വ്യാഴാഴ്‌ച, മേയ് 22, 2008

"ജസ്റ്റ്‌ പോസ്റ്റ്‌പോന്‍ഡ്‌"

ഷേര്‍ളിയുടെ ഗുഡ്‌മോര്‍ണിംഗ്‌ റിംഗ്ടോണ്‍ കേട്ടാണ്‌ ഇന്നും ഉണര്‍ന്നത്‌.
റിസപ്‌ഷനിലെ ഫോണില്‍ നിന്നാണ്‌.

"ഹായ്‌ എബീ, വൈകുന്നേരം ഫ്രീയാണോ?",

"ആണല്ലോ! വുഡ്‌ബീ, എന്താ വിശേഷം!"
പഞ്ചസാര കൂടുതല്‍ ചേര്‍ത്തു മറുപടി പറഞ്ഞു.

"ഒന്നു തമ്മില്‍ കാണണം, വൈകീട്ടിങ്ങോട്ടു വരുമോ?"

"ഇന്നും നിനക്കു ഡേയാണോ?.റ്റേല്‍ മി ദ മാറ്റര്‍?"
" ഞങ്ങളുടെ ഒരു ഗസ്റ്റ്‌, ഒരു മാഡത്തിന്റെ ഇന്റര്‍വ്യൂ നിങ്ങളുടെ മാഗസിനില്‍ ചേര്‍ക്കാമോ?"
അവര്‍ ഇങ്ങോട്ടാവശ്യപ്പെട്ടതാണ്‌."

"ഏതാ ഗസ്റ്റ്‌?"

"ഒരു മലയാള ടി.വി. സീരിയല്‍ നടി, പേരു "കൗസല്യാ ഹരിഹരന്‍"
" അവരും ഹസ്സും ഒരു അവാര്‍ഡു സ്വീകരിക്കാന്‍ ഇവിടെ ദുബൈയിലുണ്ട്‌. ഞങ്ങളുടെ ഹോട്ടലിലാണ്‌ ഒരാഴ്ച്ചയായി.
യാദൃശ്ചികമായാണവര്‍ നിങ്ങളുടെ മാഗസിന്റെ ഈ ലക്കം കണ്ടത്‌.
അതിനെ കുറിച്ചു അന്വേഷിക്കവേയാണു അതിലെ ലേഖകന്‍ എന്റെ ഫിയാന്‍സിയാണു എന്നാരോ പാര പണിഞ്ഞത്‌.
അതറിഞ്ഞതു മുതല്‍ പിന്നെ ഇത്രേം സമയം അവരെന്റെ ചെവിതിന്നുകയായിരുന്നു.
ഒരു ഇന്റര്‍വ്യൂ തരപ്പെടുത്തിക്കൊടുക്കണമെത്രേ!".

""ഞാന്‍ എന്തു പറയണം ?",
"ന്യൂസ്‌ വാല്യു ഉണ്ട്‌. അവര്‍ക്കാണീ വര്‍ഷത്തെ നല്ല സീരിയല്‍ നടിക്കുള്ള പ്രവാസി പുരസ്കാരം!",
"ഇങ്ങോട്ടാവശ്യപ്പെട്ട നിലക്കു വലിയ ജാടയൊന്നും കാട്ടില്ല. അല്ലങ്കിലും ഈയിടെ വലിയ തെരക്കില്ലാത്തതിനാല്‍ പത്തി ഒന്നു താഴ്ത്തിയിരിക്കുകയാണ്‌".
"ക്യാമറാമാനെ കൂട്ടേണ്ടാ, ദേ വില്‍ പ്രൊവൈഡ്‌ ദ ബെസ്റ്റ്‌ സെലക്ടഡ്‌ സ്റ്റില്‍സ്‌"

"ഈഫ്‌ യു ഇന്ററെസറ്റഡ്‌! വീ വില്‍ മീറ്റ്‌ ഹേര്‍ ടു ഡേ!"

