ഞായറാഴ്‌ച, ജനുവരി 11, 2015

മനുഷ്യരിൽ നിന്നു പകർന്നത്.


മേക്കപ്പ് റൂമിലേക്കു താമസം മാറ്റിയതിൽ
പിന്നെ പല്ലി, സ്വന്തം വാലു മുറിക്കാൻ മടിച്ചു.
(സൗന്ദര്യബോധം)

കുയിലൊരുത്തനയൽപക്കത്തു വന്നതിൽ പിന്നെ
പൂവൻ, പുലർച്ചക്കും പിന്നെ തുടർച്ചക്കും കൂവി.
(അസൂയ)

ജിയോളജി വകുപ്പിൻറെ  ജീപ്പോട്ടം കാണക്കാണെ
കുറിഞ്ഞിപ്പൂച്ച, മണലു മാന്തിയപ്പിയിടാൻ പേടിച്ചു.
(നിയമ ഭയം)

റിയാലിറ്റി 'ഷോ'കൾ  കണ്ടു  മയിലൊരുത്തൻ
ഇനി  ഫ്ലാറ്റില്ലാ "ഫ്രീ" ഷോ..No..ന്നു പ്രതികരിച്ചു.
(മാർക്കറ്റിംഗ്)

അവതാരക ഭാഷണം കേട്ടു പേടിച്ചു
മകരത്തത്ത, 'പയക്കം' പറയാനറച്ചു.
(നൊസ്റ്റാൾജിയ)


2 അഭിപ്രായ(ങ്ങള്‍):

  1. സലീം കുലുക്കല്ലുര്‍ പറഞ്ഞു...

    നന്നായി മാഷേ ...ആശംസകള്‍ !

  2. ആൾരൂപൻ പറഞ്ഞു...

    പക്ഷേ മനുഷ്യൻ മാത്രം പ്രകൃതിയിൽ നിന്നൊന്നും പഠിക്കുന്നില്ല.