വ്യാഴാഴ്‌ച, ജനുവരി 15, 2009

ഊഹംതെറ്റിയ പെൺകുട്ടി

ഭാര്യയുടെ ജൈവഘടികാരം നന്നായി പഠിച്ചിട്ടു തന്നെയാണു അയാൾ കഴിഞ്ഞ നാലു കൊല്ലം നാട്ടിൽ പോകാൻ തിയതി തെരെഞ്ഞെടുത്തതും ടിക്കറ്റു വാങ്ങിയതും.
ഇതിപ്പോൾ അഞ്ചാം വർഷമാണു മൂന്നു മാസത്തിന്റെ ലീവിൽ അഞ്ചു ചാൻസും പ്രതീക്ഷിച്ചു നാട്ടിലെത്തുന്നത്‌.

കഴിഞ്ഞ വർഷം മുതൽ കേൾക്കാൻ തുടങ്ങിയതാണു എല്ലാ കുറ്റവും സ്വയം എറ്റെടുത്തുള്ള അവളുടെ പ്രശ്നപരിഹാര നിർദ്ദേശം.
"ഇപ്രാവശ്യമെങ്കിലും സംഗതി നടന്നില്ലങ്കിൽ എന്നെ ഒഴിവാക്കി നിങ്ങൾ വേറെ കല്യാണം ചെയ്തോളൂ.."
വേറെ കല്യാണം കഴിച്ചു ജീവിതം പുഷ്പ്പിച്ചു കാണാനുള്ള കൊതിയായതു കൊണ്ടാണവളിതു പറയുന്നതെന്നയാൾ വെറുതെ ഒരു നിമിഷം ചിന്തിക്കും.

തന്റെ കൗണ്ടും കെട്ട്യോളുടെ മൂത്രവും പരിശോധിക്കുക വഴി സ്വന്തം ടൗണിലെ മിക്ക ക്ലിനിക്കൽ ലബോറട്ടറിക്കാർക്കും അയാളെ അറിയാം. ഒരോ പ്രാവശ്യവും മൂത്രം പരിശോധിച്ചു റിസൾട്ടു വാങ്ങുമ്പോഴും,
"അയ്യോ, ഇത്തവണയും നെഗറ്റീവാണല്ലോ!"
എന്നു പറയുമ്പോൾ അവരുടെ ആ നിരാശ അഭിനയിക്കുന്ന മുഖം കണ്ടു അയാൾക്കു മടുത്തു.
അതു കൊണ്ടു തന്നെയാണു ഭാര്യക്കു ഇത്തവണ പ്രാർത്ഥന മുടങ്ങാതിരുന്നപ്പോൾ അവളുടെ മൂത്രവുമായി അയാൾ നേരെ തൊട്ടപ്പുറത്തെ ടൗണിലെ ലാബിലാണു പോയത്‌. അവിടാവുമ്പോൾ അറിയുന്നവരാരുമുണ്ടാവില്ല.

മെലിഞ്ഞു നീണ്ട ഒരു പെൺകുട്ടിയാണു ലാബിൽ.
മൂത്രക്കുപ്പി വാങ്ങിയ പെൺകുട്ടി പറഞ്ഞു
ഒരു മണിക്കൂർ കഴിഞ്ഞു വരൂ, പക്ഷെ ആളുടെ പേരും അഡ്രസ്സും തന്നിട്ടു പോകൂ?


"ഗർഭമുണ്ടോ എന്നു പരിശോധിക്കാനെന്തിനാ നാളും നാടും നാമവും?. മൂത്രം പോരെ!"
അയാൾക്കു ദേഷ്യം വന്നു.
കെടാത്ത ദേഷ്യത്തോടെ അയാൾ ക്ലിനിക്കിനു പുറത്തേക്കു കടന്നു.
 എങ്കിലും പോണ പോക്കിൽ കഴുത്തു തിരിച്ചു അയാൾ പറഞ്ഞു. "x എന്നെഴുതിക്കോളൂ..?"

