ലാസ്റ്റ് ക്ലാസ്സ്
ബീകോം അവസാന ക്ലാസ്സ്. 9 മണിക്ക് തുടങ്ങുന്ന ക്ലാസിന് 8 മണിക്ക് തന്നെ കോളേജിൽ എത്തി. ഇരുവശത്തും ഗുൽമോഹർകൾ പൂത്തു നിൽക്കുന്ന കലാലയവീഥിയിലൂടെ നടക്കുമ്പോൾ മുന്നിലും പിന്നിലും ഒരാളുമില്ല. വാച്ച്മാൻ കം
ബീകോം അവസാന ക്ലാസ്സ്. 9 മണിക്ക് തുടങ്ങുന്ന ക്ലാസിന് 8 മണിക്ക് തന്നെ കോളേജിൽ എത്തി. ഇരുവശത്തും ഗുൽമോഹർകൾ പൂത്തു നിൽക്കുന്ന കലാലയവീഥിയിലൂടെ നടക്കുമ്പോൾ മുന്നിലും പിന്നിലും ഒരാളുമില്ല. വാച്ച്മാൻ കം
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
ശനിയാഴ്‌ച, മാർച്ച് 11, 2023
0
അഭിപ്രായ(ങ്ങള്)
ചെറുകഥ കഥ, ലാസ്റ്റ്ക്ലാസ്സ്
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
തിങ്കളാഴ്‌ച, മേയ് 23, 2022
1 അഭിപ്രായ(ങ്ങള്)
ചെറുകഥ ആത്മാംശം, കഥ, വർണ്ണമാറ്റം
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
ഞായറാഴ്‌ച, മേയ് 08, 2022
1 അഭിപ്രായ(ങ്ങള്)
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
തിങ്കളാഴ്‌ച, മേയ് 02, 2022
0
അഭിപ്രായ(ങ്ങള്)
ചെറുകഥ കഥ, നല്ല പെണ്ണത്തമുള്ള പെണ്ണ്
"ഹലോ ഏട്ടാ ഞാൻ വീട്ടിലെത്തീട്ടോ?"
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
ഞായറാഴ്‌ച, ജൂലൈ 04, 2021
0
അഭിപ്രായ(ങ്ങള്)
ചെറുകഥ കഥ, കഴുത്തിനു പിടുത്തം
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
ശനിയാഴ്‌ച, ജൂലൈ 03, 2021
0
അഭിപ്രായ(ങ്ങള്)
ചെറുകഥ കഥ, തച്ചന്റെ കൊച്ചുമോൻ
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
വ്യാഴാഴ്‌ച, ജനുവരി 07, 2021
0
അഭിപ്രായ(ങ്ങള്)
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
ഞായറാഴ്‌ച, മേയ് 03, 2020
0
അഭിപ്രായ(ങ്ങള്)
ചെറുകഥ കഥ, ഗുഡ്നൈറ്റ്
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
ശനിയാഴ്‌ച, ജനുവരി 04, 2020
2
അഭിപ്രായ(ങ്ങള്)
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
ചൊവ്വാഴ്ച, നവംബർ 26, 2019
0
അഭിപ്രായ(ങ്ങള്)
ചെറുകഥ കഥ, ടിക്ടോക്ക് കാലം
അഞ്ചു മില്യന്റെ ഓ.ഡി. പാസ്സാവാൻ ബാങ്കിൽ ഇനി ഒരൊറ്റ തടസ്സമേയുള്ളൂ..
അനിൽ ഷെട്ടി.
(ഓവർഡ്രാഫ്റ്റ് അപ്രൂവൽ മാനേജർ.)
അതു തന്നെയാണ് വലിയ കടമ്പയും.
ആൾ സ്ട്രിക്ടാണ്. ആന്റി കറപ്റ്റും, ആനയെക്കാൾ കുറുമ്പനും.
