വ്യാഴാഴ്‌ച, മേയ് 18, 2006

My Glass painting (പെയ്‌ന്റിംഗ്‌)





25 അഭിപ്രായ(ങ്ങള്‍):

  1. ലിഡിയ പറഞ്ഞു...

    ഈ കമ്പമുണ്ടോ?കാണാന്‍ താമസിച്ചു,എന്നാലും നമ്മയിരിക്കുന്നു.ഒന്ന് രണ്ടെണ്ണം കൂടി പോസ്റ്റ് ചെയ്ത് കൂടെ?

    -പാര്‍വതി

  2. ലിഡിയ പറഞ്ഞു...

    അക്ഷരതെറ്റ്....ക്ഷമിക്കണം...നന്നായിരിക്കുന്നു എന്ന് തിരുത്തി വായിക്കണം :-))

    -പാര്‍വതി.

  3. വളയം പറഞ്ഞു...

    അംബംബട കുയിലേ...നന്നായിട്ടുണ്ടേ..

  4. അജ്ഞാതന്‍ പറഞ്ഞു...

    മാഷിന്റെ പെയിന്റിങ്ങുകള്‍് നന്നായിട്ടുണ്ട്..മറ്റ് ചിത്രങ്ങളും പോസ്റ്റ് ചെയ്യു.
    ഞാനും ചെയ്തു നോക്കിട്ടുണ്ട് ഗ്ലാസ്സ് പെയിന്റിങ്ങ്.
    -ആമി.

  5. Kaippally പറഞ്ഞു...

    ഞാന്‍ ഞെട്ടി.

    ഗംഭീരം

  6. Unknown പറഞ്ഞു...

    ഞാനും ഭയങ്കര കലാകാരനാണ് കരീം മാഷേ.(ചിട്ടയോട് കൂടി സദ്യയുണ്ണല്‍, രണ്ട് തരം പപ്പടമൊക്കെയുള്ള ടൈപ്പ് സദ്യ, ഒരു അവശകലയായി ഉത്തരാഞ്ചല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്) :-)

    ഓടോ: അസൂയയ്ക്ക് മരുന്നുണ്ടോ അതുല്യാമ്മേ? (ഒരടിയ്ക്ക് രണ്ട് കൊതുക് എന്ന ലൈനാ) :-)

  7. ഉമേഷ്::Umesh പറഞ്ഞു...

    ദില്‍ബാസുരന്‍ പറഞ്ഞു:

    ഞാനും ഭയങ്കര കലാകാരനാണ് കരീം മാഷേ.

    അതു ഫോട്ടോ കണ്ടപ്പഴേ തോന്നിയതാ, ഒരു കലത്തിന്റെ ഷെയിപ്പാണല്ലോ എന്നു്. കൈപ്പള്ളി വരച്ച പടം കണ്ടപ്പോള്‍ ഉറപ്പായി.

    കലാകാരന്‍ = കല + ആകാരന്‍ = കലത്തിന്റെ ആകാരമുള്ളവന്‍. (ബഹുവ്രീഹി സമാസം).

    പിന്നെ ദോഷം പറയരുതല്ലോ. ചിരിക്കുമ്പോള്‍ മാത്രമേ “ഭയങ്കരന്‍” ആകാറുള്ളൂ.

    (ഞാനും ഒരു കലാകാരന്‍ തന്നെ, ദില്‍ബാ...)

    [ദില്‍ബനാണോ ശനിയാഴ്ചകളിലെ ആസ്ഥാന അമ്പലമണി?]

    :)

  8. Unknown പറഞ്ഞു...

    ഉമേഷേട്ടാ,
    തിരിച്ച് ഒരു സമാസം പറയാന്‍ കഴിവില്ലാത്തോരോടല്ല അങ്കം വേണ്ടൂ. തീറ്റമത്സരത്തിന് ബാല്യമുണ്ടോ ഗുരുക്കള്‍ക്ക് മുട്ടിനോക്കാന്‍? കലാകാരനാണെന്നാണല്ലോ വെപ്പ്. :-)

    ഓടോ: പണ്ട് പത്താം ക്ലാസില്‍ ഇത് പോലൊരു സമാസം പറഞ്ഞതിന് അടി കിട്ടി എല്ലാ സന്ധിയും വീങ്ങിയതില്‍ പിന്നെ ആ കമ്പം പോയി.:-)

  9. ഉമേഷ്::Umesh പറഞ്ഞു...

