ശനിയാഴ്‌ച, സെപ്റ്റംബർ 30, 2006

പരിചാരിക

ഭാഗം - ഒന്ന്‌

ഒരു വെക്കേഷന്‍ സമയത്തു തിരുവനന്തപുരം R.C.C.യിലെ റേഡിയേഷന്‍ വിഭാഗത്തിലെ രോഗികളെ നേരിട്ടു കാണാനിടയായതു മുതലാണ്‌ ഞാന്‍ സിഗറട്ടു വലി പാടെ നിര്‍ത്തിയത്‌.
ഒരിക്കല്‍‍ സിഗരറ്റു വലി നിര്‍ത്തിയാല്‍ പിന്നെ അതിന്‍റെ മണമടിക്കുന്നതു പോലും മരണ വേദനക്കു തുല്യം
അതിനാല്‍ 'ഗ്ലാസ്സു മേറ്റു' സുഹൃത്തുക്കളില്‍ നിന്നും 'ലൈറ്റര്‍ ഷെയരിംഗ്' സുഹൃത്തുക്കളില്‍ നിന്നും ഞാന്‍ എപ്പോഴും അകന്നു നിന്നു.
എന്നിട്ടെന്താ കാര്യം!,
ജോലി ഇപ്പോഴും സിഗരറ്റുമായി ബന്ധപ്പെട്ടതു തന്നെ.
"ഷാര്‍ജ, സ്‌മോക്കേര്‍സ്‌ സെന്‍ടറില്‍ സെയില്‍സ്‌ എക്‌സിക്യൂട്ടീവ്‌"
ലോകത്തിലെ എല്ലാ പുകയില കമ്പനിക്കാരുടെയും എല്ലാ ബ്രന്‍ഡ്‌ സിഗരട്ടും സിഗാറും(ചുരുട്ടും), പൈപ്പും, കന്നാബിസും,ഹുക്കയും ഹോള്‍സെയിലായും ചില വന്‍തോക്കുകള്‍ക്ക്‌ റിട്ടെയിലായും വില്‍ക്കുന്ന സ്‌ഥലം.
വല്ലാത്ത മടുപ്പാണ്‌ ആ ജോലിക്ക്‌,.
നല്ല ശമ്പളവും അലവന്‍സും ഉള്ളതിനാല്‍ പണി കളഞ്ഞിട്ടു പോകാനും തോന്നുന്നില്ല. മയക്കു മരുന്നിന്റെ അനിയനെയാണല്ലോ വില്‍ക്കുന്നതെന്ന കുറ്റബോധം ശമ്പളച്ചെക്കുമാറുമ്പോള്‍ മാത്രം മാറ്റി വെക്കും.
വര്‍ഷത്തില്‍ ഒരുമാസം ലീവുണ്ട്‌. വീട്ടിനടുത്ത ഡെസ്‌റ്റിനേഷന്‍ വരെ റ്റു ആന്‍ഡ്‌ ഫ്രോ വിമാന ടിക്കറ്റും.
അങ്ങനെ അനുവദിച്ചു കിട്ടിയ ഒരു യാത്രയാണ്‌.ഇപ്രവശ്യവും വിമാനത്തില്‍ ജനലിനടുത്തുള്ള സീറ്റു തന്നെ കിട്ടി. എനിക്കിഷ്ടപ്പെട്ട സീറ്റ്‌.
സഹയാത്രികന്റെ ജാടകള്‍ക്കു ചെവി കൊടുക്കാതെ സുഖമായി പുറത്തേക്കു നോക്കിയിരിക്കാം."എക്‌സ്‌ കൊര്‍സ്‌മി" എന്നു പറഞ്ഞു പുത്തന്‍ പണക്കാരായ‌ നമ്മുടെ മലയാളി സായിപ്പന്മാരാരും നമ്മുടെ മുട്ടിനിടിക്കുകയില്ല.ആകാശസുന്ദരിമാരെന്നു പേരിട്ടുവിളിച്ചതിലഹങ്കരിക്കുന്ന എയര്‍ ഇന്ത്യയുടെ 'ആന്റി'ക്കുകളായ ഉത്തരേന്ത്യന്‍ മങ്കകളുടെ "സ്‌ക്യൂസ്‌ മീ" എന്ന പതിഞ്ഞ ശബ്‌ദത്തിലെ പ്രലോഭനം അധികം കേള്‍ക്കണ്ടാ!.സ്വസ്ഥം,സുഖം.മൂന്നര മണിക്കൂര്‍ ദിവാസ്വപ്‌നം കാണാം.

