ചൊവ്വാഴ്ച, മേയ് 01, 2018

പുട്ട്

മയമ്മാല്യാക്ക ഷുഗർ ചെക്ക് ചെയ്ത ശീട്ടുമായി ഡോക്ടറെ കാണാൻ പേയതായിരുന്നു.

തിരിച്ചു വന്നപ്പോൾ ബീടര് ചോദിച്ചു
"ഡോക്ടർ എന്താ പറഞ്ഞത്?"

മയമ്മാല്യാക്ക: ഷുഗറു കൂടീട്ടുണ്ട്.  തേങ്ങ കുറക്കേണ്ടി വരും. ഇനി നീ പുട്ടു ചുടുമ്പോൾ മേലേം കീഴേം മാത്രം തേങ്ങ ചെരണ്ട്യേത് ഇട്ടാ മതി. ഇടക്കിടക്കിടേണ്ടാട്ടോ.."

ബീടർ:  അതെന്താ..അങ്ങനെ? തേങ്ങയിലാണോ ഷുഗർ കൂടുതൽ ?"

മയമ്മാല്യാക്ക:  ഡോക്ടർ ചോദിച്ചു, രാവിലെ ഞാൻ എന്താ കഴിക്കൽ ന്ന്. "

ബീടർ:  പുട്ട് ന്നല്ലേ പറഞ്ഞത്? നാലു കഷ്ണം.?

മയമ്മാല്യാക്ക:  അതെ, അപ്പോൾ ഡോക്ടർ പറയ്യാ..!
ഇനി മുതൽ  ഒരു കഷ്ണം കഴിച്ചാ..മതീന്ന്...!