ശനിയാഴ്‌ച, ഒക്‌ടോബർ 14, 2006

ഈദുമുബാറക്കിനി നാട്ടില്‍

Photobucket - Video and Image Hosting

Photobucket - Video and Image Hosting


കൂട്ടരെ അങ്ങനെ ഞാനും നാട്ടിലേക്കു തിരിക്കുകയാണ്‌,

മണ്ടന്‍ മിസ്‌രിയുടെ പാര, പിന്‍വിളിയായി വന്നില്ലങ്കില്‍ ഇപ്രാവശ്യം ഞാന്‍ പെരുന്നാളു എന്റെ പുതുതായി പണിത (തുഷാര) വീട്ടില്‍ എന്റെ കുടുംബത്തോടോപ്പം ആഘോഷിക്കും.

ഇപ്രാവശ്യത്തെ നാട്ടില്‍ പോക്കിനു ഒരുപാടു പ്രത്യേകതകളുണ്ട്‌.
എന്റെ രണ്ടു സഹോദരങ്ങളുടെ വിവാഹത്തിനു ഞാന്‍ മൂത്ത ജ്യേഷ്ടനായുണ്ടാവും.
ഒന്നെന്റെ മാതൃചോരയില്‍ പിറന്ന അനിയന്‍.
മറ്റൊന്നെന്റെ ബ്ലോഗു ചോരയില്‍ പിറന്ന പുലൂരാന്റെയും.
കഴിഞ്ഞ വെക്കേഷനില്‍ ഓണക്കാലത്തു എന്റെ കൂടെയുണ്ടായിരുന്ന ഉണ്ണിയും നാട്ടിലെത്തുമെന്നു ഉറപ്പു തന്നിട്ടുണ്ട്‌.
ഉണ്ണി കൂടെയുണ്ടായാല്‍ 45 ദിവസം പോകുന്നതറിയില്ല.
കാട്ടുമുയലുകളും,കള്ളകുരങ്ങന്മാരും അപൂര്‍വ്വമായി മയിലുകളും കാണപ്പെടുന്ന നൊട്ടന്‍ കുന്നിലേക്കു കാംകോഡറുമായി പോകണം. ആനക്കല്ലിന്റെ ഉച്ചിയിലിരുന്നു കൂമങ്കയത്തിലെക്കു ചൂണ്ടയിടണം.
കാളിയുടെയും ചിരുതയുടെയും കുടിലിന്റെ ചാണകം മെഴുകി മിനുസപ്പെടുത്തിയ തിണ്ണയില്‍ അവരുടെ കൂടെയിരുന്നു ഏറെ നേരം വര്‍ത്താനം പറയണം.കുണ്ടപ്പന്റെയും ചന്തുവിന്റെയും കൂട്ടരുടെ കണക്കങ്കളി ക്യാമറയില്‍ പകര്‍ത്തണം.എല്ലാര്‍ക്കുംവളരെ ഇഷ്ടമായ "കോഫീക്കോ" മിഠായി നുണയാന്‍ കൊടുക്കണം.
ഇരുമ്പുഴി മുഴുവന്‍ യൂണിക്കോഡു സാക്ഷരരാക്കണം എന്നാതണ്‌ എന്റെ ലക്ഷ്യം.
അടുത്ത ഒരു വര്‍ഷത്തേക്കു ബ്ലോഗിലെഴുതാന്‍ ഉണ്‍മയാര്‍ന്ന ചിന്തുകള്‍ ശേഖരിക്കുക എന്നതുകൂടി ഇപ്പ്പ്പോള്‍ എനിക്കു ഈ യാത്രയ്ക്കു ത്രില്ലേകുന്നു..
നിങ്ങളെല്ലാം എന്റെ യാത്ര സഫലമാകാന്‍ ആശംസിക്കുക.
എല്ലാര്‍ക്കും ഈദിന്റെയും ദീപാവലിയുടെയും ആശംസകള്‍.