    അസുരന്റെ അങ്കം സ്വീകരിച്ചിരിക്കുന്നു.

    സ്ഥലം: ദുബായി, ഷാര്‍ജ, അബുദാബി, ജെബല്‍ അലി തുടങ്ങിയവയില്‍ ഒരു സ്ഥലം.

    സമയം: ഞാന്‍ ഇനി യൂയേയീയ്ക്കു വരുമ്പോള്‍.

    മത്സരവസ്തു: നല്ല പൂ പോലെയുള്ള ഇഡ്ഡലി. തലേന്നരച്ച മാവു കൊണ്ടു് (ചോറരച്ചതല്ല) ഉണ്ടാക്കിയതു്. മുളകു്‌,ഇഞ്ചി തുടങ്ങിയ മാലിന്യങ്ങള്‍ ഉള്ളില്‍ ചേര്‍ക്കാത്തതു്. കൂട്ടാന്‍ ചുമന്ന മുളകും ചെറിയ ചുമന്ന ഉള്ളിയും ഉപയോഗിച്ചു് അരച്ച തേങ്ങാചമ്മന്തി സ്റ്റൈലായി കടുകുവറുത്തു ചട്നിയാക്കിയതു്.

    നിയമം: ഞാനും ദില്‍ബാസുരനും കൂടി തിന്നുന്നു. മൂന്നു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഇഡ്ഡലി അകത്താക്കുന്ന ആളിനു സമ്മാനം.

    മത്സരത്തിനുള്ള വസ്തുക്കളും സമ്മാനവും സ്പോണ്‍സര്‍ ചെയ്യാന്‍ ഉദാരമതികളില്‍ നിന്നു് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

    ഈയൊരങ്കത്തിനു് എനിക്കു് ഇന്നും ബാല്യമാണു മോനേ... :)

  10. ഉമേഷ്::Umesh പറഞ്ഞു...

    കരീം മാഷേ,

    പറയാന്‍ വിട്ടുപോയി. നല്ല പടം.

  11. sami പറഞ്ഞു...

    കരീം മാഷെ....നന്നായിരിക്കുന്നു.....
    ഇനിയും പോസ്റ്റ് ചെയ്യൂ...

  12. Unknown പറഞ്ഞു...

    ഉമേഷേട്ടാ,
    അങ്കം ഏറ്റിരിക്കുന്നു. ഓകെ. പക്ഷെ ഈ പറഞ്ഞ പൂ പോലെയുള്ള വസ്തു കിട്ടാനാ പാട്. ശരവണഭവനില്‍ കിട്ടുന്നത് കൊണ്ട് ഒപ്പിയ്ക്കാമോ. ചമ്മന്തിയുടെ കാര്യം കണ്ടറിയണം.

    ഈ അങ്കം ഞാന്‍ ജയിക്കും..ഉമേഷേട്ടാ.(ചിത്രത്തിലെ ശ്രീനിവാസന്റെ ഈ കള്ളം ഞാന്‍ തെളിയിക്കും അമ്മാമേ എന്ന് ട്യൂണില്‍)യൂ ഹാവ് നോചാന്‍സ്. ഈ അങ്കത്തിന് ഞാന്‍ തയ്യാര്‍. താങ്കളോ? :-)

  13. ഉമേഷ്::Umesh പറഞ്ഞു...

    ശരവണഭവന്‍ പോരാ. നേരേ ചൊവ്വേ വീട്ടില്‍ ഉണ്ടാക്കുന്നതു്. പുളിയില്ലാത്തതു്. മൃദുവായതു്. രുചിയുള്ളതു്.

    സ്ഥലങ്ങളുടെ കൂട്ടത്തില്‍ അബുദാബിയും ചേര്‍ക്കുന്നു. വല്യമ്മായി കേള്‍ക്കുന്നുണ്ടോ എന്തോ? :)

    അങ്കം കുറിച്ചിട്ടു മറ്റേ ചേകവന്‍ സമ്മതിച്ചിട്ടു പിന്നെ “ഞാന്‍ തയ്യാര്‍, നീ ഉണ്ടോ?” എന്നൊക്കെ ചോദിക്കുന്നതു ഭീരുക്കളല്ലാത്ത ചേകവന്മാര്‍ക്കു പറഞ്ഞതല്ല അസുരാ.

