ചൊവ്വാഴ്ച, ഏപ്രിൽ 26, 2011

ഈച്ച ബുജി

പിഞ്ഞിയ പത്രത്തുണ്ടിൽ നിന്നിന്നലെ
പാതി കീറിയൊരു പ്രണയപ്പിച്ചു കിട്ടി,
 

തുണ്ടമുണ്ടം അരികു ചേർത്തതു പാടവേ
ഞാനോർത്തതു ചിലിയിലെ കവിയെ,
നെഫ്താലി റിക്കാർഡോ റെയസ്‌ ബസോൽറ്റോവിനെ.
 

ഇടവഴി താണ്ടി, ഇളം വെയിലു കൊണ്ടോടി,
പബ്ലിക് ലൈബ്രറിയിലിരുന്നുറങ്ങുന്ന മടിയൻ
ശമ്പളക്കാരനെ കുലുക്കിയുണർത്തിച്ചോദിച്ചു.
“പ്രണയ ഗീതകം” അകത്തോ പുറത്തോ?“
 

“അതിത്ര നാൾ ഇവിടെയുണ്ടായിരുന്നിട്ടാരും
തിരിഞ്ഞുനോക്കിയില്ലിന്നിപ്പോഴിതെത്രാമത്തെയാളാ?”
“പോയിട്ടു വാ ആ ചെക്കനെടുത്താലതഞ്ചാറുമാസം“.
ചെക്കനെ നീയറിയും, കവിയാണവൻ പുതിയ ബുജി.
 

“ഓ എന്നാലിനി ഞാനാ ബ്ലോഗിൽ വായിച്ചോളാം.
സാറു കിടന്നുറങ്ങിയാട്ടെ! ക്ഷമിക്കണം.നിദ്രാഭംഗം!“
പതിയെ പടിയിറങ്ങി, അടുത്ത നെറ്റ്കഫെ തേടി.

ലേബൽ : നെരൂദ

74859

7 അഭിപ്രായ(ങ്ങള്‍):

 1. Jazmikkutty പറഞ്ഞു...

  ഹഹ്ഹാ..സ്വന്തം അനുഭവം തന്നെയാണോ ഇത്..നല്ല രസമായി എഴുതി..

 2. അലി പറഞ്ഞു...

  ഒരു ബ്ലോഗ് കവി കൂടി ജനിക്കുന്നു.

 3. കരീം മാഷ്‌ പറഞ്ഞു...

  ജാസ്മിക്കുട്ടി...!
  ഒരു രസത്തിനെഴുതിയതല്ലേ?
  ആരേയും മുന്നിലോ ഭാവനയിലോ കണ്ടിട്ടല്ല.

  @അലി. നന്ദി അഭിപ്രായത്തിനു. :)

 4. അജ്ഞാതന്‍ പറഞ്ഞു...

  മിക്കവാറും അത് ആ വിരകുമാര്‍ അടിച്ചോണ്ടുപോയതായിരിക്കും.

 5. ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

  മാഷേ, വായിച്ചു. സുഖമല്ലേ?

 6. കരീം മാഷ്‌ പറഞ്ഞു...

  അജ്ഞാതൻ ചേട്ടാ... എനിക്കു വിരകുമാറിനെ പരിചയമില്ല.
  (ബാക്കി ഏതൊക്കെ പനീർശെൽ‌വത്തിനെ താൻ അറിയുമെന്നൊന്നും തിരിച്ചു ചോദിച്ചു കളയരുത്.:))

  ശങ്കര നാരായൺജി, ഞാൻ നാട്ടിൽ വരുന്നു. കാണണം!.
  വിസയും കൊലക്കയറുമല്ലാതെ അറബി നാട്ടിൽ നിന്നു കിട്ടുന്ന വല്ലതും വേണമെങ്കിൽ പറഞ്ഞാൽ കൊണ്ടു വരാം. :)

 7. Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

  ആരാണാവോ ആ ബുജി?.ഞാനേതായാലും കവിത വായിക്കാറില്ല.താങ്കളെ ഒത്തിരി നാളായി വീണ്ടും കണ്ടതില്‍ സന്തോഷം!