ശനിയാഴ്‌ച, ഡിസംബർ 04, 2010

രണ്ടു മിനിക്കഥകൾ


നല്ല അഭിപ്രായം

എഴുത്തുകാരന്‍ : സാര്‍, എന്റെ സാഹിത്യ രചനകള്‍ വായിച്ചിട്ടിതു വരെ ഒരു നല്ല അഭിപ്രായം എഴുതിയിട്ടില്ലല്ലോ ഇതുവരെ?
നിരൂപകന്‍  : നല്ല അഭിപ്രായം എഴുതാന്‍ നീ ഇതു വരെ ഒരു അവസരം തന്നിട്ടില്ലല്ലോ?
എഴുത്തുകാരന്‍ : എന്നാല്‍ ഉടനെ ഒരവസരം സാറിനു കിട്ടും. ഇനി അധികകാലമില്ലെന്നു ഡോക്ടര്‍ പറഞ്ഞു.

ആദായത്തിലൊരു വേലക്കാരി

ഭാര്യ :
ഒരു വേലക്കാരിയെ തപ്പി കൊണ്ടു വരണം. കണ്ടീഷന്‍സ് ആദ്യമേ പറഞ്ഞേക്കാം.

         വൃത്തിയും വെടിപ്പും വേണം. അത്യാവശ്യം വിദ്യാഭ്യാസം വേണം. അകത്തേയും പുറത്തേയും  എല്ലാ പണിയുമെടുക്കണം. വീട്ടിന്റെയും ഷെല്‍ഫിന്റെയും താക്കോലേല്‍‌പ്പിക്കാന്‍ മാത്രം വിശ്വസ്ഥയായിരിക്കണം. സ്ഥിരമായി നമ്മുടെ വീട്ടില്‍ തന്നെ താമസിക്കണം.അവരെ കാണാന്‍ ആരും ഇവിടെ വരുന്നതെനിക്കിഷ്ടമില്ല. താമസിക്കാന്‍ അറ്റാച്ചഡ് റൂം കൊടുക്കാം. മാസം അയ്യായിരം രൂപയും ഭക്ഷണവും നല്‍കാം.

ഭര്‍ത്താവ് :
ഞാന്‍ ഒരുത്തിയെ തപ്പി കണ്ടെത്തി. എല്ലാ കണ്ടീഷന്‍സും ഒ.കെ. പക്ഷെ ഒരു താലി കൂടി കെട്ടേണ്ടി വരും.

4 അഭിപ്രായ(ങ്ങള്‍):

  1. Yasmin NK പറഞ്ഞു...

    കഥ നന്നായി.ആശംസകള്‍.

  2. SUJITH KAYYUR പറഞ്ഞു...

    നന്നായി.
    ആശംസകള്‍

  3. Kadalass പറഞ്ഞു...

    കുഞ്ഞു കഥകള്‍ നന്നായീ
    അഭിനന്ദനങ്ങള്‍!

  4. Unknown പറഞ്ഞു...

    കൊള്ളാല്ലോ മാഷേ..