‍ വിദേശരാജ്യങ്ങളില്‍ ജീവിതം ബലികൊടുത്തു ഭാര്യമാര്‍ക്കു ലിപ്‌സ്‌റ്റിക്കിനു പണമുണ്ടാക്കുന്ന പൊട്ടന്മാരെ നിങ്ങള്‍ ആരെങ്കിലും ആ കലേഷിന്റെ ഉയര്‍ത്തിപ്പിടിച്ച തൊപ്പി വാങ്ങി ,ആ തലയില്‍ ശരിക്കു വെച്ചു കൊടുക്കൂ.
  "ഇങ്ങനെയും പെണ്ണുങ്ങളുണ്ടോ ഈശ്വരാ...!"

 60. കരീം മാഷ്‌ പറഞ്ഞു...

  ഓഫീസില്‍ നിന്നു ബ്ലോഗാന്‍ എനിക്കു കൂടുതല്‍ പരിമിതികള്‍ ഉണ്ട്‌.എന്നാലും അനോണിയുടെ കമണ്ടിനു മറുപടി പറയാന്‍ പണിപോയാലും വേണ്ടില്ല.
  സാബിയുടെ മെയിലു കിട്ടിയിരുന്നു.

  "ഇനിയും ആ കുട്ടിയെ ശിക്ഷിക്കരുത്‌ എന്നപേക്ഷിച്ചു കൊണ്ട്‌. ഒറ്റവെട്ടിനെന്റെ പ്രാണനെടുക്കാമായിരുന്നില്ലെ! എന്ന വാക്കു തന്നെ ഒരു ശരാശരി പെണ്ണിനു താങ്ങാവുന്നതിലധികമാണ്‌"

  അതു കൊണ്ടു ദയവായി ഒരു വിവാദം ഒഴിവാക്കുക.
  എനിക്കു കമന്റു മതിയായേ..!
  എനിക്കു നിങ്ങളുടെ I.P. Address അറിയാനൊന്നും കഴിയില്ല Blogspot അതിനു സമ്മതിക്കുന്നില്ല.നിങ്ങള്‍ക്കു അതു നന്നായി അറിയാമല്ലേ!
  ഞാന്‍ ജ്യോതിയോടു അപ്പഴേ ക്ഷമിച്ചിരിക്കുന്നു.
  Antony, Come and sit in the Frist Bench, I want to See your Face well.

 61. ഉമേഷ്::Umesh പറഞ്ഞു...

  അനോണീ,

  Get a life, for your sake and for the women around you!

  നിങ്ങളുടെ വീട്ടില്‍ സീരിയലും കണ്ടു നിങ്ങളുടെ പാദസേവയും ചെയ്തു “നരനു ഗര്‍ഭാധാനപാത്രങ്ങള്‍” മാത്രമായി കഴിയുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ ജ്യോതിര്‍മയിയെപ്പോലുള്ളവരെ കൂട്ടരുതു്. നിങ്ങളെക്കാള്‍ അറിവും വിവരവും വിവേകവും വിദ്യാഭ്യാസവുമുണ്ടു ജ്യോതിര്‍മയിയ്ക്കു്. അവരുടെ ബ്ലോഗൊന്നു വായിച്ചുനോക്കൂ, നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കണ്ടിട്ടുള്ള (നിങ്ങള്‍ എപ്പോഴെങ്കിലും താഴേക്കു നോക്കിയിട്ടുണ്ടെങ്കില്‍) ഏതെങ്കിലും സ്ത്രീയെപ്പോലെയാണോ എന്നു്.

  ജ്യോതിര്‍മയി പറഞ്ഞതിലും കാര്യമുണ്ടു്. രണ്ടു വീക്ഷണകോണില്‍ രണ്ടിനും പ്രസക്തിയുമുണ്ടു്. അതു മനസ്സിലാക്കാന്‍ കരീം മാഷിനു കഴിയും. പൌരുഷത്തിന്റെ അരംശം അവശേഷിക്കുന്ന ആര്‍ക്കും കഴിയും.

  നിങ്ങള്‍ ഒരു പുരുഷനാണെങ്കില്‍ (പേരു പറയാനുള്ള നട്ടെല്ലില്ലെങ്കില്‍ എന്തായാലെന്തു്?) നിങ്ങള്‍ മൂലം ഞങ്ങള്‍ പുരുഷന്മാരെല്ലാം ലജ്ജിക്കുന്നു.