34 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    ഒരു അനിമേഷന്‍ ചിത്രം ആശംസയായി നിങ്ങള്‍ക്കു പോസ്‌റ്റു ചെയ്‌തു ഇനി തിരിച്ചു വരുന്നതു വരെ നിങ്ങളുടെ കണ്‌വെട്ടത്തു നിന്നു മാറി നില്‍ക്കുകയാണ്.പണിത്തെരക്കിന്റെ കാലമാണിനി നാലു ദിവസം.
    എല്ലാര്‍ക്കും മുന്‍കൂറായി ദീപാവലി, ഈദ്‌ ആശംസകള്‍

  2. ബിന്ദു പറഞ്ഞു...

    ‘ഈദ് ആശംസകള്‍’ കരീം മാഷേ..
    സന്തോഷമായി പോയി തിരിച്ചുവരൂ.

  3. വേണു venu പറഞ്ഞു...

    ‘ഈദ് ആശംസകള്‍’ മാഷേ.
    മനോഹരമായ ഒരവധിക്കാലം,ഇനിയും ആ നെരിപ്പോടിനുള്ളില്‍
    ‍കഥകളും കവിതകളും നിറയട്ടെ.

  4. sreeni sreedharan പറഞ്ഞു...

    കരീം മാഷിന് ഈദ്‌, ദീപാവലി ആശംസകള്‍ ...
    ആഗ്രഹങ്ങളേല്ലാം നിറവേറാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!

    “കിട്ടട്ടെ പോട്ടങ്ങള്‍
    ഉണ്ടാവട്ടെ പോസ്റ്റുകള്‍
    വരട്ടെ കമന്‍റുകള്‍“

  5. ദേവന്‍ പറഞ്ഞു...

    കരീം മാഷിനു അഡ്വാന്‍സായി ഈദ്‌ മുബാറക്ക്‌, ദീപാവലി ആശംസകളും.

    ഒരുപാടു നല്ലസമയം നാട്ടില്‍ ചിലവിട്ട്‌, ഒര്‍പാടു നല്ലയോര്‍മ്മകളുമായി തിരിച്ചു വരിക..എല്ലാ ആഗ്രഹങ്ങളും നിറവേറട്ടെ..
    സസ്നേഹം
    ദേവന്‍.

  6. അജ്ഞാതന്‍ പറഞ്ഞു...

    ശ്ശൊ! ഒരു കല്ല്യാണം കൂടീട്ട് എത്ര നാളാ‍യി? :(

    കരീം മാഷിനും കുടുംബത്തിനും ഈദ് മുബാരക്ക്

  7. തണുപ്പന്‍ പറഞ്ഞു...

    കരീം മാഷിനും കുടുംബത്തിനും മുബാറക്.
    ഏത് മുബാറക്?
    ഈദ് മുബാറക് !

  8. Rasheed Chalil പറഞ്ഞു...

    മാഷേ എല്ലാ ആശംസകളും.

    കഴിയുമെങ്കില്‍ നമുക്ക് അവിടെ വെച്ച് കാണാം.

    പിന്നെ ആരാ കൂടേ മറ്റൊരു ശുജായി..

  9. ഏറനാടന്‍ പറഞ്ഞു...

    മാനത്തേ ഹൂറി പോലേ
    പെരുന്നാള്‍ പിറ പോലേ
    കരീം മാഷേ പോയിവരൂ
    ഒരുപാടൊരുപാട്‌ വിശേഷങ്ങളുമായി
    തിരിച്ചുവരൂ, ഞങ്ങളിവിടെയൊക്കെതന്നെ കാണും..
    ശുഭയാത്ര നേരുന്നു...

  10. മുസാഫിര്‍ പറഞ്ഞു...

    ഈദ് പെരുന്നാള്‍ ആസംസകള്‍,കുടുമ്പത്തോടൊപ്പം സന്തോഷകരമായ ദിനങ്ങള്‍ ആശംസിക്കുന്നു.
    ഈ പ്രാവശ്യം കാരക്കാ കൊണ്ടു പോവുന്നുണ്ടോ ?