മുമ്പ് മറ്റൊരു ബാങ്കിൽ ബാങ്കറപ്റ്റ് ആയ ഒരു കമ്പനിയുടെ എം.ഡി.യായിരുന്നു ഞാനെന്ന വിവരം ഇവിടെ അയാൾക്കു മാത്രമേ അറിയൂ. അത് അപേക്ഷയിൽ കുറിച്ച് അയാൾക്ക് ഈ ഓ.ഡി.അപേക്ഷ തിരസ്കരിക്കാം. ഫലം മില്യണുകളുടെ നഷ്ടവും എന്റെ ആത്മഹത്യയും.
ആലോചിച്ചിട്ടു ഒരു അന്ത്യവും ശുഭത്തിലവസാനിക്കില്ലെന്നു ചിന്തിക്കവേയാണ് മുന്നിലൂടെ പരിചയമുള്ള ഓഫീസ് ബോയ് ചായയുമായി അനിൽ ഷെട്ടിയുടെ ക്യാബിനിലേക്കു കയറുന്നത് കണ്ടത്.
അവൻ ഇറങ്ങുന്നതും നോക്കി കാത്തിരുന്നു.
സ്ഥിര പരിചയത്താൽ അവൻ ഓടി വന്നു.
"എന്താ സാർ..! മുഖത്തൊരു പരിഭ്രമവും വിഷമവും.?"
"നിങ്ങളുടെ അനിൽ സാറിന്റെ ഒരു വീക്ക്നസ് പറ..!
അവസാനമായി ഇനി ആ തുറുമ്പിൽ പിടിച്ചു രക്ഷപ്പെടാനാവുമോ എന്നു നോക്കാനാണ്."
അവൻ ഞാനിരിക്കുന്നതിന്നു പിന്നിലെ സ്ലൈഡിംഗ് വിൻഡോ നീക്കി, അവിടെ കണ്ട മുകളീന്നു വീണ ഒരു പ്രാവിൻ തൂവലെടുത്തു നീട്ടി. ഇതാ ഇതാണ് അദ്ദേഹത്തിന്റെ വീക്ക്നെസ്.
ടീസ് ചെയ്യണം.
ഇതു നമ്മുടെ കാതിലിട്ടു പെടപ്പിക്കുന്നത് അദ്ദേഹം കാണണം. കണ്ടാൽ അതു ചോദിക്കും, കേൾക്കാത്ത പോലെ പിന്നെയും പിടപ്പിച്ചു കൊണ്ടിരിക്കണം.
പിന്നെ തൂവലും നിങ്ങളുടെ ഓ.ഡി. അപ്രൂവൽ ഫയലും ഒരുമിച്ച് നൽകണം. ഞെരടി കൂർപ്പിച്ച തൂവൽ കൃത്യമായി കാതിനകത്തെത്തിയാൽ ഇരു കൈപ്പത്തിയും കൊണ്ട് തൈരു കടയുന്ന പോലെ തൂവൽ തണ്ടിൽ ക്ലോക്ക് വൈസിലും ആന്റി ക്ലോക്ക് വൈസിലും ഒരു കറക്കമുണ്ട്.
അപ്പോഴദ്ദേഹമനുഭവിക്കുന്ന സുഖം..!
അതിന്റെ നിർവൃതി ആ കണ്ണിലും ചുണ്ടിലും മേനിയാസകലവും സാറിനു വായിച്ചെടുക്കാം. ക്ലൈമാക്സിൽ താങ്കളുടെ അപേക്ഷയിൽ അദ്ദേഹത്തിന്റെ അപ്രൂവൽ സൈൻ വീണിരിക്കും തീർച്ച...!
ഞാൻ തൂവൽ വാങ്ങി തുമ്പത്തെ പീലി മാത്രം നിർത്തി ബാക്കി നീക്കി, "തൂവൽപങ്കായം" പണിത്, ആത്മവിശ്വാസത്തോടെ കാബിനടുത്തേക്കു നടന്നു.
😀
😉
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
ശനിയാഴ്‌ച, ജൂൺ 09, 2018
0
അഭിപ്രായ(ങ്ങള്)
ചെറുകഥ കഥ, തൂവൽ പങ്കായം
പുറത്തെ കിണറ്റുമുറിയുടെ അകത്തെ ചുമരിനു പെയിന്റടിക്കുമ്പോൾ ഭാര്യ ഫോണുമായി...!
"ഏയ്..ങ്ങക്കൊരു ഫോണുണ്ട്.
