വ്യാഴാഴ്‌ച, ഒക്‌ടോബർ 12, 2017

തട്ടാനേ....!

കഥ.
പണ്ടു പണ്ടു....കുറേ പണ്ടുകാലത്ത് ...! ആഢ്യത്തവും,കുലമഹിമയും, സമ്പത്തും എല്ലാരെക്കാളും ഉണ്ടെന്നു സ്വയം അഭിമാനിച്ചിരുന്ന ഒരു അധികാരിക്കു മേമ്പൊടിക്കു ആവശ്യത്തിലധികം അഹങ്കാരം കൂടി  ഉണ്ടായിരുന്നു.
ആളുകളെ ശകാരിക്കാൻ ജാതിപ്പേരോ, ജോലിപ്പേരോ മാത്രമേ വിളിക്കാറുണ്ടായിരുന്നു.
മൂപ്പര് പുതിയൊരു ആനയെ വാങ്ങി ഗമയിലങ്ങനെ വരമ്പിലൂടെ നടന്നു വരുന്ന വഴി എതിരെ തടസ്സമായി വന്ന സ്വർണ്ണപ്പണിക്കാരനായ ആശ്രിതനെ അപമാനിക്കാനായ് വിളിച്ചു പറഞ്ഞു
" തട്ടാനേ.... ഏഭ്യാ...വഴി മാറ്....!"
ആദ്യ നിർദ്ദേശം  തന്നോടാണെന്നു തെറ്റിദ്ധരിച്ചിട്ടു ചെയ്തതാവുമെന്നു പിന്നീട് കഥാപുസ്തകത്തിൽ വന്നോളുമെന്നു അറിയാവുന്ന ആന വഴിയിൽ നിന്നു അധികാരിയെ ഒരു തട്ട്..!"

കഥ കഴിഞ്ഞു,
(അധികാരിയുടെ അഹങ്കാരവും...!)

1 അഭിപ്രായ(ങ്ങള്‍):

  1. Sathees Makkoth പറഞ്ഞു...

    After a long time (I'm here)
    :))