ചൊവ്വാഴ്ച, ഡിസംബർ 20, 2011

മകരത്തത്ത



മകരതത്ത

നാത്തൂന്റെ നാത്തൂനേഎന്നു വിളിച്ചു അയലോക്കക്കാരിയും തായത്തീലെ അമ്മായിയും കാളിംഗ് ബെല്ലടിക്കാതെ, പൂണ്ണ സ്വത്രന്ത്യത്തോടെ നേരെ ഉമ്മാന്റെ കിടപ്പറയിലേക്കു കയറുന്ന സൌഹൃദത്തിന്റെ കോലാഹലം....!

ബിസിനസ് സ്റ്റാറ്റസ്റ്റിക്സിന്റെ തടിയ പുസ്തകം നെഞ്ചിലേറ്റി സ്റ്റഡീലീവു നടത്തുന്ന എന്റ്റെ ഉച്ചമയക്കത്തിനു ഇടമുറിച്ചി!!


ഇഷ്ടപ്പെട്ട തൂങ്ങിയുറക്കം പിടിവിട്ടുപോയെങ്കിലും ഉണന്നെണീറ്റ കൌതുകം കീഴോട്ടു ചെവിയോത്തു.


അയിനോളുടെ ആദ്യത്തെ കുട്ടി മുണ്ടാട്ടം തൊടങ്ങ്യോ?”

.. അതെപ്പെഴേ മുണ്ടാനും പറയാനും തൊടങ്ങിആദ്യം പറഞ്ഞതെന്നെ അയിന്റെ തന്തെനെപ്പോലെകായീകായീന്നാത്രേ..!

മകരത്തി മാസം തെകഞ്ഞു പെറ്റ മകനും, മകരത്തി മരപ്പൊത്തി വിരിഞ്ഞ തത്തക്കുട്ടിം നന്നായ് പയക്കം പറയൂന്നല്ല്യേ.? ഇമ്മുട്ട്യേ



നാത്തൂനും നാത്തൂന്റെ നാത്തൂന്നും ഉടപ്പെറന്നോളുടെ പള്ള കാണാ പോയി വരുന്ന വഴിയാണ്.
കൂട്ടുകാരിക മൂന്നും ഒത്തു കൂടീട്ടു അവരു തനിച്ചാണെന്നു കരുതി കൂടുതപയക്കം പറയേണ്ടഎന്നു കരുതി മോളിലിരുന്നു ഒരാളു ഇതൊക്കെ കേക്കുന്നുണ്ടെന്നു ബോധിപ്പിക്കാ ഉച്ചത്തി വിളിച്ചു പറഞ്ഞു.

 “ ഉമ്മാ ഉറക്കം വരുന്നു ഒരു സ്റ്റോംഗ് കട്ട മാള്യേമ്മക്ക്



3 അഭിപ്രായ(ങ്ങള്‍):

  1. C.K.Samad പറഞ്ഞു...

    :)-

  2. ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

    നേരെ,മനസ്സിനെ പിടിച്ചെടുത്ത് ഏതോ ഒരു നടുവകത്തിട്ട പോലെ.പഴയൊരു തറവാട്ടിനകത്തെ കളിയിയും കാര്യവും ഇടകലര്‍ന്ന പഞ്ചായത്തിലൂടെ പുതിയ ലോകക്കാഴ്ച്ച.
    അത് ഹൃദ്യമായി പകര്‍ത്തി.

  3. മണ്ടൂസന്‍ പറഞ്ഞു...

    നമ്മുടെ നാട്ടിലെ, സോറി എന്റെ നാട്ടിലെ, ഒരു വീട്ടുവിശേഷം. നന്നായിരിക്കുന്നു, ആശംസകൾ.