ബുധനാഴ്‌ച, മേയ് 05, 2010

ആചാര വെടി


യലിൻ കരക്കായുയരെയിരുന്നു,
ഒഴുകിയ കണ്ണീരെഴുതിയ സത്യം,
ഹൃദയ വിശുദ്ധിക്കവനൊരു ചെണ്ട്,
ജനമനമേറീ കവിയൊരു പാവം!.

സിനിമയിൽ സീരീയൽ കവിത പാറ്റാൻ,
പതിയെ അടുത്തേ! പുതിയൊരു കൂട്ടർ.
ധനമൊരുപാടായ് കുമിയുകയായീ,
അഹനില കേറീ കവിയുടെയുള്ളിൽ.

അമിതസുഖത്താൽ കവിത മരിച്ചു,
ജനമനസും മാധ്യമവുമിടഞ്ഞു,
ഹൃദയ ദു:ഖത്താൽ വരികളകന്നു,
പതിത പരീണേയി വിടപറഞ്ഞു.
പ്രണയിനിയാം ഭാര്യ വിട പറഞ്ഞു

പഴയ ധനാഢ്യത്തരമകലത്തിൽ,
അഹനില മാറാതവനൊരു രോഗി,
തെരുവിലലഞ്ഞോൻ മദിര തെരഞ്ഞു,
തൻ നില വെടിഞ്ഞൂ ഇവനൊരു ഭോഗി.

ഒടുവിലൊരുന്നാൾലഹരിതൻ മധ്യേ,
മനസു മടുപ്പാൽ ധമനി മുറിച്ചു,
മരണമൊരാഘോഷ വെടി “ഠെ“ മൂന്ന്,
അവസരമായീ ഒരു നിശതാരം.

================================================
വരിയുടെ വൃത്തം കുസുമവിചിത്ര.
ലക്ഷണം: നയനയ വന്നാൽ കുസുമവിചിത്രാ
(നഗണം,യഗണം,നഗണം, യഗണം എന്ന ജഗതി ഛന്ദസ്സാണ്)
================================================

66026

8 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  എന്നാ എന്നെ അങ്ങു മരി!

 2. സാബി പറഞ്ഞു...
  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
 3. പട്ടേപ്പാടം റാംജി പറഞ്ഞു...

  2070അമിതസുഖത്താൽ കവിത മരിച്ചു,
  ജനമനസും മാധ്യമവുമിടഞ്ഞു,
  ഹൃദയ ദു:ഖത്താൽ വരികളകന്നു

 4. Junaiths പറഞ്ഞു...

  വൃത്തത്തിലൊരു കവിത

 5. unni ji പറഞ്ഞു...

  വൃത്തത്തിലൊരു ആഖ്യാനം!

 6. ഹംസ പറഞ്ഞു...

  പഴയ ധനാഢ്യത്തരമകലത്തിൽ,അഹനില മാറാതവനൊരു രോഗി,തെരുവിലലഞ്ഞോൻ മദിര തെരഞ്ഞു,തൻ നില വെടിഞ്ഞൂ ഇവനൊരു ഭോഗി.

  :)

 7. Kannan പറഞ്ഞു...

  Nice post.

 8. Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

  വൃത്ത ലക്ഷണമൊത്തൊരു കവിത !
  അതും ബൂലോഗത്തിൽ വളരെ വിരളമായുള്ള വൃത്തം കുസുമവിചിത്രയിൽ...
  അഭിനന്ദനങ്ങൾ ഭായി.