വ്യാഴാഴ്‌ച, ഓഗസ്റ്റ് 13, 2015

മെഹ്ബൂബ

അന്നു ചിരിച്ചു കളിച്ചു ഐസ്ക്രീം നുണഞ്ഞു  പിരിയാന്നേരം  മെഹ്ബൂബ ചോദിച്ചു.
"ഇക്കായ്ക്കു മട്ടൺ ബിരിയാണിപ്പഴും  ഇഷ്ടമല്ല അല്ലേ?"
"എന്തേ..പ്പോ അങ്ങനെയൊരു ചോദ്യം?  മട്ടൺ ബിരിയാണി ഇഷ്ടല്ലാന്നാലും ഫ്രൈഡ് റൈസ് വാങ്ങിത്തന്നാൽ തിന്നാലോ",  ഞാൻ.. പറഞ്ഞു.
"ഏയ് ഞാൻ വാങ്ങിത്തരോന്നൂലാ..
വീട്ടിലുണ്ടാക്കുന്നുണ്ട്....,
അടുത്തയാഴ്ച  എൻറെ കല്യണത്തിന്ന്,     മട്ടൺ ബിരിയാണിയാണെന്നുപ്പ ഏൽപ്പിക്കുന്നതു കേട്ടു...
മട്ടൺ കൂട്ടുമെങ്കിലിക്കാനേം എൻറെ മാത്രം ഗസ്റ്റായി വിളിക്കായിരുന്നു." !,
മെഹ്ബൂബക്കു വല്യ സങ്കടമായി.  :(
"സാര്യൂല്ലടീ..അതിനടുത്താഴ്ച  മോൻറെ സുന്നത്താ...! നീയും പുയ്യ്യാപ്ലയും വീട്ടിൽ പറയാതെ വരണം ഫ്രൈഡ് റൈസാ ...!"

വരാമ്പറ്റൂലാന്നറിഞ്ഞിട്ടും രണ്ടാളും പരസ്പരം ക്ഷണിച്ചു കരയിച്ചു.
കയ്യിലായ ഐസ്ക്രീം ടിഷ്യൂ കൊണ്ട് തുടച്ചിട്ടും പോണില്ല, ഇനി കഴുകാമെന്ന വ്യാജേന വാഷിനടുത്തേക്കു നടക്കവേ അവളു കാണാതെ കണ്ണുനീരൊപ്പി.
കാറിൻറ കീ മറന്നത് കൈ കഴുകുന്നിടത്തു കൊണ്ടു വന്നവൾ കൂടെയൊരു വെള്ളി മോതിരം  കൂടി നീട്ടി.
"ഇതു നമ്മുടെ ഉമ്മാൻറെതായിരുന്നു. ഇതെങ്കിലുമിക്കാൻറെ കയ്യിലിരിക്കട്ടേ...!"
പിന്നേയ്....
" ഏയ്.. ഇക്കയിങ്ങനെയെൻറ പേരു ചൊല്ലി വിളിക്കണ്ടട്ടോ..!,   എൻറുമ്മാൻറെ ആദ്യത്തെ മോനായാലും നമ്മളാങ്ങളയും പെങ്ങളുമല്ലേ?
മെഹ്ബൂബാന്നു വിളിച്ചാൽ, കേൾക്കണോൽക്കു വല്ല  ഇശ്ക്കാലും  വന്നാലോ?"
"ശരിയനിയത്തീ...! "
നമ്മടെ  ഉപ്പാരുടെ ദേഷ്യം മാറാത്ത കാലത്തോളം നമുക്കു വല്ലപ്പോഴുമിങ്ങനെ സ്വകാര്യമായി തന്നെ കാണാം.

ഞാൻ കാറിനടുത്തേക്കു നടന്നു. അവൾ സ്കൂട്ടറിനടുത്തേക്കും.2 അഭിപ്രായ(ങ്ങള്‍):

  1. ajith പറഞ്ഞു...

    ആദ്യം അല്പം കണ്‍ഫ്യൂഷന്‍ ആയെങ്കിലും രണ്ടാം വായനയില്‍ പൊരുള്‍ തിരിച്ചെടുത്തു

  2. കരീം മാഷ്‌ പറഞ്ഞു...

    ഇതു ഞാൻ പണ്ടു ഒരു ഉർദു മാഗസിനിൽ എഴുതിയ മിനി കഥയായിരുന്നു. "മെഹ്ബൂബ" എന്ന അവളുടെ പേര് വിളിക്കൽ വായനക്കാരിൽ അതിൻറെ അർത്ഥമായ "കാമുകി" എന്ന തെറ്റിദ്ധാരണ സൃഷ്ടിച്ചു കൊണ്ടാണു തുടങ്ങുന്നത്. പക്ഷെ ക്ലൈമാക്സിലേ അവൾ അവൻറ അനിയത്തി ( ഉമ്മയൊന്നും ഉപ്പ രണ്ടും) എന്നും മനസ്സിലാവൂ.
    ഉർദുവിലെ പോലെ അത്ര ലോജിക്കും സിംപിളും അല്ല മലയാളത്തിലേക്കുള്ള ഈ മൊഴിമാറ്റം. :(