"യെസ്‌,"
" ഓ പിന്നെ മറ്റൊന്നു പറയാന്‍ വിട്ടു, നമുക്കു രണ്ടാള്‍ക്കും ഇന്ററസ്റ്റുള്ള ഒരു ഗിഫ്റ്റ്‌ ഓഫര്‍ അവര്‍ തന്നിട്ടുണ്ട്‌".

"ഓ.കെ"
വൈകുന്നേരം ഹോട്ടലിലെത്തിയപ്പോള്‍ ഷേര്‍ളി ഷിഫറ്റ്‌ കഴിഞ്ഞു എന്റെ കൂടെ വരാന്‍ റെഡിയായി നില്‍ക്കുന്നു.
അവളുടെ പിറകെ ലിഫ്റ്റില്‍ നാലാം നിലയിലെ അവരുടെ മുറിയിലെത്തുമ്പോള്‍ കൗസല്യയും കാന്തനും കാത്തിരിക്കുകയായിരുന്നു.
ഒരു കൊല്ലം മുന്‍പു വരെ മിനിസ്ക്രീനില്‍ നിത്യേന കണ്ടിരുന്ന ഒരു മുഖം.
ചാനലെങ്ങോട്ടു മാറ്റിയാലും ഏതു സീരിയലു വെച്ചാലും അതില്‍ ഈ മുഖം ഇല്ലാതെ പ്രേക്ഷകന്റെ ഒരു ദിവസം പൂര്‍ണ്ണമാവില്ലായിരുന്നു, പക്ഷെ ഈയിടെ അങ്ങനെ കാണാറില്ല.
അവസാനമായി കണ്ടത്‌ വഞ്ചിച്ചു പോയ കാമുകന്റെ കുഞ്ഞിനെ അബോര്‍ട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അച്ഛനുമായി വഴക്കിട്ടു തെരുവിലിറങ്ങുന്ന ഒരു പെണ്‍പുലിയായിട്ടായിരുന്നു.
ആ റോളിനു തന്നെയായിരുന്നു അവാര്‍ഡും. അതിനു തിരക്കഥയെഴുതിയ ഭര്‍ത്താവിന്നും അവാര്‍ഡുണ്ട്‌.
അദ്ദേഹവും അവാര്‍ഡു സ്വീകരിക്കാന്‍ വന്നതാണ്‌.

" ദിസ്‌ ഈസ്‌ ദ കണ്ടന്റ്‌!
യു കാന്‍ ആഡ്‌ യുവര്‍ ക്വസ്റ്റന്‍സ്‌ ലൊജിക്കലി.

മാറ്റരെഴുതി തയ്യാറാക്കിയ ഒരു ഷീറ്റ്‌ എടുത്തു നീട്ടി അയാള്‍ വിശദീകരിച്ചു.

"നെറ്റ്‌ സമ്മറി,""ഷി ഈസ്‌ കാരിയിംഗ്‌. ആന്‍ഡ്‌ വീ വാണ്ട്‌ എ ബേബി".
"നൊട്ട്‌ ഫോര്‍ അസ്‌",
"ബട്ട്‌ ഒവര്‍ പാരന്റ്‌സ്‌ വാണ്ട്‌ ടു സീ ബിഫോര്‍ ദെ ഡൈ".
അവാര്‍ഡും അംഗീകാരങ്ങളും കാശും ആവശ്യത്തിലധികമായി.
ഇനി ഞങ്ങള്‍ സ്വസ്ഥമായ കുടുംബജീവിതത്തിലെക്കു തിരിച്ചു പോകുന്നു "

മാറ്റര്‍ എഴുതിയ ഒരു ഷീറ്റ്‌ ഒന്നോടിച്ചു നോക്കിയപ്പോള് ‍തിരക്കഥ പോലെയേ തോന്നിയുള്ളൂ.

പിന്നെ വായിക്കുന്നതിനു മുന്നെ വലിച്ചെറിയാനാണു തോന്നിയത്‌.
അവളുടെ ഉത്തരങ്ങള്‍ക്കു യോജിച്ച ചോദ്യം ഞാന്‍ ഉണ്ടാക്കി ഒരു ഇന്റര്‍വ്യൂ എഴുതിയുണ്ടാക്കണമത്രേ!