  11. പട്ടേരി l Patteri പറഞ്ഞു...

    കാട്ടുമുയലുകളും,കള്ളകുരങ്ങന്മാരും അപൂര്‍വ്വമായി മയിലുകളും കാണപ്പെടുന്ന നൊട്ടന്‍ കുന്നിലേക്കു കാംകോഡറുമായി പോകണം. ആനക്കല്ലിന്റെ ഉച്ചിയിലിരുന്നു കൂമങ്കയത്തിലെക്കു ചൂണ്ടയിടണം.
    കൊതിപ്പിക്കാതെ മാഷെ,
    അതിന്റെ ഒക്കെ പടങ്ങള്‍ പിടിച്ചിട്ടേ വരാവൂ...അതൊക്കെ അങ്ങിനെയെങ്കിലും കാണാമല്ലോ.... (അതൊക്കെ നാട്ടില്‍ നിന്നും തന്നെ പോസ്റ്റും ചെയ്യാം ട്ടോ)

    ‘ഈദ് ആശംസകള്‍’
    സഫലമാകട്ടെ ഈ യാത്ര....
    സഫലമാകട്ടെ ആ സ്വപ്നങ്ങളും ....
    സ്നേഹാദരങ്ങളോടെ
    പട്ടേരി

    ഓ ടോ: എന്തിനാ ആ സെകുരിറ്റിക്കാരനെ കൂടെ കൂട്ടുന്നതു ...കാട്ടില്‍ പോകുമ്പോല്‍ ധൈര്യത്തിനോ?

  12. Kalesh Kumar പറഞ്ഞു...

    കരീംഭായ്, കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കുമ്പം എല്ലാവരെയും ഓര്‍ക്കൂ..

    ഈദ് ആശംസകളും യാത്രാ‍മംഗളങ്ങളും നേരുന്നു!

  13. Mubarak Merchant പറഞ്ഞു...

    കരീം മാഷേ, ഈദ് മുബാറക്..

  14. Physel പറഞ്ഞു...

    മാഷ് പോയിവാ...വരുമ്പോള്‍ ഒരു വിമാനം നിറയെ കഥകളുമായ് വാ !!മാഷെയും കുടുംബത്തെയും സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ!!

    (ഓ.ടോ...മാഷെ പോല്‍ 45 ദിനങ്ങള്‍ എണ്ണാനില്ലെങ്കിലും ഒരു 7 ദിനങ്ങള്‍ ഞാനും ഉണ്ടാവും നാട്ടില്‍)

  15. അലിഫ് /alif പറഞ്ഞു...

    യാത്രാമംഗളം നേരുന്നു, ഒപ്പം സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാധിപ്പിച്ചു തരുവാന്‍ പ്രാര്‍ത്ഥിക്കുകയും.

  16. thoufi | തൗഫി പറഞ്ഞു...

    കരീം മാഷിനും കുടുമ്മത്തിനും
    ഈദുല്‍ ഫിത്വര്‍-ദീപാവലി ആശംസകള്‍
    ഇരുമ്പുഴി വിശേഷങ്ങള്‍ ബൂലോഗത്തും ബൂലോഗ വിശേഷങ്ങള്‍ ഇരുമ്പുഴിയിലും
    പകര്‍ന്ന് നല്‍കാന്‍ മറക്കില്ലെന്നു കരുതുന്നു.
    നന്മ നേരുന്നു,ശുഭയാത്രയും

  17. മുസ്തഫ|musthapha പറഞ്ഞു...

    മഷെ,
    താങ്കള്‍ക്ക് യാത്രാമംഗളങ്ങളും,
    താങ്കള്‍ക്കും കുടുംബത്തിനും ഈദാശംസകളും നേരുന്നു.

    താങ്കളുടെ എല്ലാ നല്ലതായ ആഗ്രഹങ്ങളും സര്‍വ്വശക്തന്‍ സഫലമാക്കിത്തരട്ടെ (ആമീന്‍) എന്ന് പ്രാര്‍ത്ഥിക്കുന്നു.