പരാര്‍ദ്ധത്തിന്റെ പരിരംഭണസുഖം സ്വപ്നം കണ്ടു കണ്ണുചിമ്മി ഉറക്കമഭിനയിച്ചു കിടക്കാമെന്നാശ്വാസത്തോടെ ബെല്‍റ്റഡ്വാന്‍സായിട്ടു ഒന്നു ചാരിക്കിടന്നതായിരുന്നു.
ടാല്‍ക്കം പൌഡറും കക്ഷത്തിലെ വിയര്‍പ്പും ചേര്‍ന്ന ദുഷിച്ച മണം മൂക്കിലടിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്നു.
കണ്ണേ ചിമ്മാനാവൂ, മൂക്കു ചിമ്മാനാവില്ലല്ലോ?
എന്റെ ശുഭയാത്രാ-പ്രതീക്ഷകളെ തകര്‍ത്തു കൊണ്ടു തൊട്ടടുത്ത സീറ്റിനവകാശി ഒരു മാംസപിണ്ഡം മദ്ധ്യവയസ്‌ക.
ബോബു ചെയ്‌ത തലമുടി, സ്ലീവ്‌ലസ്‌,ഒന്നര സീറ്റു വേണമെന്ന വാശിയില്‍ നിറഞ്ഞു തുളുമ്പുന്ന കൊഴുക്കട്ട പോലുള്ള ശരീരം.
ഇരുകാലില്‍ നിവര്‍ന്നു നടക്കുന്ന ഒന്നാം തരം ഒരു കറാച്ചി എരുമ തന്നെ കണ്ടാല്‍.
മാംസം മാത്രമേയുള്ളൂ ശരീരത്തില്‍.വസ്‌ത്രം വളരെ കുറവ്‌. കൈ രണ്ടിലും ഒരു വില കുറഞ്ഞ ക്വാണ്ടത്തിന്റെ നിറമുള്ള ഗ്ലൗസ്‌.മുഖത്തു കണ്ണൂം മുഖം പാതിയും മറക്കുന്ന കറുത്ത ഗ്ലാസ്സ്‌.
“ ഹായ്‌ ഗയ്‌ ഐ നീഡ്‌ ടാറ്റ്‌ സൈഡ്‌ സീറ്റ്‌ ?“
“നോ ദിസ്‌ ഈസ്‌ മൈ സീറ്റ്‌“
ഇംഗ്ലീഷിലെ ചോദ്യത്തിനു മലയാളത്തില്‍ മറുപടി കൊടുത്താല്‍ മനസ്സിലായില്ലങ്കിലോ എന്നു കരുതി ഇംഗ്ലീഷില്‍ തന്നെ പറഞ്ഞു.
അവര്‍ക്കതിഷ്ടപ്പെട്ടില്ലന്നു മുഖത്തെ കടന്നല്‍ കുത്തലു കണ്ടപ്പോള് മനസ്സിലായി..
അതിന്‍റെ അരിശമെന്നോണം ഞങ്ങളുടെ ഇടക്കുള്ള കൈവെക്കാനുള്ള പിടി അവര്‍ പൊക്കിവെച്ചു.എന്റെ സീറ്റിണ്ടെ സിംഹഭാഗവും അവര്‍ അതിക്രമിച്ചു കേറി. ഉടല്‍ഭാഗം സീറ്റില്‍ സ്വയം കുത്തിനിറച്ചു.
വസൂരിക്കലയുള്ള ഇടതു കൈ പൊതു ദര്‍ശനത്തിനു വെച്ചു മറ്റേ കൈ എന്റെ സീറ്റിനു മുകളിലേക്കു കേറ്റിവെച്ചു കക്ഷത്തിലെ കുറ്റിരോമങ്ങള്‍ നിറഞ്ഞ രൂക്ഷ ഗന്ധമുള്ള ഭാഗം എന്റെ മുഖത്തിനു സമാന്തരമായി വെച്ചവര്‍ ഇരുപതു കിലോവരുന്ന ആ കൈ പതിയെ എന്റെ ചുമലേക്കു ഇട്ടു. പിന്നെ അവര്‍ ഒന്നുമറിയാത്ത പോലെ സീറ്റുപോക്കറ്റില്‍ നിന്നു ഇന്ത്യന്‍ എക്!സ്‌പ്രസ്സ് എടുത്തു നോക്കാന്‍ തുടങ്ങി.
ആ ഒരൊറ്റ കൈ താങ്ങാന്‍ തന്നെ പ്രയാസപ്പെട്ട്‌ എന്റെ ചുമല്‍ ചക്രശ്വാസം വലിച്ചു. ഞാന്‍ ജനലിന്റെ അടുത്തേക്കു കൂടുതല്‍ ചേര്‍ന്നിരുന്നു. എന്നിട്ടും എന്റെ നെഞ്ചിന്‍കൂടു തകരുന്നതു പോലത്ത ഭാരം.
ഇവരുടെ മുടിഞ്ഞ തീറ്റയുടെ ഫലമനുഭവിക്കുന്നത്‌ എന്നെപ്പോലെ ഡയറ്റിംഗും മോണിംഗ്‌ വാക്കും ശീലമാക്കി ശരീരം കൃശമാക്കിയവര്‍.
കടും ചെമപ്പു നിറമുള്ള ആ ചുണ്ടുകള്‍ക്കിടയിലൂടെ ആ പല്ലുകള്‍ കണ്ടപ്പോള്‍ പുളിങ്കുരുവിന്റെ തോടിന്റെ തവിട്ടു നിറമാണ്‌ ആദ്യമോര്‍മ്മ വന്നത്‌.അവര്‍ ചിരിച്ചതല്ല പല്ലിറുമ്പിയതാണെന്നു തോന്നി.
കൈ താങ്ങി എന്റെ ചുമല്‍ തളര്‍ന്നൊടിയുമെന്നായപ്പോള്‍ പത്തു പറയണോ അതോ വേണ്ടേയൊ എന്നു കരുതി എന്‍റെ നാവോന്നു “വാമപ്പ്‌“ ചെയ്‌തെടുക്കവേയാണ്‌ ആ മാഡം വാനിറ്റി തുറന്നു സിഗററ്റു പാക്കെടുക്കുന്നത്‌ കണ്ടത്‌.
അതോടെ എന്റെ ഉള്ള കണ്ട്രോളും പറ്റെ പോയി.
ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലെ!.
“എസ്‌ക്യൂസ്മി മാഡം, തിസ്‌ ഈസ്‌ നോന്‍ സ്മോക്കിംഗ്‌ ഏരിയ"

"നോ പ്രോബ്ലം ഐ ഗൊട്ട്‌ പെര്‍മിഷന്‍"
“വാട്ട്‌ പെര്‍മിഷന്‍?“.
ഞാന്‍ എയര്‍ ഹോസ്‌റ്റസിലൊന്നിനെ വിളിച്ചു.
"വാട്ട്‌ ഈസ്‌ ദിസ്‌?. ദിസ്‌ ഈസ്‌ നോന്‍ സ്മോക്കിംഗ്‌ എരിയ. ഹൗ യു അലൗ ഹേര്‍ റ്റു സ്മോക്ക്‌ ഹിയര്‌?"
"പാര്‍ഡന്‍ മി, സ്മോക്കിംഗ്‌ ഏരിയ നൗ ഫുള്‍. സോ യു പ്ലീസ്‌ അഡ്‌ജസ്‌റ്റ്‌"

എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ അലറി.
"യു ടെല്‌ ഹേര്‌ ടു അഡ്ജസ്‌റ്റ്‌, ടെല്‍ ഹേര്‍ നോട്ട്‌ ടു സ്മോക്ക്‌ ഇന്‍ ദ ഫ്ലൈറ്റ്‌"

മറ്റൊരു എയര്‍ഹോസ്റ്റസെന്നെ ദൂരെ വിളിച്ചു കൊണ്ടുപോയി സ്വകാര്യമായി പറഞ്ഞു.
"ഷീ ഈസ്‌ എ വി.ഐ.പി, വീ ഗോട്ട്‌ ഇന്‍സ്റ്റ്രക്‌ഷന്‍ ഫ്രം കൗന്‍ഡര്‍ ടു റ്റ്രീട്ട്‌ ഹേര്‍ ആസ്‌ വി.ഐ.പി".
"തെന്‍ വൈ കാണ്ട്‌ യു റ്റേക്ക്‌ റ്റു ലക്ഷ്വറി ക്ലാസ്സ്‌?"
"ബട്ട്‌ ഹേര്‍ ടിക്കറ്റ്‌ ഈസ്‌ എക്കോണോമി ക്ലാസ്സ്‌"

ഞാന്‍ പരാജിതനായി സീറ്റില്‍ തിങ്ങിഞ്ഞെരുങ്ങിയിരുന്നു.
ഭരണ കുടുംബത്തിന്‍റെ സ്വകാര്യര്യോദ്യോഗസ്‌ഥയുടെ വിസയാണവര്‍ക്ക്‌ ഞാന്‍ നിശ്ശബ്‌ദനായേ മതിയാവൂ.
എന്‍റെ പരാജയം അവര്‍ ശരിക്കും ആസ്വദിച്ചു.

