ഞായറാഴ്‌ച, ജനുവരി 17, 2016

സി.സി.ടി.വി.

ഞാനിരിക്കുന്ന ഓഫീസിനു     കീഴെ  കൊച്ചു ഗ്രോസറിയുണ്ട്.
അവിടത്തെ പണിക്കാരെ വ്യക്തിപരമായി അറിയാം. അറബാബിനെ ഇതു വരെ കണ്ടിട്ടില്ല.
അവിടെ ഇന്നുച്ചക്ക് ഒരു സംഭവമുണ്ടായി.
ഒരു ചെക്കൻ എന്തോ സാധനം വാങ്ങി, കൗണ്ടറിനടുത്തു നിന്നു ബഹളമുണ്ടാക്കുന്നു.
അവൻ അഞ്ഞൂറു ദിർഹം നോട്ടു കൊടുത്തു. ബാക്കി പൈസ കിട്ടിയിട്ടില്ലെന്നാണ് പരാതി.
ക്യാഷിലിരിക്കുന്ന മലയാളി (ഞാനറിയുന്ന ആളാണ്.) പാവംപയ്യൻ,
അവൻ പടച്ചവനെ പിടിച്ചു സത്യമിട്ടു പറയുന്നു അവൻ ഒരു പൈസയും തന്നിട്ടില്ലെന്ന്"
ചെക്കനെ സഹായിക്കാൻ വണ്ടിയിൽ നിന്നു മൂന്നാലു പേർ ഒന്നിച്ചിറങ്ങുന്നു. അവരുടെ ശരീരഭാഷ കണ്ടാലറിയാം പ്രീപ്ലാൻഡ് ആണെന്ന്.
ഞാൻ അകത്ത് സാധനം സെലക്ടു ചെയ്യുകയായിരുന്നു. ഗ്ലാസ്സിനപ്പുറത്തെ ദൃശ്യങ്ങൾ ശ്രദ്ധിക്കുകയുമാണ്.
മലയാളി ക്യഷ്യർപയ്യൻ ആ പട പേടിച്ചു സാധനവും 495  ദിർഹമും കൊടുക്കും എന്ന ഘട്ടത്തിലാണ്. എൻറെ തൊട്ടടുത്തു നിന്നിരുന്ന ഒരു  സ്മാർട്ടായ  (മലയാളി) കൗണ്ടറിനടുത്തേക്കു  ഇടിച്ചു കയറിയത്.
അയാൾ അവരോടു അധികാര സ്വരത്തിൽ   പറഞ്ഞു..
" വാഹിദ് ദഖീഖ: അന അവ്വൽ ഷൂഫ് ക്യാമറ, ബഹ്ദൈൻ അന  അഹ്തി ഫുലൂസ്  മഹൽ അൻത."
എന്നിട്ടു ക്യാഷിലിരിക്കുന്ന പയ്യനോട് ആജ്ഞാ സ്വരത്തിൽ
"ഖബ്ബർ ഷുർത്ത"
ക്യാമറ,...ഷുർത്ത എന്നു കേട്ടപ്പോൾ ചെക്കന്മാർ പരസ്പരം കണ്ണു കാട്ടിയും കൈ പിടിച്ചു വലിച്ചു ഓടിക്കോന്നു കമ്മ്യൂണിക്കേറ്റ് ചെയ്തു...... ഒറ്റ ഓട്ടം.!

സെക്കൻഡുകൾക്കകം എല്ലാരും സ്കൂട്ടായി.
ഞാൻ വളരെ ആശ്വാസത്തോടെ കൗതുകത്തോടെ സ്മാർട്ട് മാൻറെ അടുത്ത് ചെന്ന്.   "നിങ്ങളാണോ കടയുടെ അർബാബ്?
"ഏയ്..ഞാൻ കസ്റ്റമറാ...പക്ഷെ എനിക്കും ഒരു സ്ഥാപനം  ഉണ്ട്.,റാസൽ ഖൈമയിൽ. ഇങ്ങനെത്തെ കുറേ കേസുകൾ എനിക്കറിയാം ."

ക്യാഷ്യർ പയ്യൻ.." ഇക്കാ..ഇവിടെ ക്യാമറ ഇല്ലല്ലോ? പക്ഷെ അതവർക്കു മനസ്സിലാവാഞ്ഞതു നന്നായി"

അയാൾ പോക്കറ്റിൽ നിന്നു വിസിറ്റിംഗ് കാർഡെടുത്തു നീട്ടി.
"മോനെ ഒരു സി.സി.ടി.വി ഫിക്സാക്ക്..വല്യ തുകയൊന്നുമാവില്ല. ദാ എൻറെ കാർഡാ..അറബാബിനോടു,പറഞ്ഞ് എന്നെ വിളിക്ക് ഡിസ്ക്കൗണ്ടിനു ചെയ്തു തരാം"

(തിരിച്ചു ഓഫീസിലേക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോൾ ഞാനോർത്തത് ഇനി എവിടെ വെച്ചാവുമോ സ്മാർട്ട് മാൻ ആ  ചെക്കൻമാരുടെ അക്കൗണ്ടുകൾ സെറ്റിൽ ചെയ്യുക? എന്നു മാത്രമായിരുന്നു. )


7 അഭിപ്രായ(ങ്ങള്‍):

 1. Shahid Ibrahim പറഞ്ഞു...

  സി സി ടിവി യുടെ ബിസിനസ്സ് പ്രമോഷന് വേണ്ടി ഉണ്ടാക്കിയ നാടകമായിരുന്നോ?

  ചുമ്മാ ഒരു സംശയം

 2. C.K.Samad പറഞ്ഞു...

  ഇനി എവിടെ വെച്ചാവുമോ സ്മാർട്ട് മാൻ ആ ചെക്കൻമാരുടെ അക്കൗണ്ടുകൾ സെറ്റിൽ ചെയ്യുക? എന്നു മാത്രമായിരുന്നു..............

 3. സുധി അറയ്ക്കൽ പറഞ്ഞു...

  ഹാ ഹാ.അത്‌ മലയാളിയുടെ കാഞ്ഞ ബുദ്ധി തന്നേ.

 4. ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

  രസകരം

 5. UNAIS K പറഞ്ഞു...

  ഇതുപോലെ പല തട്ടിപ്പുകളും നടക്കുന്നു. ഏതായാലും തക്ക സമയത്ത് ഇടപെട്ടപ്പോൾ കാര്യങ്ങൾ എളുപ്പമായി

 6. വീകെ പറഞ്ഞു...

  കൃത്യമായി കാര്യങ്ങൾ നടന്നപ്പോൾ അവർ ഒരു ടീമാണെന്ന് ബോദ്ധ്യമായി....!

 7. വീകെ പറഞ്ഞു...

  കൃത്യമായി കാര്യങ്ങൾ നടന്നപ്പോൾ അവർ ഒരു ടീമാണെന്ന് ബോദ്ധ്യമായി....!