ചൊവ്വാഴ്ച, ഫെബ്രുവരി 24, 2015

സ്നേഹം ഒലക്കയാണ്.

ഈട്ടിയിലുരുട്ടി,
രണ്ടറ്റവും ചിറ്റിട്ട്....
ചിറ്റിനൊരു പൂളിട്ട്...
ഉഴിഞ്ഞെടുത്തരൊലക്ക....!
മിനുസത്തിൽ തഴുകിത്തലോടി...
മെലിഞ്ഞെണ്ണകറുപ്പിൽ വെട്ടിത്തിളങ്ങി,
പിടിയിലൊതുങ്ങിയുംവഴുതിയും
വിനീതമായി നാണിച്ചും,
താളത്തിൽ പണിയെടുക്കവേ
ഈണത്തിൽ കൂടെപ്പാടിയും.....!
തടസ്സങ്ങളെ തരിപൊടിയാക്കി...,
ശ്രംഗരിച്ചൊപ്പം  സീൽക്കാരം വിട്ടും
നീണ്ട നെടു നിശ്വാസമെടുത്തും,
അതിരുവിടുന്നോരെ പേടിപ്പിച്ചു നിർത്താൻ,
വേണ്ടാത്തപ്പോൾ  മൂലക്കു ചാരാൻ .......!
ഒരു  ഒലക്ക കൂടെ വേണമെപ്പോഴും.

2 അഭിപ്രായ(ങ്ങള്‍):

  1. സലീം കുലുക്കല്ലുര്‍ പറഞ്ഞു...

    ഒരു പഴയ കാഴ്ച ...ഒലക്ക ...!
    പഴകിയ ഒരോര്‍മ്മ ഒന്ന് കൂടി തേച്ചു മിനുക്കി ...നന്ദി ...!

  2. ajith പറഞ്ഞു...

    ഒരുമയുണ്ടെങ്കില്‍ സ്നേഹപ്പൊറത്തും കെടക്കാം