"ഷീറ്റ്‌ (ഷിറ്റ്‌) ജേര്‍ണലിസം!"
എന്റെ മുഖഭാവം വായിച്ച ഷേര്‍ളി കണ്ണിറുക്കി.

അവളുടെ റിസപ്ഷനിസ്റ്റു ഡിപ്ലോമാറ്റിക്‌ ചിരികൊണ്ടു അവരെ വിഢ്ഢിയാക്കി
ഒ.കെ പറഞ്ഞു എന്റെ പുറകെ അവളും പുറത്തിറങ്ങി.

പുറകെ വിളിച്ചു കൊണ്ട്‌ അയാള്‍ കൗസല്യയുടെ ഫോട്ടോകള്‍ അടങ്ങിയ ഒരു സി.ഡി.യും മൂന്നാറിലെ അയാളുടെ റിസോര്‍ട്ടില്‍ ഒരാഴ്ച എനിക്കും ഷേര്‍ലിക്കും ഹണിമൂണിനു തങ്ങാനുള്ള ഒരു ഗിഫ്റ്റുവൗച്ചറും ഷേര്‍ളിയെ ഏല്‍പ്പിച്ചു.

പിറ്റേന്നു വീണ്ടും ഷേര്‍ളി വിളിച്ചോര്‍മ്മിപ്പിച്ചപ്പോഴാണ്‌ കൗസല്യാ-ദൗത്യത്തിനിരുന്നത്‌.
സി.ഡി. കമ്പ്യൂട്ടറിലിട്ടു മാഗസിനിലേക്കു പറ്റിയ നാലഞ്ചു ഫോട്ടോകള്‍ തെരഞ്ഞെടുക്കാനാണ്‌ ആദ്യം തീരുമാനിച്ചത്‌.
എല്ലാം ഒരഞ്ചു കൊല്ലം മുന്നത്തെ ഗ്ലാമറുള്ള രൂപം മാത്രം.
ഈയിടക്കുള്ള ഒന്നുമില്ല.
പുതിയവ മന:പ്പൂര്‍വ്വം തരാതിരുന്നതാവാം.

പിന്നെ ഉത്തരങ്ങള്‍ക്കനുസരിച്ചു ചോദ്യങ്ങള്‍ സങ്കല്‍പ്പിച്ചെഴുതി.
കുടുംബജീവിതത്തിന്റെ കൊതി കൊണ്ടും മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള കടമയില്‍ ഒരമ്മയാവാന്‍ തീരുമാനിച്ചു അഭിനയ ജീവിതത്തോടു തല്‍ക്കാലം വിടപറയുന്നതുമാണെന്നെഴുതിപ്പൊലിപ്പിച്ച ഇന്റര്‍വ്യൂ മാറ്റര്‍ ഒന്നു കൂടി വായിച്ചപ്പോള്‍ ഉള്ളില്‍ ഊറിവന്ന ചിരിക്കു പിറകെ തികട്ടിവന്ന ആത്മനിന്ദയടക്കാന്‍ വളരെ പണിപ്പെട്ടു.
അതു മറക്കാന്‍ അടുത്ത വെക്കേഷനില്‍ ഷേര്‍ളിയുമൊത്തു മൂന്നാറിലെ ഹണിമൂണിനെക്കുറിച്ചോര്‍ത്തു.

റോളുകള്‍ കുറഞ്ഞതു കൊണ്ടു മിനിസ്ക്രീനില്‍ നിന്നു അപ്രത്യക്ഷയായ അവരെ ഗ്ലോറിഫൈ ചെയ്തെഴുതാന്‍ ഇനി ഇതിലും നല്ല വാക്യങ്ങള്‍ എന്റെ അടുത്തില്ലന്നു ഞാന്‍ തിരിച്ചറിഞ്ഞു.