  18. വല്യമ്മായി പറഞ്ഞു...

    സന്തോഷത്തിന്‍റെഒരു പാട് ദിവസങ്ങള്‍ വീട്ടുകരൊടൊപ്പം ചെലവഴിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

    (പോയി വരുമ്പോള്‍ കഥകള്‍ മാത്രം പോരാട്ടോ)

  19. അജ്ഞാതന്‍ പറഞ്ഞു...

    കരീം മാഷെ..,
    ഈദിന് നാട്ടില്‍ പോകുകയാണല്ലേ..
    ഒപ്പം അനിയന്‍ മാരുടെ കല്യാണം. എല്ലാത്തിനും ആശംസകള്‍. ഒരു കല്യാണ സദ്യ ഉണ്ടിട്ട് കാലം കുറേ ആയി.
    മാഷിനും കുടുംബത്തിനും സന്തോഷ പ്രദമായ യാത്ര നേരുന്നു.
    പുതിയ വിഭവങ്ങളുമായ് തിരുച്ചുവരും വരെ കാത്തിരിക്കുന്നു.
    എല്ലാവരോടും അന്വേഷണം പറയുക.
    ഒരു പാട് സ്നേഹത്തോടെ
    രാജു.

  20. കുറുമാന്‍ പറഞ്ഞു...

    കരീം മാഷെ.......

    ഈദ് മുബാരക് ....
    യാത്രാ മംഗളങ്ങള്‍
    ഹാപ്പി വെക്കേഷന്‍.....

  21. ഹേമ പറഞ്ഞു...

    മാഷെ..
    മാഷ് ദുബായില്‍ നിന്ന് നാട്ടിലേക്ക് പോവുകായാണല്ലേ.നന്നായി. ഈദ് ബീഡരുടെ കൂടെ അല്ലേ.. അതൊ ദുബായില്‍ ഒപ്പം ഉണ്ടൊ??
    ആദ്യം : ഈദ് മുബാറക്.
    പടച്ചവന്‍റെ അനുഗ്രഹത്തിനായ് പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ അനിയത്തിയെയും ഓര്‍ക്കുമല്ലൊ.
    പിന്നെ കുമാരേട്ടന്‍റെ ഉണ്ണിയെ കണ്ടാല്‍ അറിയിക്കുക. എവിടെ, ഏത് യൂനിറ്റിലാണെന്നും. വെറുതെ ഒന്ന് അന്വേഷിക്കാലൊ..
    നാട്ടില്‍ പോകുന്നതിനു മുമ്പ് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.
    നന്ദിയോടെ
    സിമി.

  22. സുല്‍ |Sul പറഞ്ഞു...

    മാഷ് ദുബായിലുണ്ടായിട്ടൊന്നു കാണാനൊത്തില്ല. മാഷ് പോയി വാ. വന്നിട്ടു കാണാലൊ.

    ‘ഈദ് ആശംസകള്‍’

  23. കാളിയമ്പി പറഞ്ഞു...

    കരീം മാ‍ഷിനു സുഖകരമായ യാത്ര ആശംസിയ്ക്കുന്നു.കല്യാണസദ്യയ്ക്ക് ഒരില കൂടുതലിട്ടേക്കണേ...ഇവിടിരുന്നു ഞാന്‍ ഓര്‍ത്തു കഴിച്ചോളാം.
    വിവാഹിതരാകാന്‍ പോകുന്നവര്‍ക്കെന്റെ നൂറായിരം ആശംസകളും..
    ഒപ്പം പെരുന്നാളാശംസകളും.
    എല്ലാവര്‍ക്കും

  24. ശെഫി പറഞ്ഞു...

