ഞായറാഴ്‌ച, സെപ്റ്റംബർ 10, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
തോളൂരിലെ അശോകന്റെ വീട്ടില്‍ നിന്നും മുട്ടയുമായി ഓടിയ ആ മൊട്ടചെക്കനെ ഞാനിതാ പിടിച്ചു മുന്‍പില്‍ നിര്‍ത്തിയിരിക്കുന്നു. വാര്‍ഷികമാഘോഷിക്കുന്ന കൊടകരപുരാണ ബ്ലോഗിനു ഒരു "റോയല്‍ സല്ല്യൂട്ട്"
കരീം മാഷ്
പോസ്റ്റ് ചെയ്തത് കരീം മാഷ് ല്‍ ഞായറാഴ്‌ച, സെപ്റ്റംബർ 10, 2006
ചെറുകഥ കുറിപ്പ്
12 അഭിപ്രായ(ങ്ങള്‍):
തോളൂരിലെ അശോകന്റെ വീട്ടില്‍ നിന്നും മുട്ടയുമായി ഓടിയ ആ മൊട്ടചെക്കനെ ഞാനിതാ പിടിച്ചു മുന്‍പില്‍ നിര്‍ത്തിയിരിക്കുന്നു. വാര്‍ഷികമാഘോഷിക്കുന്ന കൊടകരപുരാണ ബ്ലോഗിനു ഒരു "റോയല്‍ സല്ല്യൂട്ട്"
കരീം മാഷ്
ഇന്നലെ ഉച്ചക്ക് എനിക്കൊരു വിശേഷപ്പെട്ട അതിഥി ഉണ്ടായിരുന്നു.
നട്ടുച്ചക്കെന്റെ മൊബയിലില്‍ "ഒരു വട്ടം കൂടിനെന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റം" ശ്രുതിമീട്ടിയപ്പോള്‍ അപ്പുറത്തു "കലേഷ്"
കരീം ഭായി!.
ഓഫീസിലാണോ?"
"അതെ.. കലേഷ് ഇതെവിടുന്നാ..?"
" പറയാം ഞാന്‍ അങ്ങോട്ടു വരുന്നു."
ഞാന്‍ ത്രില്ലായി, നേരത്തെ ഞാനൊന്നു കാണാന്‍ ശ്രമിച്ചതായിരുന്നു.
അപ്പോള്‍ വാതിലില്‍ JUST MARRIED DON'T DISTURB ബോര്‍ഡ് കണ്ട് മടങ്ങിപ്പോന്നു.
രണ്ടു ബ്ലോഗന്മാര്‍ കാണുമ്പൊള്‍ എന്തൊക്കെ പറയാനുണ്ടാകും.
ബ്ലോഗില്ല്യാണം,ബ്ലോഗ്യമിലി,ബ്ലോഗ്യോണം....)
ഗേറ്റിനു പുറത്തുനിന്നു വാച്ച്‌മാനു ഫോണ്‍ കൊടുത്തു അനുമതി വാങ്ങി വണ്ടി എന്റെ ഓഫീസിനു മുന്‍പില്‍ വന്നപ്പോള്‍ ഞാന്‍ കാത്തു നിന്നു.
വണ്ടിയില്‍ നിന്നിറങ്ങിയ കലേഷിനെ കണ്ടു ഞങ്ങള്‍ എന്റെ ക്യാബിനില്‍ പല വിശേഷങ്ങളും പറഞ്ഞിരുന്നു. മുഖ്യമായും വിശാലമനസ്‌കനെക്കുറിച്ച്. ബ്ലോഗിനെ ജനകീയമാക്കിയ ലളിതനായ തനി കൊടകരക്കാരനെക്കുറിച്ച്..
