വെള്ളിയാഴ്‌ച, ഒക്‌ടോബർ 24, 2008

സഭ്യമായ പരസ്യം

താഴെ പറയുന്ന സംഭവവുമായി ഒരു ബന്ധവുമില്ലാത്ത ചിത്രം

ഫോട്ടോ: മനോരമ

വെട്ടിയെടുത്തതും, ക്യാമറയില്‍ പകര്‍ത്തിയതും, ക്രോപ്പു ചെയ്തതും ബ്ലോഗിലിട്ടതും : കരീം മാഷ്


ങ്ങളുടെ ഗ്രാമത്തില്‍ നിന്നു ആദ്യമായി പേര്‍ഷ്യയില്‍ പോയി അവോളം സമ്പാദിച്ചു വന്ന വന്ന ഖാദരിക്കയാണു തനിക്കു പുതിയ വീടു പണിതപ്പോള്‍ നാട്ടില്‍ ആദ്യമായി തണ്ടാസു (കക്കൂസ്‌)വീട്ടിനകത്തു പണികഴിപ്പിച്ചത്‌.
കോമണ്‍ റ്റോയ്‌ലറ്റില്‍ ഒറീസ്സാപാനും ബെഡ്‌റൂമിനോടു ചേര്‍ന്ന ബാത്ത്‌റൂമില്‍ യൂറോപ്യന്‍ ക്ലോസെറ്റുമാണയാള്‍ വെച്ചിരുന്നത്‌.
അതുവരെ വെളിമ്പറമ്പുകലിള് ‍ ലളിത ഗാനത്തിന്‍റെയും നല്ല തട്ടുപൊളിപ്പന്‍ ഡിസ്കോ മാപ്പിളപ്പാട്ടു ശീലുകളുടെ അകമ്പടിയോടേയായിരുന്നു അതു സാധിച്ചിരുന്നത്. ആ ഏരിയയില്‍ ആളുണ്ട് എന്നു അറിയിക്കാനായിരുന്നു പശ്ചാത്തല സംഗീതം.


ആ വീടിന്റെ 'കുടിയിരിക്കല്‍' ചടങ്ങിനു ക്ഷണിക്കപ്പെട്ട മഹല്ലിലെ അന്നത്തെ മുസ്ലാര്‍ തികച്ചും യാഥാസ്തികനായിരുന്നു.പരിഷ്കാരങ്ങളെയും മാറ്റങ്ങളെയും പഠിക്കാതെ നിശിതമായി വിമര്‍ശിക്കുന്നയാള്‍.
വീടുദ്ഘാടനത്തിനു വന്ന അദ്ദേഹത്തിനു ആദ്യം റ്റോയലറ്റ്‌ ഉദ്ഘാടനം ചെയ്യാനുള്ള വിധിയാണുണ്ടായത്‌. അതും യൂറോപ്യന്‍ ക്ലോസെറ്റില്‍..
അതിന്റെ ഉപയോഗക്രമത്തെക്കുറിച്ചു യാതൊരു മുന്‍പരിചയവും വിവരവും ഇല്ലാത്ത അദ്ദേഹം വളരെ കഷ്ടപ്പെട്ടിരിക്കണം.
പുറത്തിറങ്ങി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യഭാരം സമ്മതിച്ചും കാണില്ല.
പക്ഷെ അന്നദ്ദേഹം അനുഭവിച്ച പ്രയാസം പിന്നീടയാളുടെ എല്ലാ പ്രസംഗവേദികളിലും കേട്ടു നില്‍ക്കുന്നവര്‍ക്കു ഊഹിച്ചെടുക്കാമായിരുന്നു.