  ഇതിനു നിങ്ങള്‍ വായില്‍കൊള്ളാത്ത തെറി എന്നെ വിളിക്കും എന്നു് എനിക്കറിയാം. അതല്ലാതെ വിവേകമുള്ള എന്തെങ്കിലും അവിടെ നിന്നു വന്നാലേ അദ്ഭുതമുള്ളൂ.

 62. ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

  ഒരു വിവാദത്തിനെന്തു സാധ്യാത എന്ന് തോന്നുന്നോരു പോസ്റ്റ്. അതിലും ഒത്തിരി വിവാദങ്ങള്‍..

  കരീം മാഷേ.. താങ്കളുടെ കഥ (ജീവിതം) എല്ലാവര്‍ക്കും മനസ്സിലായി കൊള്ളണമെന്നില്ല. കാരണം അതില്‍ സ്നേഹം മാത്രം കൊതിക്കുന്നവരാണ് എല്ലാവരും. മറ്റുള്ളവന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതിനുപോലും വിലപറയുന്ന നമുക്കിടയില്‍ യഥാര്‍ത്ത സ്നേഹം മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ അത് മനസ്സിലായവര്‍ വളരെ വിരളമാണെന്ന് വിഷമത്തോടെ നമുക്ക് സമ്മതിക്കേണ്ടിവരും.

  ഈ വിവാദങ്ങള്‍ അതിന്റെ ഭാഗം മാത്രം.. ഞാന്‍ എന്റെ പഴയ കമന്റ് ആവര്‍ത്തിക്കുന്നു. താങ്കള്‍ ഭാഗ്യവാനാണ് ഒത്തിരി. എല്ലാവിവാദങ്ങളും അവിടെ അവസാനിപ്പിക്കുക. കൂട്ടികിഴിക്കുമ്പോള്‍ ആര്‍ക്കും നഷ്ടം വന്നിട്ടില്ലന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അതിലെ ഒരാള്‍ക്ക് പോലും.

 63. Physel പറഞ്ഞു...

  എല്ലാരും സാബിറാപക്ഷക്കാരാനല്ലോ....മാഷിന്റെ കല്ല്യാണ രാത്രിയില്‍ ഷാഹിന ഇങ്ങനെ ഒരാശംസ മനസ്സിന്റെ ഇ-മെയിലില്‍ അയച്ചു കാണും

  ഇന്നീ വഴിത്താര ശൂന്യമായ് കാണ്മൂ ഞാന്‍
  എങ്ങോമറഞ്ഞുപോയ് പൊന്നോണ പൂവിളി
  എങ്കിലും തോഴാ നിനക്കായ് നിലാവിന്റെ
  പൂത്തിരുവാതിര തീര്‍ക്കും നിശീഥിനി

  ആ തിരുവാതിരയുടെ നറുനിലാവല്ലേ മാഷേ സാബി

 64. പുഞ്ചിരി പറഞ്ഞു...

  മാഷേ, ഈ ആത്മാംശമുള്ള കഥ കുറെയേറെ പേര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം. കാരണം ഇമ്മാതിരി കാര്യങ്ങളൊക്കെ സിനിമയില്‍ കണ്ടു മാത്രമാണ് ഏറെ പേര്‍ക്കും പരിചയം.

  പക്ഷെ മാഷെ, താങ്കള്‍ക്കുണ്ടായ അനുഭവത്തിന് സമാനമായ ഒരനുഭവവുമായി ഇതാ ഇവിടെ ഞാന്‍. താങ്കളുടെ കഥയില്‍ പിതാവായിരുന്നു വില്ലനെങ്കില്‍ ഞാന്‍ പറയാനഗ്രഹിക്കുന്ന കഥയില്‍ പടച്ചവന്‍ തന്നെയായിരുന്നു വില്ലന്‍. അതിനാല്‍ തന്നെ, അതായത് പടച്ചവന്‍ ഒരിക്കലും ഒരു വില്ലന്റെ റോളില്‍ അവതരിക്കില്ലെന്ന വിശ്വാസം മുറുക്കെ പിടിക്കുന്ന ഉറച്ച വിശ്വാസികളാകയാല്‍, ഈ കഥയിലെ പാവം കഥാപാത്രങ്ങള്‍ ഇങ്ങനെ ഒരു ക്ലൈമാക്സിന്റെ പൊരുള്‍ എന്തെന്ന് അറിയാതെ ഉഴലുകയാണ്. ഈ കഥയിലെ ഷാഹിറ ഇപ്പോഴും അവിവാഹിത. ഇനി അതിനുള്ള കെല്പുണ്ടോ എന്നത് പടച്ചവനു മാത്രം അറിയുന്ന രഹസ്യം. ഈ കഥയിലെ കരീം മാഷാവട്ടെ, ഒരു സാബിയെ കല്യാണം കഴിച്ച് കാലം ഉന്തി നീക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം...

