വ്യാഴാഴ്‌ച, ഫെബ്രുവരി 08, 2018

അടവുകൾ

ആസ്യാൻെറ അടവ്.
ഇൻസ്റ്റാൾമെൻറാസ്യ പടി കടന്നു വരുന്നതു കണ്ടപ്പഴേ ചൂല് മുറ്റത്തിടാൻ മറന്നു പാത്തു അവുത്തേക്കോടിക്കയറി. കോന്തല തപ്പി. ശൂന്യമാണ്..! പാത്തു ഓർത്തു. ഇക്കുറിയും അടവു തെറ്റി. 
കെട്ട്യോൻ മൂസാക്കാനോടു പറഞ്ഞു.
"ഞാനിവിടില്യാന്നു പറഞ്ഞാളി ആ മുസീബത്തിനോട്..!"
പാത്തു കർട്ടനപ്പുറം ഒളിച്ച് നിന്നു.
ആസ്യ കാളിംഗ് ബെല്ലടിച്ചു. വാതിൽ തുറക്കാനായി കാത്തു നിന്നു.
മൂസാക്ക വാതിൽ തുറന്നു തല മാത്രം പുറത്തേക്കു നീട്ടി പറഞ്ഞു.
" പാത്തു പുറത്തു പോയതാണ്. വൈന്നാരാവും വരാൻ"
ആസ്യ : (ഒച്ച താഴ്ത്തി)..."ന്നാ..ഞാൻ അകത്തു വരട്ടേ..?"
കർട്ടന്നു പിന്നിൽ നിന്നു  ചൂലു തലമാറിപ്പിടിച്ചു വടക്കൻ ചുവടു വെച്ചു പുറത്തു ചാടിയ പാത്തു.
"എടീ...ഒരുമ്പെട്ടവളേ......#₹@%&₹"
നീ ഇത്തരക്കാരിയാണല്ലേ...! 
നിന്നെ ഞാൻ....!"

ആസ്യ:   "തല്ലല്ലേ..പാത്തൂ..
ഞാൻ കണ്ടിരുന്നു നീ അകത്തു കയറിയത്.  നിന്നെ പുറത്തു ചാടിക്കാൻ ഞാൻ ചെയ്ത അടവല്ലേ...!
ബൈ ദ ബൈ തെറ്റിയ രണ്ടടവും അയിൻെറ പെഴയും വേഗമിങ്ങെടുക്ക്...!
എനിക്ക് പോയിട്ടൊരുപാട് കാര്യമുണ്ട്."

പാത്തു പ്ലിംഗ്...!!