ഞായറാഴ്‌ച, ഓഗസ്റ്റ് 17, 2014

കോഴി

കോഴി എന്നതു തൂവലും ചിറകും  അങ്കവാലും, പപ്പും , പൂവും,പൂടയുമുള്ളൊരു  സുന്ദരൻ വീട്ടുപക്ഷിയായിരുന്നു.

പുലർച്ചെ കൂവിയുണർത്തിയിരുന്നൊരലാറ മണിയായിരുന്നു.

വിടനായ മനുജനെ പരിഹസിക്കാനൊരു പദമായിരുന്നു.
താൻ മുട്ടയിട്ടെന്നു മുട്ടപ്രേമികളെ മൊത്തം കൊക്കിക്കൊക്കിയറിയിക്കുമൊരു "സെൽഫി"യായിരുന്നു.
അടയിരിക്കൽ കലണ്ടറിലെ ഇവെൻറാക്കിയ, അതിനിടകിട്ടാഞ്ഞാൽ മടി പിടിച്ചു പടിപ്പുരയിൽ കുറുമ്പ് തൂറി  വെക്കുന്നൊരു പ്രതിഷേധക്കാരിയായിരുന്നു,
കാക്കയേയും, കീരിയേയും, പരുന്തിനേയും, അളിയൻമാരേയും വീട്ടിലേക്കാകർഷിച്ചിരുന്നൊരു വിഭവമായിരുന്നു.
താറാവിൻറെയും കാടയുടേയും കുഞ്ഞുങ്ങൾക്കൊരു ഇൻകുബേറ്റർ ഔദാര്യമായിരുന്നു.

എന്നാലിന്നോ?


( കിലോക്കു  160 രൂപാ നിരക്കിൽ എല്ലു നുറുക്കിയ ഇത്തിരിയിറച്ചി.)

2 അഭിപ്രായ(ങ്ങള്‍):

  1. keraladasanunni പറഞ്ഞു...

    വാസ്തവം. ഇന്ന് വീട്ടുമുറ്റത്ത് ചിക്കിചികഞ്ഞ് നടക്കുന്ന കോഴിയും കുട്ടികളുമില്ല. പ്ലാസിക്ക് ക്യാരീബാഗില്‍ നിറച്ച് ഇറച്ചി കഷ്ണങ്ങള്‍ മാത്രം 

  2. ajith പറഞ്ഞു...

    കോഴിയെന്നാല്‍ ഏതോ മരത്തില്‍ ഉണ്ടാകുന്ന കായ് പോലെ!