  അതെ, ആത്മാംശമുള്ള സമാന സ്വഭാവമുള്ള മറ്റൊരു കഥക്കായി ബൂലോഗ വാസികളെ, കാത്തിരിക്കുക. ഒരു പുഞ്ചിരിയുമായി ഞാന്‍ ആ കഥ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതായിരിക്കും. മാഷെ, ആശ്വസിക്കുക. താങ്കളെപ്പോലെ, അല്ലെങ്കില്‍ താങ്കളെക്കാള്‍ കൂടുതല്‍ മനസ്സില്‍ നെരിപ്പോടെരിയുന്നവര്‍ ഇനിയും ഈ ഭൂലോഗത്തുണ്ട്... :-(

 65. സാക്ഷി പറഞ്ഞു...

  വായിക്കാന്‍ താമസിച്ചു.
  കഥയല്ലാത്തതിനാല്‍ നന്നായെന്നു പറയുന്നില്ല.
  നല്ല എഴുത്ത്. ഹൃദയം പകുത്തുപോകുന്ന വേദനയും ഉണങ്ങിപ്പിടിച്ച നിണച്ചാലുകളും വരികള്‍ക്കിടയില്‍ കാണാം. വായനക്കാരെ കഥാകൃത്ത് നടന്നുപോയ പാതയിലൂടെ കാല്പ്പാടുകളില്‍ ചവുട്ടി നടത്തിക്കുവാന്‍ കഴിയുക എന്നുള്ളത് ചെറിയ കാര്യമല്ല.
  ചെറുകഥയെന്നു ബ്രാക്കറ്റ് ചെയ്തിട്ടും കമന്‍റിലൂടെ ആത്മാംശത്തിന്‍റെ സാക്‍ഷ്യപ്പെടുത്തലുണ്ടായിരുന്നതുകൊണ്ടാവാം
  എന്‍റെ ഹൃദയത്തിനും ഇപ്പോള്‍ ഭാരക്കൂടുതല്‍ തോന്നുന്നു.

 66. Physel പറഞ്ഞു...

  മറന്നുവോ നിങ്ങള്‍ ഷാഹിറയെ..കരീം മാഷിന്റെ ഷാഹിറയെ....മാഷ്‌ ഏറെപ്പറയാതെ വിട്ടു കളഞ്ഞ അവരുടെ പ്രണയത്തെ....സാബിയാണുതാരം എന്നു നിങ്ങള്‍ പറയുമ്പോഴും പണ്ടു പഠിച്ച കലാലയ മുറ്റത്ത്‌, പൂക്കള്‍ കൊഴിഞ്ഞുപോയ ആ ഗുല്‍മോഹറിന്‍ ചോട്ടില്‍, പഴയ കളിക്കൂട്ടുകാരിക്ക്‌ സ്വന്തം പ്രാണന്‍ പറിച്ചു നല്‍കിയ ഷാഹിറയെ നിങ്ങള്‍ മറന്നു, അവളുടെ ഹൃദയ വേദനയും നിങ്ങള്‍ മറന്നു....കരീം മാഷ്‌ ക്ഷമിക്കുക, സാബിറ യാത്ര പറഞ്ഞു പോയ ശേഷം ഏകയായി ആ ഗുല്‍മോഹറിന്‍ ചുവട്ടില്‍ നിന്ന ഷാഹിറയെ ഞാനെടുക്കുന്നു..ആ ഹൃദയത്തിന്റെ തേങ്ങല്‍ മാഷ്‌ കേള്‍ക്കുന്നില്ലേ

 67. Physel പറഞ്ഞു...

  ലിങ്ക് തരാന്‍ വിട്ടു മാഷേ...
  http://physel-poilil.blogspot.com/2006/09/blog-post_10.html#links

 68. കരീം മാഷ്‌ പറഞ്ഞു...