അവള്‍ വാശിക്കു മൂന്നാലു സിഗരറ്റു ഒന്നായി വലിച്ചു.ആ പുകയൊക്കെ ഞാന്‍ സഹിച്ചു.അവരുടെ അഹങ്കാരമാണ്‌ ചുരുളുകളായി എന്റെ മുഖത്തേക്കു വരുന്നതെന്നു എനിക്കു മനസ്സിലായി.
അവര്‍ സിഗറട്ടു പാക്കറ്റു കണിച്ചു പരിഹാസത്തോടെ എന്നോടു ചോദിച്ചു
"യു നോ ഹൌ മച്ച്‌ ദിസ്‌ സിഗരറ്റ്‌ കോസ്‌റ്റ്‌സ്‌?".
ഞാന്‍ മനസ്സില്‍ പറഞ്ഞു "ബസറയിലേക്കാടീ ഈത്തപ്പഴം കയറ്റി അയക്കുന്നത്‌?".
അവര്‍ ആ വലിക്കുന്ന സിഗരറ്റു "പാര്‍ലിമെന്റാണെന്നും അതിനു ആറു വറൈറ്റി ഉണ്ടെന്നും 12 ഏണ്ണമുള്ള കാര്‍ട്ടണിനു അമേരിക്കന്‍ ഡോളര്‍ 30.99 ന്‌ റീ-സെയിലും 30 ന്‌ ഹോള്‍സയിലും ആണന്നും അതിന്റെ മണം ചില മൃഗങ്ങള്‍ക്കു ഫ്രന്‍ഡിലിയാണന്നും ഇവിടെ ഞങ്ങളുടെ കടയില്‍ നിന്നു അതു വാങ്ങുന്ന ഒരാളെ ഉള്ളൂ വെന്നും എനിക്കറിയാമെന്ന്‌ എന്തിനാണവരോട്‌ പറയുന്നത്‌.
ഷെയ്‌ക്കിന്റെ പന്തയക്കുതിരയെ ട്രെയിന്‍ ചെയ്യുന്ന സായിപ്പു സ്‌റ്റീവ്‌ റൈറ്റിനു വേണ്ടിമാത്രം അതു ഞങ്ങള്‍ കടയില്‍ വെക്കുന്നു. വേറെ ആരുമതു അങെനെ ചോദിക്കാറില്ല.അതിന്റെ ഈ ലൈറ്റ്‌ മെന്തോള്‍ ഫ്ലേവര്‍ തന്നെയാണ്‌ അയാള്‍ എപ്പോഴും വാങ്ങുന്നത്‌.അതിന്റെ മണം കുതിരകള്‍ക്കും പട്ടികള്‍ക്കും പ്രിയമാണത്രെ!.മറ്റു സിഗരട്ടോക്കെ അവക്കു അസ്വസ്‌ഥത ഉണ്ടാക്കുമെത്രെ!.
പക്ഷെ പറഞ്ഞതിപ്രകാരം,"നോ മാഡം ഐ ഡോണ്ട്‌ നോ? സോറി, എന്‍ ബെഗ്‌ യുവര്‍ പാര്‍ഡണ്‍, ഐ വാസ്‌ റ്റ്രൂലി നോട്ട്‌ അവേര്‍ ഓഫ്‌ യുവര്‍ ഡിഗ്‌നിറ്റി."

ഞാന്‍ ഭൂമിക്കു വളരെ ഉയരത്തില്‍ പറക്കുമ്പോഴും അതിനെക്കാള്‍ വളരെ ആഴത്തില്‍ ഭൂമിക്കു താഴേക്കു താണു കൊടുത്തു.മാഡം ഒന്നടങ്ങി.
പക്ഷെ ഞാന്‍ പല്ലിറുമ്പി മനസ്സില്‍ പറഞ്ഞു
"ഇവരാര്‌ ജര്‍മ്മന്‍ നടി മര്‍ലിന്‍ ദിട്രിച്ചോ, അതോ ഫ്രഞ്ച്‌ നടി ഇമ്മാനുവേല്‍ ബിയര്‍ട്ടോ, സിഗറട്ടില്ലാതെ ജീവിക്കാന്‍ പറ്റഇല്ലന്നു പറഞ്ഞ വര്‍ഗത്തില്‍ പെട്ടവള്‍“.

അവരുടെ വലത്തെ കുചം തട്ടി എന്റെ ഇടത്തെ നെഞ്ചിലും ഇടക്കിടക്കാട്ടുന്ന കുറ്റികൂന്തലിനറ്റം തട്ടി മൂക്കിന്റെ തുമ്പത്തും എനിക്കു ചില്ലറയൊന്നുമല്ല അസ്വസ്‌ഥത ഉണ്ടായത്‌.
പരാര്‍ദ്ധത്തിന്റെ പരിരംഭണസുഖം സ്വപ്നം കണ്ട എനിക്കു കിട്ടിയത്‌ ഒരു പരോഢയുടെ പരിഭൂത സ്പര്‍ശനം.ചുണ്ടില്‍ പുഞ്ചിരിയും ഉള്ളില്‍ ഉത്താപവുമായി ഞെരുങ്ങിയിരുന്ന്‌ ഞാന്‍ യാത്ര പൂര്‍ത്തിയാക്കി.

വിമാനത്തിന്റെ ചക്രങ്ങള്‍ കരിപ്പൂരിലെ മണ്ണില്‍ തൊട്ടപ്പോള്‍ ദൈവത്തെ സ്‌തുതിച്ചു കൊണ്ടു ആ യക്ഷിയില്‍ നിന്നും ഓടിയകന്നു.

ഭാഗം രണ്ട്‌

വെക്കേഷന്‍ തീര്‍ന്നു ഞാന്‍ ഡ്യൂട്ടിയില്‍ കയറി.
പ്രയാസകരമായ ദിനങ്ങള്‍.
ബംഗാളി സെയില്‍സ്‌മാനെ കാഷില്‍ തിരിമറികാട്ടിയതിനു ഇമ്മിഡിയറ്റ്‌ പാക്കിംഗ്‌ നടത്തിയതിന്റെ ഫലം അനുഭവിച്ചതു ഞാന്‍.ഇനി സെയിലും ഞാന്‍ തന്നെ നോക്കണം.
കൂനിന്മേല്‍ കുരുവെന്ന പോലെ കടക്കു മുന്‍പിലുണ്ടായിരുന്ന വിശാലമായ പാര്‍ക്കിംഗില്‍ ഒരു പുതിയ ബില്‍ഡിംഗു വരുന്നതിനാല്‍ കസ്‌റ്റമേര്‍സ്‌ വന്നു റോഡിലെ സെമിപാര്‍ക്കിംഗില്‍ നിന്നു ഹോണടിക്കുമ്പോള്‍ കടയില്‍ നിന്നിറങ്ങിച്ചെന്നു ഓര്‍ഡറെടുത്തു കാശുവാങ്ങി, അവര്‍ ഒരു കറക്കം കറങ്ങി വീണ്ടും വരുമ്പോഴേക്കും സിഗരട്ടും ബാക്കി പൈസയും റഡിയാക്കി കാറിലേക്കു കൊടുക്കണം.ചുരുക്കി പറഞ്ഞാല്‍ നേരത്തേതിന്റെ നാലിരട്ടി പണി.

രാജി കൊടുക്കാന്‍ തീരുമാനിക്കിരിക്കുമ്പോഴാണ്‌ ഒരു ദിവസം സ്‌റ്റീവ്‌ റൈറ്റിന്റെ റേഞ്ച്‌റോവര്‍ ഹോണ്‍ അടിക്കുന്നു. ഓടിച്ചെന്നു.
വിന്‍ഡ്‌ സ്‌ക്രീന്‍ താഴ്‌ത്തി സായിപ്പു സൗമ്യമായി പറഞ്ഞു
"ഫൈവ്‌ കാര്‍ട്ടണ്‍ പാര്‍ലമന്റ്‌ ലൈറ്റ്‌ മെന്തോള്‍ പ്ലീസ്‌",
ഞാന്‍ അതിലേറെ വിനയത്തോടെ പറഞ്ഞു."സര്‍ ദാറ്റ്‌ വി കെപ്‌റ്റ്‌ പ്രൈവറ്റ്‌ലി, ഇറ്റ്‌ വില്‍ റ്റേക്ക്‌ സം റ്റയിം റ്റു ബ്രിംഗ്‌"

"നോ പ്രോബ്ലം ഔര്‍ ഹൗസ്‌മെയ്‌ഡ്‌ വില്‍ കം വിത്ത്‌ യു റ്റു റ്റേക്ക്‌ ഇറ്റ്‌ ആന്‍ട്‌ വി വില്‍ പിക്ക്‌ ഹേര്‍ അഫ്‌റ്റര്‍ സം റ്റൈം"
കാശു വാങ്ങി എണ്ണി നോക്കി ഞാന്‍ പറഞ്ഞു
"റിയലി താങ്ങ്‌സ്‌"

സായിപ്പു പിന്‍സീറ്റിലേക്കു തിരിഞ്ഞു പറഞ്ഞു.
"കാലാനീ..! ഗിവ്‌ ദ ബേബി റ്റു മാഡം, ആന്‍ഡ്‌ ഗറ്റ്‌ ടൗണ്‍ ഹിയര്‍ റ്റു റിസിവ്‌ ദ സിഗരറ്റ്‌, വെയിറ്റ്‌ ഹിയര്‍ ഫോര്‍ റ്റെന്‍ മിനുറ്റ്‌ വി വില്‍ കം ബാക്ക്‌".

