വ്യാഴാഴ്‌ച, ഫെബ്രുവരി 01, 2007

ഓപ്പണ്‍ മൈന്റ്‌ ഇന്‍ ഓപ്പണ്‍ മാര്‍ക്കറ്റ്‌

പെര്‍സ്സണല്‍ ആന്റ്‌ ഓപ്പറേഷന്‍ മാനേജര്‍ ആല്‍ബര്‍ട്ട്‌ അലക്സാണ്ടര്‍ കറങ്ങുന്ന കസേരയിലിരുന്നു തലകറഞ്ഞിയതീ വാര്‍ത്ത കേട്ടായിരുന്നു.
"ഇമ്മാസത്തെ കണ്‍സ്യൂമബളിന്റെ സെയലില്‍ വമ്പിച്ച വര്‍ദ്ധനയുണ്ടു സാര്‍. അമ്പതിനായിരത്തിലധികം ഇപ്പോള്‍ തന്നെ ലാഭം കാല്‍കുലേറ്റടാണ്‌. ഈ മാസം ക്ലോസു ചെയ്യുമ്പോള്‍ ഇനിയും കൂടും".

സെയില്‍സില്‍ നിന്ന്‌ സുധീഷാണ്‌ വിളിച്ചത്‌.അന്തം വിട്ടുപോയി. ഇന്നോ നാളെയോ ആയി പൂട്ടാന്‍ തീരുമാനിച്ച യുനിറ്റാണ്‌ കണ്‍സ്യൂമബിള്‍ ട്രേഡിംഗ്‌.രണ്ടു വര്‍ഷമായി അറിയാവുന്ന കളികളൊക്കെ കളിച്ചിട്ടും നഷ്ടത്തില്‍ നിന്നൊന്ന്‌ തലപൊക്കാനായിരുന്നില്ല.സെയില്‍സ്മാന്‍മാരെ പലരേയും ഡിവിഷന്‍ മറ്റി.കിട്ടാകടങ്ങള്‍ ശേഖരിക്കാന്‍ സ്ക്വാഡുണ്ടാക്കി. വൈന്‍ഡിംഗ്‌ അപ്പിന്‌ പേപ്പറു ഫോര്‍വേഡു ചെയ്തതാണ്‌.വിശ്വസിക്കാന്‍ കഴിയുന്നില്ല.

"സുധീഷേ...എന്തല്‍ഭുതമാണ്‌ നിങ്ങളീ കാണിച്ചത്‌!"."ആരുടെ സെയില്‍സിലാണിത്രക്കും പുരോഗതി വന്നത്‌?"
.അലക്സാണ്ടര്‍ അത്ഭുതം കൂറി.

"സാര്‍...കഴിഞ്ഞമാസം സാര്‍ അപ്പോയ്ന്റ്‌ ചെയ്തില്ലേ ആ റഷ്യക്കാരി 'ടിയോനിയ' ആവളാണ്‌ പണി പറ്റിച്ചത്‌. ഇനി സ്ഥാപനം കരകേറുമെന്നുറപ്പാണു സാര്‍".

ഫോണ്‍ ഓഫ്‌ ചെയ്തു അലക്സാണ്ടര്‍ ചിന്തയിലാണ്ടു.
വൈന്‍ഡിംഗ്‌ അപ്പിന്റെ അവസാന സജഷന്‍ മാനേജ്മെന്റിന്റെ മുമ്പില്‍ അവതരിപ്പിച്ചിറങ്ങി തന്റെ ക്യാബിനില്‍ വന്നു കയറുമ്പോള്‍ പുറത്തു വിസിറ്റേര്‍സ്‌ ചെയറിലിരിക്കുന്ന നിലയിലാണ്‌ ആദ്യം ടിയോനിയയെ കണ്ടത്‌.പീന്നീട്‌ ഉദ്യോഗാത്ഥിയായി തന്റെ ടേബിളിന്നു മുമ്പിലും.
പൂട്ടാന്‍ തീരുമാനിച്ച കണ്‍സ്യൂമബിള്‍ ട്രേഡിംഗില്‍ സെയിന്‍സ്ഗേളായിട്ടാണ്‌ അപ്പോയ്ന്റ്മെന്റ്‌ വേണ്ടതെന്നു പറഞ്ഞപ്പോള്‍ അലക്സാണ്ടര്‍ ചിരി വരാതെ പണിപെട്ടു.
വൈന്റിംഗ്‌ അപ്പിന്‌ ഒരു മാസം സമയമെടുക്കും എന്നയാള്‍ ഊഹിച്ചു.