  ഷാഹിറയെ വെറുതെ വിടൂ ഫൈസല്‍.
  ഒരു മുറിവുണങ്ങാന്‍ തന്നെ സമയമെടുക്കുന്നു.പത്തിരുനൂറു ദിര്‍ഹം അതിനെചോല്ലി ഫോണിനു ചെലവായി.സാബിയുടെ ടെന്‍ഷന്‍ വേറെയും.
  ഈ കഥയെന്നെ എവിടെ കൊണ്ടുപോയി എത്തിക്കും എന്നെനിക്കു തന്നെയറിയില്ല. (വിനാശകാലെ വിപരീത ബുദ്ധി എന്നു കേട്ടിട്ടില്ലേ?)
  ഒരു കഥകാരനെന്ന നിലക്കു നിങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ഞാന്‍ ആളല്ല.
  കവിതയെ വിലയിരുത്താനും വിമര്‍ശിക്കാനും എനിക്കു കഴിവില്ല. ഉമേഷ്‌ജിയെപ്പോലുള്ളവര്‍ കണ്ട്‌ വിലയിരുത്തിയാലെ നിങ്ങളുതെ കവിതകളുടെ മൂല്യമറിയൂ.
  എനിക്കു ബാഹ്യചന്തം മാത്രമേ നോക്കാനറിയൂ.
  ഞാന്‍ എന്റെ മെയിന്‍ പോസ്‌റ്റു തന്നെ ഡിലിറ്റു ചെയ്താലോ എന്നാണിപ്പോള്‍ ആലോചിക്കുന്നത്‌. അതെന്നെ അത്രമാത്രം മുറിപ്പെടുത്തിയിട്ടുണ്ട്‌.
  ലിങ്കുകള്‍ കൊണ്ടുള്ള അഭ്യാസവും ബൂലോഗക്ലബിനെ ഉപയോഗപ്പെടുത്തലും നിങ്ങളോടുള്ള ബഹുമാനം കുറക്കും. നേരത്തെ ഇതു ഞാന്‍ വ്യംഗ്യമായി പറഞ്ഞിരുന്നു.
  നന്നായി എഴുതൂ.ബാഹ്യ ചന്തം മാത്രം നോക്കാനറിയുന്ന എനിക്കു പോലും അതു ആസ്വദിക്കാന്‍ കഴിയുന്നുണ്ട്‌. നിങ്ങളുടെത്‌ വായിച്ചില്ലങ്കില്‍ നഷ്‌ടമാണ്‌ എന്ന ഒരു അവസ്‌ഥ സൃഷ്‌ടിക്കൂ. അപ്പോള്‍ വായനക്കാര്‍ ആവശ്യപ്പെടും.
  അപ്പോഴായിരിക്കും നിങ്ങള്‍ ഏറ്റവും സന്തോഷിക്കുന്നതും.
  കമന്റുകള്‍ കാണാത്തതില്‍ വിഷമിക്കാതിരിക്കുക. എനിക്കു നാലാമത്തെ പോസ്‌റ്റിലാണ്‌ കമന്റുകള്‍ വന്നു തുടങ്ങിയത്‌. എല്ലാരും വളരെ ബിസിയാണ്‌. നിരാശനാവരുത്‌.

 69. അജ്ഞാതന്‍ പറഞ്ഞു...

  കരീം മാഷെ,
  ഇവിടെ താങ്കളുടെ സാബിയാ‍ണ് ശരി.
  തിരുത്ത് തലക്കെട്ടില്‍ നിന്ന്തന്നെ തുടങ്ങുക. “സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിമദ്ധ്യേ” എന്നതില്‍ തന്നെ ഒരു ശൂന്യത അനുഭവപ്പെടുന്നു. (ആ ശൂന്യത ആദ്യം നികത്തുക)

  സ്വര്‍ഗ്ഗത്തില്‍നിന്നും സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിമദ്ധ്യേയാണ് താങ്കളിപ്പോള്‍...