ഒരുമീ...ന്ന് ആരോ ആണ്."
"ന്റെ കയ്യീ പെയ്ന്റാ..ഫോണെടുത്ത് എന്താന്നു ചോദിക്ക്..!"
"മാഷ് ഒരു പെയിന്റിംഗിന്റെ വർക്കിലാ..!
തിരിച്ചു വിളിച്ചാ മതിയോ?"
ഞാൻ അജബായി..!
റംസാൻ മാസം നുണ പറയാതെ...
ദുരഭിമാനം പാലിക്കാൻ "ഒരു" വിനെ കൂട്ടു പിടിച്ച പെൺബുദ്ധിയെ മനസാ നമിച്ചു.
എന്റെ ഡ്യൂട്ടി തീർന്നപ്പോൾ അവളോടു പറഞ്ഞു.
" ഇനി രണ്ടാമത്തെ കോട്ട് നീയടിക്ക്."
കറാറ് അങ്ങനെയായതിനാൽ അവൾ ഫിനിഷിംഗ് ക്വോട്ട് അടിക്കാൻ തുടങ്ങി.
ഇത്തവണ അവളുടെ ഫോണിലാണ് കാൾ വന്നത്. .
ഞാനാണ് ഫോൺ എടുത്തത്. അവൾടെ നാത്തൂനാണ്. കുട്ടികളുടെ പെറ്റിക്കോട്ട് തയ്ച്ചു കഴിഞ്ഞോ? ന്നു ചോദിക്കാനാണ്. സ്കൂൾ തുറക്കൽ വീണ്ടും നീണ്ടപ്പോൾ നാത്തൂൻ ഒന്നൂടി തണുത്തതാണ്.
"മാളു രണ്ടാമത്തെ കോട്ടടിക്കുന്ന തെരക്കിലാ...!
കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചാ മതിയോ?"
നുണ പറയാതെ തന്നെ ദുരഭിമാനം നിലനിർത്താൻ ഞാനും ശീലിച്ചു.
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
തിങ്കളാഴ്‌ച, ജൂൺ 04, 2018
0
അഭിപ്രായ(ങ്ങള്)
ചെറുകഥ കഥ, രണ്ടാമത്തെ കോട്ട്
കാനോൺ ക്യാമറക്ക് 18-55mm സെക്കന്റ് ഹാൻഡ് ലെൻസ് കിട്ടുമോന്നു തപ്പി ഒ.എൽ.എക്സിൽ. തെരഞ്ഞപ്പോഴാണ് ആ മോതിരം കണ്ടത്..!.
അതേ മോതിരം....!
അറേബ്യൻ സിൽവറിൽ ഇരട്ട ലൗ കല്ലു ചേർത്തു വെച്ച സ്ലിം റിംഗ് മോതിരം....!
സൂം ചെയ്തു വലുതാക്കി നോക്കി,
അതെ അതു തന്നെ...!
ഞാനെത്രയോ പ്രാവശ്യം കയ്യിലെടുത്തോമനിച്ചതാണത്.
ജില്ലാശുപത്രിയിലെ പ്രസവം കോംപ്ലിക്കേറ്റായ രോഗിക്കു ചോര കൊടുത്തപ്പോൾ അവളുടെ ഗൾഫുകാരനായ ഭർത്താവ് കീശയിലിട്ടു തന്ന കാശിനു വാങ്ങിയതാണ്.
അതിന്റെ ഒരു വശത്തു ഞാനുണ്ടാക്കിയ, എന്നിലുണ്ടാക്കിയ നിരാശയുടെ പോറൽ...!
ഫോട്ടാവിൽ പോലും അത് വ്യക്തമായി കാണാം.
വിലയിട്ടതു നോക്കി. ₹2000.
കൂടെ ചേർത്ത നമ്പറിൽ വിളിച്ചു.
കാര്യങ്ങൾ അന്വേഷിച്ചു. ഒരു പയ്യനാണ്. എന്റെ തന്നെ നഗരത്തിലെ ഞാനറിയുന്ന ഒരു അംഗനവാടിക്കടുത്തെ പെട്ടിപ്പീടികക്കാരൻ.