ആയ, കുഞ്ഞിനെ മാദാമ്മയുടെ അടുത്തു കൊടുത്തു, റേഞ്ച്‌റോവറിന്റെ പിന്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ഒരു നോട്ടം നോക്കി.
ഒന്നു ഞെട്ടി. ഇതാ മാംസപിണ്ഡമാണല്ലോ?
പാലസിലെ വിസ കാട്ടി പ്രത്യേകം കള്ളറക്കമെന്റേഷനുമായി എന്റെ ശുഭയാത്ര കളഞ്ഞ, ജര്‍മ്മന്‍ നടി മര്‍ലിന്‍ ദിട്രിച്ചും ഫ്രഞ്ച്‌ നടി ഇമ്മാനുവേല്‍ ബിയര്‍ട്ടോയും ഹോമാര്‍ട്ടിനയൊ ബീസ്‌സ്‌റ്റിയാലിനയോ നടിച്ചുണ്ടായവള്‍?,
എനിക്കവളെ മനസ്സിലായ പോലെ അവള്‍ക്കെന്നെയും പെട്ടന്നു മനസ്സിലായി. പക്ഷെ എനിക്കവളെ മനസ്സിലായി എന്നതവ്ള്ക്കു മനസ്സിലായില്ലന്നു തോന്നുന്നു.

ഇന്‍വോയ്‌സില്‍ അവര്‍ റിസീവ്‌ഡ്‌ ഒപ്പിട്ടതു കണ്ടപ്പോള്‍ ഞങ്ങളുടെ കാളിയെ കൊണ്ടു സാക്ഷരതാ ക്ലാസ്സില്‍ പേരെഴുതിച്ച കഷ്ടപ്പാടിന്റെ ഓര്‍മ്മ വന്നു.
ഒന്നു പരിഹസിക്കാതിരിക്കാനെനിക്കായില്ല. മനുഷ്യനല്ലെ! ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരായാലും ഒരു തെറ്റു പറ്റിപ്പോവും. പരിഹസിച്ചു പോകും.

"കല്യാണി ന്നാ പേരല്ലെ? സായിപ്പമ്മര്‍ക്കു ആയപ്പണി ചെയ്‌തു ഇംഗ്ലീഷൊക്കെ നന്നായി പറയാന്‍ പഠിച്ചല്ലേ? ആ ഗുണമെന്തേ എഴുത്തില്‍ കാണുന്നില്ല!

"സ്‌റ്റീവ്‌ റൈറ്റിന്റെ പാക്കറ്റും ബാക്കി ഡോളറും അവര്‍ക്കു മുന്‍പില്‍ നീക്കിവെച്ചു,
നാലുമാസം മുന്‍പു ഫ്ലൈറ്റില്‍ വെച്ചു എന്നോടു ചോദിച്ച ചോദ്യം അതേ ട്യൂണില്‍ ഒരു മോക്കിംഗ് പിച്ചില്‍ ഞാന്‍ തിരിച്ചു ചോദിച്ചു.
" യു നോ ഹൗമച്ച്‌ ദിസ്‌ കോസ്‌റ്റ്‌സ്‌?
അവളെ ഞാന്‍ തിരിച്ചറിഞ്ഞുവെന്നവള്‍‍ക്ക്‌ ഉറപ്പായി.
താഴോട്ടു പോകാന്‍ അവളൊരു പാതാളക്കുഴി കാണാത്തതിനാല്‍ ആ മുഖത്തെ ചമ്മല്‍ ഞാന്‍ ശരിക്കും ആസ്വദിച്ചു.
അപ്പോള്‍ ആ മുഖത്തെ ഭാവം ഞാന്‍ എങ്ങനെ എഴുതാനാണ്‌!
അതു ഞാന്‍ നിങ്ങള്‍ക്കു വിട്ടു തരുന്നു. അതാണീ കഥയുടെ ക്ലൈമാക്സും. അതു നിങ്ങളെഴുതി ഈ കഥയുടെ ഫുള്‍ ക്രഡിറ്റും ഡബിറ്റും നിങ്ങളെടുത്തോ?.
പക്ഷെ അവര്‍ ഇപ്പോഴും സ്‌റ്റീവ്‌ റൈറ്റിന്റെ ആയയായി ഷാര്‍ജയിലുണ്ട്‌ . ആയകള്‍ക്കു പോലും “ഭരണകുടുംബത്തിലെ സ്വകാര്യര്യോദ്യോഗസ്‌ഥ“ എന്ന മാന്യ നാമത്തിലെ വിസ നല്‍കി ആദരിക്കുന്ന ഭരണ കുടുംബത്തിന്‍റെ മാനം കെടുത്താന്‍ ഇത്തരത്തിലുള്ള ചില കല്യാണികളെ നിങ്ങള്‍ക്കു എന്നെങ്കിലും ഒരു ഫ്ലൈറ്റിലോ അലൂമിനികളുടെ ആഘോഷ വേളയിലോ നേരിടേണ്ടി വന്നാല്‍ ഞാന്‍ അതിനുത്തരവാദിയല്ല.http://tkkareem.blogspot.com/

32 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  comment by Appol sari

  കല്യാണിയുടെ കഥ കിടിലന്‍. എന്താ അതു മാറ്റി കളഞ്ഞെ? കമെന്റാന്‍ നോക്കിയപ്പൊള്‍ പോസ്റ്റ്‌ തന്നെ കാണാനില്ല. പക്ഷെ ഞാന്‍ മുഴുവനും വായിച്ചു കേട്ടൊ.

 2. കരീം മാഷ്‌ പറഞ്ഞു...

  comment by Aravind

  മാഷേ പൂയ്..
  കല്യാണിയുടെ കഥ സൂപ്പര്‍ ഡ്യൂപ്പര്‍...ഒന്ന് അഭിനന്ദിച്ച് കൈ തരാമെന്ന് വച്ചാ ആ പോസ്റ്റില്‍ കമന്റിടാന്‍ സമ്മതിക്കണില്ല.
  കല്യാണി വല്ല പാരയും വെച്ചോ?

  കഥ തകര്‍ത്തൂട്ടോ..മാഷിന്റെ ചില പോസ്റ്റുകള്‍ വായിക്കുമ്പോള്‍ മനസ്സിലെന്താന്നറിയോ? പോസ്റ്റ് തീരല്ലേന്ന്. അത്രക്ക് ഇന്ററസ്റ്റിംഗ്!