  -അനോണിഭായി

 70. Physel പറഞ്ഞു...

  മാഷേ,
  സത്യമാണു പറയുന്നത്‌. ആ കഥ ഞാന്‍ ഒരിക്കലല്ല നാലഞ്ചു പ്രാവശ്യം വായിച്ചിരുന്നു. ആദ്യവായനയില്‍ തോന്നിയതാണ്‌ ഞാന്‍ ആദ്യമായി എഴുതിയ കമന്റ്‌.പക്ഷേ വീണ്ടും തിരക്കൊക്കെ ഒഴിഞ്ഞ്‌ ഏതാണ്ട്‌ രാത്രി ഒരു ഒരുമണിക്കാണ്‌ വീണ്ടും ആ കഥ വായിച്ചു നോക്കിയത്‌. ഒരു വത്യസ്ത മൂഡില്‍. അപ്പോഴാണ്‌ പറഞ്ഞതിനെക്കാളേറെ പറയാതെ വിട്ട കാര്യങ്ങളാണ്‌ ആ കഥയെ അത്ര തീവ്രമായ ഒരു വായനാനുഭവമാക്കി മാറ്റിയത്‌ എന്നു മനസ്സിലായത്‌. മാഷ്‌ വളരെ ഒരു ലൈറ്റ്‌ മൂഡില്‍ കഥ പറഞ്ഞുപോവുമ്പോഴും, ഉള്ളില്‍ ചുഴികളും മലരികളും ഒളിപ്പിച്ച്‌ മുകളില്‍ ശാന്തമായി വര്‍ത്തിക്കുന്ന സാഗരം പോലെ, ആ കഥയില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ഷാഹിറ എന്ന കഥാപാത്രം അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളില്‍ ആണ്‌ ആ കഥ ഊന്നി നില്‍ക്കുന്നത്‌ എന്നാണ്‌ എനിക്കു തോന്നിയത്‌. (പലര്‍ക്കും ഒരലസ വായനയില്‍ മനസ്സിലാവാതെ പോയതും അതു തന്നെ)അതു വെറുതെ മനസ്സിലിട്ട്‌ ഒന്നു പൂരിപ്പിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ കൊളുത്തിയ ഒരു രംഗമാണ്‌ ഷാഹിറയും സാബിറയും തമ്മിലുള്ള പുന:സമാഗമം. എന്തൊരു തീവ്രമായ അനുഭവമായിരിക്കും അത്‌? ആ ഒരു ചിന്ത എന്റേതായ രീതിയില്‍ പ്രകാശിപ്പിക്കാനുള്ള ഒരു വിഫലശ്രമം മാത്രമാണ്‌ ആ കവിത(?). അത്‌ ഏതെങ്കിലും വിധത്തില്‍ മാഷെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അതിനു മാപ്പു ചോദിക്കാന്‍ ഞാന്‍ തയ്യാറല്ല. കാരണം മാഷിന്റെ സ്വകാര്യ ദു:ഖാങ്ങളിലെ കഥാപാത്രങ്ങളെ എപ്പോള്‍ അനുവാചകരുടെ മുന്നിലേക്ക്‌ കൈ പിടിച്ചു നടത്തിയോ, അപ്പോള്‍ മുതല്‍ അവര്‍ ഞങ്ങള്‍ വായനക്കരുടെ കൂടെ സ്വന്തമായി മാറിക്കഴിഞ്ഞു. പിന്നെ അവരുടെ ദു:ഖവും സന്തോഷങ്ങളും, വിങ്ങലും തേങ്ങലുമെല്ലാം ഞങ്ങളുടെതു കൂടെയാണ്‌. ഒരുകഥാകാരന്‍ അത്തരമൊരു പങ്കു വെയ്ക്കലിന്‌ മാനസികമായി എപ്പോള്‍ തയ്യാറാവുന്നുവോ അപ്പോള്‍ മാത്രമേ അത്തരം ഒരു രചന നടത്തുവാന്‍ മുതിരാവൂ എന്നേ എനിക്കു പറയാനുള്ളൂ. (അല്ലെങ്കില്‍ എന്റെ കഥ എഴുതിയ മാധവിക്കുട്ടിയും, ചിദംബരസ്മരണ എഴുതിയ ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊക്കെ എന്നേ ആത്മഹത്യ ചെയ്തേനെ!)പിന്നീട്‌ മുറിപ്പാടുകളെ പറ്റി പരിതപിക്കാന്‍ ഇടവരരുത്‌.പക്ഷേ എന്റെ പ്രവൃത്തി മാഷിന്റെ നല്ല പാതിയെ ഏതെങ്കിലും വിധത്തില്‍ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ സ്വാധിയോട്‌ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു. പിന്നെ കഥ ഡിലീറ്റ്‌ ചെയ്യുന്ന കാര്യം. കഥ മാഷ്ക്ക്‌ ബ്ലോഗില്‍ നിന്നും ദിലീറ്റ്‌ ചെയ്യാം. പക്ഷേ അതു വായിച്ചവരുടെ മനസ്സില്‍ നിന്നും ഡിലീറ്റ്‌ ചെയ്യാന്‍ പറ്റുമോ?

 71. കരീം മാഷ്‌ പറഞ്ഞു...

  Only one comment

  The block of granite which was an obstacle in the path of the week,
  becomes a stepingstone in the path of the Strong

  Thomas Carlyle (1795-188)
  Scottish Essayist and Historian

 72. അജ്ഞാതന്‍ പറഞ്ഞു...