    ഇഡ്ഡലികള്‍ മുറിഞ്ഞുമുറിഞ്ഞു് അന്നനാളം വഴി ആമാശയത്തിലേക്കു പോകുമ്പോള്‍ മാറ്റഇഡ്ഡലി തരാന്‍ (ഉള്ളില്‍ മുളയാണി വെച്ചതല്ല) ആളുണ്ടാവുമോ എന്തോ?

  14. കരീം മാഷ്‌ പറഞ്ഞു...

    മര്‍ലിന്‍ സാമുവലിനെ 98 ന് അഗാര്‍ക്കരിന്റെ ബാളില്‍ വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക് കാച്ച് ഔട്ടാക്കി
    ഹൂയ്
    എന്റു തീറ്റ.
    പ്രഷ്രര്‍ കുക്കര്‍ അവിടെ കൂക്കട്ടേ

  15. കരീം മാഷ്‌ പറഞ്ഞു...

    ഉമേഷ് വരുന്ന തിയതിയറിയിച്ചാല്‍ ഒരു ഗംഭീര പാര്‍ട്ടി. കൂടെ കൊടകരപുരാണം രിലീസിംഗും.

  16. Unknown പറഞ്ഞു...

    ഉമേഷേട്ടാ,
    അത് ഒരു ആവേശത്തിന്റെ പുറത്ത് പറഞ്ഞതല്ലേ. വീട്ടിലുണ്ടാക്കിയ ഇഡ്ദലി ഇവിടെ കിട്ടുമായിരുന്നെങ്കില്‍ ഞാനിപ്പൊ ഇങ്ങനെയാണോ? (തടി ഓവറായി കിടപ്പിലായിട്ടുണ്ടാവില്ലെ)

    മത്സരത്തിനിടയില്‍ ഇഡ്ഡലി തീര്‍ന്നാല്‍ ഞാന്‍ ക്ഷമിയ്ക്കും. അത് സ്വാഭാവികം. ബട്ട് ചട്ട്ണി തീര്‍ന്നാല്‍.. അങ്കക്കലി അങ്കക്കലി എന്ന് കേട്ടിട്ടുണ്ടോ? (ഞാന്‍ കേട്ടിട്ടില്ല) :-)

  17. അജ്ഞാതന്‍ പറഞ്ഞു...

    ഓ.ടോ. കേട്ടു ഉമേഷ് ചേട്ടാ. ഞാന്‍ ദുബായിക്കും അബുധാബിക്കും ഇടയിലുള്ള ജബലലിയിലാണ്. എപ്പോഴും സ്വാഗതം

  18. റീനി പറഞ്ഞു...

    കരീം മാഷെ , നന്നായിരിക്കുന്നു. ഇങ്ങനെ പുഷ്പത്തിന്റെ മുഖമുള്ള പെണ്‍കുട്ടികളെയാണോ സിനിമേല്‌ നായകന്മാര്‍ പുഷ്പം പോലെ പൊക്കിയെടുത്ത്‌ പാട്ടു പാടിക്കൊണ്ട്‌` മരത്തിന്‌ ചുറ്റും ഓടുന്നത്‌?

    കലാകാരന്‍=കല+ആകാരന്‍=കലത്തിന്റെ ആകാരമുള്ളവന്‍

    'കല' നല്ല ആകാരമുള്ളൊരു പെണ്‍കുട്ടിയാണെങ്കിലോ?

  19. അജ്ഞാതന്‍ പറഞ്ഞു...

    കരീം മാഷേ.. ഗ്ലാസ്സ്‌ പെയ്ന്റിംഗ്‌ നന്നായിട്ടുണ്ട്‌.

    തീറ്റ മല്‍സരത്തിന്‌ ഇവിടെ അങ്കം കുറിച്ചിരിക്കുന്നതുകൊണ്ട്‌ മല്‍സരത്തില്‍ ജയിക്കുന്ന ആളിന്‌ സമ്മാനമായി ഈ പെയിന്റിംഗ്‌ കൊടുക്കാം അല്ലേ.. ഹേയ്‌ ഇതു വേണ്ട.. ഇനിയും കഴിക്കാന്‍ വല്ലതും തരൂ എന്നു പറയുമോ.. ദില്‍ബൂനെ വിശ്വസിച്ചുകൂടാ.. ആള്‍ ഇടക്കിടക്ക്‌ കാലുമാറുന്നതായി കാണുന്നു..