ലാബിലെ പെൺകുട്ടി ചമ്മി.
ഒരു ഗൂഡസ്മിതത്തോടെ അവൾ മെല്ലെ പറഞ്ഞു

"കള്ളക്കാമുകൻ"

ഭാഗ്യത്തിനു അപ്പറഞ്ഞതു ഏതായാലും, അയാൾ കേട്ടില്ല.
അല്ലെങ്കില്‍ പുറത്തു പോയ അയാള്‍ അതേ വേഗത്തില്‍ തിരിച്ചു വരികയും ആ പെണ്‍കുട്ടിയുടെ കവിളത്തു ആഞ്ഞൊന്നു കൊടുക്കുകയും ചെയ്തേനെ!

നടക്കുന്ന വഴി അയാൾ പുറുപുറുത്തു

"നാട്ടിലെ എല്ലാ ക്ലിനിക്കിലും എന്റേയും കെട്ട്യോളുടേയും പേരുണ്ട്‌. ഇനി ഇപ്പോൾ ഇവിടെയും അതിന്റെ കുറവേയുള്ളൂ നാശം.".

ഒരു മണിക്കൂർ കഴിഞ്ഞു ലാബിൽ തിരിച്ചു വന്നപ്പോഴും അയാളുടെ ഉള്ളിലെ അരിശം തീരെ മാഞ്ഞു പോയിരുന്നില്ലന്നു ആ മുഖത്തെ പേശികളുടെ ഇറുകിപ്പിടുത്തം കണ്ടപ്പോൾ തന്നെ പെൺകുട്ടിക്കു മനസ്സിലായി.

അതിനാൽ അവൾ റിപ്പോർട്ടു നോക്കി വളരെ പേടിച്ചു പേടിച്ചു പതിഞ്ഞ ഒച്ചയിലാണതു പറഞ്ഞത്‌.
" റിസൾട്ടു പോസിറ്റീവാണ്‌"
"എന്ത്‌?".
അയാൾ വിശ്വാസം വരാതെ ചോദിച്ചു.
പെൺകുട്ടി വീണ്ടും കൂടുതൽ കരുതലോടെ !
"പരിശോധിച്ച മൂത്രത്തിനുടമ ഗർഭിണിയാണെന്നു തെളിഞ്ഞു".
അയാൾ ആഹ്ലാദത്തോടെ, നിന്നിടത്തു നിന്നൊരു ചാട്ടം.
പോക്കറ്റിൽ നിന്നൊരു അഞ്ഞൂറിന്റെ നോട്ടെടുത്തവൾക്കു കൊടുത്തു.
"ഇതാ ചാർജ്ജ്‌, ബാക്കി നീയെടുത്തോ."

അയാൾ ആ റിപ്പോർട്ടും തട്ടിപ്പറിച്ചു ധൃതിയിൽ പുറത്തേക്കോടുമ്പോൾ ആ പെൺകുട്ടി അറിയാതെ പറഞ്ഞു.

"വിത്തു കാള ‌"
ഭാഗ്യത്തിനു അപ്പറഞ്ഞതേതായാലും അയാൾ കേട്ടു.
അതുകൊണ്ടല്ലേ പുറത്തേക്കു പോയ അയാൾ തിരിച്ചു വരികയും സന്തോഷത്തോടെ ആ പെൺകുട്ടിയെ കൂട്ടിപ്പിടിച്ചാ കവിളിലൊരുമ്മവെച്ചു കാതിലൊരുപാടു ഒച്ചയിൽ പറഞ്ഞത്‌.

"ജാരപ്പിതാവല്ല കൊച്ചേ!, നല്ല 916 ഒറിജിനൽ പിതാവു തന്നെ!"
"പക്ഷെ ഇങ്ങനെ ഒരു തന്തയാവാൻ ഞാൻ ആറു കൊല്ലമായി തിന്ന തീ എന്തെന്നു നിനക്കറിയുമോ?".

41868

20 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    ഊഹംതെറ്റിയ പെൺകുട്ടി

  2. ഇരുമ്പുഴിയൻ പറഞ്ഞു...

    മാഷിന്റെ അനുഭവം കൊള്ളാം... :)

    നല്ല കഥ.. ഇപ്പൊഴും ചിരി അടക്കാനകുനില്ല..

  3. Babu Kalyanam പറഞ്ഞു...

    :-)

  4. തറവാടി പറഞ്ഞു...

