വെള്ളിയാഴ്‌ച, ഓഗസ്റ്റ് 13, 2010

അന്തിക്കു കണ്ട കനവ്

പ്രിയതന്‍ മൊഴിയില്‍ പവിഴം ഉതിരേ
ഒഴുകൂ കവിതാമണിയേ, അഴകേ,

അധരം കിനിയും ചെറിതന്‍ മധുരം
അരുതെന്നറിവോടവളേകിയപോല്‍

കവിളില്‍ കിനിയും കുസുമാദ്രനിറം
അതുകണ്ടവനില്‍ പ്രണയാദ്രസുഖം

മിഴികള്‍ കവിയാതുറയും കുളമോ
പരല്‍മീന്‍ തെരയാന്‍ കൊതിയായ് അവനും.

മൃദുവായ് നടനം മുടിതന്‍ ചുരുളില്‍
അളകം ചെറു കിങ്ങിണിപോലഴകായ്,


നിവരും ഇരുകൈ, വിഷമൊത്തിരി ഒ-
ഴുകി ആ കടവായ്, അടയാതെ മിഴി.

വാൽ കഷ്ണം:-
(അന്തിക്കു കണ്ട കനവു ഫലിക്കാതെ പോയി.
പുലര്‍ച്ചക്കു കണ്ടവന്‍ അവളേയും കൊണ്ടു പോയി.)

(വൃത്തം- : തോടകം)
ലക്ഷ്യം: ആക്ഷേപഹാസ്യം.

1 അഭിപ്രായ(ങ്ങള്‍):

  1. Jishad Cronic പറഞ്ഞു...

    വാല്‍കഷ്ണം നന്നായിട്ടുണ്ട്...