    കൃഷ്‌ | krish

  20. അജ്ഞാതന്‍ പറഞ്ഞു...

    കരീം മാഷെ,
    നന്നായിരിക്കുന്നു പെയ്റ്റിംഗ്സ്‌.
    ഒരു കാലത്ത്‌ ഞാനും ഒന്നു പയറ്റി നോക്കിയിരുന്നു പണ്ട്‌. പിന്നെ എപ്പൊഴൊ ആ താല്‍പര്യം വിട്ട്‌ പോയി.ഇപ്പൊള്‍ ഒന്നു കൂടി ചെയ്തു തുടങ്ങിയാലൊ എന്നൊരാശ, മാഷിനു പാരയാവില്ല കേട്ടോ...

  21. അജ്ഞാതന്‍ പറഞ്ഞു...

    ആദ്യത്തെ ചുവന്ന ബാക്ക്ഗ്രൌണ്ടിലെ പടം ഒത്തിരി ഇഷ്ടായി.കളര്‍ കോമ്പിനേഷന്‍ വളരെ നന്നായിട്ടുണ്ട്.
    ചുവന്ന കളറിലേത് ഹന്റ് മെയ്‌ഡ് പേപ്പര്‍ ആണോ?
    അത് വെട്ടി പുറകില്‍ സില്‍‌വര്‍ ഫോയിലും കുടയുടെ ഭാഗത്ത് ഗോള്‍ഡണ്‍ ഫോയിലും വെച്ചിരിക്കുന്നു.
    ശരിയാണോ?
    ഇനി എന്റെ സംശയം ബോഡിയില്‍ എത് പെയ്ന്റാണു ഉപയോഗിച്ചിരിക്കുന്നതെന്നാണ് ?
    വിരോധമില്ലെങ്കില്‍ ഒന്ന് വിശദീകരിക്കുമോ?
    ഇങ്ങനെയൊന്ന് ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. :)

  22. Unknown പറഞ്ഞു...

    കരീം മാഷിനെ വായിച്ചിട്ട് കുറേ ആയി. ഗ്ലാസ്സ് ചിത്രങ്ങള്‍ ശരിക്കും ഇഷ്ടമായി.
    ഇതിന്‍റെ‍ ടെക്നിക്ക് ഒന്ന് പറഞ്ഞു തന്നാല്‍ ശ്രമിച്ച് നോക്കാമായിരുന്നു.
    സ്നേഹത്തോടെ
    രാജു

  23. Sapna Anu B.George പറഞ്ഞു...

    മാഷിന്റെ പെയിന്റിങ്ങുകള്‍് നന്നായിട്ടുണ്ട്..മറ്റ് ചിത്രങ്ങളും ഇവിടെ കൊടുക്കു.മാഷേ ഒരു നല്ല ഇന്‍സ്പിരേഷന്‍’ ആയിരിന്നു, എന്റെ പിള്ളാരെ ഒന്നു പഠിപ്പിക്കട്ടെ.ഉഗ്രന്‍

  24. കരീം മാഷ്‌ പറഞ്ഞു...

    മര്‍ലിന്‍ സാമുവലിനെ 98 ന് അഗാര്‍ക്കരിന്റെ ബാളില്‍ വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക് കാച്ച് ഔട്ടാക്കി
    ഹൂയ്
    ഇതൊരു ഒത്തുകളിയായിരുന്ന്വെന്നു 7-2-2007 രാത്രി 9.15ന് കൈരളി ടി.വിയിലെ ഫ്ലാഷ് ന്യൂസില്‍ നിന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി.
    ഈ നശിച്ച വാതുവെപ്പ് ഈ കളിയെ നശിപ്പിക്കും.
    qw_er_ty

  25. അജ്ഞാതന്‍ പറഞ്ഞു...

    kareem mashe, valare nannayirikkunnu, mashde paintings, ithiri okke njanum cheyum ee paripaadi, naattil chennaal photos ayachu tharam. pinne mankalangalil varakkunna paripaadiyum unde ithinte koode.... oru nannangaadi eduthu modi pidippichu vechittunde, ( malayalam type cheyan time edukum atha manglish il, sahikkuka,)