തിങ്കളാഴ്‌ച, ഒക്‌ടോബർ 28, 2013

വൃദ്ധസദനം.

അന്നു  പ്രായമാകുമ്പോൾ മക്കളെന്നെ
വൃദ്ധ സദനത്തിൽ തള്ളുന്നതാലോചിച്ചു, 
നൊമ്പരപ്പെടാതിരിക്കാൻ ശീലിക്കാൻ, 
ഇന്നു വീടു പണിതപ്പോഴേ പടിയ്ക്കൽ, 
വൃദ്ധസദനമെന്ന പേരിട്ടൊരു ബോഡു വെച്ചു...

 പുലർച്ചെ എഴുത്തിൻറെ പെയിൻറുണങ്ങിയതു
 നോ ക്കാൻ പടിപ്പുര തുറന്നപ്പോഴവിടെ കണ്ടു
നടക്കല്ലിൽ  കാത്തു കുത്തിയിരിക്കുന്ന
നര കേറിയ  മാതാപിതാക്കളുടെയൊരു നിര.

1 അഭിപ്രായ(ങ്ങള്‍):

  1. ajith പറഞ്ഞു...

    അങ്ങനെയെങ്കില്‍ നന്നായി, കൂട്ടായി