ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011

പിൻവിളി

























സീൻ-1

രാവിലെ.
വീട് (സോപാനം).
പുറത്തു നിന്നുള്ള ദൃശ്യം.

പുറത്തു സ്കൂൾ ബസ്സ്  ഹോണടിക്കുന്ന ശബ്ദം.
ജനൽക്കമ്പിയിൽ പിടിച്ചു പുറത്തേക്കു നോക്കി അസ്വസ്ഥയാവുന്ന  ശ്രീമോൾ.
മൂന്നാം ക്ലാസ്സുകാരി, പക്ഷെ പുഷ്ടിയുള്ള ശരീരം.


സീൻ-2

രാവിലെ.
സോപാനത്തിനകവശം .
കസേര തള്ളിക്കൊണ്ടു  വാതിനു സമീപം കൊണ്ടു വന്നു അതിൽ കയറി വാതിലിന്റെ
സാക്ഷ തുറന്നു നോക്കുമ്പോൾ ദൂരെ ഗേറ്റിനു മുൻപിൽ നിന്നു ഹോണടിച്ചു ഹോണടിച്ചു കടന്നു പോകുന്ന സ്കൂൾ ബസ്സ്.
സങ്കടപ്പെട്ടു കരയുന്ന ശ്രീമോൾ.


സീൻ-3

രാവിലെ.
സോപാനത്തിനകവശം .
ടെലഫോൺ അടിക്കുന്ന ശബ്ദം.

കസേരയിലിരുന്നു തേങ്ങിക്കരയുന്ന ശ്രീമോൾ ഓടി വന്നു ഫോൺ എടുക്കുന്നു.

ഹലോ !
(കണ്ണീരു തുടച്ചു ആഹ്ലാദത്തുള്ളിച്ചയോടെ...!)
മമ്മിയല്ലേ?
( അപ്പുറത്തു നിന്നുള്ള ഒച്ച കേൾക്കാൻ കാതോർക്കുന്ന ഗ്യാപ്പ്)

മമ്മീ എന്താ ഒന്നും മിണ്ടാത്തതു മമ്മീ...!

(ഒന്നും കേൾക്കാതിരുന്നപ്പോൾ വീണ്ടും സങ്കടത്തോടെ....)

എന്തേ മമ്മീ....! ഇന്നലെ രാത്രി വരാതിരുന്നത്.
ഇന്നെലെ മുഴുവൻ ഞങ്ങൾ  വാതിലിനടുത്തു തന്നെ കിടന്നാണു ഉറങ്ങിയത്.

(മറുപടി ഒന്നും കിട്ടാതെ കൂടുതൽ സങ്കടത്തോടെ....)


മമ്മി എന്തേ ഇന്നലെ വിളിക്കാതിരുന്നത്.
വാവ എപ്പോഴും കരച്ചിലാണു മമ്മീ..


(പശ്ചാതലത്തിൽ വാവയുടെ കരച്ചിൽ. )

അവന്റെ പാൽ‌പ്പൊടി ഞാൻ കലക്കിക്കൊടുത്തപ്പോൾ അതു ശരിക്കും കലങ്ങിയില്ല മമ്മീ..
തൊണ്ടയിൽ കുടുങ്ങി, അവനു ശ്വാസം കിട്ടാതെയായി..
ഞാൻ വല്ലാതെ പേടിച്ചു മമ്മീ...!

പാൽ അല്ലാതെ അവനു പിന്നെ എന്താണു കൊടുക്കുക മമ്മീ..
ഇന്നലെ അവൻ വിശന്നു കരഞ്ഞപ്ലോൾ ഞാൻ ഫ്രിഡ്ജിൽ തെരെഞ്ഞു ഒരു വാഴപ്പഴം കിട്ടി. അതു അലിയിച്ചു കൊടുത്തു കിടത്തി.
ഇന്നു ഒന്നും ഇല്ല മമ്മീ... അവൻ വിശന്നു വല്ലാതെ കരയുന്നു.



