ഞായറാഴ്‌ച, ജൂലൈ 06, 2014

ഒരു ത്രീ ഡൈമെൻഷൻ സ്റ്റോറി.

ഒന്നാം ക്യാമറ.

നഗരത്തിലെ ഒരു ഹൈടെക് ഹോസ്പിറ്റലിൻറെ ഫാർമസി ഏരിയ.
ഐ.പി.യിൽ നിന്നു റക്കമെൻറു ചെയ്ത മെഡിസിൻ വിവിധ റാക്കിൽ നിന്നു സെലക്ടു ചെയ്തു  അതാതു ബെഡിലേക്കു  ഇഷ്യൂ ചെയ്യുന്ന ജോലിയിലേർപ്പെട്ട അനേകം പെൺകുട്ടികൾ.
കൂട്ടത്തിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ മാത്രം ഫോക്കസു ചെയ്തു അങ്ങോട്ടും ഇങ്ങോട്ടുംകളള നടത്തം നടത്തുന്ന ഒരു ചെറുപ്പക്കാരൻ.
ആ നോട്ടത്തിൻറെ അസ്വാഭാവികതയിൽ അസ്വസ്ഥത അനുഭവിക്കുന്ന ആ പെൺകുട്ടി.
അവൾ ആരും കാണാതെ മൊബൈൽ ഫോണിൽ വിളിച്ചു ആരോടോ സീരിയസായി  സംസാരിക്കുന്നു.
"യസ് മാഡം, ഇന്നലെ ഇതേ പോലെ പവർകട്ടിൻറെ സമയത്തായിരുന്നു. ജനറേറ്ററലേക്കു സ്വിച്ച് ചെയ്യാൻ ഒരു മിനിറ്റെടുക്കുമെന്നു കറക്ടായി അറിയാവുന്ന ആരോ ഒരാൾ. ഇന്നു ഞാൻ ആളെ കണ്ടു. ഇപ്പോൾ    എന്നെ ശ്രദ്ധിച്ചു പുറത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.
അവൾ ഫോണിലൂടെ ചില നിർദ്ദേശങ്ങൾ ശ്രവിക്കുന്നു.
"യസ് മാഡം. ഞാൻ അങ്ങനെ ചെയ്യാം".
പെൺകുട്ടി തൻറെ മൊബൈൽ നമ്പർ എഴുതിയ ഒരു കടലാസ് മടക്കി കയ്യിൽ വെച്ചു പുറത്തു തന്നെ ശ്രദ്ധിച്ചു കൊണ്ടു ഫോൺ ചെയ്തു നടക്കുന്ന ചെറുപ്പക്കാരനെ സമീപിച്ചു.
ആരും കാണാതെ ആ കടലാസു ധൃതിയിൽ അയാളുടെ കയ്യിൽ കൊടുത്തു വേഗത്തിൽ ഫാർമസിക്കകത്തു തിരിച്ചു കേറി.

രണ്ടാം ക്യാമറ.

ഫാർമസിക്കകത്തിരിക്കുന്ന പെൺകുട്ടിയെ ഇടക്കിടക്കു നിരീക്ഷിച്ചു തൻറെ ഫോണിൽ ആരോടോ സംസാരം തുടരുന്ന ചെറുപ്പക്കാരൻ.
"നീ പറഞ്ഞ പോലെ നീണ്ട മൂക്ക്, മെലിഞ്ഞ ശരീരം, വെളുത്ത കളർ. വിദ്യാഭ്യാസവുമുണ്ട് ജോലിയുമുണ്ട്, ഇതു നമുക്ക് അന്വേഷിക്കാം"
ഇതിനിടയിൽ  ഫാർമസിക്കകത്തു നിന്നും പുറത്തു വന്ന പെൺകുട്ടി ഒരു മടക്കിയ കടലാസ് പെട്ടെന്ന് രഹസ്യമായി   അയാളെ ഏൽപ്പിക്കുന്നു.
അമ്പരപ്പോടെ അതു വാങ്ങി തുറന്നു നോക്കിയ അയാൾ അതിൽ ഒരു ഫോൺ നമ്പർ കാണുന്നു.
" അയ്യേ..ടാ..ആ പെണ്ണു നിനക്കു  വേണ്ടാ അവൾ പെഴയാണെന്നു തോന്നുന്നു" ഫോണിൽ ഇത്രയും പറഞ്ഞ ശേഷം,അയാൾ ആ കടലാസു ചുരുട്ടി തറയിലേക്കിട്ടു നടന്നു പോകുന്നു.

മൂന്നാം ക്യാമറ.

ഫാർമസിക്കു പുറത്ത് കസേരയിലിരുന്നു വായ് നോട്ടത്തിൽ വ്യാപൃതനായ ഒരു യുവാവ്.
ഫാർമസിക്കകത്തു നിന്നും പുറത്തു വന്ന ഒരു പെൺകുട്ടി ഒരുത്തനു ഒരു മടക്കിയ കടലാസു സ്വകാര്യമായി  കൊടുക്കുന്നതും പെട്ടെന്നു അപ്രത്യക്ഷമാവുന്നതും അയാൾ കടലാസു തുണ്ട് തുറന്നു വായിക്കുന്നതും പുച്ഛത്തോടെ ചുരുട്ടിയെറിയുന്നതും കൗതുകത്തോടെ നിരീക്ഷിക്കുന്നു.
ആരുമില്ലാത്ത സമയത്തു അവൻ ആ ചുരുട്ടിയെറിഞ്ഞ പേപ്പർ കയ്യിലാക്കി സാവകാശം തുറന്നു നോക്കുന്നു. ഒരു
മൊബൈൽ നമ്പർ കണ്ട അവൻറെ കണ്ണുകൾ പൂർവ്വാധികം വട്ടത്തിൽ വികസിക്കുന്നു.
തൻറെ,മൊബൈലിൽ ആ നമ്പർ അമർത്തി മധുരനാദത്തിനായി  ഏറെ നേരംകാതോർത്തിരുന്നപ്പോഴേക്കും അവൻറെ തൊട്ടു പിറകെ  കുറേ ബൂട്ടുകളുടെ ഒച്ച കേട്ടു.4 അഭിപ്രായ(ങ്ങള്‍):

 1. aneel kumar പറഞ്ഞു...

  IP Pharmacy പൊതുവേ പബ്ലിക്‌ അക്സസ് ഉള്ളിടതല്ല ;)

 2. കരീം മാഷ്‌ പറഞ്ഞു...

  ഞാൻ കണ്ട ഒന്നിൽ ഉണ്ടായിരുന്നു. എന്നാലും കഥയാക്കി കൂട്ടിയാൽ മതി. പ്ലീസ്

 3. OAB/ഒഎബി പറഞ്ഞു...

  1,ഷൂട്ട് ചെയ്തത് തന്നെ ചിലപ്പോൾ ഡിലീറ്റ് ചെയ്യേണ്ടി വരും.
  2,എല്ലാവരെയും ഒരു പോലെ ഷൂട്ട് ചെയ്യരുത്. 3,എല്ലാത്തിനെയും എല്ലായ്പോഴും ഷൂട്ട് ചെയ്യുകേം അരുത് !

 4. ajith പറഞ്ഞു...  ത്രീ ഡൈമെന്‍ഷന്‍ കഥ കൊള്ളാട്ടോ!