ശനിയാഴ്‌ച, ജനുവരി 04, 2020

അച്ചപ്പം

അച്ചപ്പം.
മഞ്ചേരി - തിരൂർ റൂട്ടിലോടുന്ന പ്രൈവറ്റ്  ബസ്സാണ്. സ്റ്റോപ്പിൽ നിർത്ത്യാ..നിർത്തി.
നിർത്ത്യാ തന്നെ അര മിനിറ്റിനകം ഇറക്കലും കയറ്റലും തകൃതി.
കയറിപ്പറ്റ്യാൽ തന്നെ സീറ്റുണ്ടാവില്ല. 
സീറ്റില്ലങ്കിലും ആൾക്കാർക്ക് വേഗം ലക്ഷ്യത്തിലെത്ത്യാമ്മതി. 
അഹമ്മതി...! 
വേഗം എത്തീട്ടും വിശേഷിച്ചൊരത്യാവശ്യമൊന്നുമുണ്ടാവില്ല. ന്നാലും വേഗം വേണം. വേഗത വേണം.
ബസ് യാത്രക്ക് രണ്ട് തരം ബാലൻസ് വേണം.
ചാടി കയറി, കമ്പിയിൽ പിടിക്കാൻ ഒന്നാമത്തെ ബാലൻസ്. അതാദ്യം സംഘടിപ്പിക്കുന്നതിനിടക്ക്  പിന്നിൽ സീറ്റിലൊരു  കാക്ക.
" സാറേ..കമ്പിമേ നല്ലോണം പുടിച്ചണേ...!"

കേട്ടപ്പോൾ സന്തോഷം തോന്നി. 
എന്തൊരു മനുഷ്യസ്നേഹം..!! 
(How care our people among...!)

"O.K. thanks" പറഞ്ഞു കമ്പിയിലെ പിടുത്തം ഒന്നു കൂടി മുറുക്കി.
"ഞ്ഞി വല്യൊരു കയറ്റാണ്, നോക്കണേ.!"
കാക്ക "കെയറി"ന്റെ കാരുണ്യവുമായ് തോണ്ടി വീണ്ടും പിറകിൽ..!
"കാട്ടുങ്ങൽ" വളവ് തിരിഞ്ഞു കയറ്റം കയറിയപ്പോൾ കണ്ടക്ടർ രണ്ടാമത്തെ ബാലൻസിനെത്തിയപ്പോൾ, കൈ അതിനായി കീശ തെരയവേ കമ്പിയിലെ പിടുത്തം വിട്ടു. ഞാൻ കാക്കായുടെ ലഗേജിനു മേലേക്ക് ക്രാഷ് ലാൻഡിംഗ്...!
ഭാഗ്യത്തിന്,
LIC യുടെ എംബ്ലത്തിലെന്ന പോലേ ഇരു കൈകളും കുമ്പിളാക്കി, കാക്ക എന്റെ ചന്തമുള്ള ചന്തിയെ ശൂന്യതയിൽ ഒരു താങ്ങ്...!
അതെനിക്കേറെ ഇഷ്ടപ്പെട്ടു. പക്ഷെ അതിനു ശേഷം ഇറ്റാലിക്സിൽ പറഞ്ഞതാണ് തീരെ മനസ്സിലാവാതിരുന്നത്.
"അപ്പടാ കുരുപ്പേ...!  അന്നോടല്ലേ..ഞാനാദ്യം പറഞ്ഞത്, കമ്പിമേൽ നല്ലോണം പുടിച്ചണംന്ന്...! ഇപ്പത്തന്നീം ഇജ്ജെന്റെ അച്ചപ്പം മുയ് വോം  പപ്പടം പോലെ പൊട്ടിച്ചീനേം"

2 അഭിപ്രായ(ങ്ങള്‍):

  1. എം.എസ്. രാജ്‌ | M S Raj പറഞ്ഞു...

    നമുക്കത് അച്ചപ്പം. കാക്കയ്ക്കു ചോറ്.

    പൊട്ടിച്ചില്ലല്ലോ.. ഭാഗ്യം.

  2. കരീം മാഷ പറഞ്ഞു...

    ഇല്ല. ഭാഗ്യം.