  മാഷെ, എന്തു കൊണ്ട് “അനോനി” കമന്‍റിങ്ങ് ഓപ്ഷന്‍ എടുത്തു കളഞ്ഞുകൂടാ?, എഴുതുന്നവര്‍ പേരുവച്ചെഴുതട്ടെ!

 73. കരീം മാഷ്‌ പറഞ്ഞു...

  മാഷെ, എന്തു കൊണ്ട് “അനോനി” കമന്‍റിങ്ങ് ഓപ്ഷന്‍ എടുത്തു കളഞ്ഞുകൂടാ?, എഴുതുന്നവര്‍ പേരുവച്ചെഴുതട്ടെ!
  തിരുത്ത് തലക്കെട്ടില്‍ നിന്ന്തന്നെ തുടങ്ങുക. “സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിമദ്ധ്യേ” എന്നതില്‍ തന്നെ ഒരു ശൂന്യത അനുഭവപ്പെടുന്നു. (ആ ശൂന്യത ആദ്യം നികത്തുക)
  *********************************

  അനോണികളുടെ അഭ്യര്‍ത്ഥന പ്രകാരം
  പേരും മാറ്റി, അനോണിമസിനുള്ള വാതിലില്‍ താഴും ഇട്ടൂ.
  "മാലാഖയുടെ ചിറകിലൊതുങ്ങി സ്വര്‍ഗ്ഗത്തിലേക്ക്‌..."

 74. മുന്ന പറഞ്ഞു...
  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
 75. അഡ്വ.സക്കീന പറഞ്ഞു...

  വളരെ വൈകി മാത്രം പരിചയപ്പെട്ട സ്നേഹത്തിന്,
  നന്നായി എന്നു മാത്രം പറഞ്ഞാല്‍ മതിയാവില്ല.
  ഹൃദയത്തിലേക്കിറങ്ങിയ പ്രണയകഥ,പ്രണയിച്ചിട്ടില്ലെങ്കിലും.

 76. അജ്ഞാതന്‍ പറഞ്ഞു...

  എന്താ പറയേണ്ടതെന്നറിയില്ല.
  ഷാഹിറയ്ക്കും നല്ലതു മാത്രം വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

 77. സതീശ് മാക്കോത്ത് | sathees makkoth പറഞ്ഞു...

  മാഷേ,
  ബ്ലോഗിലെ ലേറ്റ് കമറായതിനാല്‍ കഥ വായിക്കാനും ലേറ്റായി.താമസ്സിച്ചായാലും ഇതുവഴി വന്നില്ലായിരുന്നെങ്കില്‍ അതൊരു തീരാ നഷ്ടമാവുമായിരുന്നെനിക്ക്.
  കൊള്ളാം.വളരെ നന്നായിട്ടുണ്ട്.

 78. Haree | ഹരീ പറഞ്ഞു...

  ഇതൊക്കെ സത്യമോ?
  ഇത്രയും ഭംഗിയായി ഒരു ഭാര്യ ഭര്‍ത്താവിനെ മനസിലാക്കിയെന്നോ? അതിശയകരം, എന്നേ പറയേണ്ടൂ. ഒരു പക്ഷെ, പഠിക്കേണ്ടതുപോലെ പഠിച്ചതിന്റെ മെച്ചമാവാം, അല്ലേ? പലരും ഇവിടെ കമന്റുകളില്‍ പറഞ്ഞതു പ്രകാരം, മാഷൊരു ഭാഗ്യവാന്‍ തന്നെ... (ഇതു സാബിയെ സുഖിപ്പിക്കാന്‍ പറയുന്നതല്ല... അദ്ദേഹമാണെനിക്കിതിന്റെ ലിങ്ക് തന്നതെന്നതു സത്യമാണെങ്കിലും...)

  മറ്റു ചിലര്‍ കമന്റിയിരിക്കുന്നതുപോലെ മാനസില്‍ എന്തോ നൊമ്പരമുണര്‍ത്തുന്നുമുണ്ട് ഈ കഥ. ശരിക്കും ബന്ധങ്ങളുടെ അര്‍ത്ഥങ്ങളാലോചിച്ചാല്‍ ഭ്രാന്ത് പിടിക്കും... പിന്നെ മാഷ് തന്നെ നായകന്‍, കാരണം, സാധാരണ മനുഷ്യര്‍ പെരുമാറുന്നതുപോലെ പെരുമാറാത്തയാളാണ് നായകന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അല്ലാതെ, ഉപ്പായേയും വീട്ടുകാരേയുമൊക്കെ ദുഃഖിപ്പിച്ച് എതിര്‍ത്ത്, അതുപോലെ പെണ്ണിന്റെ വീട്ടുകാരേയും ദുഃഖിപ്പിച്ച് നേടേണ്ട ഒന്നാണോ പ്രണയം? ഞാനതില്‍ വിശ്വസിക്കുന്നില്ല... വിവാഹമാണ് പ്രണയത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്നും കരുതുവാന്‍ വയ്യ.