  അതൊന്ന് ശര്യാക്കൂ.

  (sorry there was some Posting Problem)

 3. ലിഡിയ പറഞ്ഞു...

  ഇതിനിക്കിഷ്ടമായി..മാഷിന് ആക്ഷേപഹാസ്യവും വഴങ്ങും അല്ലേ..നേരിന്റെ ഒരു ഓളിവെട്ടവും കണ്ടു കഥയില്‍.

  -പാര്‍വതി.

 4. sreeni sreedharan പറഞ്ഞു...

  മാഷേ എപ്പൊ തുടങ്ങി ഒരു കമന്‍റിടാന്‍ നോക്കുവാന്ന് അറിയോ?? അതു കൊണ്ട് കമന്‍റുന്നില്ലാ തല്‍ക്കാലം ഇതു പിടിച്ചോ
  :) :) :)

 5. ഇടിവാള്‍ പറഞ്ഞു...

  മാഷേ.. അമറന്‍ .. ഹ ഹ ഹ്‌ അ...

  എഴുതണ്ട.. ആ മുഖം എങ്ങനിരിക്കുമെന്നു ഞാനൂഹിച്ചു !

  അല്ല അവളാരു ഫ്ലൈറ്റില്‍ വി.ഐ.പി യാക്കി ?? അതൊരു ഡവുട്ടു തന്നെ!

 6. Physel പറഞ്ഞു...

  ഒരു ലൈറ്റ് റീഡിങ് ഉദ്ദേശിച്ച് ഒരു ലൈറ്റ് മൈന്‍ഡില്‍ എഴുതിയ കഥ അല്ലേ മാഷേ...അതോണ്ട് ഒരു ലൈറ്റ് മൂഡില്‍ അങ്ങു വായിച്ചു. ഒരു ironical satire ന്റെ ക്രാഫ്റ്റ് ശരിക്കങ്ങ് വഴങ്ങി വന്നില്ലാന്ന് തോന്നുന്നു. കഥയുടെ ആദ്യമുണ്ടായിരുന്ന പേര് കഥ മൊത്തം നശിപ്പിച്ചു എന്നു പറഞ്ഞാ മതിയല്ലോ..(അപ്പൊത്തൊട്ട് നോക്കുന്നതാ ഒരു കമന്റിടാന്‍!)ആ തലവാചകവും വിമാനത്തില്‍ വെച്ചുള്ള ആ പാര്‍ലമെന്റ് സിഗരറ്റിന്റെ വിവരണവും കൂടെ വന്നപ്പോള്‍ കഥയുടെ ക്ലൈമാക്സ് ചീറ്റിപ്പോയല്ലൊ മാഷേ..കഥയുടെ narration കലക്കീന്ന് പിന്നെ പ്രത്യേകിച്ച് പറയേന്ടല്ലോ..

 7. കരീം മാഷ്‌ പറഞ്ഞു...

  ഇടിവാള്‍ അതിനു കാരണം ഞാന്‍ ഈമെയിലയക്കാം.

 8. ശെഫി പറഞ്ഞു...

  കണ്ണേ ചിമ്മാനാവൂ മൂക്ക്‌ ചിമ്മാനവില്ല. നന്നായി രസിച്ചു

 9. ദിവാസ്വപ്നം പറഞ്ഞു...

  ഹ ഹ അത് കൊള്ളാം. കഥ കഥായായി തന്നെ വായിച്ചു രസിച്ചു :)

  പക്ഷേ, പരിചാരികയായിപ്പോയതുകൊണ്ട് മാത്രം അവര്‍ ഫ്ലൈറ്റില്‍ വച്ച് അങ്ങനെ ചെയ്തത് ശരിയായില്ല എന്നൊരു ടോണ്‍ വരുന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല. ശരിക്കുമൊരു വി.ഐ.പി. ആയിരുന്നെങ്കില്‍ ‘പിന്നേം പോട്ടേന്ന്’ വയ്ക്കാമായിരുന്നു എന്നാണോ...

  ഏതുകാരണം കൊണ്ടായാലും, അവര്‍ ഒരു മോഹം ജീവിച്ചുതീര്‍ക്കുകയായിരുന്നു എന്ന് വയ്ക്കുക. അതില്‍ തെറ്റുണ്ടോ.

  ഒരു കണക്കിന്, കണ്ടും കേട്ടും ആഗ്രഹിക്കുന്ന പലതും, ജീവിതത്തില്‍ പകര്‍ത്താന്‍ പാടുപെടുകയല്ലേ നമ്മള്‍ (എല്ലാവരുമല്ലെങ്കിലും)

  :)

 10. കരീം മാഷ്‌ പറഞ്ഞു...

  അല്ല ദിവാസ്വപ്‌നം അവര്‍ ഒരു വി.ഐ.പി. സ്ഥാനത്താണ് എന്നറിഞ പേടിയാല്‍ എന്റെ വായ അടഞുപോയതാണ്. പല വി.ഐ.പി മാരുടെ ദുശ്‌ചെയ്‌തികളെ നാം മനസ്സിനിഷ്ടപ്പെടാതെ യെങ്കിലും പതികരിക്കാന്‍ പേടിച്ചു മിണ്ടാതിരിക്കുന്നില്ലേ?
  അതു പോലെ.

 11. പുഞ്ചിരി പറഞ്ഞു...

  ദിവാ... സംഗതി ശരി തന്നെ, ആര്‍ക്കും ഒരു മോഹം ജീവിച്ചു തീര്‍ക്കാനുള്ള അവകാശമുണ്ട്. പക്ഷെ, അത് മറ്റുള്ളവരെ നെഞ്ചത്ത് ചവിട്ടിക്കൊണ്ട് വേണോ... ഇതിനാണ് പറയുന്നത് അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുട പിടിക്കുമെന്നത്. “ഇമ്മാതിരി പോക്കിരിത്തരം കാട്ട്യാല് അടി ഒറപ്പാ...”

 12. Rasheed Chalil പറഞ്ഞു...

  മാഷേ ഇത് മുമ്പേ വായിച്ചിരുന്നു. കമന്റിടാന്‍ പറ്റാത്തത് കൊണ്ട് പിന്നിട് ചെയ്യാം എന്ന് വെച്ചു.

  സംഭവം അടിപൊളി.

 13. അജ്ഞാതന്‍ പറഞ്ഞു...

  കഥയെ കുറിച്ച് എന്താ പറയുക മഷേ.. ജസ് റ്റ് ഒരു ഒക്കെ പറയാം.
  പക്ഷെ ഞാനൊരു പി. ജെ. ജോസഫിനെ പ്രതീക്ഷിച്ച് നിരാശനായി.
  സ്നേഹത്തോടെ
  രാജു.

 14. Aravishiva പറഞ്ഞു...

  മാഷേ കഥ നന്നായി...കല്യാണിയുടെ ഒരു കാര്യമേ..
  :-)

 15. മുസ്തഫ|musthapha പറഞ്ഞു...

  നല്ല കഥ മാഷേ... ഒരുപാടു കല്യാണിമാരും കല്യാണന്മാരും നമുക്ക് ചുറ്റുമുണ്ട്.

  ആദ്യമേ വായിച്ചിരുന്നു... പിന്നീട് ഫോട്ടൊ കൂടെ കണ്ടപ്പോള്‍ എനിക്ക് കല്യാണിയെ ശരിക്കങ്ങട്ട് ബോധിച്ചു :)

 16. Unknown പറഞ്ഞു...

  മാഷേ,
  ഇത് കലക്കി. ;-)

  ജാടയില്‍ മലയാളികളെ കടത്തിവെട്ടാന്‍ ആര്‍ക്ക് കഴിയും?

