ചൊവ്വാഴ്ച, ഓഗസ്റ്റ് 05, 2014

മറവി

സീനിയർ സിറ്റീസൺ എന്നെഴുതിയ
സീറ്റിൽ നിന്നു  ഭവ്യതയോടെ ഒരാൾ 
എഴുന്നേറ്റ് തന്നപ്പോഴാണോർത്തത്,
ഡൈ ചെയ്യാൻ മറന്നു പോയെന്ന്..!

കണ്ടക്ടർക്കു  കാശു കൊടുക്കാൻ
കീശ തപ്പിയപ്പോഴാണോർത്തത്,
പെൻഷൻ പേപ്പറിൽ എന്തോ ക്വറി
ഇനിയും ക്ലിയർ ചെയ്തിട്ടില്ലെന്ന്.

പിന്നെ ഞാനെന്തിനീ നഗരത്തിലെന്നാ
ലോചിക്കവേയൊരെത്തുംപിടിയില്ലാ..
മറവിക്കാരൻറെ നിറഞ്ഞ തുണിസഞ്ചി
പച്ചക്കറിക്കടയിലൊറ്റക്കിരുന്നു തേങ്ങി.

 (കവിത)


3 അഭിപ്രായ(ങ്ങള്‍):

 1. അജ്ഞാതന്‍ പറഞ്ഞു...

  A good one ...

 2. ajith പറഞ്ഞു...

  മറവി ഒരു മാറാല പോലെ!
  നന്നായെഴുതി.

 3. sathees makkoth പറഞ്ഞു...

  നന്നായിട്ടുണ്ട് മാഷേ.