ഇന്നും സ്കൂൾ ബസ്സ് പടിക്കൽ വന്നു കുറേ നേരം ഹോണടിച്ചു മടങ്ങിപ്പോയി.
ഞാൻ ഹോം വർക്ക് ഒന്നും ചെയ്തിട്ടില്ല മമ്മീ...
നാളെ ചെല്ലുമ്പോൾ മിസ്സിനോടു എന്താ പറയാ...
എന്തു പറഞ്ഞാലും മിസ്സ് അടിക്കും.


പിന്നെ മമ്മീ....
ഇന്നലെ രാത്രി ഞങ്ങൾ വല്ലാതെ പേടിച്ചു മമ്മീ...
വാതിലൊന്നും മുകളിലെ കുറ്റിയിടാൻ എത്തിയില്ല,

കള്ളന്മാർ വരുമെന്നു കരുതി അലമാരി പൂട്ടാൻ താക്കോലു നോക്കിയപ്പോഴാണു കണ്ടത്, മമ്മിയുടെ ആഭരണങ്ങളും പപ്പ മമ്മിക്കു തന്ന ആ പേഴ്സും അതിലില്ല.
അതിലെ പപ്പായുടെ ഫോട്ടോ മാത്രം താഴെ കീറിക്കിടപ്പുണ്ട്. വാവയുടെ കാലിലെ സ്വർണ്ണത്തണ്ടയും എന്റെ കമ്മലും കഴുത്തിലിട്ടിരുന്ന ചെറിയ ചെയിനും ഒന്നും അലമാരിയിൽ കാണുന്നില്ല.


ലൈറ്റ് ഓഫാക്കാതെയാണു ഞങ്ങൾ ഉറങ്ങിയത്.

( അപ്പുറത്തു നിന്നും ഒരു ഗദ്ഗദം മാത്രം ശ്രീമോൾ കേൾക്കുന്നുണ്ട്...)


മമ്മി ഇപ്പോൾ ആ അങ്കിളിന്റെ കൂടെയാണോ? ആ അങ്കിൾ ചീത്തയാ മമ്മീ.. എപ്പോഴും എന്റെ ചന്തിക്കു പിച്ചുമായിരുന്നു.
മമ്മി എപ്പോഴാ വരിക? ?  ഇന്നു ഞാനും വാവയും ഒന്നും കഴിച്ചിട്ടില്ല മമ്മീ. പപ്പ വിളിക്കുമ്പോൾ മമ്മി  എങ്ങോട്ടു പോയി എന്നാണു പറയേണ്ടത്?



പപ്പ പാവമാണു മമ്മീ..
പപ്പ ഇനി വഴക്കു പറയില്ല. മമ്മി വേഗം വരണം. എനിക്കു സങ്കടം വരുന്നുണ്ട്.  വാവയുടെ കരച്ചിലു മമ്മി കേക്കിണില്ലേ?
എന്തെങ്കിലും പറയൂ മമ്മീ...!


(ഫോണിന്റെ സ്പീക്കറും ഭേദിച്ചു പുറത്തേക്കു അണപൊട്ടിയൊഴുകുന്ന ഒരു അമ്മക്കരച്ചിൽ നമുക്കു  കേൾക്കാം.)

മമ്മി കരയുകയാണോ?
കരയേണ്ട മമ്മീ...


-------  ഇടവേള ---------




77854

38 അഭിപ്രായ(ങ്ങള്‍):

  1. അജ്ഞാതന്‍ പറഞ്ഞു...

    :(

  2. കൂതറHashimܓ പറഞ്ഞു...

    വരികൾക്കിടയിൽ ഒരു പാട് സഞ്ചരിക്കാവുന്ന അവതരണം

  3. ചന്തു നായർ പറഞ്ഞു...

    ഇവിടെ ഇടവേള വേണോ...അല്ലാതെ തന്നെ ഒരു കഥാന്ത്യം ഉണ്ടായല്ലോ.....ഈ കഥ ചിന്തിപ്പിക്കുന്നൂ...ഭാവുകങ്ങൾ....

  4. പട്ടേപ്പാടം റാംജി പറഞ്ഞു...

    കുഞ്ഞുമനസ്സുകള്‍ നിഷ്ക്കളങ്കമാണ്...അവയെയെങ്കിലും വെറുതെ വിടാത്തവര്‍....

