ബുധനാഴ്‌ച, മാർച്ച് 11, 2015

വയറിൻറെ തിക്കുമുട്ട്

വായുടെ  രുചിക്കും..
ആർത്തിക്കും പിറകെ,
തുകൽ ബെൽറ്റിനു
അടിവയറ്റിനെ
തുള മാറ്റാനൊരു
ഞെരുക്കലുണ്ട്.

പണ്ടു ഇല്ലായ്മക്കും
പട്ടിണിക്കുമൊപ്പം
നനഞ്ഞ തോർത്തിനായിരു-
ന്നൊട്ടിയ വയറിനെ
വരിഞ്ഞു ചുറ്റുന്ന പണി.

രണ്ടായാലും
വായുടെ കയ്യിരിപ്പിൽ
മുറുകിപ്പോകുന്ന
വയറിനൊന്നലറി
വിളിക്കാൻ വാ
തന്നെ  കനിയണം.

വായെ വിളിക്കാതെ
തനിക്കു താൻ
തനിയെ ഒന്നു പൊട്ടി
കരയാൻ ശ്രമിച്ചാലോ
അതു  സദസ്സിൽ കേൾക്കാൻ
കൊള്ളില്ല താനും. ...!

1 അഭിപ്രായ(ങ്ങള്‍):

  1. ajith പറഞ്ഞു...

    ശരിയാണ് കേട്ടോ ഭായ്.