തിങ്കളാഴ്‌ച, ജൂൺ 15, 2009

അമ്മാളു

നിലം കരിതേപ്പുകാരി, ആ വെളുത്തരമ്മാളുവിന്നു്,
ഇന്നുമെന്നെ നന്നായ്‌ ഓർമ്മയുണ്ട്‌.
അതല്ലേ, വഴിക്കു മുന്നിൽ വന്നു ചാടിയപ്പോൾ
ഒരു നന്ദിച്ചിരി കൂടി കിട്ടിയത്‌!.

ജാതകദോഷം പാതി കൊന്നയാപ്രാണനെ,
പേരുദോഷം കൊണ്ടു മറുപാതി കൊല്ലാതെ,
മില്ലു വാസു വന്നു മിന്നു കെട്ടുംവരെയും,
ഈ നാക്കൊതുക്കിയാ മാനം കാത്തതല്ലേ!

ഗുണകോഷ്ഠം കാണാതെ ചൊല്ലിക്കേൾപ്പിച്ചു.
അണ്ടി പെറുക്കാൻ ഓടിയതായിരുന്നു,
ആളനക്കമില്ലാത്ത ചെട്ടിയാൻ കുഴിയിൽ.
ഒറ്റക്കായാലെല്ലാം തനിച്ചാക്കാമെന്നു നിനച്ച്‌!

പെട്ടെന്നാണു മാനം അങ്ങിരുണ്ടത്‌!
കുടയെടുത്തിട്ടില്ല! കൂട്ടിനാരുമില്ല!
തൊട്ടടുത്തെങ്ങുമൊരു കുടിലുപോലുമില്ല.
തിരിച്ചോടാനൊത്തിരി ദൂരമുണ്ടു താനും.

ആകെ നനയും, അതിന്‍ മുൻപെ.
വഴിക്കുള്ള ചെമ്മൺകുഴിയിലേക്കോടിയിറങ്ങി.
ചുമരിൽ ചെമപ്പൂശാൻ തുരന്നെടുത്ത,
മണ്ണു പോകപ്പോകെ വന്നതാണാ ഗുഹ.


വെളിച്ചം തിരി താഴ്‌ത്തിയ മടയിലൊരു ഞെരക്കം,
പാമ്പിൻ ചുറ്റിൽ ഞെരിഞ്ഞൊച്ചപോയൊരു തൂവൽ,
മിനുക്കമില്ല, കുഞ്ഞുവെളുപ്പിലൊക്കെ മണ്ണിന്റെ ചോര!
തൊട്ടപ്പുറത്തു ചെമന്ന മണ്ണു ചുമക്കാനൊരു കുട്ട.

ഭയമഴക്കോളിൽ ഇടിവെട്ടുപോലെ,
ഉള്ളിൽന്നൊരു കാളല്‍ ഞെട്ടലായ് ചാടി.
എണ്ണക്കറുപ്പന്റെ തലയൊന്നനങ്ങി,
ഒരു മൂന്നാമനെ മണത്തറിഞ്ഞു.

മഴയത്തു തിരിഞ്ഞോടുന്നേരം കണ്ടു,
വിശപ്പടങ്ങാതെ, ചിറിയിലെ തൂവലു തുപ്പി,
മട വിട്ടു, പേടിയിലൊഴിയുന്ന മൂർഖൻ.
താഴെ, വീണിട്ടും ഉടയാക്കുമിളതന്‍ ഭാഗ്യം..!

49084

9 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  ഗുപ്തം

 2. Vincent Varghese പറഞ്ഞു...

  :)

 3. കാട്ടിപ്പരുത്തി പറഞ്ഞു...

  അമ്മാളൂന്റെ ഉള്ളിലൊന്നുമില്ലെ മാഷെ

 4. Unknown പറഞ്ഞു...

  എന്താ മാഷെ ഇത് അമ്മാളുവിന്റെ മനസ്സാണോ

 5. Junaiths പറഞ്ഞു...

  അമ്മ+മാളു =അമ്മാളു=ശൂന്യം.
  കവിയാണോ,കവിതയാണോ ശൂന്യം.

 6. കാട്ടിപ്പരുത്തി പറഞ്ഞു...

  പവമീയമ്മാളു വ്വേറെന്തു ചെയ്‌വാന്‍ ?

 7. Unknown പറഞ്ഞു...

  കറുപ്പിനു നീലക്കളറുകൊടുത്ത പുരാണമാവര്‍ത്തിച്ച്, വാസുവിന്റെ എണ്ണക്കറുപ്പിനു നീലകൊടുത്ത് വായിച്ചു.. സര്‍വ്വം നീലമയം...എങ്ങനെ വാസുവ്നിന്റെ നിറം പകര്‍ത്തിയത് കറക്ടല്ലേ മാഷേ..

  :-)

 8. സാബി പറഞ്ഞു...
  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
 9. C.K.Samad പറഞ്ഞു...

  :)