എന്താ അവസാനമായി ഈ ഒരു കളി കുടൊന്നു കളിച്ചാലെന്ന ചിന്ത വന്നു ആ നേരത്ത്‌.

"സാര്‍......."വിളികേട്ടാണ്‌ ചിന്തയില്‍ നിന്നുണര്‍ന്നത്‌.
അപ്പോഴാണവളെ കാര്യമായൊന്ന്‌ ശ്രദ്ധിച്ചത്‌.ഇരുപത്തഞ്ചിനുള്ളില്‍ വരും പ്രായം.ഷര്‍ട്ടും ജീന്‍സും ഡ്രസിംഗ്‌.ഷര്‍ട്ട്‌ ഇന്ത്യന്റെ സീറോ ബ്രാന്റ്‌ റെഡിമെയ്ഡ്‌.പക്ഷെ അതിന്റെ ഏറ്റവും മുകളിലെ ഒരു ബട്ടണ്‍ ഇളകിപ്പോയിരിക്കുന്നു.അതിനിടയിലൂടെ അര്‍ദ്ധ അനാവൃതമായ തളിര്‍മേനിയുടെ ദൃശ്യം അലക്സാണ്ടരുടെ മുന്‍വിധികളെ മുഴുവന്‍ മാറ്റുമെന്നും അവള്‍ക്കൊരു സെയില്‍സുഗേളായി നിയമനം കൊടുത്തുവെന്ന സത്യം അലക്സാണ്ടര്‍ ഉള്‍കൊണ്ടത്‌ അവളുടെ അപ്പോയ്ന്റ്മെന്റ്‌ ഓര്‍ഡര്‍ ടൈപ്പ്‌ ചെയ്തതില്‍ ഒപ്പിട്ടു കഴിഞ്ഞാണ്‌.
അതില്‍ പിന്നെ അലക്സാണ്ടര്‍ അവളെ കണ്ടിരുന്നില്ല
ഇപ്പോള്‍ ഒരു മാസത്തിലധികമായി.ഒന്നു നേരിട്ടഭിനന്ദിക്കണം. സൗകര്യം കിട്ടിയാല്‍ ഒരു ട്രീറ്റും കൊടുക്കണമെന്നു കരുതി സുധീഷിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.

വൈകുന്നേരം ടിയോനിയ അലക്സനാണ്ടരുടെ ക്യാബിനില്‍ വന്നു.
ഡ്രസിംഗു ഇത്തവണയും ഇളകിപ്പോയ ബട്ടണുള്ള ഷര്‍ട്ടും ജീന്‍സും തന്നെ.
(ഇവള്‍ക്ക്‌ രണ്ടു മുന്നു പുതിയ ഷര്‍ട്ടു വാങ്ങി ക്കൊടുക്കണം എന്നു അലക്സാണ്ടര്‍ മനസില്‍ കരുതി)
അയാള്‍ കസേരയില്‍ നിന്നെണീറ്റ്‌ അഭിനന്ദനത്തിന്റെ മാര്‍ദ്ദവമായ ഒരു ഹസ്തദാനം കൊടുത്തനുഭവിച്ചു. ഓഫര്‍ ചെയ്ത ട്രീറ്റിന്‌ സന്തോഷത്തോടെ അവള്‍ റെഡിയായി.

കെന്റകിയില്‍ നിന്നു ഡിന്നര്‍ കഴിഞ്ഞുപുറത്തു കടന്നപ്പോള്‍ നേരം രാത്രി ഒമ്പതു മണി.
ഇവള്‍ക്കൊരു സമ്മാനം കൊടുക്കണമല്ലോ എന്ന്‌ അയാള്‍ മനസിലോര്‍ത്തപ്പോഴേക്കും കാര്‍ സ്നോവൈറ്റിനു മുമ്പിലെത്തിയിരുന്നു.

