കഴുത്തിനു പിടുത്തം
"ഹലോ ഏട്ടാ ഞാൻ വീട്ടിലെത്തീട്ടോ?"
"എടീ, അതെന്തേ പല്ലെടുക്കാൻ പോയിട്ടു വേണ്ടാന്നു വെച്ചോ?"
"കാമരാജിന്റെ ദന്താശുപത്രിയിൽ സമയത്തിന് എത്തിയതാ.. പക്ഷേ.."
"പിന്നെന്തേ അവിടെ തെരക്കായിരുന്നോ?"
" തോക്കിൽ കയറി വെടി വെക്കല്ലേ..ഞാനൊന്നു പറയട്ടെ..! തെരക്കൊന്നുമുണ്ടായിരുന്നില്ല, ഞാനൊറ്റക്കേ ഉണ്ടായിരുന്നുള്ളൂ.."
"ഒറ്റക്കോ? അയാളുടെ അസിസ്റ്റൻറ്മാരാരും ഉണ്ടായിരുന്നില്ലേ?"
"ഓ..അതൊന്നും ഞാൻ നോക്കിയില്ല."
"എന്നിട്ട് എന്ത് സംഭവിച്ചു വേഗം പറ?'
"കസേരയിൽ ഇരുന്നതും എൻറെ കഴുത്തിൽ ഒരു പിടുത്തം! പല്ല് പറിക്കൊന്നും വേണ്ടാന്ന് കരുതി ഞാൻ ഒറ്റ പോരൽ"
"ആഹാ അയാളുടെ പേര് പോലെ തന്നെ അയാളുടെ പ്രവൃത്തിയും, ഇന്നയാളെ ഞാൻ നല്ലോണം ശരിയാകുന്നുണ്ട്"
"ഹലോ..ഹലോ.."
(ഫോൺ കട്ടാവും മുമ്പെ, ബൈക്ക് സ്റ്റാർട്ട് ആക്കുന്ന ഒച്ച)
"ഹലോ..ഹലോ കാമരാജ് ഡോക്ടർ അല്ലേ?"
"അതെ, പതുക്കെ പറഞ്ഞാലും മതി. ആരാണ്?, എന്താണ്? എന്തു വേണം?"
"ഞാൻ ഹൃസ്വഭാഷിണി"
"ആര് ഉച്ചഭാഷിണിയോ?"
"ഉച്ചഭാഷിണി അല്ല ഹൃസ്വഭാഷിണീന്നാ പേര്. മുത്തശ്ശിയിട്ട പേരാ! ഇപ്പോ ക്ലിനിക്കൽ പല്ല് പറിക്കാൻ വന്നില്ലേ ? പെട്ടെന്ന് കഴുത്തിനു വെട്ടൽ വന്ന കാരണം നാളെ വരാം എന്ന് പറഞ്ഞ് പോയില്ലേ..! അവരാണ് ഞാൻ".
"ഓ മനസ്സിലായി, എന്ത് വേണം?"
"ഡോക്ടർ ഒന്ന് പെട്ടെന്ന് ക്ലീനിക്കിൽ നിന്ന് മാറി നിൽക്കണം. വിവരങ്ങളൊക്കെ ഞാൻ സാവകാശം പറയാം."
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