മാറ്റര്‍ ഷേര്‍ളിക്കു ഫാക്സു ചെയ്തു അപ്രൂവല്‍ വാങ്ങാന്‍ ഏല്‍പ്പിച്ചു അരമണിക്കൂര്‍ കഴിഞ്ഞില്ല.

ഷേര്‍ളി വിളിച്ചു

" ഫെണ്ടാസ്റ്റിക്‌ എഴുത്ത്‌!,"

പക്ഷെ, സോറി എബി," ആ മാറ്ററില്‍ ചേഞ്ചുണ്ടെത്രേ!"
"ഇന്നലെ നാം ഇറങ്ങിയ ഉടനെ നാട്ടില്‍ നിന്നൊരു സീരിയല്‍ നിര്‍മ്മാതാവു അവരെ വിളിച്ചിരുന്നു".
"എബിക്കറിയില്ലെ ആ ഇരുനൂറു എപ്പിസോഡ്‌ ഓടിയ സീരിയലിന്റെ നിര്‍മ്മാതാവ്‌?.
ഐ. തിങ്ക്‌, ദെ നെഗോഷിയേറ്റഡ്‌ ദ റേറ്റ്‌ ആന്റ്‌ ആള്‍".
"ഷീ ഈസ്‌ ഗോയിംഗ്‌ റ്റു സൈന്‍ ദ കോണ്ട്രാക്റ്റ്‌ വിത്ത്‌ ദാറ്റ്‌ ബിഗ്‌ പ്രൊഡ്യൂസര്‍ ഫോര്‍ അ ലൊങ്ങ്‌ റ്റേം ബേസിസ്‌".

" സോ, "അവര്‍ അവരുടെ പ്ലാന്‍ ജസ്റ്റ്‌ പോസ്റ്റ്‌പോണ്‍ ചെയ്തത്രേ!"

"ജസ്റ്റ്‌ നൗ ഹി സ്പോക്ക്‌ മോര്‍ അഡ്വാന്‍ഡേജസ്‌ എബൗട്ട്‌ DINKY ഫാമിലി"
"ഓ! ഹീ മീന്‍സ്‌ (Double Income No Kids Yet?)"

"യെസ്‌!"
"അതിനു ചേര്‍ന്ന പുതിയ തിരക്കഥ മാറ്റര്‍ അയാള്‍ എഴുതിക്കൊണ്ടിരിക്കുന്നു."
കിട്ടിയാല്‍ ഫാക്സു ചെയ്തു തരാം.

""ബൈ ദ ബൈ, ജസ്റ്റ്‌ നൗ ഷി ഈസ്‌ അഫ്റ്റര്‍ മി റ്റു ഫൈന്‍ഡ്‌ ദ ബെസ്റ്റ്‌ ആന്റ്‌ സേഫ്‌ ഗൈനക്കോളജിസ്റ്റ്‌ ഹിയര്‍ റ്റു മേക്‌ എ സിമ്പിള്‍ അബോര്‍ഷന്‍."

33200

12 അഭിപ്രായ(ങ്ങള്‍):

  1. ആഷ | Asha പറഞ്ഞു...

    വായിച്ചു മാഷേ. നന്നായി തോന്നി.

    ഇംഗ്ലീഷ് ഇത്തിരി കൂടി പോയില്ലേന്ന് ഒരു സംശയം. അല്ലെങ്കില്‍ അതു മംഗ്ലീഷില്‍ എഴുതാണ്ട് ഇംഗ്ലീഷില്‍ തന്നെ എഴുതിയിരുന്നെങ്കില്‍ വേഗം വായിക്കാന്‍ സാധിക്കുമായിരുന്നു.

  2. കരീം മാഷ്‌ പറഞ്ഞു...

    ആഷ
    നന്ദി.
    ഒരു റിസപ്ഷനിസ്റ്റിന്റെ മാനറിസം കാണിക്കാന്‍ ഉപയോഗിച്ച ഭാഷയാണെന്നേയുള്ളൂ.
    ഇംഗ്ലീഷിലെഴുതിയാല്‍ മലയാളം ബ്ലോഗിന്റെ പ്രസക്തി പോകുമെന്നു തോന്നി.
    ക്രിയേറ്റീവ് വിമര്‍ശനത്തിനു നന്ദി.

