ഞായറാഴ്‌ച, മേയ് 31, 2009

നീലാംബരി

എല്ലാം തുറന്നെഴുതിയെന്നു പറഞ്ഞാണു വിവാദമുണ്ടായത്‌!
കാശിനു തിടുക്കമാണതെഴുതിച്ചെതെന്നു പിന്നെ തിരുത്തി.

എന്നാല്‍ 'കാതലാ'യതു പറഞ്ഞില്ലെന്നതണു സത്യം
മണ്ണുചോര്‍ന്നു പോയിട്ടും കണ്ണടഞ്ഞു പോകുന്നതു വരെ!

ആരുടേയോ "വിലപ്പെട്ട" മാനം കാക്കുവാന്‍
അന്ത്യം വരെ ത്യാഗം ചെയ്തതാണു സത്യം!

അറിയാവുന്നവരൊക്കെ മറച്ചുവെച്ചതാണോ?
നവമാധ്യമ ധര്‍മ്മമേതാണെന്നറിയില്ലന്നാലും.

പറയേണ്ടവന്റെ മറയും മൗനവും...!
പറയാതെ പറയുന്നുണ്ടതെന്നാലും.

അവരു പറയേണ്ടാന്നുറച്ചതല്ലേ!
ആലമുടയോനില്‍ നിന്നൊരുനാളതു വെളിപ്പെടുന്നതു വരെ,

നമ്പറിട്ട മാര്‍ബിള്‍ ഫലകങ്ങള്‍ക്കടിയില്‍...
മാതളപ്പൂങ്കവിള്‍ മണ്ണില്‍പ്പതിഞ്ഞു...,

വാടാത്ത വാകമരച്ചോട്ടില്‍..
ഇത്തിരിക്കാലമതു ശാന്തമായി ഉറങ്ങിക്കിടക്കട്ടെ!

2 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    കമണ്ടുകള്‍ ആവശ്യമില്ലാത്ത കവിത!

  2. ചന്ദ്രകാന്തം പറഞ്ഞു...

    .......ശാന്തമായി ഉറങ്ങിക്കിടക്കട്ടെ!