  5. ഋതുസഞ്ജന പറഞ്ഞു...

    വല്ലാതെ നൊമ്പരപ്പെടുത്തുന്നു

  6. ബഷീർ പറഞ്ഞു...

    കൂടുതലെന്ത് പറയാന്‍ :(

    നൈമിഷിക സുഖങ്ങള്‍ തേടി അരുതായ്മകളില്‍ വിഹരിക്കുന്നവര്ക്ക് ഈ ചിന്ത വരുന്നുണ്ടോ :(

  7. Jefu Jailaf പറഞ്ഞു...

    ലളിതം പക്ഷെ തീവ്രം.. തൊണ്ടയില്‍ കുരുങ്ങുന്നു വാക്കുകള്‍..

  8. mini//മിനി പറഞ്ഞു...

    മനസ്സിൽ തീവ്രമായ വേദന ഉണർത്തുന്ന വരികൾ

  9. ഒരു യാത്രികന്‍ പറഞ്ഞു...

    നന്നായി എഴുതി. മനസ്സിനെ സ്പര്‍ശിച്ചു......സസ്നേഹം

  10. SHANAVAS പറഞ്ഞു...

    വല്ലാതെ നോമ്പരപ്പെടുത്തിയ പോസ്റ്റ്‌..ഇത്തരം ചിത്രങ്ങള്‍ ഇന്ന് പുതുമ അല്ലാതായിരിക്കുന്നു..കുരുന്നു ബാല്യങ്ങളോട് കാട്ടുന്ന ക്രൂരത തന്നെ...

  11. Vp Ahmed പറഞ്ഞു...

    ഈ നൊമ്പരം അവതരണത്തിലും മികച്ചതായി. ഹുറേ...............

  12. മണ്ടൂസന്‍ പറഞ്ഞു...

    കൂടുഠലൊന്നും പറയാൻ പറ്റണില്ല. വളരെ ലളിതവും കരച്ചിലുണ്ടാക്കുന്നതുമായ വരികൾ. ഞാനിനി ഇനി നിങ്ങളെ പിന്തുടരില്ല(?!).! കാരണം എനിക്കിനി ഇങ്ങനെ വിഷമിക്കാൻ വയ്യ.

  13. keraladasanunni പറഞ്ഞു...

    അഭിപ്രായം എഴുതാന്‍ വാക്കുകളില്ല. ഗംഭീരം 
    എന്നു മാത്രമേ പറയുന്നുള്ളു.

  14. ജിത്തു പറഞ്ഞു...

    പറയാന്‍ വാക്കുകള്‍ ഇല്ല ..

  15. ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

    enthaa parayendathu ennariyillaa....kurachezhuthi...oru padu paranju.....manassil thattiya avatharanam....

  16. V P Gangadharan, Sydney പറഞ്ഞു...

    പതിവു പോലെ കൂതറ ഇങ്ങോട്ടേക്ക്‌ ഉന്തിവിട്ടു.
    പുതിയ രീതിയില്‍ അവതരിപ്പിച്ച ലളിതമായ ഒരു മിനിക്കഥ. നന്നായിപ്പറഞ്ഞു.