(ഇതോടെ ഞാന്‍ 12 ബ്ലോഗര്‍മാരെ കണ്ടു. 24 ബ്ലോഗര്‍മാരെ കേട്ടു. 500 മലയാളി ബ്ലോഗര്‍മാരുള്ളതില്‍ കേവലം 36 ബ്ലോഗര്‍മാരുടെ ബ്ലോഗുകളില്‍ സമയമുണ്ടാക്കി കയറി ഇറങ്ങുന്നു. അതിനിടയി ഇടക്കിടക്കു ആത്‌മാംശമുള്ള ചില തോന്ന്യാസങ്ങള്‍ ബ്ലോഗിലിട്ടു നിങ്ങളെ കരയിക്കുന്നു.)
വിശാലമനസ്കന്‍ ഒരു മൊട്ടത്തലയന്‍ ആണോ? ഇപ്പോഴാണ് അറിയുന്നത്. ചിത്രം നന്നായി.
ശ്രിജിത്തേ.. അതല്ലേ വിശാലേട്ടന്‍ പൊന്നാട കൊണ്ട് ശിരസ്സ് മൂടിയിട്ടിരിക്കുന്നത്. ഇപ്പോഴാ സംഗതി പുടികിട്ടിയത് കെട്ടോ..
ഇത് വിശാലന്‍ ചേട്ടന്‍ കഴിക്കാന്‍ വെച്ചിരുന്ന ആര്‍ കോഴിമുട്ടകള്‍ രണ്ടെണ്ണം വിതം എടുത്തോടിയവരില്‍ ഒരുവന്‍
നന്നായിരിക്കുന്നു മാഷേ.
മാഷേ, ആ ‘ചെക്കന്‍റെ’ ട്രൌസറിന്‍റെ മുന്നിലെ കുടുക്കിട്ടിട്ടില്ല...
ഈ ചെക്കന്‍ ആളുകൊള്ളാമല്ലോ
ഈ പടം കൊള്ളാലോ!!!
ദേ ആ ചെക്കന്‍റെ മൊട്ടത്തല ഒന്ന് പൊത്തിപ്പിടിച്ച് നോക്കിയെ നാട്ടുകാരെ, പുറം തിരിഞ്ഞ് നില്‍ക്കുന്നതു പോലെയില്ലേ!
കരീം മാഷേ, പെരുന്തച്ചന്‍റെ ശിഷ്യനാണോ??
:)
ഏയ്...മാഷടെ കുഞ്ഞ്യേ മക്കളാരെങ്കിലും വരച്ചതാന്നേ ഞാന്‍ പറയൂ ട്ടോ ഇത്.
ഇനി മാഷ് വരച്ചതാണെങ്കില്‍..
ഉദാത്തം ഉജ്ജ്വലം ഉന്മാദകരം എന്നൊന്നും പറേണില്യ..
ഭീകരമായിപ്പോയി ആ കൈവിരലുകള്‍ എന്നു മാത്രം കുറിക്കട്ടെ.
:-)
(വിയെം ഇത് കണ്ട് പനി പിടിച്ച് കെടക്കാന്നാ കേട്ടേ ട്ടോ ;-))
മാഷ് കഥ പറയൂന്നേ....
ഈ പടം കണ്ട് വിശാലേട്ടന്‍ പൊട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് കാര്‍ സൈഡാക്കി. ജബലലിയിലേക്ക് പോണ വഴി എമിറേറ്റ്സ് റോഡിന്റെ സൈഡില്‍ കുനിഞ്ഞിരുന്ന് കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ അദ്ദേഹത്തിന്റെ പുറം ഞാന്‍ തടവിക്കൊടുത്തു.
കാര്‍ സ്ലോ ചെയ്ത മലയാളി റ്റാക്സിക്കാരന്‍ പിമൊഴിയില്‍ വരാത്ത ഒരു കമന്റിട്ടു.”വെള്ളമടിച്ച് ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യന് പണിയുണ്ടാക്കാന്‍. വലിച്ച് വീട്ടില്‍ കൊണ്ടിടഡൈ”. അടുത്തതായി വന്ന പാകിസ്താനി റ്റാക്സിയില്‍ ചാടിക്കയറി വിശാലേട്ടനെ വഴിയിലിട്ട് ഞാന്‍ വലിച്ച് വിട്ടു.
cherukkana evidunnu kitti
cherukkana evidunnu kitti
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