അവൻ കമ്മീഷൻ ഏജൻറാണ്.
സെക്കനെന്റ് സാധനങ്ങൾ ഒ.എൽ.എസിലിട്ടു വിറ്റാൽ അവനു കമ്മീഷൻ കിട്ടും.
"മോതിരം ഒരു ചേച്ചിയുടേതാണ്. 2000 രൂപക്ക് വിൽക്കാനാ പറഞ്ഞത്, 5% എനിക്കു കമ്മീഷൻ കിട്ടും ഒരാഴ്ചയായി പരസ്യമിട്ടിട്ട്, സാറാ ആദ്യം വിളിക്കുന്നത്."
അവൻ ബിസ്നസ് സംസാരിച്ചു.
"മോതിരം എനിക്കു വേണം. ഞാൻ രണ്ടു ലക്ഷം തരാം. അതിനു അതിലും മൂല്യമുണ്ട്, പക്ഷെ ഇപ്പോൾ അതു തരാനെ എനിക്കു നിർവ്വാഹമുള്ളൂ. പക്ഷെ വില നിന്റെ കമ്മീഷൻ കഴിച്ചു ബാക്കി മുഴുവൻ ആ ചേച്ചിക്ക് കൊടുക്കണം"
അവനു അത്ഭുതം കൊണ്ടും സന്തോഷം കൊണ്ടും വാ വിടർന്നിരിക്കണം. പതിനായിരം രൂപ ഒരു ഡീലിനു കമ്മീഷൻ..!
ഡീൽ സമയമുറപ്പിച്ചു...!
മോതിരം വാങ്ങി കാശു കൊടുക്കുമ്പോൾ ഒരു വട്ടം കൂടി ഓർമ്മിപ്പിച്ചു.
"വാങ്ങിയത് ആരാണെന്നു നീയും ആ ചേച്ചിയും അറിയേണ്ടാ..
ഒരു ലക്ഷത്തി തൊണ്ണൂറായിരം ആ ചേച്ചിക്കു കൊടുത്തില്ലെന്നു ഞാനറിഞ്ഞാൽ പിന്നെ നീ എന്നെ ശരിക്കറിയും."
പയ്യൻ ശരിക്കും പേടിച്ചിട്ടുണ്ടെന്നു തോന്നുന്നു. എല്ലാ ദുരൂഹതകളും അവനെ അസ്വസ്ഥനാക്കി,
രണ്ടായിരം വിലയിട്ട മോതിരത്തിനു രണ്ട് ലക്ഷം തരിക, ആളാരാണെന്നു തെരക്കാതിരിക്കുക, അവനൊരധോലോകം ഡീൽ മണത്തു. പിന്നെ കമ്മീഷൻ തുക മാത്രമവനെ തൃപ്തനാക്കിയിരിക്കണം. അവൻ ഒ.കെ പറഞ്ഞു തലയാട്ടി.
മോതിരം സ്വന്തമാക്കി വീട്ടിലേക്കു മടങ്ങുമ്പോൾ ഞാൻ ചിന്തിച്ചു
ഇനിയും എനിക്കെന്താണവളെ വെറുക്കാനാവാത്തത്?
മുപ്പത്തിമൂന്നു വർഷം മുമ്പാണീ മോതിരമണിയിക്കാൻ ക്ഷണിച്ചു വരുത്തിയ ശാന്തമായിടത്ത് അതുവരെയില്ലാത്ത ഒരു വുഡ്ബിയുമായി വന്നു കയറി അവൾ എന്റെ എല്ലാ ശാന്തിയും തകർത്ത് വിട ചൊല്ലിയത്.
എല്ലാം മറക്കാൻ വർഷങ്ങളെടുത്തു. പ്രിയപ്പെട്ടതെല്ലാം വിട്ടു പാലായനം ചെയ്യേണ്ടി വന്നു...!
പ്രവാസിയായി...!
എല്ലാം തേയ്ച്ചു മായ്ച്ചു വീണ്ടുമെഴുതി ജീവിതാക്ഷരങ്ങൾ മുമ്പത്തേതിനെക്കാൾ മികവായി..!