  (ഓടോ: ആകാശസുന്ദരികളുടെ ‘സ്ക്യൂസ് മീ’ പ്രയോഗം എനിക്ക് ‘ക്ഷ’ പിടിച്ചു. :-D)

 17. Kalesh Kumar പറഞ്ഞു...

  കരിംഭായ്, ഇത് ഇന്നലെ വായിച്ചിട്ട് കമന്റിടാന്‍ പറ്റിയില്ല.
  നന്നാ‍യിട്ടൂണ്ട്!

 18. Satheesh പറഞ്ഞു...

  മാഷേ, നല്ല കഥ. നന്നായി വിവരിച്ചിരിക്കുന്നു. പക്ഷേ, ആ ടൈറ്റില്‍, കഥയുടെ ക്ലൈമാക്സിന്റെ പകുതി രസം കെടുത്തി! :-)

 19. മുസാഫിര്‍ പറഞ്ഞു...

  മാഷെ,കല്യാണി സംഭവം കലക്കി,പ്രത്യേകിച്ചു മാഷിന്റെ വിവരണം,നല്ല ഒഴുക്കുള്ള എഴുത്ത്.

 20. വാളൂരാന്‍ പറഞ്ഞു...

  മാഷേ നന്നായി വിവരിച്ചിരിക്കുന്നു. എനിക്ക്‌ സിഗരറ്റിന്റെ മണം വല്യ വിഷമാണ്‌, അഞ്ചെണ്ണം എങ്ങിനെ സഹിച്ചു?

 21. ഹേമ പറഞ്ഞു...

  എനിക്ക് ഓര്‍മ്മ വന്നത് താടകയെയാണ്. അവസാനത്തെ ചിത്രവും അങ്ങിനെ തന്നെ. പെണ്ണുങ്ങളായ പെണ്ണുങ്ങള്‍ ഒന്നും പ്രതിഷേധിക്കത്തതെന്തെ എന്ന് ഞാന്‍ ആലോചിച്ചു. സ്തീകളെ അത്ര മോശമായിട്ടല്ലേ ഇവിടെ പറഞ്ഞിരിക്കുന്നത്. അജിതയും പിന്നെ സാറടീച്ചറും ഒന്നും കാണേണ്ട.

 22. കരീം മാഷ്‌ പറഞ്ഞു...

  സിമി
  ഞാന്‍ കല്ല്യാണിയെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.(അതും സിമന്‍ഡഡ്‌‌ എവിഡന്‍സും കോണ്‍‍ക്രീറ്റഡ്‌ പ്രൂഫും കൊണ്ട്‌) ഈ ബ്ലോഗു കുടുംബത്തിലെ ലലനാമണികള്‍ പട്ടുപോലെയുള്ളവര്‍ (പിന്നെ സിമി പുതിയ ആളായതിനാല്‍ അഭിപ്രായം പിന്നെ പറയാം)
  സുഗതകുമാരിയേയും,സാറാ... നെയും ഇളക്കിവിടല്ലേ?
  പ്ലീസ്‌. ജീവിച്ചു പോട്ടെ!

 23. അജ്ഞാതന്‍ പറഞ്ഞു...

  മാഷെ, മാഷ് മ്പളെ ജോസഫിനെ (ഫ്ലാറ്റ്, ഛെ, അല്ലാ ഫ്ലൈറ്റ്) ആണോ ഇളക്കിവിടല്ലേ ന്ന് സൂചിപ്പിച്ചത് ...?

 24. അജ്ഞാതന്‍ പറഞ്ഞു...

  മാഷേ.. നന്നായിരിക്കുന്നു. ചില ആള്‍ക്കാര്‍ അങ്ങനെ ആണു്. എനിക്ക് കല്യാണിയോട് പാവം തോന്നുന്നു. ശരീരത്തിന്റെ വലിപ്പത്തിനൊത്ത വളര്‍ച്ച മനസ്സിന് ഇല്ലാത്ത കാരണമല്ലേ ആ പര്‍വ്വതശരീരിണി അങ്ങനെ ചെയ്തത്?

  നാട്ടീന്ന് തിരിച്ച് വരുമ്പോള്‍ ആയിരുന്നെങ്കില്‍ മാഷ് മിക്കവാറും ചൂടായേനേ.

  കരിങ്കല്ല്

  PS: How did you find out my blog even before I commented or gave my link to anyone? Is there any method?

 25. കരീം മാഷ്‌ പറഞ്ഞു...

  കല്ല്യാണിയുടെ അഹന്തവായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും നന്ദി.
  ഈ പോസ്‌റ്റില്‍ നിന്നു ഞാന്‍ നേടിയ അറിവ്‌
  1. വലിയ നീളമുള്ള പേരുകള്‍ പ്രശ്നം വായനക്കര്‍ക്കുമത്രമല്ല ബ്ലോഗ്‌സ്പോട്ടിനും നമ്മുടെ ടെംബ്ലേട്ടിനും.
  2. കഥയുമായി യാതോരു സാമ്യവും ഇല്ലാത്ത പേരിട്ടാലെ സസ്‌പെന്‍സ്‌ കഥകള്‍ വയിക്കാന്‍ സുഖമുണ്ടാകൂ.

  3.അമ്മയെ തല്ലിയാലും രണ്ടു ഭാഗം ഉണ്ടാവും
  4.പട്ടാളക്കരോടും പോലീസുകാരോടും ലോഗ്യം കൂടരുത്‌ ഉപദേശിക്കനും പോകരുത്‌.

 26. അജ്ഞാതന്‍ പറഞ്ഞു...

  ന്താ മാഷെ.. ന്നോട് പിണങ്ങിയൊ? അതിപ്പൊ ഞാന്‍ എന്തേലും കുരുത്തക്കേട് കാട്ടിയൊ?? ഞാന്‍ ന്‍റെ റോസ് മേരിയെ വീട്ടിലേക്കയച്ചിട്ട് ഇതു വരെ തിരിച്ചുവന്നിട്ടില്ല. കാലം നല്ലതല്ലേ..
  അവളവിടെ ഉണ്ടോ.. അതൊ..കല്ലും മുള്ളും നിറഞ്ഞ വഴി മാത്രമല്ലല്ലോ പ്രശ്നം. ന്നാലും നിക്ക് പേടിയൊന്നുമില്ല അവളൊരു ഒന്ന് ഒന്നര കുട്ടിയാണ്. എന്തായാലും റോസ് മേരി തിരിച്ചു വരാത്തതിനാല്‍ അവളെ തിരഞ്ഞു ഞാന്‍ അനിയത്തികുട്ടിയെ വിടുകയാണ്. ഉടുത്തൊര്ങ്ങി വരാന്‍ ഓള്‍ക്കൊരു കുപ്പായം കൂടിയില്ല. ന്നാലും ഓള് ഒറ്റയ്ക്ക് പോരാം ന്നാ‍ പറയുന്നേ..എല്ലാത്തിനും ഒരു ആധിയാണ്. പത്രം തുറന്നാലും ടി.വി തുറന്നാലും. ഇപ്പോ ദാ.. ബ്ലോഗ് തുറന്നാലും.
  ന്താ മാഷെ ഒരു നിരാശപോലെ പോലീസില്‍ പിടിച്ചോ?
  അതൊ പട്ടാളം വെടിവച്ചാ.. (ഉപദേശിക്കാനും ലോഹ്യം കൂടാനും പോകരുത് ന്ന് പറയാന്‍ മാത്രം പ്പൊ ന്താ ഉണ്ടായേ..)