    വിരല്‍ചൂണ്ടാന്‍ ചിലതുണ്ടെന്നു കണ്ടു.
    `...അതില്‍ കയറി വാതിലിന്റെ സാക്ഷ തുറന്നു നോക്കുമ്പോള്‍ ദൂരെ ഗേറ്റിനു മുന്‍പില്‍ നിന്നു ഹോണടിച്ചു ഹോണടിച്ചു കടന്നു പോകുന്ന സ്കൂള്‍ ബസ്സ്‌,` എന്ന്‌ ഒരിടത്തും `ഇന്നലെ രാത്രി ഞങ്ങള്‍ വല്ലാതെ പേടിച്ചു, മമ്മീ. വാതിലൊന്നും മുകളിലെ കുറ്റിയിടാന്‍ എത്തിയില്ല,` എന്ന്‌ മറ്റൊരിടത്തും കാണുന്നു. തമ്മില്‍ ചേരുന്നില്ല.
    "മമ്മി ഇപ്പോള്‍ ആ അങ്കിളിന്റെ കൂടെയാണോ? ആ അങ്കിള്‍ ചീത്തയാ മമ്മീ" എന്ന്‌ കൊച്ചു ബാലനെക്കൊണ്ട്‌ പറയിച്ചതില്‍ അപാകത തോന്നി. തുടക്കം മുതല്‍ കഥ പറഞ്ഞ മട്ടും കഥാകാരന്റെ ഉദ്ദേശവും ഗ്രഹിച്ചതുകൊണ്ടാവാം, എന്റെ മനസ്സ്‌ ഇങ്ങനെ ചേര്‍ത്തു വായിച്ചെടുക്കാനാണ്‌ കൊതിച്ചത്‌: "മമ്മീ, ആ മീശക്കാരനങ്കിളില്ലേ, അയാളെന്റെ ചന്തിക്കു പിച്ചിയതിന്റെ നീറ്റലിനിയും പോയിട്ടില്ല."
    (ഫോണിന്റെ സ്പീക്കറും ഭേദിച്ചു പുറത്തേക്ക്‌ അണപൊട്ടിയൊഴുകുന്ന ഒരമ്മക്കരച്ചില്‍ നമുക്കു കേള്‍ക്കാം), എന്നത്‌ ഒഴിവാക്കുകയാവും ചിതമെന്ന്‌ ചന്തുനായരെപ്പോലെ ഞാനും പറയാനാഗ്രഹിക്കുന്നു.
    അവസാനത്തെ രണ്ടു കൊച്ചുമൊഴികളുടെ ഉള്‍ക്കനം എങ്കില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാമായിരുന്നു.

  17. Ismail Chemmad പറഞ്ഞു...

    ഹാഷിമാണ് ഇവിടെ എത്തിച്ചത്....
    വളരെ ഏറെ മനസ്സിനെ സ്പര്‍ശിച്ച അവതരണം...!

  18. ആളവന്‍താന്‍ പറഞ്ഞു...

    തരക്കേടില്ല. പിന്നെ ആ ഇടവേള എന്നാത്തിനാ?

  19. കരീം മാഷ്‌ പറഞ്ഞു...

    എല്ലാർക്കും അഭിപ്രായത്തിനു നന്ദി. ഇതു കഥയെന്നതിനെക്കാൾ ഒരു മറ്റെന്തോ ആണ്. ഞാൻ അതു വിശദമാക്കിയ കമന്റ് ഇട്ടിരുന്നു. വായനയെ സ്വാധീനിക്കാൻ പാടില്ലെന്നു തോന്നി ഡിലിറ്റിയതാണ്.
    ചന്തുനായരോട്. ഇടവേള ഞാൻ എന്നെ തൃപ്തിപ്പെടുത്താൻ എഴുതിയതാണ്.അതിലെന്റെ ക്ഷമാപണം ഉണ്ട്.
    വി.പി.ഗംഗാധരനോടുള്ള എസ്ക്യൂസ്.
    വിരല്‍ചൂണ്ടാന്‍ ചിലതുണ്ടെന്നു കണ്ടു. http://www.geekologie.com/2008/04/04/defendius-door-lock.jpg
    സാക്ഷ വാതിലിന്റെ മധ്യത്തിലും കുറ്റി(ടവർ ബോൾട്ട്) ഏറ്റവും മുകലിലും ആയിരിക്കും.
    ശ്രീമോൾ പെൺ‌കുട്ടിയാണ്. അവളെ ആ അങ്കിൾ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്.

    (ഫോണിന്റെ സ്പീക്കറും ഭേദിച്ചു പുറത്തേക്ക്‌ അണപൊട്ടിയൊഴുകുന്ന ഒരമ്മക്കരച്ചില്‍ നമുക്കു കേള്‍ക്കാം) അപ്പോഴാണു അവരുടെ മമ്മി ഫോണിന്റെ അങ്ങേത്തലക്കൽ ഉണ്ടായിരുന്നു എന്നു നമുക്കു ഫീൽ ചെയ്യുന്നത്. അങ്ങനെയല്ലേ? അല്ലെങ്കിൽ മാറ്റാം.
    താങ്ക്സ്.

