ശനിയാഴ്‌ച, ജൂൺ 09, 2018

തൂവൽപ്പങ്കായം.

ഞ്ചു മില്യന്റെ ഓ.ഡി. പാസ്സാവാൻ ബാങ്കിൽ ഇനി ഒരൊറ്റ  തടസ്സമേയുള്ളൂ..
അനിൽ ഷെട്ടി.
(ഓവർഡ്രാഫ്റ്റ് അപ്രൂവൽ മാനേജർ.)
അതു തന്നെയാണ് വലിയ കടമ്പയും.
ആൾ സ്ട്രിക്ടാണ്. ആന്റി കറപ്റ്റും, ആനയെക്കാൾ കുറുമ്പനും.
മുമ്പ് മറ്റൊരു ബാങ്കിൽ ബാങ്കറപ്റ്റ് ആയ ഒരു  കമ്പനിയുടെ എം.ഡി.യായിരുന്നു ഞാനെന്ന വിവരം ഇവിടെ അയാൾക്കു മാത്രമേ അറിയൂ. അത് അപേക്ഷയിൽ കുറിച്ച് അയാൾക്ക് ഈ ഓ.ഡി.അപേക്ഷ തിരസ്കരിക്കാം. ഫലം മില്യണുകളുടെ നഷ്ടവും എന്റെ ആത്മഹത്യയും.  
ആലോചിച്ചിട്ടു ഒരു അന്ത്യവും ശുഭത്തിലവസാനിക്കില്ലെന്നു ചിന്തിക്കവേയാണ് മുന്നിലൂടെ പരിചയമുള്ള ഓഫീസ് ബോയ് ചായയുമായി അനിൽ ഷെട്ടിയുടെ ക്യാബിനിലേക്കു കയറുന്നത് കണ്ടത്.
അവൻ ഇറങ്ങുന്നതും നോക്കി കാത്തിരുന്നു.
സ്ഥിര പരിചയത്താൽ അവൻ ഓടി വന്നു.
"എന്താ സാർ..! മുഖത്തൊരു പരിഭ്രമവും വിഷമവും.?"
"നിങ്ങളുടെ  അനിൽ സാറിന്റെ ഒരു വീക്ക്നസ് പറ..!
അവസാനമായി ഇനി ആ തുറുമ്പിൽ പിടിച്ചു രക്ഷപ്പെടാനാവുമോ എന്നു നോക്കാനാണ്."

അവൻ ഞാനിരിക്കുന്നതിന്നു പിന്നിലെ സ്ലൈഡിംഗ് വിൻഡോ നീക്കി, അവിടെ കണ്ട മുകളീന്നു വീണ ഒരു പ്രാവിൻ തൂവലെടുത്തു നീട്ടി. ഇതാ ഇതാണ് അദ്ദേഹത്തിന്റെ വീക്ക്നെസ്.
ടീസ് ചെയ്യണം.
ഇതു നമ്മുടെ കാതിലിട്ടു പെടപ്പിക്കുന്നത് അദ്ദേഹം കാണണം. കണ്ടാൽ അതു ചോദിക്കും, കേൾക്കാത്ത പോലെ പിന്നെയും പിടപ്പിച്ചു കൊണ്ടിരിക്കണം.
പിന്നെ തൂവലും നിങ്ങളുടെ ഓ.ഡി. അപ്രൂവൽ ഫയലും ഒരുമിച്ച് നൽകണം. ഞെരടി കൂർപ്പിച്ച തൂവൽ കൃത്യമായി കാതിനകത്തെത്തിയാൽ ഇരു കൈപ്പത്തിയും കൊണ്ട് തൈരു കടയുന്ന പോലെ തൂവൽ തണ്ടിൽ ക്ലോക്ക് വൈസിലും ആന്റി ക്ലോക്ക് വൈസിലും ഒരു കറക്കമുണ്ട്.
അപ്പോഴദ്ദേഹമനുഭവിക്കുന്ന സുഖം..!
അതിന്റെ നിർവൃതി ആ കണ്ണിലും ചുണ്ടിലും മേനിയാസകലവും സാറിനു വായിച്ചെടുക്കാം. ക്ലൈമാക്സിൽ താങ്കളുടെ അപേക്ഷയിൽ അദ്ദേഹത്തിന്റെ  അപ്രൂവൽ സൈൻ വീണിരിക്കും തീർച്ച...!
ഞാൻ തൂവൽ വാങ്ങി തുമ്പത്തെ പീലി മാത്രം നിർത്തി ബാക്കി നീക്കി,  "തൂവൽപങ്കായം" പണിത്, ആത്മവിശ്വാസത്തോടെ കാബിനടുത്തേക്കു നടന്നു.
😀
😉