ഇന്ത്യന്‍ ഷര്‍ട്ടുകളുടെ പറുദീസയാണ്‌ സ്നോവൈറ്റ്‌. ഇന്ത്യന്‍ റെഡിമൈഡ്‌ ഷര്‍ട്ടുകളുടെ എല്ലാ എക്‍സ്പോര്‍ട്ട്‌ ബ്രാന്‍ടും ഇവിടെ കിട്ടും.
അവള്‍ക്കിഷ്ടപ്പെട്ട സീറോവിന്റെ മൂന്നു ഷര്‍ട്ടു വാങ്ങി ഇറങ്ങുമ്പോള്‍ അവളു വെറുതെ ക്ഷണിച്ചു
"സാറെന്റെ ഫ്ലാറ്റൊന്നു കണ്ടേച്ചു പോ?".
അവളു ഒഴുക്കന്‍മട്ടില്‍ ക്ഷണിച്ചതാണോ അല്ലന്നു അയാള്‍ സ്വയം തീരുമാനിച്ചു.

അര്‍ദ്ധ അനാവൃതമായ തളിര്‍മേനിയുടെ വശ്യതയാണോ അതോ വെറും കൗതുകമാണോ അയാളെ അവളുടെ ഫ്ലാറ്റിലേക്കു നയിച്ചതെന്നറിയില്ല.
അലക്സാണ്ടര്‍ക്കു അവളുടെ സോഫയില്‍ ഇരുന്നതോര്‍മയുണ്ട്‌.
ഷര്‍ട്ട്‌ അണിഞ്ഞു നോക്കട്ടെ എന്നു പറഞ്ഞവള്‍ കവറില്‍ നിന്ന്‌ എല്ലാ ഷര്‍ട്ടും പുറത്തെടുത്ത്‌ എല്ലാത്തിന്റെയും മുകളിലെ ബട്ടണ്‍ കത്രിക ഉപയോഗിച്ച്‌ നീക്കം ചെയ്തു.
അവള്‍ക്കു ഭ്രാന്തു പിടിച്ചുവോ എന്നു സംശയിച്ചു അയാള്‍ ഷര്‍ട്ടുകള്‍ പിടിച്ചു വാങ്ങിയപ്പോള്‍ അവള്‍ ശാന്തഭാവത്തില്‍ പറഞ്ഞു

"വിഷമിക്കേണ്ട സാര്‍, ഞാന്‍ മുകളിലെ ഒരു ബട്ടണ്‍ മാത്രമേ നീക്കൂ".
"ഈ നീക്കം ചെയ്ത ബട്ടണിലാണു സാറേ എന്റെ വിജയ രഹസ്യം ."
"എന്റെ ഒരു മാസം കൊണ്ട്‌ നിങ്ങളുടെ ഒരു കൊല്ലത്തെ സെയില്‍സ്‌ കവറുചെയ്തതിലൂടെയാണ്‌ സാര്‍".
"അതിനുതാഴത്തെ ബട്ടണ്‍ പോകാതെ നോക്കാന്‍ എനിക്കറിയാം.അതിനു പ്രാപ്തിയും ഉണ്ട്‌.ഞാന്‍ ജൂഡോയുടെ യൂനിവേര്‍സിറ്റി ചാമ്പ്യയാണു സാര്‍".
"എന്റെ ഊഹം ശരിയാണങ്കില്‍ എന്റെ നിയമനത്തിനും ഇതൊരു സഹായമായില്ലേ? സാറിന്നു നിഷേധിക്കാനാവുമോ.?".

അലക്സാണ്ടര്‍ക്ക്‌ ഏതായാലും അധികനേരം ചമ്മലടക്കി നില്‍ക്കാനാവുമായിരുന്നില്ല.

ഫ്ലാറ്റില്‍ നിന്ന്‌ ധൃതിയില്‍ ബൈ ചൊല്ലി കാറിനടുത്തേക്ക്‌ നടക്കുമ്പോള്‍ അയാള്‍ക്ക്‌ ഉള്ളില്‍ കലി വന്നു.
"ഈ പുരുഷന്‍മാര്‍ക്കൊക്കെ എന്തു പറ്റി!"
http://tkkareem.blogspot.com/

6 അഭിപ്രായ(ങ്ങള്‍):

 1. sandoz പറഞ്ഞു...