"പ്രിയപ്പെട്ട വിശ്വാസികളെ ഇതു അന്ത്യനാളിന്റെ അടയാളമാണ്‌
ഒരു വീട്ടിലെ അംഗങ്ങള്‍ ഒരു പാത്രത്തില്‍ നിന്നുണ്ണുകയും വ്യത്യസ്തസ്ഥലത്തു വിസര്‍ജ്ജിക്കുകയും ചെയ്തിരുന്ന ആ മഹത്തായ കാലം മാറി, ഇപ്പോള്‍ അവര്‍ വ്യത്യസ്ത പാത്രത്തില്‍ നിന്നുണ്ണുകയും ഒരേ പാത്രത്തില്‍(ക്ലോസെറ്റില്‍) വിസര്‍ജിക്കുകയും ചെയ്യുന്ന കാലം വന്നിരിക്കുന്നു".
ഈ വാക്യങ്ങള്‍ പറയാതെ ഏതൊരു പ്രസംഗവും മുഴുവനാക്കിയിരുന്നില്ല.
ആളുകള്‍ക്കൊക്കെ ഇതു കേട്ടു കേട്ടു മടുത്തിരുന്നു. പലരും പ്രസംഗിക്കവേ ഇനി ഈ വിഷയം പറയരുത്‌ എന്നെഴുതി നോട്‌സ്‌ കുറിച്ചു കൊടുത്തു.
"ക്ലോസെറ്റിനെ വിമര്‍ശിക്കുന്ന മുസ്ല്യാര്‍ വേണ്ട!" എന്നു പറഞ്ഞു പല കമ്മറ്റിക്കാരും അദ്ദേഹത്തിനെ സ്റ്റേജു വിലക്കി.
അതിനാല്‍ അദ്ദേഹം ക്ലോസെറ്റു വിരുദ്ധ പ്രസംഗം തല്‍ക്കാലത്തേക്കു മാറ്റി വെച്ചു.

പക്ഷെ ഒരു ദിവസം കോഴിക്കോട്ടേക്കു പോകുന്ന വഴിയില്‍ ഒരു വമ്പന്‍ പരസ്യബോര്‍ഡു കണ്ടു അദ്ദേഹത്തിലെ ഉറക്കിക്കിടന്ന വിഢി വീണ്ടുമുണര്‍ന്നു.

ഒരു യൂറോപ്യന്‍ ക്ലോസെറ്റിന്റെ പരസ്യമായിരുന്നു അത്‌. യൂറോപ്യന്‍ ക്ലോസെറ്റിലിരുന്നു ഒരു ചിമ്പാന്‍സി "രണ്ട്‌" നിര്‍വ്വഹിക്കുന്ന ചിത്രം.
അതു കണ്ടു വന്ന അന്നു അങ്ങാടിയില്‍ നടന്ന ഒരു ചടങ്ങില്‍ മുസ്ല്യാര്‍ അതിനെക്കുറിച്ചു പറഞ്ഞത്‌ ഇതായിരുന്നു.
"വിശ്വാസികളെ കുരങ്ങന്മാര്‍ക്കു തൂറാനുള്ള പാത്രം വീട്ടിനകത്തെ വെച്ചു മലമൂത്രവിസര്‍ജ്ജനം നടത്തുന്ന മനുഷ്യരുടെ ഒരു കാലം വന്നിരിക്കുന്നു. ഇതു അന്ത്യ നാളിന്റെ അടയാളമാണ്‌".

യൂറോപ്യന്‍ ക്ലോസെറ്റിന്റെ പരസ്യത്തില്‍ മനുഷ്യന്‍ അതുപയോഗിക്കുന്ന ചിത്രം സഭ്യമല്ല എന്നു കരുതി പരസ്യകര്‍ത്താക്കള്‍ ഒരു ചിമ്പന്‍സിയെ വരച്ചു സിമ്പോളിക്കായി പ്രദര്‍ശിപ്പിച്ചതു മനസ്സിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ലങ്കിലും, കമ്മറ്റി സെക്രട്ടറിയുടെ കുറിപ്പു കിട്ടിയപ്പോള്‍ മുസ്ല്യാര്‍ക്കു മനസ്സിലായി ഇനി അന്നത്തിനുള്ള പണിക്കു വളരെ ദൂരെയുള്ള ഏതെങ്കിലും ഒരു മഹല്ലു അന്വേഷിക്കേണ്ടി വരുമെന്ന്!

39473

16 അഭിപ്രായ(ങ്ങള്‍):

  1. സണ്ണിക്കുട്ടന്‍ /Sunnikuttan പറഞ്ഞു...

    അന്നത്തെ ആ മുസ്ലിയാരും ഇന്നുള്ള മുസ്ലിയാന്മാരും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല കരിം മാഷെ

  2. ബൈജു സുല്‍ത്താന്‍ പറഞ്ഞു...

    :)

  3. Anil cheleri kumaran പറഞ്ഞു...

    ഹ ഹ ഹ.. മുസ്ള്യാര്‍ കലക്കി.

  4. Sherlock പറഞ്ഞു...

    :-)

  5. ഉഗ്രന്‍ പറഞ്ഞു...

    നമ്മുടെ കാന്തപുരം ആണോ???

    :)

  6. കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

    മനോരമ മുസ്ല്യാര്‍...

