വെള്ളിയാഴ്‌ച, ജൂലൈ 03, 2009

ധൃതി വേണ്ട

"എടാ, എവിടെടാ ഞാന്‍ വാങ്ങാന്‍ ഏല്‍പ്പിച്ച ഇയറിംഗ്?."
"അതോ അക്കാശു കൊണ്ടും നിന്റെ കെട്ട്യോളു സുമക്കു ഫെയര്‍ ആന്റ്‌ ലൗലി വാങ്ങിയോ?"

"ചേച്ചീ, ഞാന്‍ വാങ്ങിയിട്ടുണ്ട്.
പക്ഷെ ഞാന്‍ ബാത്ത്‌റൂമിലാ.. ദാ ഇപ്പോ വരാം,
വന്നിട്ടെടുത്തു തരാം."

"വേണ്ടടാ ഞാന്‍ നിന്റെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നെടുത്തോളാം..."

"അയ്യോ ചേച്ചീ വേണ്ട! ധൃതി കാണിക്കല്ലേ? ഞാന്‍ എടുത്തു തരാം".

"അതെന്താ ഞാന്‍ എടുത്താല്‍?"

"പറ്റില്ല ചേച്ചീ അതില്‍ സുമക്കുള്ള മറ്റൊരു പാക്കറ്റുണ്ട്‌ .അതോണ്ടാ.. പ്ലീസ്‌!"

"ആഹാ എന്റെ കെട്ട്യോന്‍ കഷ്ടപ്പെട്ടു ഗള്‍ഫിന്നയച്ച കാശാ..
അതിന്നു കാശെടുത്തു വേറൊന്നു കൂടി വാങ്ങാന്‍ നിനെക്കെങ്ങനെ ധൈര്യം വന്നടാ?
ഏതായാലും വാങ്ങിയതു രണ്ടും എനിക്കാവശ്യമുണ്ട് “

"ചേച്ചീ...നോ.. പ്ലീസ്‌!"

"നീ ടോയ്‌ലറ്റില്‍ നിന്നിറങ്ങ്‌?
നിന്നെ ഞാന്‍ ശരിയാക്കുന്നുണ്ട്‌ !".

പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ട അവള്‍ക്കു ആദ്യം കിട്ടിയ പാക്കറ്റ്‌ ഇയറിംഗു തന്നെ എന്നുറപ്പു വരുത്തി മറ്റേ കയ്യിലേക്കു മാറ്റി അടുത്തതിനു അക്ഷമയോടെ തപ്പി.
കയ്യില്‍ കിട്ടിയ ആ പാക്കറ്റിലെ പേരു വായിച്ചതിന്നു ശേഷമാണു ബാത്ത്‌ റൂമില്‍ നിന്നു
"ചേച്ചീ ചേച്ചീ...പ്ലീസ്‌...!". എന്ന ആവര്‍ത്തിച്ചുള്ള വിളിയുടെ അര്‍ത്ഥം അവള്‍ക്കു മനസ്സിലായത്‌.

ഇറ്റ്‌ വാസ്‌ റ്റൂ ലേറ്റ്‌!

വിളിക്കുത്തരം പറയാനാവാതെ ചമ്മലോടെ നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍ത്തു സുമ രാവിലെ സംശയം ചോദിച്ചത്‌.
"ചേച്ചീ 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ മതിയാവുമെന്നു പരസ്യം കണ്ടു.ശരിയാവുമോ?"
50666

15 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  "ഇറ്റ്‌ വാസ്‌ റ്റൂ ലേറ്റ്‌!"

  നോ
  “ഇറ്റ് ഹാസ് സ്റ്റില്‍ ഐപില്‍ റ്റൈം”

 2. Rejeesh Sanathanan പറഞ്ഞു...

  പ്രായ പൂര്‍ത്തി ആകാത്തത് കൊണ്ടാകാം ...എനിക്കൊന്നും മനസ്സിലായില്ല.......:)

 3. ആര്‍ദ്ര ആസാദ് പറഞ്ഞു...

  ഒരു ചെറുചിരി വിടരുന്നു...

 4. താരകൻ പറഞ്ഞു...

  ഐ പിൽ-ന്റെ ഈ കുഞ്ഞു പരസ്യം നന്നായിട്ടുണ്ട്.പ്രത്യേകിച്ച് ഇതിനെ കുറിച്ച് കേൾക്കാത്തവർ ബൂലോകത്തുണ്ടെന്നറിയുൻപോൾ...

 5. കാട്ടിപ്പരുത്തി പറഞ്ഞു...

  എടാ, എവിടെടാ ഞാന്‍ വാങ്ങാന്‍ ഏല്‍പ്പിച്ച ഇയറിംഗ്?."
  "അതോ അക്കാശു കൊണ്ടും നിന്റെ കെട്ട്യോളു സുമക്കു ഫെയര്‍ ആന്റ്‌ ലൗലി വാങ്ങിയോ?"

  അത് നിന്റെ ഹൃദയമൊന്നുമായിരുന്നില്ലല്ലോ?

 6. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

  നന്നായിരിക്കുന്നു ഈ ചമ്മല്‍ അനുഭവം.ഒപ്പം കൂട്ടിവായിക്കാന്‍ ഞാന്‍ പണ്ട് എഴുതിയ ഒരു കവിത ഇവിടെ.