 27. കരീം മാഷ്‌ പറഞ്ഞു...

  സോറി രാജൂ.
  മറുപടി അയക്കാന്‍ വൈകുന്നതില്‍ വല്ലാത്ത വിഷമം ഉണ്ട്‌. നിന്റെ മെയിലു കിട്ടി പി.ഡി. എഫ്‌ സേവു ചെയ്തു ഞാന്‍ നന്നായിട്ടോന്നു വായിച്ചു വിശകലനം ചെയ്യണ മെന്നു കരുതിയ ദിവസം തന്നെയാണ്‌ Annual Maintannce Contract Party വേറെ സിസ്‌റ്റം വെച്ച്‌ അതു കൊണ്ടുപോയത്‌. കോപ്പി ചെയ്യാന്‍ വിട്ടും പോയി. ഈമെയിലണെങ്കില്‍ ഡിലിട്ടും ചെയ്‌തു. സിസ്റ്റം ഇന്നു വരും നാളേ വരും എന്നു കരുതി കാത്തിരിക്കുകയാണ്‌. പറ്റുമെങ്കില്‍ ഒന്നു കൂടി അയച്ചു തന്നാള്‍ ഉപകാരം.
  ക്ഷമിക്കുമല്ലോ.
  രാജുവിനോടു ഞാന്‍ പിണങ്ങുകയോ?. അങ്ങനെ ചിന്തിക്കാന്‍ പോലുമാവില്ല.

  പിന്നെ പട്ടാളക്കരോട്‌ ലോഗ്യം പാടില്ല എന്നു പറഞ്ഞത്‌ "സിമി" എന്ന ബ്ലോഗരോട്‌ ഞാന്‍ സെറ്റിംഗ്‌ ശരിയാക്കന്‍ ലിങ്കയച്ചു കൊടുത്തപ്പോള്‍ കിട്ടിയ മറുപടി അത്ര സുഖകരമായി തോന്നാത്തതിനാലാണ്‌. അവര്‍ പിന്മോഴിയിലേക്കു കമന്റുകള്‍ ഫോര്‍വേര്‍ഡു ചെയ്തിട്ടില്ലായിരുന്നു. അതിനാല്‍ അവരുടേ പിടക്കോഴി എന്ന ബ്ലോഗിനു വിസിബിലിറ്റി ഇല്ലായിരുന്നു.ഞാന്‍ അവിടെ ഒരു കമണ്ട്‌ ഇട്ടപ്പോഴാണ്‌ അതു മനസ്സിലായത്‌. പക്ഷെ പിന്നീട്‌ ഞാന്‍ പിന്മോഴിയുടെ ലിങ്കു വീണ്ടും അയച്ചു കൊടുത്തപ്പോള്‍ അവര്‍ ശരിയാക്കി. ( ഈ മെയിലിലെങ്കിലും അവര്‍ നന്ദി പറയുമെന്നും ആദ്യത്തെ തെറ്റിദ്ധാരണക്കു ക്ഷമ പറയുമെന്നും കരുതി).
  അതു കാണാത്ത വിഷമത്തിനെഴുതിയതാണ്‌. വിഷയമാക്കണ്ടാ.( പട്ടാളത്തിന്റെ കൂടെ പ്രാസമൊപ്പിക്കാന്‍ പോലീസും കൂടി പറഞ്ഞെന്നു മാത്രം) ഇനി രാജു പോലീസെങ്ങാനുമാനോ?
  എനിക്കു വയ്യ!

  (റോസ്‌മേരി, റോസ്‌മേരിയുടെ അനിയത്തി എന്നൊക്കെ നിന്റെ സാഹിത്യ സൃഷ്ടിയെക്കുറിച്ചു പറഞ്ഞാല്‍ ( അതും ബ്ലോഗിലെ കമണ്ടില്‍) ഇതു വായിക്കുന്ന എന്റെ പ്രിയ ഭാര്യക്കുപോലും വിഷമമുണ്ടകും)
  അതു കൊണ്ടാണ്‌ ഇതും ഞാന്‍ കമണ്ടില്‍ തന്നെ ഇടുന്നത്‌.
  "ഒ.ടോ. ബ്ലോഗിനെക്കാളും ഞാന്‍ വിലമതിക്കുന്നതെന്റെ ബീടരെയാണ്‌!".

 28. അജ്ഞാതന്‍ പറഞ്ഞു...

  ഇത്ര പെട്ടെന്ന് മറുകുറി പ്രതീക്ഷിച്ചില്ല. അപ്പൊ മാഷ് ന്‍റെ ബ്ലോഗ് നോക്കിയില്ലെ റോസ് മേരിയെ സമര്‍പ്പിട്ട് ദിവസം ശ്ശി.. ആയി. ഇനി വീണ്ടും പി. ഡി. എഫ് വേണോ...
  റോസ് മേരിയുടെ അനിയത്തി എന്നുള്ളത് അടുത്ത കഥയാണ്. റോസ് മേരി ഒരു ചര്‍ച്ചപോലും ആവാത്തപ്പോള്‍ ഒരു കാര്യം ഉറപ്പായി. സീരിയസ്സ് വായന ബ്ലോഗില്‍ കുറവാണ് എന്ന്. അല്ലെങ്കില്‍ പെരുങ്ങോടന്‍റെ ‘സാല്‍വദൂറി ‘ ഹിറ്റ് ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കേണ്ടതായിരുന്നു. പക്ഷെ ;ആന്‍റി ക്ലൈമാക്സ് ആണ് കൂടുതല്‍ ചര്‍ച്ച ചെയ്തത്. ചുമ്മ വളരെ നല്ലതു എന്നു പറയുന്നതിനേക്കാല്‍ ഒരു കാര്യകാരണ ചര്‍ച്ച അതെല്ലേ മാഷെ നല്ലത്. എനിക്കു തോന്നുന്നു അഗ്രജന്‍ (അഗ്രജന്‍ തന്നെ ആണൊ വിശാല മനസ്കനാണോന്ന് ഓര്‍മ്മയില്ല) പെരുങ്ങോടന്‍റെ കമന്‍റില്‍ പറഞ്ഞ ചില കാര്യങ്ങല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  ഞാന്‍ സിമിയുടെ ബ്ലോഗ് നോക്കി. അവര്‍ കുറച്ചുദിവസത്തേക്ക് ഉണ്ടാകില്ല എന്നു ഒരു കമന്‍റ് ഉണ്ടല്ലോ മാഷെ.. എന്തോ സെക്യൂരിറ്റി പ്രൊബ്ലം കാരണം. കൂടാതെ അവരുടെ പ്രൊഫൈലിലും മാറ്റം കാണുന്നു. എന്തോ പ്രശ്നം ഉണ്ടു എന്നു തോന്നുന്നു. എന്തായാലും അവരൊരു പട്ടാ‍ള ഓഫീസര്‍ അല്ലേ..അവരുടെ കഥ വായിച്ചില്ലേ മാഷേ.. എല്ലാവരുടെയും കമന്‍റ് അവരെക്കുറിച്ച് മാത്രമാണ് കഥ യെ കുറിച്ചല്ല. അതു കൊണ്ട് കൂടി ആയിരിക്കാം. ഇത്തിരി റഫ് പ്രതീക്ഷിക്കാം. നമുക്കു വീണ്ടും വരുന്നതു വരെ കാത്തിരിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാം അല്ലേ.. മാഷെ..