    നല്ല കഥ

  7. kichu / കിച്ചു പറഞ്ഞു...

    മഷേ..

    അര അറിവും വെച്ച് പണ്ഡിതനെന്നു ഭാവിച്ചു നടക്കുന്ന എത്രയോ പേര്‍ നമുക്കിടയില്‍..
    മുസലിയാര്‍ ഒരു ചെറിയ ഉദാഹരണം മാത്രം!!!

  8. കരീം മാഷ്‌ പറഞ്ഞു...

    ഇസ്ലാം മതത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി സ്വയം ഭാവിക്കുന്ന തീരെ ലോകവിവരമില്ലാത്ത ( വേണമെന്നു ആഗ്രഹിക്കാത്ത) ചില മുല്ലാക്കമാരെകൊണ്ടു പൊറുതി മുട്ടിയപ്പോള്‍ ഓര്‍മ്മ വന്നതെഴുതിയതാണ്. അല്ലാതെ മുസ്ലിയാര്‍ വര്‍ഗ്ഗത്തിനോടു വിരോധമശേഷം ഇല്ല.
    റേഡിയോവിലൂടെ ഖുര്‍-ആന്‍ പ്രക്ഷേപണം തുടങ്ങിയ കാലത്തു “പടച്ച റബ്ബേ ! ഇരുമ്പ് ഖുര്‍-ആന്‍ ഓതുകയോ? ഹറാമായ കാര്യം ഖിയാമത്തിന്‍റെ അലാമത്ത് എന്നു പ്രസംഗിച്ച മുസ്ല്യാരെ എനിക്കറിയാം.
    അതുപോലെ ഓടിട്ട വീട്ടില്‍ താമസിക്കാന്‍ പാടില്ലന്നും മരണ ശേഷമേ മണ്ണീനടിയില്‍ കിടക്കാന്‍ പാടുള്ളൂ എന്നു വ്യാജ ഫത്‍വ നല്‍കി ഒരു പാവം വിശ്വാസിയെ കാലങ്ങലോളം പുല്ലുമേഞ്ഞ പുരയില്‍ താമസിക്കാനിട നല്‍കിയ പൌരോഹിത്യത്തെയുമാണു ഞാന്‍ വിമര്‍ശിക്കുന്നത്.
    ഇത്തരം പണ്ഢിതന്മാര്‍ സമുദായത്തെ പിറകിലേക്കു വലിക്കുകയാണ്. വിശ്വാസികളെ പരിഹാസ്യരാക്കുകയാണ്.
    (ഹാവൂ.. സോഡ..)

  9. Unknown പറഞ്ഞു...

    ഒരു വീട്ടിലെ അംഗങ്ങള്‍ ഒരു പാത്രത്തില്‍ നിന്നുണ്ണുകയും വ്യത്യസ്തസ്ഥലത്തു വിസര്‍ജ്ജിക്കുകയും ചെയ്തിരുന്ന ആ മഹത്തായ കാലം മാറി, ഇപ്പോള്‍ അവര്‍ വ്യത്യസ്ത പാത്രത്തില്‍ നിന്നുണ്ണുകയും ഒരേ പാത്രത്തില്‍(ക്ലോസെറ്റില്‍) വിസര്‍ജിക്കുകയും ചെയ്യുന്ന കാലം വന്നിരിക്കുന്നു
    മുസ്ലിയാർ പറഞ്ഞതിൽ വളരെ സത്യമല്ലേ
    പണ്ടൊക്കേ അടുത്ത് വീടിന്റെ അതിരായിരുന്നു ശരണം
    അല്ലെ മാഷെ

  10. rumana | റുമാന പറഞ്ഞു...

    ഒരു കാലത്ത് വീടിന്നകത്ത് തണ്ടാസ് പണിതാല്‍ റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങില്ലാ എന്ന് പ്രസംഗിച്ചവരുടെ വീട്ടിലൊക്കെ ഇന്ന് മൂന്നും നാലും തണ്ടാസുകളാണുള്ളത്.

    ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പ്രചരിപ്പിച്ചവര്‍ ഇംഗ്ലീ‍ഷില്‍ നാരിയത്ത് സ്വലാത്ത് വരെ പടച്ചുവിട്ടു.

    ഒരു സമുദായത്തിന്റെ വളര്‍ച്ച മുരടിക്കാന്‍ കാരണമായവര്‍ ഇത്തിക്കണ്ണികളെപ്പോലെ പറ്റിപ്പിടിച്ച് ചൂഷണം ചെയ്തിരുന്ന ഒരു ക്കാലത്ത് നിന്ന് വളരെയധികം മുന്നോട്ട് നം പോയിക്കഴിഞ്ഞു.

