വ്യാഴാഴ്‌ച, നവംബർ 26, 2009

പ്രാണവേദനയുടെ ജുഗല്‍ബന്ധി

യല്‍ വരമ്പത്തൂടൊരു വാലാത്തി വാലാത്തനെ ചുമന്നു
നടക്കുന്നതു സുരതസുഖം കൊണ്ടാവാനേ തരമുള്ളൂ.
പക്ഷെ സുരതത്തളര്‍ച്ചയില്‍ മയങ്ങുന്നിണച്ചിലന്തിയെ
തിന്നുന്ന പെണ്ണിനപ്പോഴേക്കും വിശപ്പിന്റെ ആളല്‍.

മാനം കറുക്കുന്നതാര്‍ത്തിയോടെ കാത്തൊരു
കൂട്ടം പെണ്‍തവളകളുടെ പോക്രാം പോക്രാം
കരച്ചിലടക്കാന്‍ മഴയോ കാമമോ പെയ്തില്ല.
ഗ്രീന്‍ കാര്‍ഡു പേടിച്ചൊളിച്ചിരിപ്പാണുങ്ങള്‍ മാളത്തില്‍.

തൊട്ടപ്പുറത്തെവിടെയോ തൊഴുത്തില്‍ കെട്ടിയിട്ട
വാവടുത്ത പശുവൊന്നമറിത്തകര്‍ക്കുന്നു.
കാളകളെ കൊന്നു തിന്ന മര്‍ത്ഥ്യന്റെ
ബ്ലോക്കിലെ സ്റ്റോക്കുള്ള മരുന്നത്രയും തീര്‍ന്നത്രേ!

അടുത്തു ചെന്നു, ഉടുമുണ്ടൊന്നു മടക്കിക്കുത്തി
ഇടംകാലില്‍ ഉടലൂന്നി
വലം കാലൊന്നാഞ്ഞു വീശി
തൊഴിച്ചു ദൂരേക്കകകറ്റവേ,

ഒതുക്കുകല്ലിലൂടെ കരഞ്ഞോണ്ടുരുണ്ടിറങ്ങുമ്പോള്‍
ഉള്ളിലാരോ എന്നോ മറന്നിട്ടു പോയൊരു
എടുക്കാ-നാണയവും ഞെളുങ്ങിയ പാട്ടയും ചേര്‍ന്നു
പാടിയതൊരര്‍ദ്ധരതിയുടെ ജുഗല്‍ബന്ധിയായിരുന്നു.



60800