  20. രമേശ്‌ അരൂര്‍ പറഞ്ഞു...

    ഉജ്ജ്വലം ...

  21. Naushu പറഞ്ഞു...

    അവതരണം നന്നായിട്ടുണ്ട്.... :)

  22. Dr.Muhammed Koya @ ഹരിതകം പറഞ്ഞു...

    മാഷെ ഞാന്‍ ആദ്യമായാണ്‌ ഇവിടെ..നന്നായിട്ടുണ്ട്..വയിച്ചുതീര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു തിക്കുമുട്ടല്‍ ...ഇത് അത്ര അതിശയോക്തി ഒന്നുമവാന്‍ വഴിയില്ല.രണ്ടു ദിവസം മുമ്പ്‌ ഞാന്‍ ജോലി ചെയ്യുന്ന ഡിസ്പെന്‍സറിയില്‍ വന്ന ഒരമ്മ പറഞ്ഞ കഥ ഇതിന്നോട് ഏറെ സാമ്യമുള്ളതായിരുന്നു. ഭര്‍ത്താവിനോട്‌ പിണങ്ങി മാസങ്ങളായി വീട് വിട്ടു പോയ അവരുടെ മരുമകള്‍ മൂന്നു വയസ്സായ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചാണ് പോയത്‌. ആ കുഞ്ഞ് അമ്മയെ ചോദിക്കാറില്ലേ എന്നാ ചോദ്യത്തിന്നു അവര്‍ പറഞ്ഞത് ആദ്യം കുറെ ദിവസം ചോദിച്ച് കരയുമായിരുന്നു ഇപ്പൊ ചോദിക്കാറില്ല എന്നാണ് ...അമ്മ എന്നാ വാക്കിനും അര്‍ഥം നഷ്ടപ്പെടുന്ന കാലം ,അല്ലേ...ഭാവുകങ്ങള്‍ ..
    www.harithakamblog.blogspot.com

  23. അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

    വാക്കുകളില്ല...വളരെ മികച്ച അവതരണം

  24. ശ്രീനാഥന്‍ പറഞ്ഞു...

    വ്യത്യസ്തതയുണ്ട്, ഇഷ്ടമായി

  25. - സോണി - പറഞ്ഞു...

    വായിച്ചുതീരുമ്പോള്‍ തൊണ്ടയില്‍ എന്തോ കുരുങ്ങിയ പോലെ.
    ശരിക്കും.... എന്തൊക്കെയോ...

  26. ആസാദ്‌ പറഞ്ഞു...

    നൈമിഷിക സുഖങ്ങളെ തേടിപ്പോകുന്നവര്‍ മഴയത്ത് നനയാന്‍ നില്‍ക്കുന്നവരെ പോലെയാണ്.. മഴ അവരെ നനക്കുംപോള്‍ അവര്‍ക്കതാനന്ദം നല്‍കുന്നു. മഴ തോര്ന്നാലോ? നനഞ്ഞ ശരീരവും വേണ്ടായിരുന്നു എന്നാ തോനാലും മാത്രം ബാക്കിയാവും.
    കഥാകാരന് എന്റെ ആശംസകള്‍. ചില ചെറിയ പോരായിമകള്‍ ഉണ്ട് എന്ന് വേണമെങ്കില്‍ പറയാം. അത് ദ്രിഷ്ട്ടി ദോഷം തട്ടാതിരിക്കനാവട്ടെ..
    ഹാഷിമാന്നു വഴി കാണിച്ചു തന്നത്.. ആ നന്ദി ഇവിടെ കുറിച്ചിടുന്നു.. ഇനിയും പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒരു ഇ മെയില്‍ നോട്ടിഫിക്കേഷന്‍ തന്നാല്‍ ഉപകാരമാവും. ശുഭാശംസകളോടെ..

  27. ajith പറഞ്ഞു...