    അനുഭവത്തിന്റെ തീക്ഷ്ണതയും ഭാഷയുടെ മുറുക്കവും ഒത്തുചേര്‍ന്നൊരു സൃഷ്ടി , അഭിനന്ദനങ്ങള്‍.

  5. Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

    രസകരമായ അവതരണം മാഷേ...
    ഇഷ്ടപ്പെട്ടു,,,

  6. കരീം മാഷ്‌ പറഞ്ഞു...

    ഓ മൈ ഗോഡ്!
    ഇതെന്റെ അനുഭവമാണെന്നു ഈ കമന്റെഴുതിയ കൂട്ടത്തിലൊരാളോടും ഞാന്‍ പറഞ്ഞിട്ടില്ലല്ലോന്നാണെന്റെ ഓര്‍മ്മ.
    അനുഭവം "ഞാന്‍" എന്നു ധൈര്യപൂര്‌വം വെച്ചാലും ആരും വിശ്വസിക്കില്ല.
    ഇതു "അയാള്‍" എന്നു മനപ്പൂര്‍‌വം എഴുതിയപ്പോഴും അനുഭവം എന്നു തിരിച്ചറിഞ്ഞ എല്ലാര്‍ക്കും ആശംസകള്‍.
    ഇരക്കും തറവാടിക്കും "ഷെര്‍ലക് ഹോംസ്" ആശംസകള്‍.

    (ഉമ്മ വെച്ചിട്ടില്ലട്ടോ സത്യം.
    ഇനി ഇപ്പോ അതിനു വേറെ ഒരു കേസു വേണ്ട എന്നു കരുതീട്ടാ.. സോറി!)

  7. കരീം മാഷ്‌ പറഞ്ഞു...

    ആ പെണ്‍കുട്ടിയെ ഉമ്മ വെച്ചിട്ടില്ലന്നാണു പറഞ്ഞത്.
    അതു കഥക്കു രസം കൂട്ടാന്‍ വേണ്ടി എഴുതിയതല്ലെ, തറവാടീ.... :)
    അതു സത്യമാണെന്നു തെളിയിക്കപ്പെട്ടാല്‍ ഇനി അതിനു എനിക്കു മറ്റൊരു കേസാവുമെന്നാണു ഉദ്ദേശിച്ചത് (കെട്ട്യോളുടെ)
    എല്ലാം തെളിയിച്ചെഴുതിയാലെ മനസ്സിലാവുള്ളൂന്നുണ്ടോ? :)

  8. പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

    നല്ല ഒഴുക്കോടെ വായിച്ചു... കൊള്ളാം ....

  9. Junaid പറഞ്ഞു...

    ഇര പറഞതു തന്നെയാണു എന്റെ അഭിപ്രായം

  10. ജിപ്പൂസ് പറഞ്ഞു...

    മാഷേ അനുഭവങ്ങളുടെ തീച്ചൂളയിലൂടെയാണല്ലേ വരവ്.
    എന്തായാലും ചിരി മാത്രമല്ല മറ്റെന്തൊക്കെയോ തോന്നീ ട്ടോ...

  11. നാട്ടുകാരന്‍ പറഞ്ഞു...

    കൊള്ളാം......ഇങ്ങനത്തെ പോസ്റ്റുകള്‍ വല്ലപ്പോളും മാത്രമാണ്‌ കാണാന്‍ കിട്ടുന്നത്....അഭിനന്ദനങ്ങള്‍.........
    എവിടുന്നു കിട്ടി ഇതൊക്കെ?

    എന്‍റെ പേജ് കണ്ടിട്ടുണ്ടോ?

  12. മുസാഫിര്‍ പറഞ്ഞു...

    ഹ ഹ , കരീം മാഷേ.കഥയും പിന്നീട് വന്ന കമന്റുകളും പെരുത്ത് ഇഷ്ടമായി.എന്നാലും ആരെങ്കിലും കോഴിക്കള്ളന്‍ എന്നു പറയുമ്പോഴേക്കും “ഏയ് എന്റെ തലയില്‍ പൂടയൊന്നുമില്ല” എന്നു പറയണമായിരുന്നോ ?

  13. Mr. X പറഞ്ഞു...

    Nice story...

  14. കരീം മാഷ്‌ പറഞ്ഞു...