    മാഷേ ഇക്കുറി ഈദിന്‌ ഞാനും ഉണ്ട്‌ നാട്ടില്‍.വെറും 18 ദിവസം.ഒത്താല്‍ നാട്ടില്‍ വെച്ച്‌ കാണാം ഒന്നുമില്ലെങ്കിലും നമ്മള്‍ അയല്‍ ദേശക്കാരല്ലേ

  25. പുഞ്ചിരി പറഞ്ഞു...

    മാഷ്ക്കും കുടുംബത്തിനും ഒരായിരം ഈദ് മുബാറക് ആശംസകള്‍. നാട്ടില്‍ ആഘോഷമായി ദിവസങ്ങള്‍ കൊണ്ടാടി തിരിച്ചു വരിക. കല്യാണങ്ങള്‍ക്ക് പങ്കെടുക്കുമ്പോള്‍ എന്റെ സ്വന്തം വകയിലും ബൂലോഗത്തിന്റെയും പ്രത്യേകിച്ച് യൂഏഈ ക്കാരുടെയും ഹാര്‍ദ്ദവമായ ആശംസകള്‍ അറിയിക്കുക. പിന്നെ പറ്റുമെങ്കില്‍ ഇരുമ്പുഴിയില്‍ നിന്നും വളാഞ്ചേരിയിലേക്ക് ഒന്ന് വിളിക്കുക. കാരണം താങ്കളുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍ നിന്നും എഴുതിയ കഥ എന്റെ ആതമകഥയുമായി സാമ്യമുള്ളതിനാല്‍ നാട്ടിലേക്ക ഞാനയച്ച് കൊടുത്ത് അവര്‍ക്കൊക്കെ താങ്കളേയും സാബിയെയും ഷാഹിറയെയും ഒക്കെ നന്നായി അറിയാം. അപ്പോ ഒരിക്കല്‍ കൂടി ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സസ്നേഹം പുഞ്ചിരി. എന്റെ ഈമെയില്‍ അഡ്രസ്സ് കയ്യിലുണ്ടാവുമല്ലോ ല്ലേ...

  26. മനോജ് കുമാർ വട്ടക്കാട്ട് പറഞ്ഞു...

    അതിഗംഭീര ഒഴിവുകാലാശംസകള്‍.
    ഇനിയൊരവധിയാകുംവരെ ആഘോഷമാക്കാന്‍ ഓര്‍മ്മച്ചെപ്പുകള്‍ നിറച്ച്‌ തിരികെ വരിക.

  27. nerampokku പറഞ്ഞു...

    എനിക്കു മുന്പെ കമന്റിയ് എല്ല ബ്ലോഗന്‍ മാരുടെയും കമന്റുകള്‍ എല്ലാം ചേര്‍ ത്ത് ഞാന്‍ എന്റെ വക ഒരു മിക്സ്കമന്റ് മാഷിനു നേരുന്നു

  28. പുള്ളി പറഞ്ഞു...

    മാഷേ മുകളില്‍ പറഞഞവയൊക്കെ സുന്ദരമായി നടക്കട്ടെ. മംഗളം ഭവന്തുഃ
    ഓ. ടോ. മണ്ണാര്‍ക്കാട് / കല്ലടിക്കോട് നൊട്ടന്മലയിലാണോ കയറാന്‍ പോകുന്നത്?

  29. ലിഡിയ പറഞ്ഞു...

    ആശംസകള്‍ മാഷേ..ഇപ്പോ പോയിട്ടുണ്ടാവും അല്ലേ..ഞാന്‍ വന്നത് താമസിച്ചു പോയി കണ്ടില്ല..
    :-(

    നാട്ടില്‍ പോയി എല്ലാ കാഴ്ചയും കണ്ട് വരൂ..

    എന്നിട്ട് ഞങ്ങള്‍ക്കായി എഴുതി വയ്ക്കണം..

    കാത്തിരിക്കുന്നു.

    -പാര്‍വതി.