    ഇങ്ങിനെയൊക്കെയാണെങ്കിലും എന്നെ ഓത്ത് പഠിപ്പിച്ച ഒന്ന് രണ്ട് മൊയ്‌ല്യാക്കന്മാര്‍ ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്,

    മുസ്ലിം സമുദായത്തിന്റെ ജീര്‍ണതകളെ നന്നേചെറുപ്പത്തില്‍ ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ച് തരാന്‍ ഇവര്‍ കാട്ടിയിരുന്ന ഉത്സാഹം വിവരണാതീതമാണ് .

    ഇന്ന് ഞങ്ങളുടെ നാട്ടില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന വലിയ ഒരു സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍കൂടിയായ അദ്ദേഹം ഈ അടുത്തകാലത്ത് ഞാനെഴുതിയ ‘ സൌഹൃദങ്ങള്‍ക്ക് അകലവും കണക്കും വേണം..’ ലേഖനം വായിച്ച് എന്നെ അനുമോദിക്കാനും മറന്നില്ല എന്നത് തന്നെ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന അനേകം മൊയ്‌ല്യാക്കന്മാരുണ്ട് എന്നതിന്ന് തെളിവാണ്.

    കമ്പ്യൂട്ടറുകളെ തിരസ്കരിക്കുമെന്ന് പറഞ്ഞ കേരളീയരനാം ഇന്ന് എല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു.
    ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ ജനമദ്ധ്യത്തിലേക്ക് വലിച്ചെറിഞ്ഞത് മൊയ്‌ല്യാക്കന്‍ മാര്‍ മാത്രമല്ല എന്ന കാര്യം വിസ്മരിക്കാതിരുന്നാല്‍ കാര്യങ്ങള്‍ ഒന്ന് കൂടി വെക്തമായി കാണാന്‍ നമുക്കാവും.

    മുമ്പെന്നോ ചില ആവേശത്താല്‍ പാതിരാപ്രസംഗങ്ങളിലൂടെ തട്ടിവിട്ട പ്രസംഗങ്ങളുടെ ശകലമെടുത്ത് അവരെ പ്രകോപിച്ചത് കൊണ്ട് യാതൊന്നും നേടാനില്ല. വൈകി വന്ന വിവേകം ഇരുട്ട് മൂടിയ തലച്ചോറിനുള്ളില്‍ പ്രകാശം പരത്തട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

  11. കരീം മാഷ്‌ പറഞ്ഞു...

    സണ്ണിക്കുട്ടന്‍ /Sunnikuttan
    ഇന്നത്തെ പണ്ഡിതര്‍ കൂടുതല്‍ ധനമോഹികളായെന്നാണു സംശയം.വലിയ കെട്ടിടങ്ങളും കാറുകളും വ്യവസായ സം‍രംഭങ്ങളില്‍ ഷേയറുകളും ( എല്ലാം ബിനാമി)
    പണ്ടുള്ളവര്‍ വിഡ്ഡികളായിരുന്നെങ്കില്‍ ഇപ്പോഴുള്ളവര്‍ കൌശലക്കാരെന്നു മാത്രം.
    ബൈജു സുല്‍ത്താന്‍
    വായനക്കും സ്മയിലിക്കും നന്ദി.
    കുമാരന്‍.
    വായനക്കും സ്മയിലിക്കും നന്ദി
    ജിഹേഷ്:johndaughter:
    വായനക്കും സ്മയിലിക്കും നന്ദി
    ഉഗ്രന്‍ .
    അതല്ല. പൊതുവായി പറഞ്ഞതാണ്.
    രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
    വായനക്കും സ്മയിലിക്കും നന്ദി
    കുറ്റ്യാടിക്കാരന്‍.
    മനോരമയുമായി ബന്ധമില്ല.
    kichu .
    കിച്ചു ശരിയാണ്. എന്‍റെ സമുദായത്തില്‍ രണ്ടു വിഭാഗം നന്നായാല്‍ സമുദായം നന്നായി. അവര്‍ കേടു വന്നാല്‍ സമുദായം കേടു വന്നു, എന്നു പ്രവാചകന്‍ പറഞ്ഞതില്‍ ആ ഒരു വിഭാഗമാണ് ഉലമാക്കള്‍, മറ്റേതു ഉമറാക്കളും(സമ്പന്നര്‍)
    അനൂപ്‌ കോതനല്ലൂര്‍ .
    മാറ്റങ്ങള്‍ തിന്മയെക്കാള്‍ മുന്തൂക്കം നന്മക്കാണെങ്കില്‍ അതിനെ അംഗീകരിക്കണം.
    ജ്യേഷ്ടന്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യയെയും കുട്ടികളെയും രക്ഷിക്കാന്‍ ജ്യേഷ്ടഭാര്യയെ വിവാഹം ചെയ്ത അനുജന്‍ ചെയ്തതു പുണ്യപ്രവൃത്തിയും ശറ‍ഇല്‍ അനുവദിച്ചതു മാണെങ്കിലും ആ അനുജന്‍റെ ആദ്യ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും അതിനാലുണ്ടായേക്കാവുന്ന മാനസീക പ്രയാസങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്.
    അപ്പോള്‍ ആ പുണ്യത്തിനെക്കാല്‍ കുടുബത്തിന്‍റെ സുരക്ഷയാണു പ്രധാനം ( മാനസീക രോഗിയായി മാറിയ ഒരു അത്തരം രണ്ടു സംഭവങളില്‍ ഭാര്യമാരുടെ അനുഭവമാണെന്നെകൊണ്ടിതെഴുതിച്ചത്.
    rumana | റുമാന .
    കാര്യത്തിന്‍റെ കാതലറിഞ്ഞു പ്രതികരിച്ചതിന്നു നന്ദി.
    ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
    പക്ഷെ കാലത്തിനനുസരിച്ചു നന്മയെയും തിന്മയേയും വിലയിരുത്താന്‍ കഴിയണം. അതിനു പണ്ഡിതര്‍ മാതൃകയാവണം. അല്ലാതെ ഗ്രന്ഥം ചുമക്കുന്ന കഴുതകളാവരുത്.

