തിങ്കളാഴ്‌ച, ഓഗസ്റ്റ് 30, 2010

അളിയങ്കുട്ടി

റിസഷന്‍ കാരണം അക്കൊമൊഡേഷന്‍ സൗകര്യങ്ങള്‍ വെട്ടിച്ചുരുക്കി ഓരൊ റൂമിലും ഈരണ്ടു പേരെ കുത്തിനിറക്കുന്നു.
എല്ലാരും ഒഴിവാക്കിയ ആ കൂര്‍ക്കംവലിക്കാരന്‍ സ്റ്റോര്‍കീപ്പറുടെ മുറിയിലാണു എന്നെ തീരുമാനിക്കുന്നതെങ്കില്‍ വള്ളാഹീ, ഞാന്‍ എന്റെ പാസ്പോര്‍ട്ടിലെ വിസ അടിച്ച പേജു കീറി അറബാബിന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞു ജോലി  ക്യാന്‍സല്‍ ചെയ്തു നാട്ടില്‍ പോകും“.
ഇതു പറയാനാണ് അതിരാവിലെ അളിയന്‍കുട്ടി വിളിച്ചത്‌. 

ആ സ്റ്റോര്‍കീപ്പറുടെ കൂര്‍ക്കം വലി അസഹ്യമാണ്. സത്യം!

കോറത്തുണി വലിച്ചു കീറുമ്പോലെയോ, ഈറന്‍ മുള ചീന്തിയെടുക്കുമ്പോലെയോ ശബ്ദം!.
പക്ഷെ  അതിനെക്കാളുമുപരി അവനു എന്തെങ്കിലും കാരണം പറഞ്ഞു ക്യാന്‍സലാക്കിപ്പോണം!.
കല്യാണം കഴിഞ്ഞതിന്റെ പതിനഞ്ചാമ്പക്കം നാട്ടില്‍ നിന്നു പോന്നതല്ലേ!
അവനെ ഗള്‍ഫില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ എനിക്കുള്ളത്ര താല്പര്യം ആര്‍ക്കുമില്ല.
അവനു വിസക്കു ചെലവായ സംഖ്യ എനിക്കു തിരിച്ചു കിട്ടിയിട്ടില്ല!.

ഒരു ഐഡിയ പറഞ്ഞുതരാം. ഞാന്‍ പറഞ്ഞു തരുന്നതു അതു അതുപോലെ അടുത്ത മീറ്റിംഗില്‍ അറബാബിനോടു തുറന്നങ്ങു പറയുക.
 
“ If you stay one night with him I will give you 1000 Dirhams“

ചെക്കന്‍ മീറ്റിംഗ് കഴിഞ്ഞ ഉടന്‍ വീണ്ടും വിളിച്ചു.
“താങ്ക്യൂ അളിയാ...!“
“അളിയന്‍ പറഞ്ഞപോലെ തന്നെ ഞാന്‍ പറഞ്ഞു. എനിക്കു 1000 ദിര്‍ഹം ഫൈനും,  ഇമ്മീഡിയറ്റ് ടെര്‍മിനേഷനും വിധിയായി.“

“ഓ മൈ ഗോഡ്! നിന്റെ അറബാബ് ഇത്രക്കു ക്രൂരനാണോ?“
എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 

“അറബാബ് ആയിരുന്നില്ല, അറബാബിന്റെ മകള്‍ ആയിരുന്നു ഇത്തവണ മീറ്റിംഗിന്“‌.

നല്ല അളിയങ്കുട്ടി !
ബോണ്‍ വൊയേജ് !!.


69500

8 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  ആ സ്റ്റോര്‍കീപ്പറുടെ കൂര്‍ക്കം വലി അസഹ്യമാണ് (കോറത്തുണി വലിച്ചു കീറുമ്പോലെയോ, ഈറന്‍ മുള ചീന്തിയെടുക്കുമ്പോലെയോ ശബ്ദം!)

 2. Jishad Cronic പറഞ്ഞു...

  കമ്പനി അക്കമേടെഷന്‍ ആയതു കൊണ്ട് ഞാനും സഹിച്ചിട്ടുണ്ട് ഒരാളെ മൂന്നു വര്‍ഷം... ഹാവൂ..

 3. ശഫീഖ് പറഞ്ഞു...

  അസ്സലായിട്ടുണ്ട്

 4. കണ്ണനുണ്ണി പറഞ്ഞു...

  ഹഹഹ

 5. SAMAD IRUMBUZHI പറഞ്ഞു...

  “അറബാബ് ആയിരുന്നില്ല, അറബാബിന്റെ മകള്‍ ആയിരുന്നു ഇത്തവണ മീറ്റിംഗിന്“‌.

  കലക്കി മാഷേ... അല്‍പം ചിരിക്കു വകനല്‍കി....

 6. മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

  നന്നായി

 7. Reji പറഞ്ഞു...

  അത് കലക്കി !!

 8. ജുനൈദ് ഇരു‌മ്പുഴി പറഞ്ഞു...

  :))