പുട്ട്
മയമ്മാല്യാക്ക ഷുഗർ ചെക്ക് ചെയ്ത ശീട്ടുമായി ഡോക്ടറെ കാണാൻ പേയതായിരുന്നു.
തിരിച്ചു വന്നപ്പോൾ ബീടര് ചോദിച്ചു
"ഡോക്ടർ എന്താ പറഞ്ഞത്?"
മയമ്മാല്യാക്ക: ഷുഗറു കൂടീട്ടുണ്ട്. തേങ്ങ കുറക്കേണ്ടി വരും. ഇനി നീ പുട്ടു ചുടുമ്പോൾ മേലേം കീഴേം മാത്രം തേങ്ങ ചെരണ്ട്യേത് ഇട്ടാ മതി. ഇടക്കിടക്കിടേണ്ടാട്ടോ.."
ബീടർ: അതെന്താ..അങ്ങനെ? തേങ്ങയിലാണോ ഷുഗർ കൂടുതൽ ?"
മയമ്മാല്യാക്ക: ഡോക്ടർ ചോദിച്ചു, രാവിലെ ഞാൻ എന്താ കഴിക്കൽ ന്ന്. "
ബീടർ: പുട്ട് ന്നല്ലേ പറഞ്ഞത്? നാലു കഷ്ണം.?
മയമ്മാല്യാക്ക: അതെ, അപ്പോൾ ഡോക്ടർ പറയ്യാ..!
ഇനി മുതൽ ഒരു കഷ്ണം കഴിച്ചാ..മതീന്ന്...!
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