  പക്ഷെ മറ്റൊരു ത്രഡ് ഇവിടെ മിസ്സിംഗ് ആണല്ലോ! ഷാഹിറയുടെ കഥ. അദ്ദേഹവും അവിടെ സസന്തോഷം ജീവിക്കുമെന്നു കരുതട്ടെ... പക്ഷെ, അദ്ദേഹത്തിന്റെ പതി, താങ്കളുടെ ഭാര്യയുടെയത്രയും സൌമനസ്യം കാണിക്കുമെന്ന് കരുതുവാന്‍ വയ്യ. അതുകൊണ്ട് അവിടെ മനസ് തുറന്നാല്‍ ഒരു പക്ഷെ പൊല്ലാപ്പാവും... ഹാ, ചിലപ്പോള്‍ അദ്ദേഹത്തിനും മനസിലാക്കുവാന്‍ കഴിയുമായിരിക്കും. മുന്‍‌വിധികള്‍ക്ക് പ്രസക്തിയില്ലല്ലോ!
  --

 79. JK പറഞ്ഞു...

  കരീം മാ‍ഷേ,
  ഒരു ബി എഡ് കാ‍ലത്തെ പ്രണയകാലത്തെഴുതിയ ഡയറി ഓര്‍മ്മ വരുന്നു. മനസ്സില്‍ ഒരു തെങല്‍...കണ്ണുകള്‍ നനഞിരിക്കുന്നു. ഒത്തിരി നന്ദി... ഒന്നു മുഖം കഴുകട്ടെ. ഈപ്പൊള്‍ ആപ്പിസിലാന്നെ...

 80. Anoop പറഞ്ഞു...

  വളരെ വൈകി വന്നൊരുവായനകാരനാണു ഞാന്‍.... മനസ്സിനെ പിടിച്ചുകുലുക്കിയ കഥ....


  സാബിറയൊട് വല്ലാത്തൊരു സ്നേഹം... ബഹുമാനം... തോന്നുന്നു.........

  അനൂപ്

 81. ജിഹേഷ് എടക്കൂട്ടത്തില്‍ Gehesh Edakkuttathil പറഞ്ഞു...

  മാഷേ കഴിഞ്ഞ ഒരാഴ്ച്ചയായി ഞാന്‍ മാഷുടെ ബ്ലോഗുകള്‍ വായിക്കുന്നു..എല്ലാം അതീവ ഹൃദ്യം. പഴയപോസ്റ്റുകള്‍ ആ‍യതിനാല്‍ കമെന്റ്സ് ഒന്നും ഇട്ടില്ല...പക്ഷേ ഇതിനെങ്കിലും ഇട്ടില്ലെങ്കില്‍ ..അതു ശരിയല്ല...

  ഇത്രയും മനസില്‍ തട്ടിയ ഒരു പോസ്റ്റ് ഈയെടയ്ക്കൊന്നും ഞാന്‍ വായിച്ചിട്ടില്ല..really surperb..

  qw_er_ty

 82. സിമി പറഞ്ഞു...

  മാഷേയ്,

  സാഹിത്യം കൊള്ളാം.
  എങ്കിലും പഴയ കാര്യങ്ങള്‍ കാണികളുടെ തിരുമുന്‍പില്‍ വെക്കുമ്പോള്‍ വേദന കുറയുമോ.. കൂടുകയേ ഉള്ളൂ എന്നാണ് എന്റെ അനുഭവം. കാണികള്‍ കണ്ണുപൊട്ടന്‍ ആനയെ കാണുന്നതുപോലെ പലതും പറയും. മാഷ് അതുകേട്ട് ഇരുന്ന് ഉരുകുമെന്നല്ലാതെ എന്തു ഗുണം? (അനുഭവം കൊണ്ട് പറയുന്നതാണ്).

