ബുധനാഴ്‌ച, ജൂൺ 24, 2009

പൂര്‍ണ്ണിമ

"സാര്‍, ബാങ്കീന്നാ.. മാഡം പൂര്‍ണ്ണിമ:".

(ഓപ്പറേറ്ററാണ്).

"ഗുഡ് മോണിംഗ് എസ്.എഫ്.ഐ.“
(എന്റെ പതിവു സ്വാഗത വാക്യം).

“കരീം ഐ ആം ഗോയിംഗ് റ്റു സെറ്റ് ഓഫ് ദ പി.പി.സി. നൌ!”
(യാതൊരു മുഖവുരയുമില്ലാതെയാണവര്‍ പറയാന്‍ തുടങ്ങിയത്.)

അവരു രാവിലെത്തന്നെ നല്ല ടെന്‍ഷനിലാണ്.

“നോ മാഡം. ഈഫ് യു സെറ്റ് ഓഫ് ദ് ഡെബ്‌റ്റ്, വി വില്‍ ബി ഇന്‍ ട്രബിള്‍. അഡ്നോക് ചെക്ക് വില്‍ ഗറ്റ് ബൌണ്‍സ്. കാന്‍ യൂ പോസ് പോണിറ്റ് ഫോര്‍ റ്റുമോറോ?
(പ്ലീസ് ! ഞാന്‍ കെഞ്ചി).

“നോ, നോ വേ!“
(അവര്‍ വഴങ്ങുന്ന മട്ടില്ല).

“പ്ലീസ് മാഡം ഡോണ്ട് റ്റേക്ക് ആക്ഷന്‍, ഐ ആം കമിംഗ് “.
(ഇനി നേരില്‍ കാണാതെ രക്ഷയില്ല).

“നോ നീഡ് റ്റു കം, ഐ ഡോണ്ട് വാണ്ട് റ്റേക്ക് റിസ്ക്“.
അവര്‍ അതൊഴിവാക്കാന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ ധൃതിയില്‍ കാര്‍ സ്റ്റാര്‍ട്ടാക്കി.

പോകുന്ന വഴി വാസന്റെ വില്ലക്കു മുന്നില്‍ വണ്ടി നിര്‍ത്തി മതിലിലേക്കു പടര്‍ന്നു കയറി പുറത്തേക്കു തൂങ്ങി നിന്ന മുല്ലവള്ളിയില്‍ നിന്നു പാതിവിടര്‍ന്ന മുല്ല മൊട്ടുകള്‍ കിട്ടാവുന്നിടത്തോളം,പറിച്ചെടുത്തു കയ്യില്‍ക്കരുതി.
(പത്തു മിനിട്ടിനകം ബാങ്കിലെത്തി).

അനുവാദം ചോദിക്കാതെയാണു അകത്തു തള്ളിക്കയറിയത്.
എന്തെങ്കിലും പറയുന്നതിന്നു മുന്‍പു കയ്യില്‍ കരുതിയിരുന്ന മുല്ലമൊട്ടുകള്‍ മേശപ്പുറത്തു വെച്ചു.
അതിന്റെ മണത്തോടപ്പം അലിഞ്ഞു തീര്‍ന്ന മാനസീക സമ്മര്‍ദ്ദം.
വൃദ്ധയില്‍ നിന്നു ബാലികയായി മാറിയ മുഖത്തു നോക്കി പറഞ്ഞു

“ഇന്നു ഒരു ദിവസത്തേക്കു റിസ്ക് ഏടുക്കണം മാഡം!”.


മുല്ലമൊട്ടു നോക്കി കണ്ണുനിറച്ച മാഡം മൊട്ടുപോലെ വെണ്മയുള്ള പല്ലുകാട്ടിച്ചിരിച്ചു പറഞ്ഞു.
കള്ളന്‍!
ഓ.കെ. നാളെയേ ഞാന്‍ സെറ്റു ചെയ്യൂ ഇപ്പോള്‍ നീ പോ. എനിക്കു വേറെ പണിയുണ്ട്.

മലപോലെ വന്നത് മുല്ലമൊട്ടു കൊണ്ടു തടുത്തു നന്ദി പറഞ്ഞു ആശ്വാസത്തോടെ പുറത്തിറങ്ങിയപ്പോള്‍
മനസ്സില്‍ പറഞ്ഞു.
സ്വന്തം വീക്ക്നെസ്സ് എന്താണെന്നു ആരോടും പറയരുതെന്നു പാഠം ഈ ബാങ്കുദ്യോഗസ്ഥ ഇത്ര ഉയര്‍ന്ന പദവിയിലെത്തിയിട്ടും പഠിച്ചില്ലേ!
പൂക്കാരന്റെ മകള്‍ക്കു ഗള്‍ഫില്‍ ബാങ്കുദ്യോഗം കിട്ടിയാല്‍ അതാരോടെങ്കിലും പറയാമോ?
പ്രത്യേകിച്ചു ആരാന്റെ പണം കൊണ്ടു ബിസ്‌നസ്സു നടത്തുന്ന ഞങ്ങളെപ്പോലെയുള്ള കോണ്ട്രാക്റ്റേര്‍സിനോട് !.


49985

4 അഭിപ്രായ(ങ്ങള്‍):

 1. കുഞ്ഞായി | kunjai പറഞ്ഞു...

  ഹ ഹ...
  രസകരമായിട്ടുണ്ട് മാഷേ

 2. Unknown പറഞ്ഞു...

  കരിമാഷെ നന്നായി രസിച്ചു

 3. ചന്ദ്രകാന്തം പറഞ്ഞു...

  അപ്പൊ ഇങ്ങനേം വിദ്യകളുണ്ടല്ലേ !!!
  (പക്ഷേ..എപ്പോളും രക്ഷപ്പെട്ടോളണമെന്നില്ല ട്ടൊ)

 4. shaBr പറഞ്ഞു...

  കലക്കി....