  30. Abdu പറഞ്ഞു...

    എല്ലാ യാത്രകളും ഓരൊ സാഫല്യങ്ങളാണ്, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, അത്കൊണ്ടുതന്നെയാവണം യാത്ര, പ്രത്യേകിച്ചും മടക്കയാത്രകള്‍ നമുക്ക് വികാരപരവും കുടിയാകുന്നത്,

    ഈദ് ആശംസകള്‍.

    -അബ്ദു-

  31. കരീം മാഷ്‌ പറഞ്ഞു...

    പ്രിയപ്പെട്ടവരെ അങ്ങനെ നാട്ടിലെത്തി പെരുന്നാളാഘോഷം കഴിഞ്ഞു.
    ഇപ്പ്പ്പോള്‍ ഞാന്‍ മലപ്പുറത്തെയും മഞ്ചേരിയിലേയും എല്ലാ ഇന്‍റ്റര്‍ നെറ്റു കഫെക്കാരെയും ബ്ലോഗിംഗിന്റെ സാധ്യതകളെ കുറിച്ചു ബോധവകല്‍ക്കരിക്കുന്നു.
    ഇന്റര്‍നെറ്റ്‌ കഫെകളിലെ ജീവനക്കാര്‍ക്കു അവര്‍ നേരിടുന്ന മാനഹാനിയും അപകര്‍ഷതാബോധവും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഒരു സാലബഞ്ചികാഗൃഹത്തിലേക്കു കയറുന്ന ഭാവമാണീ കഫെകളുടെ അവസ്ഥ, മലയാളം ബ്ലോഗിംഗിനു ആ ചീത്തപ്പേരു മാറ്റാനാവും എന്നും നമുക്കറിയാം, ആ സന്ദേശം ആണു ഈ പ്രാവശ്യം എന്റെ ലക്ഷ്യം. നിങ്ങളുടെ എല്ലാരുടെയും ആശംസകള്‍ എനിക്കുണ്ടാവുമെന്നുറപ്പാണ്‌.
    സസ്‌നേഹം,
    കരീം മാഷ്‌!

  32. Mubarak Merchant പറഞ്ഞു...

    കരീം മാഷേ, ആശംസകള്‍.
    പിന്നെ, ഇന്റര്‍നെറ്റ് കഫേക്കാര്‍ നേരിടുന്ന മാനഹാനിയെപ്പറ്റി വായിച്ചു, അത് മാഷിന്റെ തെറ്റിദ്ധാരണയാണ്. ഞാനും ഇന്റര്‍നെറ്റ് കഫേ നടത്തുന്ന ഒരാളാണ്. എനിക്കിതുവരെ അതുമൂലം ആരുടെയും മുന്‍പില്‍ നാണം കെടേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. മാനഹാനി നേരിടുന്നവര്‍ സ്വയം അത് വിളിച്ചുവരുത്തുന്നവരാണ്. അവരുടെ കഫേകളില്‍ ആറടി പൊക്കത്തില്‍ കെട്ടിമറച്ച് അടച്ചുപൂട്ടി അകത്തിരുന്ന് എന്തും ചെയ്യാന്‍ സൌകര്യമുള്ള കൊച്ചുകൊച്ച് മുറികള്‍ കാണുന്നില്ലേ? അതവര്‍ പൊളിച്ചുകളയട്ടെ, വരുന്ന കസ്റ്റമറുടെ പ്രൈവസി മാത്രമുദ്ദേശിച്ച് നാലടി മാത്രം പൊക്കത്തില്‍ അടച്ചുപൂട്ടാനാവാത്ത ക്യുബിക്കിളുകള്‍ നിര്‍മ്മിക്കട്ടെ. അതോടെ തീരും മാനഹാനി.
    അപ്പോള്‍ ചിലപ്പൊ വരുമാനം അല്പം കുറയും, എന്നാലും മാനം പോകില്ല.

  33. ചന്തു പറഞ്ഞു...

    ആശംസകള്‍.ധൈര്യമായി മുന്നേറുക..

  34. കരീം മാഷ്‌ പറഞ്ഞു...

    Gone and spend a very good moments Pullooraans marriage 25th october