  3. കുഞ്ഞന്‍ പറഞ്ഞു...

    മാഷെ,,

    മിയ്ക്ക മാസിക അഭിമുഖങ്ങള്‍ ഇങ്ങിനെയൊക്കെത്തന്നെയായിരിക്കുമെന്ന് അടിവരയിടുന്നു.

    പിന്നെ അവസാനം 33200...????

  4. കരീം മാഷ്‌ പറഞ്ഞു...

    നന്ദി
    കുഞ്ഞൻ.
    ഇൻടെർവ്വ്യൂകളുടെ പൊള്ളത്തരവും
    അഭിനയവും ജീവിതവും തമ്മിലെ അന്തരവും ആലോചിച്ചപ്പോൾ തോന്നിയ ഒരു കഥ മാത്രം.
    പിന്നെ താഴെ എഴുതിയ നമ്പർ ചെറിയ സൈറ്റ്‌ മീറ്റരുമായി ബന്ധപ്പെട്ട ഒരു കണക്ക്‌.
    ഈ പോസ്റ്റിടുമ്പോഴുണ്ടായിരുന്ന മൊത്തം ഹിറ്റുകളുടെ എണ്ണം. അതിൽ നിന്നു ഇപ്പോഴത്തെ ഹിട്ടുകളുടെ എണ്ണം കുറച്ചാൽ എത്രപേർ ഈ പോസ്റ്റിൽ ക്ലിക്കി എന്നറിയാൻ കഴിയും.

  5. Sathees Makkoth | Asha Revamma പറഞ്ഞു...

    മാഷേ, നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.

  6. ഹരിത് പറഞ്ഞു...

    രസമുള്ള കഥ. നന്നായി

  7. പാമരന്‍ പറഞ്ഞു...

    ഇഷ്ടപ്പെട്ടു മാഷെ..

  8. Sherlock പറഞ്ഞു...

    ഷീറ്റ് ജേര്‍ണലിസം എന്ന സംഗതി ശരിക്കും നടക്കാറുണ്ടോ?

    qw_er_ty

  9. Sherlock പറഞ്ഞു...

    ഷീറ്റ് ജേര്‍ണലിസം എന്ന സംഗതി ശരിക്കും നടക്കാറുണ്ടോ?

    qw_er_ty

  10. ശെഫി പറഞ്ഞു...

    മാഷേ

    രസകരമായി എഴുതിയിരിക്കുന്നു..

  11. ഏറനാടന്‍ പറഞ്ഞു...

    ഐ ലൈക്ക് ഇറ്റ് ആസ് യു ആള്‍ ലൈക്ക് ഇറ്റ്!

  12. Shaf പറഞ്ഞു...

    The people are becoming foolish day/day ..
    --
    റിസപ്ഷനിസ്റ്റിന്റെ മാനറിസം /ക്യാമറാമാനെ കൂട്ടേണ്ടാ, ദേ വില്‍ പ്രൊവൈഡ്‌ ദ ബെസ്റ്റ്‌ സെലക്ടഡ്‌ സ്റ്റില്‍സ്‌"/"നെറ്റ്‌ സമ്മറി,""ഷി ഈസ്‌ കാരിയിംഗ്‌. ആന്‍ഡ്‌ വീ വാണ്ട്‌ എ ബേബി".
    "നൊട്ട്‌ ഫോര്‍ അസ്‌",
    "ബട്ട്‌ ഒവര്‍ പാരന്റ്‌സ്‌ വാണ്ട്‌ ടു സീ ബിഫോര്‍ ദെ ഡൈ"./
    "ഷീറ്റ്‌ (ഷിറ്റ്‌) ജേര്‍ണലിസം!"\
    എബൗട്ട്‌ DINKY ഫാമിലി"''
    keep it up