 7. സാബി പറഞ്ഞു...

  {&#3354 ;&#3364 ;&#3391 ;}

 8. നിരക്ഷരൻ പറഞ്ഞു...

  ഒരു കഥ മനസ്സിലാക്കണമെങ്കില്‍ എന്തൊക്കെ പുലിവാലാണല്ലേ ? :) പ്രായപൂര്‍ത്തി ആ‍കണം, പരസ്യങ്ങള്‍ കാണണം. ഹോ വയ്യ മടുത്തു :) :) :)

 9. പാവപ്പെട്ടവൻ പറഞ്ഞു...

  "ചേച്ചീ 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ തീര്‍ച്ചയായിട്ടും

 10. shaBr പറഞ്ഞു...

  ഈ 'ക്യാപ്സൂള്‍ കോമഡി' നന്നായിട്ടുണ്ട് മാഷെ....
  എന്നാലും 'ഐപ്പില്‍'ചതിച്ച ചതി...!!

 11. richumolu പറഞ്ഞു...

  kollam kareem mashe....

 12. Sathees Makkoth പറഞ്ഞു...

  മാഷേ...
  കൊള്ളാം.

 13. ജിപ്പൂസ് പറഞ്ഞു...

  വാട്ട് വാസ്‌ റ്റൂ ലേറ്റ്‌ ?

  72 മണിക്കൂര്‍,50666 ??

  ന്‍റെ മാഷേ പടച്ചോനാണേ ഒരു കുന്തോം മനസ്സിലായില്ലാ ട്ടോ...!

 14. കരീം മാഷ്‌ പറഞ്ഞു...

  മാറുന്ന മലയാളിക്ക് ..
  (ഇനീം എത്രകൊല്ലം കാത്തിരുന്നാലാ പ്രായപൂര്‍ത്തിയാവുക? ദൈവമേ? )

  ആര്‍ദ്ര ആസാദിന്.
  ഒരു ചെറുചിരി വിടര്‍ന്നല്ലോ! അതുമതി യഥേഷ്ടം ഞാന്‍ ധന്യനായി...

  താരകനു..
  ഐ പിൽ-ന്റെ ഈ കുഞ്ഞു പരസ്യം നന്നായിട്ടുണ്ട്.പ്രത്യേകിച്ച് ഇതിനെ കുറിച്ച് കേൾക്കാത്തവർ ബൂലോകത്തുണ്ടെന്നറിയുമ്പോള്‍.
  ( കള്ളാ എന്നെ പരസ്യക്കാരനാക്കിയല്ലേ!)

  കാട്ടിപ്പരുത്തിക്ക്.
  ( അതെന്റെ ഹൃദയമല്ലായിരുന്നു.പക്ഷെ ചര്‍മ്മമ്മായിരുന്നു കാട്ടിപ്പരുത്തീ....!)

  മുഹമ്മദ്‌ സഗീര്‍ പണ്ടാറത്തിലിന്.
  കവിത വായിച്ചു. എപില്‍ നേരത്തെ കവിതക്കിരയായോ? ഞാന്‍ കരുതി ഈ വിഷയം കഥയാക്കിയ ലോകത്തിലെ ആദ്യ ബ്ലോഗര്‍ ഞാനാവുമെന്ന്. (ഗദ്ഗദ്...)

  സാബിക്ക്.
  {&#3354 ;&#3364 ;&#3391 ;}
  (ഇങ്ങനെ അക്കങ്ങള്‍ എഴുതാതെ ‘ചതി‘യെന്നു നേരിട്ടെഴുതിയാലെന്താ....)


  നിരക്ഷരനോട്.
  ഒരു കഥ മനസ്സിലാക്കണമെങ്കില്‍ മിനിമം നിരക്ഷരനാവാതിരുന്നാല്‍ മതി. ബാക്കിയൊക്കെ പിറകെ വന്നു കൊള്ളും.മനസ്സില്ലായില്ല എന്നതും നിരക്ഷരനെന്ന പേരും രണ്ടും കള്ളമാണെന്നറിയാം..
  കൊച്ചു കള്ളന്‍..:)

  പാവപ്പെട്ടവനോട്.
  ആവോ? എനിക്കറിയില്ല. എല്ലാരും പറയുന്നു.ടിവിയും ഇന്റെര്‍നെറ്റും...)


  shabeer ന്
  താങ്കൂ.... താങ്കൂ.....

  richumolu ന്..

  നന്ദി. റിച്ചുമോളൂ.....
  എവിടേയാ എഴുത്തൊന്നും കാണുന്നില്ലല്ലോ ബ്ലോഗില്‍...


  sathees makkoth | സതീശ് മാക്കോത്തിന്.
  നന്ദി.


  ജിപ്പൂസ്

  പടച്ചോനാണേ ജിപ്പൂസേ!
  കല്യാണം കഴിയുന്നതു വരേ എങ്കിലും കാക്ക്. എന്നാലേ വല്ല കുന്തോം മനസ്സിലാവൂ!

 15. സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

  ഹീ ഹീ ഹീ.... :):):)