വ്യാഴാഴ്‌ച, ജനുവരി 07, 2021

അന്തസ്സ്

"അന്തസ്സ് കൂടുന്നതിനനുസരിച്ച് വേതനവും കൂടും. അതു കൊണ്ട് നാം അന്തസ്സ് കാത്തു സൂക്ഷിക്കണം" 
വർക്കിംഗ് വുമൺസിനുള്ള മോട്ടിവേഷൻ ക്ലാസ്സെടുക്കുകയാണ്  മണിക്കുറിനു പതിനായിരം വാങ്ങുന്ന മോട്ടിവേറ്റർ. 
സദസ്സ് കാതു കൂർപ്പിച്ചിരിക്കുന്നു.
അതിനിടയിൽ മുഖ്യാതിഥിയായ വക്കീലിന്റെ  ഓഫീസിലെ സ്വീപർ ചേച്ചി എണീറ്റ് നിന്ന്...!
"ചുമ്മാ പറയുന്നതാ സാറേ.. അന്തസ്സ് കൂടുന്നതിനനുസരിച്ച് വേതനം കുറയും"

മോട്ടിവേറ്ററും  മുഖ്യാതിഥി  വക്കീലും മിഴിച്ച്  കേട്ടിരിക്കേ ചേച്ചി മുഴുവനാക്കി.

പെറ്റോട്ത്ത് നിന്നിരുന്ന അന്ന് എനിക്ക് നാൽപ്പത് ദിവസത്തിന് നാൽപ്പതിനായിരവും സമ്മാനവും കിട്ടീയിരുന്നു. ആ പണിക്ക്  അന്തസ്സ് പോരാന്ന് മക്കൾക്ക്  തോന്നിയാണ് വക്കിലിന്റെ ഓഫീസിൽ ചേർന്നത്. അവിടെ മാസം അയ്യായിരം മാത്രം..."