  12. rumana | റുമാന പറഞ്ഞു...

    ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ടക്ഷരങ്ങളില്‍ അറിയപ്പെട്ട ഒരു വിഭാഗം സമുദായത്തിന്റെ ആത്മിയ നേതാവ് രണ്ട് ദിവസം മുമ്പ് കോടതിയുടെ നിരീക്ഷണത്തോടും ആവശ്യത്തോടും പ്രതികരിച്ചതാണ് കരീം മാഷിന്റെ “അല്ലാതെ ഗ്രന്ഥം ചുമക്കുന്ന കഴുതകളാവരുത്.
    ” എന്ന വരി വായിച്ചപ്പോള്‍ ഓര്‍മവന്നത്.

    ഈ ആണായി പിറന്നോരൊക്കെ ഇങ്ങിനെയാണെന്ന് എനിക്ക് അഭിപ്രായമില്ല.. ന്നാലും ഒന്ന് പറയാതെ വയ്യ..!

    ഈ ആത്മീയ നേതാവിന്റെ അനുയായികള്‍ കല്യാണം കഴിച്ച പെണ്‍കുട്ടികളൊക്കെ norethisterone tablet സ്ഥിരമാക്കിയില്ലെങ്കില്‍..!!!

    ദൈവമെ... ഓര്‍കാനും കൂടി വയ്യ..!!

  13. തറവാടി പറഞ്ഞു...

    നല്ലൊരു കൂട്ടം മുസ്ലിയാക്കന്‍‌മാരും 'പുരോഗമന'വാദി കളുമായി സാമ്യമുള്ളവരാണ്.

    ഒരു വ്യത്യാസം മാത്രം ആദ്യത്തെ വര്‍ഗ്ഗം മരണം വരെ അവരായി ത്തന്നെ തുടര്‍ന്നു ,എന്നാല്‍ 'പുരോഗമനവാദികള്‍' അവസരവാദികളായി മാറുകയും ചെയ്തു.

  14. അജ്ഞാതന്‍ പറഞ്ഞു...

    നന്നയിരിക്കുന്നു കരിം മാഷെ

  15. Haris പറഞ്ഞു...

    ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പ്രചരിപ്പിച്ചവര്‍ ,,,

    annu englishkarodulla samarathintte bagamayanu ee fathwa ennu orkanam.. Gandhiji videsha ulpannangal bahishkarikkan paranchadum cehythathumellam nammalippozum abmanathod koodi orkunnundello. athupole athumoru valiyoru thyga samarthinte bagamayirunnu.

  16. Sathees Makkoth | Asha Revamma പറഞ്ഞു...

    മുസ്ലിയാളാള് കേമനാണല്ലോ.