ജീവിതം നന്നായ് ആസ്വദിക്കുന്നതിനിടയിൽ...!
പിന്നെയുമവളെന്റെ ജീവിതത്തിലേക്കു പാളി നോക്കാൻ വന്നതെന്തിനായിരുന്നു?
മനസ്സിൽ തുറക്കാതെ പൊടി പിടിച്ചു കിടന്ന പ്രഥമപ്രണയ പുസ്തകം മുന്നിലേക്കു നീക്കി വെച്ചതെന്തിനായിരുന്നു.?
ഒരിക്കൽ കൂടി കാണണമെന്നു ആശ പറഞ്ഞതെന്തിനായിരുന്നു.?
അവളു പറഞ്ഞ സ്ഥലത്തേക്കു തനിച്ചു പോയതെന്തിനായിരുന്നു?
എല്ലാം മറന്നിട്ടും ഇരട്ടക്കല്ലുള്ള ആ മോതിരം അന്നേരം വീണ്ടും ഞാൻ സൂക്ഷിച്ചതെനിതിനായിരുന്നു?
ആശയെ പട്ടിണിക്കിട്ടു കൊന്നിട്ടും ഉള്ളിലെ പ്രണയം മരിച്ചിട്ടില്ലെന്നു അവളെ ബോധ്യപ്പെടുത്താനോ?
ഒന്നും എനിക്കറിയില്ല. എല്ലാം ആരോ തോന്നിച്ചതാണ്.
മോതിരം കാട്ടിയപ്പോൾ അവൾ ശരിക്കു കരഞ്ഞതല്ലേ..!
തന്നെ തിരസ്കരിച്ചതിന്റെ ഫലമാണ് ഞാനി ന്നനുഭവിക്കുന്ന ദാരിദ്ര്യ ശാപമെന്നു തുറന്നു പറഞ്ഞതാത്മാർത്ഥതയോടെയല്ലേ?
അതു കൊണ്ടല്ലേ ആ മോതിരം ഇനിയെങ്കിലും എനിക്കു സമ്മാനിക്കാമോ എന്നു ചോദിച്ചപ്പോൾ ആ അഭ്യർത്ഥന ഒരു പ്രണയവഞ്ചനയുടെ പശ്ചാതാപമെന്നു കരുതി ഞാൻ സമ്മാനിച്ചത്.
ഞാനൊരു പാവം.
വെറും പാവം.
ദാരിദ്യം കൊണ്ട് എന്തും വിൽപ്പിക്കുന്ന അവസ്ഥയിലെത്തിയ അവളല്ലേ എന്നെക്കാൾ പാവം. !
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
തിങ്കളാഴ്‌ച, മേയ് 28, 2018
1 അഭിപ്രായ(ങ്ങള്)
ചെറുകഥ കഥ, മുദ്ര മോതിരം
മൂസാക്കാന്റെ മൊബൈലിലെ കലണ്ടറാപ്പിൽ ഒരു ഓർമ്മപ്പെടുത്തൽ മെസേജ് വന്നു.
25ാമത് വിവാഹവാർഷികമാണ് നാളെ..
മൂസാക്ക ചിന്തിച്ചു.
ഇക്കുറി എന്തെങ്കിലും സമ്മാനം വാങ്ങിക്കൊടുക്കണം. പാത്തൂനോടു തൊഴിലൊറപ്പ് പണിക്ക് പോണ്ടാന്ന് പറഞ്ഞു വെലക്ക്യേത് ഞാനാ...!
വരുമാനം മുട്ട്യ ഓളോട് വിവാഹ വാർഷികാഘോഷത്തിനു തുല്യ ബാധ്യതയാണെന്ന് പറഞ്ഞൊഴിയാൻ പറ്റില്ല.
ഇപ്രാവശ്യം ഒരു സാരി വാങ്ങിക്കൊടുക്കണം. സാരിയായാൽ വേറൊരു മെച്ചവുമുണ്ട്. ഇപ്പ ഡ്രസ്സെടുത്താൽ പെരുന്നാൾക്കു വേറെ പുത്തൻ കോടി വാങ്ങേണ്ട.
സർപ്രൈസ് ഗിഫ്റ്റാക്കാം.
