ബുധനാഴ്‌ച, ഡിസംബർ 09, 2009

കൊക്കിന്റെ കുഞ്ഞ്‌

മാളവികാ..

അച്ഛനെന്നാല്‍ ഒരു തുള്ളിക്കുടയോനല്ല.
ഒരു കടലോളം താഴ്ച്ചയില്‍
നിറകാരുണ്യത്തിന്റെ കയമാണ്‌.
വാല്‍സല്യത്തിന്റെ വെളിച്ചമാണ്‌.

ആയുസ്സിന്റെ അറ്റം വരേ നീളുന്ന,
നീണ്ട, നല്ല കുളിരുള്ള തണലാണ്‌.
നഷ്ടം,അതറിയാന്‍ നിനക്കു കിടക്കുന്നു
നീണ്ട ഒരു ജന്മം, അനുഭവിച്ചറിയുക

ഒരു വ്യാഴവട്ടം കാത്ത നെടുവീര്‍പ്പും
പരിഹാസ വാക്കില്‍ തളര്‍ത്താത്ത മനസ്സും.
ആഗ്രഹിച്ചു നേടിയ നീയെന്ന കുഞ്ഞില്‍
പകര്‍ന്നു തന്നതൊരു കുന്നായിരുന്നില്ലേ?.

ബീജ ബാങ്ക്‌ ആണത്തത്തിന്റെ അവസാന മറ.
പരിഹാസപ്പേരു നെറ്റിയിലൊട്ടിക്കും മുന്‍പേ,
ശാസ്ത്രം ഇട്ടു കൊടുത്ത അവസാന പിടിവള്ളി.
കുപ്പിയിലടച്ച നിനക്കു ദാനം കിട്ടിയ ജന്മം.

അമ്മയാണാ രഹസ്യം പൂട്ടിവെക്കേണ്ടത്‌.
പറയരുതതു പൈതലിനോടും ജനത്തോടും.
ജനിക്രിയയില്‍ പിതൃത്വം വെറുമൊരു "വാക്കല്ലേ"
ആ വാക്കു സാക്ഷ്യപ്പെടുത്തേണ്ടതു തായ്‌ മാത്രമല്ലേ?

കാക്കക്കൂട്ടില്‍ വിലക്കു വാങ്ങിയ കൊക്കിന്റെ മുട്ട
വിരിയിച്ചു സ്നേഹിച്ചു സ്വന്തമാക്കിയതു തെറ്റെങ്കില്‍,
കലഹത്തിനിടക്കു കൂവിയതു പങ്കാളിയെങ്കില്‍,
നിനക്കുമാ മനസ്സിനെ മുറിപ്പെടുത്തണമായിരുന്നോ?

പൊക്കിള്‍ക്കൊടിയുടെ മുറിപ്പാടിലഹങ്കരിച്ചു
അന്യതയെ സ്വന്തമെന്നു ഗണിച്ച അബലേ,
നഷ്ടപ്പെടുത്തിയ സിന്ദൂരമോര്‍ത്തു
നീ തേങ്ങേണ്ടതിനിയുമെത്രനാള്‍...!

അച്ഛനെന്നാല്‍ വെറുമൊരു തന്തയല്ല..
തളരുമ്പോള്‍ താങ്ങാനൊരു നെഞ്ചാണ്.
കഴുകന്‍ കണ്ണില്‍ നിന്നു കാക്കാനൊരു
അധികാരമുള്ള, ഉറപ്പുള്ള പരിചയാണ്

അച്ഛനെന്നാല്‍ വെറുമൊരു തുള്ളിയല്ല.
ഒരു കടലോളം താഴ്ച്ചയില്‍
നിറകാരുണ്യത്തിന്റെ കയമാണ്‌.
വാല്‍സല്യത്തിന്റെ വെളിച്ചമാണ്‌.

9 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    അച്ഛനെന്നാല്‍ വെറുമൊരു തുള്ളിയല്ല.
    ഒരു കടലോളം താഴ്ച്ചയില്‍
    നിറകാരുണ്യത്തിന്റെ കയമാണ്‌.
    വാല്‍സല്യത്തിന്റെ വെളിച്ചമാണ്‌.

  2. Sabu Kottotty പറഞ്ഞു...

    എന്തൊക്കെയോ ചിന്തിയ്ക്കുവാനുള്ള കാരണമായി ഈ കവിത വായിയ്ക്കുമ്പോള്‍...
    കൂട്ടിവച്ച വാക്കുകളല്ല, ചിന്തിയ്ക്കാന്‍ വക നല്‍കുന്നതു തന്നെയാണു കവിത, ആസ്വാദനത്തിന്റെയും...
    ഈ കവിത അതു തരുന്നുണ്ട്.
    ...ആ‍ശംസകള്‍...

  3. Unknown പറഞ്ഞു...

    അച്ഛനെന്നാല്‍ വെറുമൊരു തുള്ളിയല്ല.
    ഒരു കടലോളം താഴ്ച്ചയില്‍
    നിറകാരുണ്യത്തിന്റെ കയമാണ്‌.
    വാല്‍സല്യത്തിന്റെ വെളിച്ചമാണ്‌
    എത്ര അർഥവത്തായ വാക്കുകൾ
    നന്നായിരിക്കുന്നു മാഷെ

  4. എറക്കാടൻ / Erakkadan പറഞ്ഞു...

    കവിതയെന്നാൽ ഇങ്ങനെ വേണം …..കലക്കി

  5. Kaithamullu പറഞ്ഞു...

    അച്ഛനെന്നാല്‍ ഒരു തുള്ളിക്കുടയോനല്ല.
    ഒരു കടലോളം താഴ്ച്ചയില്‍
    നിറകാരുണ്യത്തിന്റെ കയമാണ്‌.
    വാല്‍സല്യത്തിന്റെ വെളിച്ചമാണ്‌.

    -അതേ മാഷേ....അതെ!

  6. ആഭ മുരളീധരന്‍ പറഞ്ഞു...

    മാഷേ നന്നായി എഴുതിയിരിക്കുന്നു. പുതു കവിതയിലെ ദുരൂഹതകള്‍ക്കൊന്നും അരു നില്‍ ക്കാത്ത കവിത.

  7. കണ്ണനുണ്ണി പറഞ്ഞു...

    അതെ ആഭ പറഞ്ഞത് പോലെ, പുതു തലമുറ കവിതകള്‍ക്ക് ഒരിക്കലും പകരാനാവാത്ത ഒരു ഫീല്‍ ആണ് ഇത്.

  8. foolishgirl...... പറഞ്ഞു...

    nannayi....evideyo oru neetalundu vayichu kazhinjappol...vayy vittu ariyathe vannupoya vakkukal undakkiya oru murivu...kuttam parayan oru teenage ullathinte aswasavum...thank u sir..........ee ormapeduthalinu..

  9. Junaid പറഞ്ഞു...

    മുകളില്‍ പറഞ അഭിപ്രായങ്ങക്കള്‍ക്കപ്പുറം ഞാനെന്തു പറയാനാണു; നല്ല കവിത തന്നെ

    "അച്ഛനെന്നാല്‍ വെറുമൊരു തുള്ളിയല്ല.
    ഒരു കടലോളം താഴ്ച്ചയില്‍
    നിറകാരുണ്യത്തിന്റെ കയമാണ്‌.
    വാല്‍സല്യത്തിന്റെ വെളിച്ചമാണ്‌."