    ഒന്നും മാറ്റാനോ തിരുത്താനോ ഇല്ലയെന്ന് തോന്നുന്നു. എഴുത്തും ആശയവും അവതരണവും നന്ന്

  28. ente lokam പറഞ്ഞു...

    കുരുന്നു മനസ്സിന്റെ ദുഃഖം ശരിക്കും മനസ്സില്‍ തട്ടുന്ന
    വിധം എഴുതി....

    പക്ഷെ അതിനു ഉപയോഗിച്ച രീതി (ഒരു നാടക രചന തലത്തില്‍) അത് കൃത്രിമത്വം സൃഷ്ടിച്ചുവോ എന്നൊരു
    സംശയം..!! തുമ്പിയെ കൊണ്ടു കല്ല്‌ എടുപ്പിക്കുമ്ബോലെ...

    വായനക്കാരന് എന്തും തോന്നാമല്ലോ..കുഞ്ഞിന്റെ ചിന്തയും
    വലിയവരുടെ പ്രവൃത്തിയും തമ്മില്‍ ഉള്ള അന്തരം ക്രോടീകരിച്ച
    രീതിയിലും ആവാം.. അഭിനന്ദനങ്ങള്‍...

  29. ente lokam പറഞ്ഞു...
    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
  30. Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

    കുറഞ്ഞ വാക്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു. കഥയെ കീറി കുറിച്ചു പരിശോധിച്ചാല്‍ ന്യുനതകള്‍ കണ്ടേക്കാം ,എന്നാലും മനസ്സിനെ പിടിച്ചിരുത്തി. ഏറ്റവും തമാശ അതല്ല,ഹാഷിം തന്ന ലിങ്കില്‍ തിരക്കഥ (അങ്ങിനെ പറഞ്ഞോട്ടെ) വായിച്ചു തീര്‍ത്ത് കമന്റുകള്‍ വായിക്കുമ്പോഴാണ് കഥാ കൃത്ത് പഴയ സുഹൃത്ത് കരീം മാഷാണെന്നു തിരിച്ചറിഞ്ഞ്ത്!.

  31. Lipi Ranju പറഞ്ഞു...

    ഹാഷിം തന്ന ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്.
    സ്വന്തം കുഞ്ഞുങ്ങളെപ്പോലും ഓര്‍ക്കാതെ ഇങ്ങനെ
    പോകുന്നവരെ കണ്ടിട്ടുള്ളത് കൊണ്ടാവും ഇതില്‍ ഒരതിശയോക്തിയും തോന്നിയില്ല. ഇത്തരം അവസ്ഥയില്‍ പെടുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പ്രായത്തില്‍ കൂടുതല്‍ പക്വത വരുന്നതും കണ്ടിട്ടുണ്ട്... ഈ ചെറുകഥ ശരിക്കും ഇഷ്ടമായി.

  32. Kalam പറഞ്ഞു...

    പലപ്പോഴായി കേള്‍ക്കുന്ന കാര്യം.
    പക്ഷെ, അവതരണം ശരിക്കും വേദനിപ്പിച്ചു.

  33. കരീം മാഷ്‌ പറഞ്ഞു...

    എല്ലാർക്കും അഭിപ്രായത്തിനു നന്ദി.:)

  34. സുല്‍ |Sul പറഞ്ഞു...

    നന്നായിട്ടുൻട് മാഷെ.

  35. yousufpa പറഞ്ഞു...

    നന്നായി അവതരിപ്പിച്ചു.

  36. sm sadique പറഞ്ഞു...

    ഹാഷിമിന് നന്ദി... നന്ദി... കഥ, വാക്കുകൾക്കപ്പുറം.

  37. നികു കേച്ചേരി പറഞ്ഞു...

    നന്നായി അവതരിപ്പിച്ചു...
    ആശംസകൾ.

  38. Unknown പറഞ്ഞു...

    അമ്മമാര്‍ക്ക് ഇങ്ങനെയാകാന്‍ പറ്റുമോ..
    മമ്മിമാര്‍ക്ക് പറ്റുമായിരിക്കും ല്ലേ.
    പാവം കുഞ്ഞുങ്ങള്‍.
    നന്നായെഴുതി.ആശംസകള്‍.