പക്ഷെ അവളു സെലക്ട് ചെയ്തതല്ലാത്ത വസ്ത്രം അവൾക്കു പിടിക്കില്ല. വാങ്ങിയവൻ മടക്കി കൊടുത്ത് ഊരയുളുക്കുമെന്ന് മൂസാക്കാക്ക് നല്ല പരിചയമുണ്ട്.
എന്താ ഒരു പോംവഴി...?
മൂസാക്ക ചിന്തയിലാണ്ടു.
(മൂസാക്ക ഇരു കയ്യുകൊണ്ടും സ്വന്തം തുടയിലടിച്ചു. നീട്ടി വിളിച്ചു)
*യുറേക്കാ...!*
പാത്തൂ...പാത്തൂ നീ ഒന്നിങ്ങട്ട് വാ..!
പത്തിരി പരത്തുന്ന കുഴലുമായി പാത്തു പാഞ്ഞു വന്നപ്പോൾ മൂസാക്ക ആദ്യമൊന്നു പേടിച്ചു. പിന്നെ അനുനയത്തിൽ പറഞ്ഞു.
"ജ്ജ് ന്റെ കൂടെ തുണിഷോപ്പിൽക്ക് ഒന്നു പോരണം. ന്റെ ചങ്ങായിക്ക്, ഓന്റെ കെട്ട്യോൾക്ക് ഒരു സാരി വാങ്ങിക്കൊടുക്കണം. സർപ്രൈസ് ഗിഫ്റ്റാണ്. ഓന് സെലക്ഷനൊന്നും അറീല്യാ...അതാ അന്നോട് വാങ്ങിക്കൊടുക്കാൻ പറഞ്ഞത്. കായൊന്നും ഓന് പ്രശ്നല്ല."
പുതുതായി തുടങ്ങ്യ വെഢ്ഢിംഗ് മാളിലെ ഈദ് ഡക്കറേഷൻ കാണാലോന്ന സന്തോഷത്തിൽ പാത്തു കുളീം നനേം വേഗം തീർത്ത് പൗഡറിട്ടിറങ്ങി.
മൂസാക്ക മീൻ നാറുന്ന എം80 സ്റ്റാർട്ടാക്കാൻ തുടങ്ങ്യേപ്പൊ പാത്തു പറഞ്ഞു...
വേണ്ടാ...!
ഞാൻ ബസ്സിനു വന്നോളാം.
പാത്തൂനെ ഒറ്റക്ക് ബസ്സിൽ വിടാൻ ധൈര്യം വരാത്ത മൂസാക്കയും പിറകെ ബസ്സിനു കേറി.
വെഡ്ഡിംഗ് മാൾ ഒരു മുഗൾ കൊട്ടാരം പോലെ അലങ്കരിച്ചിരിക്കുന്നു. വാതിൽക്കൽ കിന്നരിത്തലപ്പാവു വെച്ച കാവൽക്കാർ,
കയറിച്ചെന്നാൽ സ്വീകരിക്കാൻ വെട്ടിത്തിളങ്ങുന്ന വസ്ത്രമണിഞ്ഞ പരിചാരകർ.
പരിചാരികമാർ നയിച്ചു, മൂന്നാം നിലയിലാണ് സാരി വിഭാഗം.
പാത്തു പറഞ്ഞു "സാരി ഞാനൊറ്റക്ക് പോയെടുത്തോളാം. അവടെ മുയ് വൻ പെങ്കുട്ട്യാളെ തെരക്കായിരിക്കും. ഇങ്ങള് ആ മാസികേം നോക്കി ഇവടെ ഇരിക്കീൻ."
രണ്ടു മണിക്കൂർ കഴിഞ്ഞു ഒരു പൊതിയുമായി സെയിൽസ്മാൻ വന്നു. പിറകെ പാത്തുവും.
കൗണ്ടറിൽ പൈസയടക്കുമ്പോൾ മൂസാക്ക ബില്ലിലേക്കു നോക്കി.
ഓ.....! വലിയ തുകയൊന്നുമില്ല. ആശ്വാസമായി...!
അവളുടെ ഇഷ്ടത്തിന്ള്ള സാരി...!