  സ്നേഹം കൊണ്ട് പറയുന്നതാണ്.. ഈ കഥ ബ്ലോഗില്‍ നിന്ന് ഡിലീറ്റ് ചെയ്യൂ. സ്വകാര്യ അനുഭവങ്ങള്‍ സ്വകാര്യമായി വെക്കൂ. അല്ലെങ്കില്‍ പൂമാലയിടാനും കല്ലെറിയാനും കൂവാനും നൂറായിരം പേര്‍ കാണും, വീണ്ടും ഉരുകാ‍ന്‍ നിങ്ങളും.

  കാമ്യുവിന്റെ ഒരു കഥയുണ്ട്.. ദ് ഫാള്‍. വായിച്ചിട്ടുണ്ടോ എന്ന് അറിയില്ല. കഥാനായകന് കുറ്റബോധം കൊണ്ട് കുമ്പസാരിക്കണം. പള്ളിയില്‍ വിശ്വാസമില്ല, ഒരാളോട് കുമ്പസാരിക്കാം എന്നുവെച്ചാല്‍ ഒരാളും തന്റെ കുമ്പസാരം കേള്‍ക്കാന്‍ യോഗ്യനല്ല എന്നും വിചാരം. ഒടുവില്‍ കുമ്പസാരം ഒരു പുസ്തകമായി. വായനക്കാരനാണ് കുമ്പസാരക്കൂട്ടില്‍. പക്ഷേ എന്തുഗുണം.

  എഴുത്ത് നന്നായിട്ടുണ്ട്, എങ്കിലും മറവി ഒരു മരുന്നാണ്.. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നുപറയുമ്പോള്‍ മറവിയാണ് മുറിവുകള്‍ മായ്ക്കുന്നത്. പൊതുജനങ്ങളുടെ മുന്‍പില്‍ കുമ്പസാരിക്കുമ്പോഴും അവരുടെ ആര്‍പ്പുവിളികളും അനുമോദനങ്ങളും വിമര്‍ശന ശരങ്ങളും കേള്‍ക്കുമ്പോഴും എന്തു മറക്കാന്‍?

  വീണ്ടും സാഹിത്യത്തിലേക്ക്.. വണ്‍ ഫ്ലൂ ഓവര്‍ ദ് കുക്കൂസ് നെസ്റ്റ് എന്ന കഥയുണ്ട് (താളവട്ടം സിനിമയുടെ ഒറിജിനല്‍ കഥ). ഇതില്‍ ഇങ്ങനെ ഒരുത്തന്‍ നായകനോട് ഭാര്യയെ കുറിച്ചുള്ള വിഷമം പറയുമ്പോള്‍ നായകന്‍ പോടാ എന്ന് വിളിച്ച് അവനെ ചീത്തവിളിക്കും.. അതില്‍ പിന്നെ വിഷമം പറയാന്‍ വന്നവന്‍ ആരോടും വിഷമം പറയാന്‍ പോയില്ല.. അവന്റെ വിഷമമെല്ലാം മാറി :-)

  സ്നേഹത്തോടെ,
  സിമി.

 83. ബീരാന്‍ കുട്ടി പറഞ്ഞു...

  മഷെ, മാലാഖയെ കണാന്‍ വൈകി, വല്ലത്തൊരു വായനാനുഭവം!. ഇതിന്‌ എന്ത്‌ കമന്റണം എന്ന് അറിയില്ല.

  സാബിത്തയുടെ ക്ഷമക്ക്‌ മുന്നില്‍ ശിരസ്സ്‌ നമിക്കുന്നു. ഇത്തയുടെ സംശയം ന്യായമാണ്‌.

  ലിങ്കുകള്‍ മിസ്സിങ്ങാണല്ലോ മാഷെ, വരികള്‍ക്കിടയിലൂടെ കണ്ണ്‌ തുറന്ന് ഒരു യാത്ര നടത്തിയാല്‍ പലതും മറച്ച്‌ വെച്ചതും പുഴയുടെ ഗതിമാറ്റിയതും അറിയുന്നു ഞാന്‍. സമാന ദുഖംകൊണ്ട്‌ തോന്നിയതാവാം.

  നഷ്ടപെട്ടത്തിന്റെ വേദന നഷ്ടപെട്ടവനെ അറിയൂ, കാലം മയ്ചുകളയാത്ത ചില മുറിവുകള്‍.

  വൈകാരികമായി പ്രതികരിച്ചവര്‍ക്കറിയുമോ, ഈ നെഞ്ചിലെ തീ അണയില്ലാന്ന്.

  സാബിത്ത എന്നെ ശപിക്കരുത്‌.