  കരീം മാഷേ .....നിങ്ങളും.

  പുരുഷന്മാരുടെ നെഞ്ചത്ത്‌ ബൂലോഗം ഓടിച്ച്‌ കളിക്കണ റോഡ്‌ റോളറിനു പുതിയ ഡ്രൈവറോ.....

  ഒരു മാസം കൂടി ക്ഷമിക്കൂ..മാഷേ.....

  സെയില്‍സ്‌ കൂട്ടാന്‍ താഴത്തെ രണ്ട്‌ ബട്ടണ്‍സ്സ്‌ കൂടി ആ റഷ്യക്കാരി മുറിച്ചു കളഞ്ഞു കൂടായ്ക ഇല്ല.

  ഒടയ്ക്കാന്‍ തേങ്ങ ഒന്നും എന്റെ കൈയില്‍ ഇല്ല.ഇനി കടം വാങ്ങി ഒടച്ചാ തന്നെ ആദ്യത്തെ ആകുമെന്ന് ഒരു ഉറപ്പുമില്ലാ....

  അതു കൊണ്ട്‌ ഒരു കാലി ബീയര്‍ കുപ്പി ഇവിടെ ഒടക്കുന്നു.

 2. അജ്ഞാതന്‍ പറഞ്ഞു...

  ബട്ടന്‍സ് മുഴുവനായും കത്രിച്ചാ ഒന്നു വിസിലടിച്ചേരെ.
  ഞാന്‍ ഒടിവരാം. തെറ്റിധരിക്കണ്ടാട്ടാ..
  ബട്ടന്‍സ് ഇല്ലാത്ത ഷര്‍ട്ട് കണ്ടിട്ട് കാലം ശ്യാ‍ായി..
  അല്ലാതെ വേറെ ഒന്നിനുമല്ല.
  എനിക്കൂണ്ട് അമ്മേം, പെങ്ങന്മാരും(റഷ്യനല്ലെന്നേ ഉള്ളൂ)

  വിവി

 3. കരീം മാഷ്‌ പറഞ്ഞു...

  എന്റെ ഈ പുതിയ കഥക്കു കമണ്ടു മോഡറേഷന്‍ വേണ്ടി വന്നു. ക്ഷമിക്കുക

 4. ശെഫി പറഞ്ഞു...

  വിഷമിക്കേണ്ട സാര്‍, ഞാന്‍ മുകളിലെ ഒരു ബട്ടണ്‍ മാത്രമേ നീക്കൂ".
  "ഈ നീക്കം ചെയ്ത ബട്ടണിലാണു സാറേ എന്റെ വിജയ രഹസ്യം ."
  "എന്റെ ഒരു മാസം കൊണ്ട്‌ നിങ്ങളുടെ ഒരു കൊല്ലത്തെ സെയില്‍സ്‌ കവറുചെയ്തതിലൂടെയാണ്‌ സാര്‍".

  ഒരു ബട്ടണ്‍കൊണ്ട്‌ ഒരു കൊല്ലത്തെ സെയില്‍സ്‌. അവള്‍ അഞ്ചു കൊല്ലത്തെ സെയില്‍സും ഒറ്റയിടിക്ക്‌ പിടിക്കാന്‍ തീരുമാനിക്കാത്തത്‌ നന്നായി

 5. നിലാവ്.... പറഞ്ഞു...

  കരീം മാഷേ ഇങള് പുലിതന്നാട്ടാ‍.......എഴുത്തുകളൊക്കെ കെങ്കേമം,എല്ലാ ഭാവുകങളും.......

 6. അജ്ഞാതന്‍ പറഞ്ഞു...

  കാണം വിറ്റും ഓണമുണ്ണണം. പക്ഷേ നാണം വിറ്റും കെന്റകീന്നുണ്ണാന്‍ പോകാമോ.. കുഴപ്പമില്ലായിരിക്കും ല്ലേ.
  ന്നാലും ഞാനറിയുന്ന ആരും പോണ്ടാ.. റഷ്യക്കാരു വേണേ പൊക്കോട്ടെ.

  മാഷിന്റെ നല്ല പോസ്റ്റുകളിലൊന്ന്.

  Nousher