മിതമായ വില...!
മൂസാക്ക കോളടിച്ച സന്തോഷത്തിൽ നടന്നു.
വീട്ടിലേക്കു വഴിയിൽ മൂസാക്ക പറഞ്ഞു
"നീ നടന്നോ..ഞാനിതു കൂട്ടുകാരനു കൊടുത്തിട്ടു വരാം."
പാത്തു വീട്ടിൽ പോയി ബാക്കി പണികളിൽ മുങ്ങിപ്പൊങ്ങി.
മൂസാക്ക വീട്ടിലെത്തിയത് പാത്തു കണ്ടില്ല, കയ്യിലെ സമ്മാനവും.
രാത്രി നോമ്പു തുറന്നപ്പോൾ മൂസാക്ക പ്രേമപൂർവ്വം പാത്തൂനെ ചാരെ വിളിച്ചു ചോദിച്ചു.
"പാത്തൂ നാളെത്ത ദിവസത്തിന്റെ പ്രത്യേകതയറിയുമോ?"
വെള്ളക്കോഴിനെ പൊരുത്തിനു വെച്ച മുട്ട വിരിയുന്ന ദിവസമല്ലേ?"
അല്ലടീ..ബട്ക്കൂസേ..!
നാളെയാണ് നമ്മുടെ വിവാഹ വാർഷികം. അതും 25മത്തെ. അയിനു സിൽവർ ജൂബിലീന്നാ പറ്യാ.."
ഞാനതിന് അനക്കൊരു ഗിഫ്റ്റ് തരുണുണ്ട്, നീ ഇങ്ങോട്ടടുത്ത്ക്ക് ബാ"
പാത്തു അജബായി...!
ലോണിന്റെ അടവും കറന്റ് ബില്ലടക്കുന്ന തിയതിയും ഓർക്കാത്ത ഈ മനുഷ്യനിതെങ്ങനെ ഇത്ര കൃത്യമായി തിയതി ഓർത്തു വെക്കുന്നു?
മൂസാക്ക ഗിഫ്റ്റ് പേപ്പറിൽ പുതുതായി പൊതിഞ്ഞ സാരിയെടുത്തു നീട്ടുന്നു. പാത്തു ആകാംക്ഷയോടെ റാപ്പർ വലിച്ചു കീറുന്നു.
നവരസങ്ങളിലെ ഭാവങ്ങൾ ആ മുഖത്തു വിടരുന്നതു കണ്ണിമ വെട്ടാതെ മൂസാക്ക നോക്കി നിൽക്കുന്നു.
പെട്ടെന്ന്..
കരുണം...
ശൃംഗാരം....
അത്ഭുതം... കഴിഞ്ഞ്
സാരി പുറത്തെടുത്തപ്പോൾ
രൌദ്രം....
ഭയാനകം...
ബീഭത്സത്തിൽ ക്രമം തെറ്റി വന്ന ഭാവമാറ്റം അവിടെ ഫുൾസ്റ്റോപ്പിട്ടു നിന്നു.
പിറകെ വന്നത് കുറച്ചു കഥകളിപ്പദങ്ങൾ.
#₹%#₹%&@
"ഇത് എനിക്ക്യേയിരുന്നോ? മനുഷ്യാ...! ?
ഇങ്ങളെ ഒരു ഒടുക്കത്തെ ഒരു സർപ്രൈസ് ഗിഫ്റ്റ്...!
പടച്ചോനെ...! ഒരു സൂചന തന്നില്ലല്ലോ നീയ്...!
എത്ര നല്ല നല്ല സാരിണ്ടായിരുന്നവിടെ...!
പാത്തു സാരി ഒരു മൂലക്കെറിഞ്ഞു താടിക്കു കയ്യും കൊടുത്തു തന്നത്താൻ ശപിക്കാൻ തുടങ്ങി.
പോസ്റ്റ് ചെയ്തത്
കരീം മാഷ്
ല്
ശനിയാഴ്‌ച, മേയ് 26, 2018
1 അഭിപ്രായ(ങ്ങള്)
ചെറുകഥ കഥ, സർപ്രൈസ് ഗിഫ്റ്റ്