    മുസാഫിർ :)
    (യൂ റ്റൂ ബ്രൂട്ടസ്‌!)
    പോലീസുകാരു ചോദ്യം ചെയ്യാൻ ആരംഭിച്ചാൽ തെളിയാത്ത കെസൊക്കെ പെട്ടെന്നങ്ങു സമ്മതിച്ചാൽ തടിക്കു വലിയ പരിക്കില്ലാതെ രക്ഷപ്പെടാം എന്നു കരുതീട്ടല്ലേ ഞാൻ സമ്മതിച്ചത്‌!
    അല്ലാതെ കിണ്ണം കട്ടൂന്നു പറഞ്ഞപ്പോൾ കവിളത്തെ കരി തുടക്കാൻ നോക്കിയതൊന്നുമല്ല.
    :)
    വായനക്കും പ്രതികരണത്തിനും നന്ദി.

  15. Junaid പറഞ്ഞു...

    കരീം മാഷെ,
    നമ്മുടെ ഗ്രാമത്തിന്റെ സമഗ്രമായ ഒരു ചരിത്രം തയ്യാറാക്കുവാനും, ഭാവിയിൽ അവ ക്രോഡീകരിച്ച് ഒരു വെബ് സൈറ്റ് തുടങ്ങുവനും ഇരുമ്പുഴിയിലെ ചെറുപ്പക്കാർ തീരുമാനിച്ചിരികുന്നു. അതിന്റെ ഭാഗമായി നാട്ടിലെ പ്രധാനികളെ തിരഞു പിടിച്ച് പല വിഷയങ്ങളും എഴുതാനയി ഏല്പിക്കുക ഉണ്ടായി..
    താങ്കളടക്കമുള്ള പ്രവാസികളുടെ സഹകരണമില്ലാതെ ഇതു പൂർണ്ണമാവില്ല എന്നു ഊഹിക്കാമല്ലൊ..
    my id: junaidck07@gmail.com
    : junaidck@yahoo.co.in

  16. കരീം മാഷ്‌ പറഞ്ഞു...

    Dear Junaid,
    All the Best for the great effort.
    I will do my level best.
    See gmail for details.

    With Love & affection.

    കരീം മാഷ്‌

  17. ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

    ""ഭാര്യയുടെ ജൈവഘടികാരം നന്നായി പഠിച്ചിട്ടു തന്നെയാണു അയാൾ കഴിഞ്ഞ നാലു കൊല്ലം നാട്ടിൽ പോകാൻ തിയതി തെരെഞ്ഞെടുത്തതും ടിക്കറ്റു വാങ്ങിയതും.""
    പുതുമയുള്ള ഭാഷ...........
    greetings from thrissivaperoor

  18. Sathees Makkoth | Asha Revamma പറഞ്ഞു...

    രസകരം.

  19. Kalesh Kumar പറഞ്ഞു...

    രസകരം!

  20. കരീം മാഷ്‌ പറഞ്ഞു...

    തുഷാര� �്തുള്� ��ികള്‍ : ക്വട്� �േഷൻ"
    Shakopee, Minnesota arrived from tkkareem.blogspot.com on "തുഷാര� �്തുള്� ��ികള്‍ : ഊഹംതെ� �്റിയ പെൺകു� �്ടി"
    Shakopee, Minnesota arrived on "തുഷാര� �്തുള്� ��ികള്‍ : ഇല്ലാ� �്മയില� ��ക്ക്‌ ഇത്തിരി ഈത്തപ� �പഴം"
    അമേരിക്കയിലെ ഷകോപി യില്‍ നിന്നു എന്റെ എല്ലാ പഴയ പൊസ്റ്റുകളും ഒന്നൊഴിയാതെ നിത്യവും വായിച്ചു തീര്‍ക്കുന്ന ശ്രീ/ശ്രീമതി വായനക്കാരാ പ്ലീസ്.
    പറയൂ താങ്കള്‍ ആരാണ്.( ആകാംക്ഷ കൊണ്ടാണ്) ഒരു കമണ്ടിടൂ ഇംഗ്ലീഷിലായാലും മതി)
    ഇതേ സമയം ഈ പോസ്റ്റു വായിക്കുന്നുണ്ട് താങ്കള്‍ എനിക്കറിയാം.