 29. അജ്ഞാതന്‍ പറഞ്ഞു...

  എന്‍റെ ബ്ലോഗില്‍ വരുന്നകമന്‍റ് അവിടെ വരുന്നില്ലല്ലൊ മാഷെ? എന്താ പ്രശ്നം?? ഇ-മെയില്‍ നോട്ടിഫിക്കേഷനില്‍ ‘പിന്‍ മൊഴികള്‍ അറ്റ് ജി മെയില്‍.കോം എന്നു തന്നെയാണ് കൊടുത്തിട്ടുള്ളത്?
  ഇനി എന്താ ചെയ്യേണ്ടത്?
  സഹായിക്കുമല്ലോ?

 30. കരീം മാഷ്‌ പറഞ്ഞു...

  പ്രിയ രാജു കോമ്മത്ത്‌ ( ഞാന്‍ ഇരിങ്ങല്‍)

  ഇതിനു സഹായിക്കാന്‍ ഇനി ഭൂമി മലയാളത്തില്‍ ഒരാളുമാത്രമേയുള്ളൂ ശ്രീജിത്ത്‌.
  കടിച്ച പാമ്പിനെ തിരിച്ചു വരുത്തി വിഷം ഇറക്കിപ്പിക്കും.
  ഓണ്‍ ലൈനില്‍ കിട്ടണം. പുള്ളി അധികവും സ്‌ക്രൂ അഴിക്കുന്ന പണിയിലായിരിക്കും.
  യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും കൊടുക്കണം.
  വിശ്വസിക്കാം, പട്ടുപോലെ പരിശുദ്ധന്‍ (രാവണന്‍ സീതയെ സംരക്ഷിച്ചപോലെ പരിശുദ്ധയായി നില നിര്‍ത്തും. പക്ഷെ വിശ്വസിക്കണം.)
  ഇല്ലങ്കില്‍ സിമിയോടു ചോദിച്ചാല്‍ മതിയായിരുന്നു.(അവര്‍ക്കും ഈ പ്രശ്‌നം ഉണ്ടായിരുന്നു. അവര്‍ അതു പരിഹരിച്ചിട്ടുണ്ട്‌.
  പിന്മോഴികളില്‍ വരതെ ഞാന്‍ ഒരു പോസ്‌റ്റിട്ടുണ്ട്‌ ആരും കമണ്ടിട്ടില്ല എന്നു നിലവിളിച്ചിട്ടിപ്പോള്‍ കാര്യമില്ലന്നു മനസ്സിലായല്ലോ?
  "ഏവൂരാനേ! താങ്കളുടെ മന്ത്രച്ചരടിന്റെ ഒരു ശക്‌തി"

  ഒ.ടോ. എന്റെ പോസ്‌റ്റില്‍ എന്നെ കൊണ്ടു തന്നെ ഓഫ്‌ ടോപ്പിക്ക്‌ ഇടീക്കാണല്ലെ രാജൂ!

 31. ആത്മകഥ പറഞ്ഞു...

  ഞാന്‍ വായിച്ചു.. എഴുതുന്നവന്റെ വികാരങ്ങള്‍ വായിക്കുന്നവന്‍ മനസ്സിലാക്കുമ്പോഴാണ്‌ എഴുത്ത്‌ വിജയിക്കുക.. അങ്ങനെയെങ്കില്‍ .. വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തി.. കാരണം ഈ കഥയില്‍ മൂന്ന് കാര്യം ഞാന്‍ ദര്‍ശ്ശിച്ചു ... ഒന്ന് ക്ഷമ.. രണ്ട്‌ ഉപദേശം ( സിഗരറ്റ്‌ വലി അത്ര നല്ലതലാന്നുള്ള നല്ല ഉപദേശം.. മുപ്പത്തിയാറ്‌ വര്‍ഷ ജീവിതത്തിനിടയില്‍ ഇത്‌വരെ ഒരു സിഗരറ്റ്‌ പോലും വലിച്ചിട്ടിലാന്ന് എന്നെ അറിയുന്നവരോട്‌ പോലും പറഞ്ഞാല്‍ വിശ്വസിക്കില്ല) മൂന്ന്.. അഹങ്കാരം നല്ലതല്ല... , ആദ്യത്തെ ഭാഗം വായിച്ചപോള്‍ എനിക്കങ്ങട്‌ പെരുത്ത്‌ കയറി തലയിലേക്ക്‌.. എന്റെ മാഷേ.. ഇത്ര ക്ഷമാശീലമൊന്നും എനിക്കില്ല.. രണ്ടെണ്ണം പറഞ്ഞില്ലെങ്കില്‍ എനിക്കുറക്കം വരില്ല.. ഏത്‌ കോത്തായത്തിലെ ആളായാലും .ഇങ്ങനെ പെരുമാറുന്ന ആരായാലും .. ഞാന്‍ ചൊടിക്കും... കഥ മുഴുവന്‍ വായിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി.. ദൈവം നമ്മുക്ക്‌ മുകളില്‍ തന്നെയെന്ന് അതുകൊണ്ടാണല്ലോ.. മാഷേ.. ഇരുത്തി പ്രയാസപ്പെടുത്തിയതിന്‌ .. അവരെ ദൈവം ആകെ ഇരുത്തി പ്രയാസപെടുത്തിയത്‌ .. ഞനിത്‌ കഥയായി കാണുന്നില്ല ..

 32. ശെഫി പറഞ്ഞു...

  പ്രിയ മാഷേ,
  താങ്കല്‍ പിടക്കോഴി ബ്ബ്ലൊഗര്‍ സിമിയെ കുറിച്ച്‌ ഒരു പരാമര്‍ശം നടത്തികണ്ടു. മുന്‍പ്‌ ഞാനും അവരുടെ ബ്ലോഗില്‍ വിമര്‍ശനാത്മകമായ ഒരു കമന്റ്‌ ഇട്ടിരുന്നു. അതില്‍ അവരുടെ പ്രതികരണം കണ്ടപ്പോള്‍ എന്റെ ബ്ബ്ലൊഗില്‍ ഒരു ക്ഷമാപണകുറിപ്പും പോസ്റ്റിയിരുന്നു,(സൌദി ബഡായികള്‍-www.shefees.blogsopt.com) പക്ഷെ നമ്മുടെ ഇരിങ്ങല്‍ പറഞ്ഞപ്പോഴാണറിഞ്ഞത്‌ അവര്‍ പിന്നീട്‌ ബ്ലൊഗില്‍ പ്രത്യക്ഷത്തില്‍ വന്നിട്ടില്ല. യാദൃക്ഷികമായി എന്റെ അവരെ കുറിച്ചുള്ള കമന്റും ക്ഷമാപണവും മാഷിന്റെ പരാമര്‍ശവും ഒക്കെ ഒരേ സമയത്തായി പോയി. ഇരിങ്ങല്‍ പറഞ്ഞപ്പോലെ നമ്മുടെ യെല്ലാം മിസെയിലാക്രമണം സഹിക്കതെ യാണൊ അവര്‍ പോയത്‌ എന്നൊരു സംശയം ഇപ്പ്പ്പോള്‍ ബാക്കി